For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ പേരു തുടങ്ങുന്നത് 'S' ല്‍ ആണോ, എങ്കില്‍

|

പേര് നമുക്ക് നാമാകാനുള്ള ഒരു വഴിയാണ്. നിങ്ങളാണെന്നു തോന്നാന്‍, നിങ്ങളെ മറ്റുള്ളവര്‍ക്കു തിരിച്ചറിയാനുള്ള ഒരു വഴി. എന്നാല്‍ പേരില്‍ ഒരുപാടു കാര്യങ്ങളുണ്ട്. നമ്മെ കുഴപ്പത്തിലാക്കാന്‍ ഒരു പേരിനു കഴിയും. നമ്മെ നല്ല രീതിയിലെത്തിയ്ക്കാനും പേരിനു കഴിയും.

വെറുമൊരു പേര് എന്നതിലുപരിയായി പേരു പല കാര്യങ്ങളും സൂചിപ്പിയ്ക്കുന്നുണ്ട്. ചില പ്രത്യക അക്ഷരങ്ങളുള്‍പ്പെടുന്ന പേര്, ചില പ്രത്യേക അക്ഷരങ്ങളില്‍ തുടങ്ങുന്ന പേരുകള്‍ പല തരത്തിലും നമ്മുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നുമുണ്ട്.

ഇംഗ്ലീഷ് അക്ഷരമാലയിലെ എ മുതല്‍ സെഡ് വരെയുള്ള അക്ഷരങ്ങള്‍ ഉപയോഗിച്ചാണ് പേരിടാണ്. മിക്കവാറും പേരുകള്‍ക്ക് അര്‍ത്ഥവുമുണ്ട്. കേള്‍ക്കാന്‍ ഇമ്പമുള്ള പേരുകള്‍ മാത്രമല്ല, പല അര്‍ത്ഥങ്ങളും നോക്കിയാണ് പേരിടുന്നതെന്നു ചുരുക്കം.

ഒരു കുട്ടിയ്ക്ക് ഇന്നത്തെ കാലത്തു പേരിടുമ്പോള്‍ പല കാര്യങ്ങളും കണക്കിലെടുത്താണ് പേരിടാണ്. ചില പ്രത്യേക അക്ഷരങ്ങളില്‍ തുടങ്ങുന്ന പേരുകള്‍ ജനിച്ച സമയവും ദിവസവുമെല്ലാം കണക്കാക്കി ഇടുമ്പോള്‍ ഭാഗ്യം കൊണ്ടുവരുമെന്ന ചിന്തയില്‍ ഇത്തരം കാര്യങ്ങള്‍ കണക്കിലെടുത്തു പേരിടുന്നവരുമുണ്ട്.

സംഖ്യാശാസ്ത്ര പ്രകാരം പേരിടാന്‍ ചില പ്രത്യേക രീതികളുമുണ്ട്. ഇതില്‍ ചില പ്രത്യേക അക്ഷരങ്ങളില്‍ ചില പ്രത്യേക നാളുകളിലോ മാസങ്ങളിലോ പിറന്നവര്‍ക്ക് പേരു ഭാഗ്യം കൊണ്ടുവരും. ഇതല്ലാതെ അച്ഛനമ്മമാരുടെ പേരു ചേര്‍ത്തും മുന്‍ഗണനാക്രമം നോക്കിയുമെല്ലാം പല വിധത്തിലും പേരിടുന്ന രീതികളും നിലവിലുണ്ട്.

s

ചില പ്രത്യേക അക്ഷരങ്ങളില്‍ തുടങ്ങുന്ന പേരുകള്‍ ധാരാളമായി കണ്ടുവരുന്നു. ഇതില്‍ തന്നെ എ, എസ് തുടങ്ങിയ അക്ഷരങ്ങള്‍ കൊണ്ടുള്ള പേരുകള്‍ ഏറ്റവും കൂടുതല്‍ കാണാം.

എസ് എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകള്‍ പൊതുവേ കൂടുതലാണ്. ഇത്തരം പേരുകള്‍ വെളിപ്പെടുത്തുന്ന പല രഹസ്യങ്ങളുമുണ്ട്. ഒരാളുടെ പ്രകൃതം, സ്വഭാവം, കരിയര്‍ തുടങ്ങിയ പല കാര്യങ്ങളും. പേര് ഭാഗ്യവും അര്‍ത്ഥവും കൊണ്ടുവരാന്‍ വേണ്ടിയാണ് പലരും പല കാര്യങ്ങളും കണക്കിലെടുത്തു പേരിടാറും. ഇതെക്കുറിച്ചു ചിലതറിയൂ

