Latest Updates
-
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്; ഇന്ന് രാത്രി ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കും -
2026 ഓഗസ്റ്റ് 8: കരിയറിൽ വൻ മാറ്റം; അപൂർവ്വ ഗ്രഹയോഗങ്ങൾ തെളിയുന്ന ഈ ദിനത്തിലെ ശുഭമുഹൂർത്തങ്ങൾ ഇതാ -
2026 ഓഗസ്റ്റ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
ഓഗസ്റ്റ് 8 നക്ഷത്രഫലം: ഇന്ന് ഈ നക്ഷത്രക്കാർക്ക് ധനയോഗം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ശ്രാവണ തിങ്കളാഴ്ച: ശിവന്റെ അനുഗ്രഹം തേടി വ്രതമെടുക്കാം, പൂജാ സമയവും പ്രധാന നിർദേശങ്ങളും ഇതാ -
കൈത്തറി വസ്ത്രങ്ങൾ ചുവരിൽ തൂക്കിയാൽ വീട്ടിൽ ഐശ്വര്യം വരുമോ? വാസ്തു പറയുന്ന രഹസ്യങ്ങൾ ഇതാ -
നാലാമത്തെ ആടിവെള്ളി: വീട്ടിൽ ഐശ്വര്യവും സമ്പത്തും നിറയ്ക്കാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ! -
സൺസ്ക്രീൻ വാങ്ങുമ്പോൾ പണം കളയേണ്ട; പോക്കറ്റ് ചോരാതെ ചർമ്മം സംരക്ഷിക്കാൻ ഈ വിദ്യ മതി! -
ചൊവ്വ മിഥുനത്തിലേക്ക്: ഈ രാശിമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തൊക്കെ?
പെണ്ണിന്റെ ഭാഗ്യം ഒളിച്ചിരിയ്ക്കും മറുക്
പെണ്ണിന്റെ ഭാഗ്യം ഒളിച്ചിരിയ്ക്കും മറുക്
മറുകുകള്‍ എല്ലാവരുടേയും ശരീരത്തില്‍ ഉണ്ടാകും. മറുകില്ലാത്തവര് വളരെ ചുരുങ്ങുമെന്നു തന്നെ വേണം, പറയാന്‍.
മറുകുകളെ കുറിച്ചു പഠിയ്ക്കുന്ന, മറുകുകള്‍ നോക്കി ഫലം പറയുന്ന ഒരു ശാസ്ത്രശാഖ തന്നെയുണ്ട്. മോളോസോഫി എന്നാണ് ഇത് അറിയപ്പെടുന്നത്. മറുകുകള്‍ ഏതു തരമെന്നും ഇത് ഏതെല്ലാം വിധത്തില്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ നിര്‍ണയിക്കുമെന്നും പറയുന്ന ശാസ്ത്ര ശാഖയാണിത്.
മറുകുകള്‍ സാധാരണ കറുപ്പു നിറത്തിലാണെങ്കിലും ബ്രൗണ്‍ നിറത്തിലും തേന്‍ നിറത്തിലും പച്ച നിറത്തിലും ചുവപ്പു നിറത്തിലുമെല്ലാം ചിലപ്പോള്‍ ഇത് കാണപ്പെടാം.
മറുകുകള്‍ എവിടെ കാണപ്പെടുന്നു എന്നതിന് അനുസരിച്ചു ഫലവും പറയാം. സ്ത്രീ ശരീരത്തില്‍ പലയിടത്തായി കാണപ്പെടുന്ന മറുകുകള്‍ പല ഫലങ്ങളും പറയുന്നുണ്ട്. ഇതെക്കുറിച്ചു കൂടുതലറിയൂ,

നെറ്റിയുടെ വലതു വശത്താണ് മറുകെങ്കില്‍
സ്ത്രീയുടെ നെറ്റിയുടെ വലതു വശത്താണ് മറുകെങ്കില്‍ ആരോഗ്യമുള്ള, സാമ്പത്തികമുള്ള സ്ത്രീയായിരിയ്ക്കും. ദൈവ വിശ്വാസിയായ സ്ത്രീ കൂടിയെന്നു സൂചന.

