Latest Updates
-
ഓണസദ്യയ്ക്ക് ഇരിപ്പിടം ഒരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; അതിഥികൾക്ക് സന്തോഷം നൽകാൻ എളുപ്പവഴികൾ -
അവസാന നിമിഷം ഓണം പൂക്കളം ഒരുക്കുകയാണോ? രാശിപ്രകാരം പൂക്കൾ തിരഞ്ഞെടുക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
അതിഥികളെ വരവേൽക്കാൻ വീടിന്റെ കവാടം ഒരുങ്ങുന്നുണ്ടോ? വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വാടകവീടാണോ? സ്വർണ്ണം സൂക്ഷിക്കാൻ ഈ വാസ്തു ടിപ്പുകൾ പരീക്ഷിക്കൂ, ഐശ്വര്യം കൂടും! -
ഓണം 2026: ഷോപ്പിംഗിനിറങ്ങും മുൻപ് ഇതൊന്നു ശ്രദ്ധിക്കൂ; രാശിഫലവും സുരക്ഷാ നിർദ്ദേശങ്ങളും -
രാഖി മെഹന്ദി: കറുപ്പ് ഹെന്ന അപകടം, അലർജി ഒഴിവാക്കാൻ 12 മണിക്കൂർ പാച്ച് ടെസ്റ്റ് നിർബന്ധം! -
രക്ഷാബന്ധൻ ദിനത്തിൽ ഭാഗിക ചന്ദ്രഗ്രഹണം: ഇന്ത്യയിൽ സൂതക് ബാധകമോ? ആഘോഷങ്ങളെ ബാധിക്കുമോ? -
2026-ലെ പഞ്ചകം: രാഖി ആഘോഷത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
ഓഗസ്റ്റ് 28-30 രാഖി ലോങ് വീക്കെൻഡ്: ഈ രാശിക്കാർക്ക് പണലാഭവും യാത്രാഭാഗ്യവും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
2026 രക്ഷാബന്ധൻ: ചതയം നക്ഷത്രത്തിൽ ആഘോഷം; 27 നക്ഷത്രക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകളും സമ്മാനങ്ങളും
അമ്പരപ്പിയ്ക്കും, ചില കന്യാചര്‍മ രഹസ്യങ്ങള്‍
സ്ത്രീകളിലെ കന്യാചര്‍മ സത്യങ്ങള്‍ അറിയൂ
കന്യാചര്‍മം എന്നത് കന്യകമാരെ സൂചിപ്പിയ്ക്കുന്ന ഒന്നാണെന്നാണ് പൊതുവേയുളള ധാരണ.ചെറി, വെര്‍ജിന്‍ വെയില്, മെയ്ഡന്‍ഹെഡ് എന്നീ പേരുകളിലും പൊതുവെ കന്യാചര്‍മം അറിയപ്പെടുന്നു.
ഇതു കൊണ്ടു തന്നെ കന്യാചര്‍മം സംബന്ധിച്ചുള്ള ധാരണകളും തെറ്റിദ്ധാരണകളും ഉണ്ട്. കന്യകാത്വ പരിശോധനയ്ക്കായി കന്യാചര്‍മം അടിസ്ഥാനപ്പെടുത്തി പല കാര്യങ്ങളും പണ്ടു ചെയ്തിരുന്നു.
കന്യാചര്‍മം ചിലപ്പോള്‍ കന്യകമാരില്‍ പോലും കാണില്ലെന്നതാണ് വാസ്തവം. മാത്രമല്ല, ഇപ്പോള്‍ കന്യാചര്‍മം കൃത്രിമമായി സര്‍ജറിയിലൂടെ വച്ചു പിടിപ്പിയ്ക്കാന്‍ സാധിയ്ക്കുന്ന ടെക്നിക്കുകളുമുണ്ട്.
കന്യാചര്‍മം സംബന്ധിച്ചുള്ള ചില പ്രത്യേക ധാരണകളും വാസ്തവങ്ങളും ഇതാണ്. ഇതെക്കുറിച്ചറിയൂ

എല്ലാ സ്ത്രീകളിലും
എല്ലാ സ്ത്രീകളിലും കന്യാ ചര്‍മം ഒരുപോലെയല്ല.
കന്യാചര്‍മം പല സ്ത്രീകളിലും പല തരത്തിലാണ്. നിറവും ആകൃതിയും കട്ടിയുമെല്ലാം വ്യത്യാസപ്പെട്ടിരിയ്ക്കും.

സാധാരണ രീതിയില്‍
സാധാരണ രീതിയില്‍ ഒരു പ്രവേശന ദ്വാരമേ ഇതിലേയ്ക്കുണ്ടാകൂ. എന്നാല്‍ ചിലരില്‍ രണ്ടെണ്ണമുണ്ടാകും. ചില സ്ത്രീകളില്‍ കന്യാചര്‍മത്തിന് രണ്ടു പ്രവേശനകവാടങ്ങളുണ്ടാകും. ഇത് ഇരട്ട കന്യാചര്‍മം എന്നറിയപ്പെടുന്നു.

ഇംപെര്‍ഫോറേറ്റ് ഹൈമെന്‍
ഇംപെര്‍ഫോറേറ്റ് ഹൈമെന്‍ എന്നൊരു അവസ്ഥയുണ്ട്. കന്യാചര്‍മത്തില്‍ ദ്വാരമില്ലാത്ത അവസ്ഥ. ചിലരില്‍ തീരെ ചെറിയ ദ്വാരമായിരിയ്ക്കും. മൈക്രോപെര്‍ഫൊറേറ്റ് ഹൈമെന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. 200ല്‍ ഒരു സ്ത്രീയുടെ കന്യാചര്‍മദ്വാരം തീരെ ചെറുതാണ്. വിരല്‍ കടത്താനോ ടാമ്പൂണ് കടത്താനോ പോലും കഴിയാത്തവണ്ണം ചെറുത്. ഇത്തരം ഘട്ടങ്ങളില്‍ ഇതു നീക്കം ചെയ്യാന്‍ സര്‍ജറി ആവശ്യമായി വരും.