സംഖ്യാശാസ്ത്രപ്രകാരം

സംഖ്യാശാസ്ത്രപ്രകാരം

സംഖ്യാശാസ്ത്രപ്രകാരം എസ് എന്ന അക്ഷരം 1 എന്നതിനു തുല്യമാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയിക്കുന്നവര്‍.അതായത് എസ് എന്ന അക്ഷരം ജീവിത വിജയത്തെ സൂചിപ്പിയ്ക്കുന്ന ഒന്നാണെന്നു വേണം, പറയാന്‍. 1 എന്നതിന് ജീവിത വിജയവുമായി പ്രധാനപ്പെട്ട ബന്ധവുമുണ്ട്. സംഖ്യാശാസ്ത്ര പ്രകാരവും എസ് എന്ന അക്ഷരം ഭാഗ്യം കൊണ്ടുവരുന്ന ഒന്നാണെന്നര്‍ത്ഥം.

നേതൃഗുണം

നേതൃഗുണം

നേതൃഗുണം പൊതുവേ എസ് പേരുകാരുടെ മുഖമുദ്രയാണ്.ബോണ്‍ ലീഡേഴ്‌സ് അഥവാ നേതൃഗുണത്തോടെ ജനിച്ചവരാണ് ഇവരെന്നു പറയാം. ഏതു കാര്യത്തിനും മുന്‍കൈ എടുത്തു പ്രവര്‍ത്തിയ്ക്കാനും ഈ രംഗങ്ങളില്‍ വിജയം നേടാനുമെല്ലാം ഇവര്‍ക്കു സാധിയ്ക്കും. നേതൃഗുണം കാരണം മറ്റുള്ളവരെ തനിക്കു പുറകില്‍ അണി നിരത്താനും ഇത്തരം പേരുകാര്‍ക്കു സാധിയ്ക്കും.

വിശ്വസ്തരാണ്

വിശ്വസ്തരാണ്

എസ് എന്ന അക്ഷരത്തില്‍ ജനിച്ചവര്‍ വളരെ വിശ്വസ്തരാണ്. അധികം റൊമാന്റിക്കല്ല, ഇക്കൂട്ടര്‍. അതായത് സ്‌നേഹം വാക്കുകളിലൂടെയോ സമ്മാനങ്ങളിലൂടെയോ പ്രകടിപ്പിയ്ക്കാത്തവര്‍. എന്നാല്‍ വിശ്വസ്തരായതു കൊണ്ട് മറ്റുള്ളവര്‍ക്ക് ഇവരെ വിശ്വസിയ്ക്കാന്‍ സാധിയ്ക്കും. പുറമേയുള്ള സ്‌നേഹപ്രകടനങ്ങളില്‍ അത്രയ്ക്കു മിടുക്കരല്ലെങ്കിലും ഉള്ളില്‍ സ്‌നേഹവും വിശ്വസ്തതയും കരുണയുമെല്ലാം കാത്തു സൂക്ഷിയ്ക്കുന്ന പ്രകൃതക്കാരാകും, ഇവര്‍

കരുത്തരാണെന്നര്‍ത്ഥം

കരുത്തരാണെന്നര്‍ത്ഥം

സംഖ്യാശാസ്ത്രപ്രകാരം എ, ജെ, ഒ, എസ് എന്നിവയാണ് ഏറ്റവും പവര്‍ഫുള്‍ ലെറ്ററുകളെന്നു പറയാം. എസ് ഇതില്‍ പെടുന്നതു കൊണ്ടുതന്നെ ശക്തിയേറിയ അക്ഷരവുമാണ്. അതായത് എസ് പേരുകാര്‍ പൊതുവെ കരുത്തരാണെന്നര്‍ത്ഥം. മാനസികമായി, കഴിവുകളുടെ കാര്യത്തില്‍ ഇതു ബാധകമാകുന്നു.

ഇവര്‍

ഇവര്‍

ഇവര്‍ അനുകമ്പയുള്ളവരായിരിയ്ക്കും. മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളില്‍ സഹായിക്കാന്‍ തയ്യാറായവര്‍. സ്‌നേഹമുള്ളവരും മറ്റുള്ളവരെ ഉള്‍ക്കൊള്ളുന്നവരും.മറ്റുള്ളവരെ മനസിലാക്കാനും അവരുടെ ബുദ്ധിമുട്ടുകളില്‍ വിഷമിയ്ക്കാനും തങ്ങളെക്കൊണ്ടാകും വിധത്തില്‍ അവരെ സഹായിക്കുവാനുമെല്ലാം തയ്യാറുള്ള മനസ്ഥിതിയുള്ളരാണ് എസ് പേരില്‍ തുടങ്ങുന്നവര്‍.

