For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെഗറ്റീവ് ഊര്‍ജം പടിയ്ക്കു പുറത്ത്‌

നെഗറ്റീവ് ഊര്‍ജം പടിയ്ക്കു പുറത്ത്‌

|

നമുക്കു ചുറ്റും ഈ ഭൂമിയില്‍ ഊര്‍ജ പ്രവാഹമുണ്ട്. നാം അറിഞ്ഞും അറിയാതെയുമുള്ള ഊര്‍ജ പ്രവാഹം.
നമുക്കു ചുറ്റുമുളള ഈര്‍ജ പ്രവാഹത്തെ രണ്ടായി തരം തിരിയ്ക്കാം. നെഗറ്റീവ ഊര്‍ജം, പൊസറ്റീവ് ഊര്‍ജം എന്നിവയാണ് ഇവ.
നമ്മെ സ്വാധീനിയ്ക്കുകയും സ്വാധീനിയ്ക്കാതിരിയ്ക്കുകയും ചെയ്യുന്ന ഊര്‍ജ പ്രവാഹം.

പേരു സൂചിപ്പിയ്ക്കുന്ന പോലെത്തന്നെയാണ് ഈ ഊര്‍ജവും. , നല്ല ഊര്‍ജവും ചീത്ത ഊര്‍ജവും. അതായത് പൊസറ്റീവ് ഊര്‍ജവും നെഗറ്റീവ് ഊര്‍ജവും. പൊസറ്റീവ് ഊര്‍ജം പൊസറ്റീവിറ്റിയെ സൂചിപ്പിയ്ക്കുന്നു. ഇത് ജീവിതത്തിലും മനസിലും വീട്ടിലുമെല്ലാം പൊസറ്റീവായ കാര്യങ്ങള്‍ നടക്കാന്‍ സഹായിക്കുന്നു. നെഗറ്റീവ് ഊര്‍ജം നെഗറ്റീവ് കാര്യങ്ങളും.

നെഗറ്റീവ് ഊര്‍ജം ഒഴിവാക്കി പൊസറ്റീവ് ഊര്‍ജം നിറയ്ക്കുകയെന്നത് ഏറെ പ്രധാനമാണ്. ഇതിനു പല വഴികളുമുണ്ട്. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

മന്ത്രങ്ങള്‍

മന്ത്രങ്ങള്‍

മന്ത്രങ്ങള്‍ ഈശ്വരനെ പ്രീതിപ്പെടുത്താന്‍ മാത്രമല്ല, നല്ല എനര്‍ജിയ്ക്കും സഹായിക്കുന്ന ഒന്നാണ്.

മന്ത്രം ചൊല്ലുന്നത് ശരീരത്തിലെ നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ്. മന്ത്രം അല്‍പം ഉറക്കെ ചൊല്ലുന്നതാണ് നല്ലത്, ചുറ്റുപാടും ഇതിന്റെ പ്രതിഫലനമുണ്ടാകും.

വെറ്റില

വെറ്റില

മുറുക്കാന്‍ ഉപയോഗിയ്ക്കുന്ന വെറ്റിലയാണ് മറ്റൊരു വഴി. വീടിന്റെ മുന്‍വാതിലിനു മുകളിലായി അഞ്ച് വെറ്റില കോര്‍ത്തിടുക. ഇത് വീട്ടിലുള്ള നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍ ഏറെ നല്ലതാണ്. ഉണങ്ങുമ്പോള്‍ ഇത് മാറ്റി വേറെയിടുകയും വേണം.എന്തെങ്കിലും കാര്യത്തിന് പുറത്തു പോകുമ്പോള്‍ പോക്കറ്റില്‍ ഒരു വെറ്റില വച്ചു പുറത്തേയ്ക്കു പോകുന്നത് ഏറെ നല്ലതാണ്. ഇത് കാര്യസാധ്യത്തിന് ഏറെ നല്ലതുമാണ്. കാര്യങ്ങള്‍ തടസപ്പെടുന്നുവെങ്കില്‍ ഇതിനായി പുറത്തു പോകുമ്പോഴും ഒരു വെറ്റില പോക്കറ്റില്‍ കരുതുക.