സാധാരണ പ്രസവം
സാധാരണ പ്രസവം നടക്കാത്ത സ്ത്രീകളിലും സെക്സ് ജീവിതം കുറവായ സ്ത്രീകളിലും മെനോപോസിനു ശേഷം ഈ ഹൈമെന്‍ വീണ്ടും വലിഞ്ഞ് പൂര്‍വസ്ഥിതി പ്രാപിയ്ക്കും. ഇത്തരം ഘട്ടങ്ങളില്‍ ലൈംഗികബന്ധം അല്പം ബുദ്ധിമുട്ടുമാകും.

കന്യാചര്‍മത്തിന്
കന്യാചര്‍മത്തിന് സ്ത്രീ ശരീരത്തില്‍ പ്രത്യേകിച്ചു ധര്‍മങ്ങളൊന്നുമില്ലെന്നതാണ് വാസ്തം. പ്രത്യുല്പാദന അവയവങ്ങള്‍ രൂപപ്പെടുമ്പോള്‍ പുറംഭാഗത്തായും ശരീരത്തിനുള്ളിലായും രൂപപ്പെടുന്ന അവയവങ്ങളെ വേര്‍തിരിയ്ക്കുന്ന ഒരു ഭാഗം മാത്രമാണിത്.

കന്യാചര്‍മം
കന്യാചര്‍മം പൊട്ടിയാലും ഇതിന്റെ അറ്റത്ത് ചെറിയ പിങ്ക് നിറത്തിലെ ഭാഗം അവശേഷിയ്ക്കും. ഹൈമെനല് ടാഗ് എന്നാണ് ഇത് അറിയപ്പെടുന്നത്. ചിലരില്‍ ഇത് വേദനയുണ്ടാക്കും ഇത്തരം ഘട്ടങ്ങളില്‍ സര്‍ജറിയാണ് ഒരു പ്രതിവിധി. സാധാരണ ഗതിയില്‍ ഈ ഭാഗം ചുരുങ്ങിപ്പോകുന്നതാണ് പതിവ്.

ചില സന്ദര്‍ഭങ്ങളില്‍
ചില സന്ദര്‍ഭങ്ങളില്‍ സെക്സ് നടന്നാലും കന്യാചര്‍മം പൊട്ടണമെന്നില്ല. കന്യാചര്‍മം പൊട്ടിയില്ലെങ്കിലും ഗര്‍ഭധാരണവും നടക്കാം. കന്യാചര്‍മത്തിലുള്ള ചെറിയ ദ്വാരത്തിലൂടെ ബീജങ്ങള്‍ക്ക് ഉള്ളില്‍ പ്രവേശിയ്ക്കാം.

സെക്സിലൂടെയല്ലാതെയും
സെക്സിലൂടെയല്ലാതെയും ഇത് വലിഞ്ഞു പൊട്ടാം. സ്പോട്സ്, സ്വയംഭോഗം, ആര്‍ത്തവസമയത്തുള്ള ടാമ്പൂണ് ഉപയോഗം എന്നിവ വഴി ഇതു സംഭവിയ്ക്കാം. ഇതു കൊണ്ടു തന്നെ കന്യാചര്മമില്ലാത്തത് കന്യകയല്ലെന്ന ധാരണ തെറ്റിയ്ക്കുന്നുവെന്നതിന് തെളിവാകുന്നു. മാത്രമല്ല എല്ലാ സ്ത്രീകളിലും കന്യാചര്‍മം ഉണ്ടാകില്ല
10-15 ശതമാനം വരെ സ്ത്രീകള്‍ക്കു ജന്മനാ തന്നെ കന്യാചര്‍മമുണ്ടാകില്ലെന്നാണ് പഠനക്കണക്കുകള്‍. ഇതുകൊണ്ടുതന്നെ സ്ത്രീയുടെ കന്യകാത്വം കന്യാചര്‍മവുമായി ബന്ധപ്പെടുത്തി കാണാനാകില്ലെന്നതാണ് വാസ്തവം.

വജൈനല്‍ ദ്വാരത്തെ
വജൈനല്‍ ദ്വാരത്തെ മൂടുന്ന നേര്‍ത്ത പാടയാണിത്. സെക്സിലൂടെ കന്യാചര്‍മം പൊട്ടിപ്പോകുമെന്നും ബ്ലീഡിംഗുണ്ടാകുമെന്നും പൊതുവെ വിശ്വാസം. വജൈനല്‍ ദ്വാരത്തിനു ചുറ്റുമായി നേര്‍ത്ത പാട പോലെയുള്ള ഇത് ഒരു കട്ടി കുറഞ്ഞ ടിഷ്യൂവാണ്. കന്യാചര്‍മവും കന്യകാത്വവുമായി കാര്യമായ ബന്ധമില്ലെന്നതാണ് സത്യം. ചില സ്ത്രീകളില്‍ ജന്മനാ കന്യാചര്‍മം കാണില്ല. ചിലരില്‍ കഠിനവ്യായാമവും സ്പോട്സുമെല്ലാം ഇതു പൊട്ടിപ്പോകാന്‍ കാരണമാകും.



Click it and Unblock the Notifications