Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഡിസംബറില്‍ ജനിച്ചവര്‍ക്കു രഹസ്യങ്ങളേറെയാണ്
ഡിസംബറില്‍ ജനിച്ചവര്‍ക്കു രഹസ്യങ്ങളേറെയാണ്
ജനിച്ച മാസവും വര്‍ഷവം ദിവസവും സമയവുമെല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മുടെ ജീവിതത്തെ സ്വാധീനിയ്ക്കുന്നുണ്ട്. ഇത്തരം പ്രത്യേകതകള്‍ വിവരിയ്ക്കുന്ന പ്രത്യേക ശാസ്ത്രശാഖയുമുണ്ട്.
മാസങ്ങളില്‍ അവസാനത്തെ മാസമാണ് ഡിസംബര്‍. ഏറെ പ്രത്യേകതകളുള്ള ഒരു മാസമാണ് ഇതെന്നു പറയാം. ഒരു വര്‍ഷത്തിന്റെ അവസാന മാസം, പുതുവര്ഷപ്പുലരിയിലേയ്ക്കു കാലെടുത്തു വയ്ക്കുന്നതിനു തൊട്ടു മുന്‍പത്തെ മാസം, ക്രിസ്തുമസ് മാസം, മഞ്ഞിന്റെ മാസം എന്നിങ്ങനെ പോകുന്നു, ഇത്.
ഡിസംബര്‍ മാസം പോലെ തന്നെ ഡിസംബര്‍ മാസത്തില്‍ ജനിച്ചവര്‍ക്കും പ്രത്യേകതകള്‍ ഏറെയാണ്. വ്യക്തികള്‍ക്കു വ്യത്യാസമുണ്ടാകുമെങ്കിലും ഇതു പൊതുസ്വഭാവമാണ് പറയുന്നത്. ഡിസംബര്‍ മാസം ജനിച്ചവരുടെ പ്രത്യേകതകളെ കുറിച്ചറിയൂ,

പ്രാക്ടിക്കലായി ജീവിതത്തെ കാണുന്നവരാണ്
പ്രാക്ടിക്കലായി ജീവിതത്തെ കാണുന്നവരാണ് ഡിസംബര്‍ മാസം ജനിച്ചവര്‍. ഇവര്‍ സ്വപ്ന ജീവികള്‍ അല്ലെന്നര്‍ത്ഥം. ജീവിതത്തെ പ്രാക്ടിക്കലായി കാണുന്നവര്‍. ചെറുപ്രായത്തില്‍ തന്നെ റിയാലിറ്റി തിരിച്ചറിയുന്നവര്‍. ഇതു കൊണ്ടു തന്നെ ഇവര്‍ പക്വതയുള്ളവരുമാകും.

ഈഗോ
പൊതുവെ പുറമേ നിന്നു നോക്കുന്നവര്‍ക്ക് ഇവര്‍ക്ക് ഈഗോ കൂടുതലുള്ളതായി തോന്നാം. എന്നാല്‍ അടുത്തറിയുന്നവര്‍ക്കറിയാം, ഇത് ഇവരുടെ ആത്മവിശ്വാസമാണെന്ന്. ഇതു കൊണ്ടു തന്നെ സംസാരത്തില്‍, പ്രവൃത്തിയില്‍ നിങ്ങള്‍ക്ക് ഈഗോയാണെന്ന തോന്നുന്ന കാര്യം അവര്‍ക്ക് ആത്മവിശ്വാസമാകും. അവരുടെ തീരുമാനങ്ങളിലും ഇതു പ്രതിഫലിയ്ക്കും.

ദേശസ്നേഹികളായിരിയ്ക്കും
ദേശസ്നേഹികളായിരിയ്ക്കും, ഇക്കൂട്ടര്‍. ഇതു കൊണ്ടു തന്നെ രാഷ്ട്രീയ കാര്യങ്ങളില്‍ താല്പര്യമുള്ളവരുമാകും. സ്വന്തം രാജ്യത്തെ കുറിച്ചു മോശമായി കേള്‍ക്കാന്‍ താല്പര്യമില്ലാത്ത, ഇതു കേട്ടാല്‍ സഹിയ്ക്കാത്തവര്.

സ്വന്തം അഭിപ്രായം
ഏതു കാര്യത്തിലും സ്വന്തം അഭിപ്രായം ഉള്ളവര്‍ കൂടിയാണ് ഇവര്‍. വ്യക്തമായ അഭിപ്രായമുള്ള, സ്വന്തമായ അഭിപ്രായമുള്ളവര്‍. ഏതു ചര്‍ച്ചയെങ്കിലും തങ്ങള്‍ക്ക് ശരിയെന്നു തോന്നുന്ന അഭിപ്രായം പറയാന്‍ ഇവര്‍ മടിയ്ക്കില്ല. ഒരു കൂട്ടത്തിന് ഒപ്പമിരുന്നു ചര്‍ച്ച ചെയ്യാനും താല്പര്യമുള്ള ഇവര്‍ ഡിബേറ്റുകളിലും ചര്‍ച്ചകളിലും മിടുക്കരാണ്.