നെറ്റിയുടെ ഇടതു ഭാഗത്തായി മറുകുള്ള സ്ത്രീയെങ്കില്‍
നെറ്റിയുടെ ഇടതു ഭാഗത്തായി മറുകുള്ള സ്ത്രീയെങ്കില്‍ അത്ര നല്ല ജീവിതം എന്നര്‍ത്ഥമാക്കുന്നില്ല. ഇത്തരം സ്ത്രീകള്‍ വല്ലാതെ കൊഞ്ചിയ്ക്കപ്പെട്ടവരും സ്വാര്ത്ഥരുമാകും.

സ്ത്രീയുടെ ചുണ്ടിന്റെ മേല്‍ഭാഗത്തായി വലതു വശത്ത്
സ്ത്രീയുടെ ചുണ്ടിന്റെ മേല്‍ഭാഗത്തായി വലതു വശത്ത് മറുകെങ്കില്‍ നേരത്തെ വിവാഹമാണ് ഫലം. സൗന്ദര്യമുള്ള സ്ത്രീയുമാകും. വിവാഹം കഴിയ്ക്കുന്ന പുരുഷന് സുന്ദരനും ധനവാനുമാകും.

ഇടതു വശത്തായി മറുകുള്ള സ്ത്രീയെങ്കിലും
ചുണ്ടിന്റെ ഇതേ ഭാഗത്ത് ഇടതു വശത്തായി മറുകുള്ള സ്ത്രീയെങ്കിലും നേരത്തെയുള്ള വിവാഹം തന്നെയാണ് ഫലം. എന്നാല്‍ വിവാഹ ജീവിതം നന്നായിരിയ്ക്കില്ല. അപക്വമായ വിവാഹ ജീവിതം അല്ലെങ്കില്‍ ഡിവോഴ്സാകും ഫലം.

വലതു കണ്പോളയില്
വലതു കണ്പോളയില് മറുകുള്ള സ്ത്രീയെങ്കില്‍ പതിയെ, ക്രമമായി പണം വരുന്ന സ്ത്രീയെന്നതാണ് ഫലം. ധന സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ ഇത് കാലക്രമേണ മാറുകയും ചെയ്യും.

ഇടതു കണ്പോളയില്
ഇടതു കണ്പോളയില് മറുകുള്ള സ്ത്രീയെങ്കില്‍ ജീവിതത്തില്‍ ഉറച്ച നിലപാടില്ലാത്ത, മറ്റുള്ളവരെക്കുറിച്ചു ചിന്തയില്ലാത്ത, തന്നെക്കുറിച്ചു മാത്രം ചിന്തയുള്ള സ്ത്രീയാണെന്നാണ് അര്‍ത്ഥം.

വലതു കണ്ണില്‍
വലതു കണ്ണില്‍ മറുക് ജീവിതത്തില്‍ ഏറെ ഭാഗ്യമുള്ള, ധനമുള്ള സ്ത്രീയുടെ സൂചനയാണ്. ജീവിതത്തില്‍ കാര്യമായ ബുദ്ധിമുട്ടുകള്‍ വരാതെ സുഖ ജീവിതമാകും പൊതുവേ ഫലം.

ഇടതു കണ്ണില്‍
ഇടതു കണ്ണില്‍ മറുകെങ്കില്‍ ധാര്‍ഷ്ട്യമുള്ള സ്ത്രീയുടെ സൂചനയാണ്. വിവാഹ ജീവിതത്തില്‍ ഇത്തരം സ്വഭാവം ദോഷം വരുത്തും. മററുള്ളവരെ കുറിച്ച് അധികം ചിന്തിയ്ക്കാത്ത തരം സ്ത്രീകളുമാകും, ഇവര്‍.

