For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരണം മുന്നില്‍ കണ്ട് ഒരു പാട്ട്, വീഡിയോ കാണാം

|

നമുക്ക് പ്രിയപ്പെട്ടവരെ നമ്മില്‍ നിന്ന് മരണം തട്ടിയെടുക്കുന്നത് വളരെയധികം മാനസികമായും ശാരീരികമായും നമ്മളെ തളര്‍ത്തുന്ന ഒരു കാര്യം തന്നെയാണ്. ഈ ലോകത്ത് ഇനി അവരില്ല എന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി ഉണ്ടാക്കുന്ന കാര്യം. ഇതില്‍ നിന്നും മുക്തരായി വീണ്ടും പഴയപടി ജീവിതത്തിലേക്ക് കയറിവരാന്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് വളരെയധികം പണിപ്പെടേണ്ടതായി വരുന്നു. ഓര്‍മ്മകളില്‍ ജീവിക്കുന്നതിനാണ് പലപ്പോഴും അവര്‍ പിന്നീട് ശ്രമിക്കുന്നതും.

<strong>ഇവാന്റെ വീട്ടിലെ മുതല ചില്ലറക്കാരനല്ല</strong>ഇവാന്റെ വീട്ടിലെ മുതല ചില്ലറക്കാരനല്ല

മരണത്തിനെ മുഖാമുഖം കണ്ട നിമിഷവും ഈ വ്യക്തി ചെയ്തത് സന്തോഷിക്കുന്നതിനും മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിനും ആണ്. എന്നാല്‍ പിന്നീട് മരണം എന്ന സത്യത്തിലേക്ക് അദ്ദേഹം ആഴ്ന്നിറങ്ങിപ്പോയി. പരിചയമില്ലാത്തവര്‍ക്ക് പോലും ഓര്‍മ്മിക്കാന്‍ ഒരു പിടി നല്ല ഓര്‍മ്മകള്‍ നല്‍കി അദ്ദേഹം മരണത്തിലേക്ക് യാത്രയായി. അദ്ദേഹത്തെക്കുറിച്ച് ചില കാര്യങ്ങള്‍ നോക്കാം.

ക്യാന്‍സര്‍ എന്ന മഹാമാരി

ക്യാന്‍സര്‍ എന്ന മഹാമാരി

ക്യാന്‍സര്‍ എന്ന മഹാമാരിയായിരുന്നു ഇദ്ദേഹത്തെ ബാധിച്ച രോഗം. എന്നാല്‍ തനിക്ക് കഴിയുന്ന രീതിയില്‍ എല്ലാം അതിനോട് പൊരുതി ജയിച്ച് തന്നെയാണ് അദ്ദേഹം ജീവിതത്തോട് വിട പറഞ്ഞത്. മരണക്കിടക്കയില്‍ പോലും പാട്ട് പാടി സന്തോഷത്തോടെയാണ് അദ്ദേഹം തന്റെ ജീവിതത്തോട് വിട പറഞ്ഞത്.

മരിക്കുന്നതിന് മുന്‍പ്

മരിക്കുന്നതിന് മുന്‍പ്

മരിക്കുന്നതിന് വെറും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇദ്ദേഹം ഇത്തരത്തില്‍ ഒരു പാട്ട് പാടുന്നതും മറ്റുള്ളവര്‍ അത് റെക്കോര്‍ഡ് ചെയ്യുന്നതും. അതുകൊണ്ട് തന്നെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളില്‍ ഒന്നായി അത് ഇന്നും നിലനില്‍ക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പറയുന്നത്.

മുപ്പത് വര്‍ഷത്തോളം

മുപ്പത് വര്‍ഷത്തോളം

മുപ്പത് വയസ്സിനുള്ളില്‍ തന്നെ നിരവധി ആരോഗ്യ പ്രതിസന്ധികള്‍ ഇദ്ദേഹം നേരിടേണ്ടി വന്നിട്ടുണ്ട്. ക്യാന്‍സര്‍ ഇല്ലാതെ തന്നെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നമ്മള്‍ നേരിടേണ്ടി വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്കെല്ലാം ഒരു പരിഹാരം എന്ന നിലക്കാണ് പലപ്പോഴും ഇദ്ദേഹം സംഗീതത്തെ കണ്ടിരുന്നത്.

കുടലിലെ ക്യാന്‍സര്‍

കുടലിലെ ക്യാന്‍സര്‍

കുടലിലെ ക്യാന്‍സര്‍ ആയിരുന്നു ഏറ്റവും വില്ലനായി മാറിയിരുന്നത്. ഇതിന് വേണ്ടി കീമോ തെറാപ്പി ചെയ്തിരുന്നതും പിന്നീട് ക്യാന്‍സര്‍ കരള്‍, ആമാശയം, ശ്വാസകോശം എന്നീ ഭാഗങ്ങളെ ബാധിച്ചതും എല്ലാം പ്രശ്‌നമായിരുന്നു. ഇതെല്ലാം ഓരോ ദിവസം ചെല്ലുന്തോറും ഇദ്ദേഹത്തിന്റെ അവസ്ഥ വളരെ മോശമാക്കിക്കൊണ്ടിരുന്നു.

മാര്‍ക്ക് റൈറ്റ്

മാര്‍ക്ക് റൈറ്റ്

മാര്‍ക്ക് റൈറ്റ് എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. കൊളംബിയന്‍ സ്വദേശിയായിരുന്നു ഇദ്ദേഹം. വളരെയധികം ജീവിതത്തെ സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം. അതുകൊണ്ട് തന്നെ ജീവിതം ഇദ്ദേഹത്തെ വളരെ എളുപ്പത്തില്‍ പറ്റിച്ചു.

അവസാന ആഗ്രഹം

അവസാന ആഗ്രഹം

തനിക്ക് ഇഷ്ടപ്പെട്ട ഗാനം അവസാനമായി പാടുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ അവസാന ആഗ്രഹം. ആശുപത്രിക്കിടക്കയില്‍ വെച്ചാണ് ദി ഡാന്‍സ് എന്ന് തുടങ്ങുന്ന ഗാനം ഇദ്ദേഹം പാടിയത്. ഗാനത്തിന് മാറ്റ് കൂട്ടാന്‍ ഗിറ്റാറിസ്റ്റ് ആയ കൂട്ടുകാരനും കൂടെയുണ്ടായിരുന്നു. അതിനു ശേഷം കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം മരിക്കുകയും ചെയ്തു.

പ്രിയപ്പെട്ട പാട്ടുകാരന്‍

പ്രിയപ്പെട്ട പാട്ടുകാരന്‍

ഇദ്ദേഹത്തിന്റെ മരണശേഷമാണ് മാര്‍ക്കിന്റെ വീഡിയോ അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട പാട്ടുകാരന്‍ ഗാര്‍ത്ത് ബ്രൂക്ക്‌സ് കാണാനിടയായത്. അദ്ദേഹം മാര്‍ക്കിന്റെ കഴിവിനെ വളരെയധികം പുകഴ്ത്തുകയും അതോടൊപ്പം ആ വീഡിയോ ലോകമാതെ പ്രചരിപ്പിക്കുകയും ചെയ്തു.

English summary

man singing on hospital bed

This is a beautiful emotional video, where the man is seen singing a song while he is on his hospital bed and was in his last stage of life! Well, grab some tissues!
Story first published: Monday, July 30, 2018, 17:11 [IST]
X
Desktop Bottom Promotion