ബന്ധങ്ങളില്‍
ബന്ധങ്ങളില്‍ അടിയുറച്ചു നില്ക്കുന്ന, വിശ്വസ്തത പുലര്‍ത്തുന്നവര്‍ കൂടിയാണ് ഡിസംബറില്‍ ജനിച്ചവര്‍. പറഞ്ഞ വാക്കിന് വിലയുള്ളവര്‍. തല പോയാലും ഇതില്‍ നിന്നും പിന്മാറാത്തവരും. എന്നാല്‍ അപ്പുറത്തു നിന്നും ഇതേ രീതിയില്‍ തിരിച്ചും പ്രതീക്ഷിയ്ക്കുന്നവര്‍.

ഒരു തീരുമാനത്തിലെത്തിച്ചേരാന്‍
ഒരു തീരുമാനത്തിലെത്തിച്ചേരാന്‍ വികാരങ്ങള്‍ ഇവരെ ഭരിയ്ക്കില്ല. അതായത് ഇമോഷണലി തിരുമാനങ്ങളെടുക്കുന്നവരല്ല, ഇവര്‍. എല്ലാ കാര്യങ്ങളിലും യുക്തിയോടെ കാര്യങ്ങള്‍ തീരുമാനിയ്ക്കുന്നവര്. കണക്കുകൂട്ടി കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നവര്‍.

ഏതു പ്രായത്തിലാണെങ്കിലും
ഏതു പ്രായത്തിലാണെങ്കിലും മറ്റുള്ളവരെ ആകര്‍ഷിയ്ക്കാന്‍ കഴിയുന്നവരാണ് ഇവര്‍. മനസില്‍ ചെറുപ്പം കാത്തു സൂക്ഷിച്ച് ഇതേ രീതിയില്‍ മുന്നോട്ടു പോകുന്നവര്‍. പൊസറ്റീവിറ്റി ചുറ്റും പരത്തുന്നവരും. ഇവരുടെ ജീവിതത്തോടുള്ള പൊസറ്റീവ് സമീപനത്തെ തടയാന്‍ ആര്‍ക്കും കഴിയില്ല.

സ്വതന്ത്രരായി
സ്വതന്ത്രരായി, വിലക്കുകള്‍ക്ക് അധീനപ്പെടാതെ ജീവിയ്ക്കാന്‍ താല്പര്യപ്പെടുന്നവരാണ് ഇവര്‍. അവരവരുടെ അഭിപ്രായവും ഇഷ്ടവും ജീവിതത്തില്‍ പകര്‍ത്താന്‍ ഇഷ്ടപ്പെടുന്നവര്‍. അവരെ നിയന്ത്രിയ്ക്കാന്‍ ശ്രമിച്ചാല്‍ നിങ്ങളുടെ ജീവിതത്തില്‍ നിന്നും ഇവര്‍ അകന്നു പോകുകയേ ഉള്ളൂ. തടവുകാരനായി ജീവിയ്ക്കാന്‍ താല്പര്യപ്പെടാത്തവരാണ് ഇവര്‍.

ആത്മീയത, സ്പോര്‍ട്സ്, മൃഗങ്ങള്‍
ആത്മീയത, സ്പോര്‍ട്സ്, മൃഗങ്ങള്‍ എന്നിവയോട് താല്പര്യമുള്ളവരാണ് ഇവര്‍. ഇതുപോലെ യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്നവരും കൂടിയാണ്. യാത്രകളിലൂടെ അറിവു വര്‍ദ്ധിപ്പിയ്ക്കാന്‍ താല്പര്യപ്പെടുന്നവര്. ചിലപ്പോള്‍ ആരോഗ്യപരമായ കാര്യങ്ങള്‍ ഇവരുടെ യാത്രകളെ തടസപ്പെടുത്തിയെന്നും വരാം.

ചുറ്റുമുള്ളവരിലേയ്ക്കു
ചുറ്റുമുള്ളവരിലേയ്ക്കു സന്തോഷവും പൊസറ്റീവിറ്റിയും കൊണ്ടു വരുന്ന, ആഘോഷങ്ങള്‍ക്ക് വേദിയൊരുക്കുന്നവരാണ് ഇവര്‍. അതേ സമയം എല്ലാവരോടും സംസാരിയ്ക്കുമെങ്കിലും എല്ലാവരേയും സുഹൃത്ത് എന്ന രീതിയില്‍ കണക്കാക്കുകയുമില്ല.



Click it and Unblock the Notifications