മൂക്കിന് തുമ്പില്‍ മറുകെങ്കില്‍
മൂക്കിന് തുമ്പില്‍ മറുകെങ്കില്‍ പെട്ടെന്നു കോപം വരുന്ന പ്രകൃതമാകും. ചെറിയ കാര്യങ്ങള്‍ക്കു വരെ ദേഷ്യം വരും. അതേ സമയം ബഹുമാനിയ്ക്കേണ്ടവരെ ബഹുമാനിയ്ക്കുകയും സമൂഹത്തില്‍ നല്ലൊരു സ്ഥാനമുണ്ടാകുകയും ചെയ്യും.

മൂക്കിന്റെ വലതു വശത്ത്
മൂക്കിന്റെ വലതു വശത്ത് മറുകെങ്കില്‍ പണവും കീര്‍ത്തിയുമാണ് ഫലമായി പറയുന്നത്. ഇടതു വശത്തു മറുകെങ്കില്‍ ദാരിദ്ര്യവും വിഷാദവുമാണ് ഫലം. ഇടതു വശം മറുകുള്ള ഇത്തരം സ്ത്രീകള്‍ സ്വന്തം കാര്യസാധ്യത്തിനായി നല്ലതല്ലാത്ത വഴികള്‍ സ്വീകരിയ്ക്കുകയും ചെയ്യും.

മേല്‍ച്ചുണ്ടില്‍
മേല്‍ച്ചുണ്ടില്‍ മറുകുള്ള സ്ത്രീയെങ്കില്‍ ആര്‍ഭാട ജീവിതം ഇഷ്ടപ്പെടുന്നവരാകും. തന്റെ അഭിപ്രായങ്ങള്‍ ലോകത്തിനു മുന്നില്‍ തുറന്നു പറയുന്ന, സ്വന്തമായി കാര്യങ്ങള്‍ ചെയ്യുന്ന പ്രകൃതം കൂടിയാകും. കീഴ്ച്ചുണ്ടില്‍ മറുകുള്ള സ്ത്രീയാണെങ്കില്‍ സര്‍ഗാത്മകതയുള്ള സ്ത്രീയാകും. കലകളില്‍ താല്പര്യമുള്ള സ്ത്രീ കൂടിയാകും.

കവിളില്‍
വലതു കവിളില്‍ മറുകുള്ള സ്ത്രീയെങ്കില്‍ കുടുംബ സ്നേഹമുള്ള, മുതിര്‍ന്നവരെ ബഹുമാനിയ്ക്കുന്ന സ്ത്രീയാകും. വീടുമായി അടുത്തു നില്ക്കുന്ന സ്ത്രീയാകും ഇത്തരക്കാര്‍. എന്നാല്‍ ഇടതു കവിളില്‍ മറുകുള്ള സ്ത്രീയെങ്കില്‍ കുടുംബ സ്നേഹമുണ്ടെങ്കിലും ധാര്ഷ്ട്യമുള്ളവളാകും. ഇവര്‍ മറ്റുള്ളവര്‍ക്കൊപ്പം തങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്കാന് ശ്രമിയ്ക്കുന്നവരുമാകും.

കഴുത്തില്‍
കഴുത്തില്‍ മറുകുള്ള സ്ത്രീയാണെങ്കില്‍ അക്രമാസക്തയായ, അതേ സമയം പെട്ടെന്നു കോപം വരുന്ന തരം സ്ത്രീയാകും. സ്വന്തം കാര്യസാധ്യത്തിനായി എ്ന്തു വഴിയും സ്വീകരിക്കുന്ന സ്ത്രീകളുമാകും.

വലതു തോളില്‍
വലതു തോളില്‍ മറുകുള്ള സ്ത്രീയെങ്കില്‍ സ്മാര്‍ട്ടും അതേ സമയം ധൈര്യമുള്ളവളുമാകും. ഇടതു തോളില്‍ മറുകുള്ള സ്ത്രീയെങ്കില്‍ ആവശ്യമില്ലാതെ വഴക്കു കൂടുന്ന സ്വഭാവക്കാരിയുമാകും.



Click it and Unblock the Notifications