ക്രിസ്റ്റല്‍

ക്രിസ്റ്റല്‍

നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍ ക്രിസറ്റല്‍ ഏറെ നല്ലതാണെന്നു പറയപ്പെടുന്നു. ക്രിസ്റ്റല്‍ വീട്ടില്‍ സൂക്ഷിയ്ക്കുന്നത് നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ.് ഇവയ്ക്കു നെഗറ്റീവ് എനര്‍ജി പിടിച്ചെടുക്കാനുള്ള കഴിവുണ്ട്.

വെള്ളത്താരമ

വെള്ളത്താരമ

നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍ വെള്ളത്താരമ നല്ലൊരു വഴിയാണ്. ഇത് ഒരു ബൗളില്‍ വൃത്തിയുള്ള വെള്ളമെടുത്ത് ഇതിലിട്ടു വീടിനുള്ളില്‍ വയ്ക്കാം.

ഉപ്പു തരികള്‍

ഉപ്പു തരികള്‍

ഹിമാലയന്‍ സാള്‍ട്ട് ലാമ്പ് നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാനുള്ള മികച്ചൊരു വഴിയാണ്.കല്ലുപ്പ് നെഗറ്റീവ് ഊര്‍ജം അകറ്റാന്‍ കഴിയുന്ന ഒരു പ്രധാന വസ്തുവാണ്. കല്ലുപ്പ് അല്‍പം ചൂടുവെള്ളത്തില്‍ കലക്കി സ്േ്രപ ബോട്ടിലിലാക്കി സ്േ്രപ ചെയ്യുക. അല്‍പം ഉപ്പ് രാത്രിയില്‍ വടക്കു കിഴക്ക് തെക്കു പടിഞ്ഞാറ് മൂലകളിലായി വിതറുക. രാവിലെ ഈ ഉപ്പു തരികള്‍ മുഴുവന്‍ പുറത്തു കളയുക. ഇതല്ലെങ്കില്‍ ബൗളില്‍ ഉപ്പു വച്ചിട്ടു കളഞ്ഞാലും മതി.ഉപ്പിട്ട വെള്ളത്തില്‍ കുളിയ്ക്കുന്നത് ശരീരത്തിലെ അണുക്കളെ മാറ്റുമെന്നു മാത്രമല്ല, ശരീരത്തില്‍ പൊസറ്റീവ് ഊര്‍ജം നിറയാനും നല്ലതാണ്. വെള്ളത്തില്‍ ഉപ്പിട്ടു വച്ച് ഈ വെള്ളം പിറ്റേന്നു കളയുന്നതും ഉപ്പിട്ട വെള്ളം തളിയ്ക്കുന്നതുമെല്ലാം നല്ലതാണ്. അല്‍പം ഉപ്പ് രാത്രിയില്‍ വടക്കു കിഴക്ക് തെക്കു പടിഞ്ഞാറ് മൂലകളിലായി വിതറുക. രാവിലെ ഈ ഉപ്പു തരികള്‍ മുഴുവന്‍ പുറത്തു കളയുക. ഇതല്ലെങ്കില്‍ ബൗളില്‍ ഉപ്പു വച്ചിട്ടു കളഞ്ഞാലും മതി.

ഉറക്കെയുള്ള സൗണ്ട്

ഉറക്കെയുള്ള സൗണ്ട്

ഉറക്കെയുള്ള സൗണ്ട് പൊസറ്റീവ് ഊര്‍ജം നിറയ്ക്കാനും നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാനും ഏറെ നല്ലതാണ്. കൈകൊട്ടുക, പടക്കം പൊട്ടിയ്ക്കുക ഇവയെല്ലാം നല്ലതാണ്. ഷെല്‍ഫുകള്‍, കോണിപ്പടിയുടെ ചുവട് ഇവിടെയെല്ലാം നടന്ന് കൈകൊട്ടുക. നല്ല ശുദ്ധമായ സൗണ്ട് വരത്തക്കവിധം, എന്നാല്‍ വല്ലാതെ ഉറക്കെയല്ലാതെ വേണം ഇതു ചെയ്യാന്‍.വീട്ടില്‍ മണിയടിയ്ക്കുന്നതും നല്ലതാണ്,

English summary

Easy Ways To Get Rid Of Negative Energy

Easy Ways To Get Rid Of Negative Energy, Read more to know about,
X
Desktop Bottom Promotion