ആവേശഭരിതരാകുന്നവര്‍

ആവേശഭരിതരാകുന്നവര്‍

സത്യസന്ധരായ ഇവര്‍ വിശ്വസ്തരുമായിരിയ്ക്കും. ദേഷ്യപ്പെടുമ്പോഴും അപ്‌സെറ്റാകുമ്പോഴുമെല്ലാം ആവേശഭരിതരാകുന്നവര്‍.ഇത്തരം ഘട്ടങ്ങളില്‍ മറ്റുള്ളവര്‍ തങ്ങളെക്കുറിച്ച് എന്തു ചിന്തിയ്ക്കുമെന്ന ചിന്തയില്ലാതെ പെരുമാറുന്നവരുമാകും.

ഇത് മറ്റുള്ളവര്‍ക്ക് ഇവരെ മനസിലാക്കാന്‍ തടസമാകുകയും ചെയ്യും.

മനസിലാക്കുന്നവരെന്നു തോന്നിയാല്‍

മനസിലാക്കുന്നവരെന്നു തോന്നിയാല്‍

അതേ സമയം തങ്ങളെ മനസിലാക്കുന്നവരെന്നു തോന്നിയാല്‍ അവരോടു കാര്യങ്ങളെല്ലാം തുറന്നു പറയുന്ന കൂട്ടര്‍ കൂടിയാണ് ഇവര്‍. ഇത് പങ്കാളിയായാലും ഒരു സുഹൃത്തായാലും. ഇത്തരക്കാരോട് ഇവര്‍ മനസു തുറക്കുമെന്നര്‍ത്ഥം.

കാണാന്‍

കാണാന്‍

കാണാന്‍ ഏറെ ആകര്‍ഷകത്വമുള്ളവരാകും, ഇക്കൂട്ടര്‍. അതായത് ഭംഗിയുള്ളവര്‍. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നവരും.ഉള്ളിലും പുറമേയും ആകര്‍ഷണത്വമുള്ള ഈ പേരുകാര്‍ മറ്റുള്ളവരുടെ സന്തോഷത്തിലും സങ്കത്തിലുമെല്ലാം ഒരുപോലെ മനസിലാക്കി കൂടെ നില്‍ക്കാന്‍ സാധിയ്ക്കുന്നവരുമാണ്.

പങ്കാളിയുമായി ഏറെ അടുപ്പം

പങ്കാളിയുമായി ഏറെ അടുപ്പം

പങ്കാളിയുമായി ഏറെ അടുപ്പം വച്ചു പുലര്‍ത്തുന്ന കൂട്ടരാകും, ഇവര്‍. ഈ ബന്ധം ഉത്തരവാദിത്വത്തോടെ നിറവേറ്റുന്നവരും. എസ് പേരുള്ളവരുമായുള്ള ബന്ധങ്ങള്‍ ഏറെ നല്ലതായിരിയ്ക്കുമെന്നു ചുരുക്കത്തില്‍ പറയാം.നല്ല പങ്കാളികളായിരിയ്ക്കും, എസ് എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകാര്‍.

കുട്ടികള്‍ക്ക്

കുട്ടികള്‍ക്ക്

കുട്ടികള്‍ക്ക് ഈ പേരിടുമ്പോള്‍ നിങ്ങള്‍ക്ക് ഈ കുട്ടി സ്‌നേഹവും സന്തോഷവും കീര്‍ത്തിയുമെല്ലാം കൊണ്ടുവരുമെന്നു പ്രതീക്ഷിക്കാം. അതേ സമയം അല്‍പം കോപ പ്രകൃതിയുമായിരിയ്ക്കും. ജീവിതത്തില്‍ വിജയം നേടുന്നവരാകും, ഇത്തരം കുട്ടികള്‍. എന്നാല്‍ വിജയത്തിനു വേണ്ടി കഷ്ടപ്പെടുകയും വേണ്ടി വരും.

മറ്റുള്ളവരെ മനസിലാക്കാനും

മറ്റുള്ളവരെ മനസിലാക്കാനും

മറ്റുള്ളവരെ മനസിലാക്കാനും അവരുടെ ബുദ്ധിമുട്ടുകളില്‍ വിഷമിയ്ക്കാനും തങ്ങളെക്കൊണ്ടാകും വിധത്തില്‍ അവരെ സഹായിക്കുവാനുമെല്ലാം തയ്യാറുള്ള മനസ്ഥിതിയുള്ളരാണ് എസ് പേരില്‍ തുടങ്ങുന്നവര്‍.

Read more about: pulse life
English summary

Facts About You If Your Name Starts With Alphabet 'S'

Facts About You If Your Name Starts With Alphabet 'S', Read more to know about
X
Desktop Bottom Promotion