For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരിച്ചവരുടെ ചിന്തകള്‍ സ്വപ്‌നത്തിലെങ്കില്‍

|

മരണം എന്നും എല്ലാവരേയും പേടിപ്പെടുത്തുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ജീവിതത്തില്‍ അനിവാര്യമായി സംഭവിക്കുന്ന ഒന്നാണ്. ആര്‍ക്കും തടഞ്ഞ് നിര്‍ത്താന്‍ ആവാത്തതാണ് മരണം. നമ്മുടെ പ്രിയപ്പെട്ടവരെ എന്നും അകറ്റി നിര്‍ത്തുന്ന ഒന്നായി മരണം മാറുമ്പോള്‍ ജീവിത കാലം മുഴുവന്‍ ആ വേദന നമ്മളെ പിടികൂടുന്നു. മരണ ശേഷം ഇവരെ സ്വപ്‌നം കാണാറുണ്ടോ? എന്നാല്‍ ഇതില്‍ ചില കാര്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. മരണത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നുണ്ട് ഇന്നത്തെ ശാസ്ത്രസമൂഹം.

Most read: ഈ മറുകുകള്‍ സാമ്പത്തികപ്രതിസന്ധിക്ക് കാരണംMost read: ഈ മറുകുകള്‍ സാമ്പത്തികപ്രതിസന്ധിക്ക് കാരണം

എന്നാല്‍ മരണം എപ്പോഴെങ്കിലും സംഭവിക്കേണ്ട അനിവാര്യതയാണ്. പലരും ഇത് മറന്നുകൊണ്ടാണ് പലതും കാണിച്ച് കൂട്ടുന്നത്. അതുകൊണ്ട് തന്നെ ജീവിച്ചിരിക്കുന്ന കാലത്തോളം നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കണം. ഒരിക്കലും ജീവിതത്തില്‍ നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കരുത്. മരണ ശേഷം നമ്മുടെ പ്രിയപ്പെട്ടവര്‍ സ്വപ്‌നത്തില്‍ വരുന്നുണ്ടോ? എന്നാല്‍ അതിന് പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

അവരെക്കുറിച്ചുള്ള ചിന്തകള്‍

അവരെക്കുറിച്ചുള്ള ചിന്തകള്‍

പലപ്പോഴും മരിച്ച് പോയവരെക്കുറിച്ചുള്ള ചിന്തകള്‍ തന്നെയാണ് ഏറ്റവും പ്രതിസന്ധി ഉണ്ടാക്കുന്നത്. മരിച്ചു പോയവരെക്കുറിച്ചുള്ള നമ്മുടെ ചിന്തകള്‍ തന്നെയാണ് പലപ്പോഴും ഇവരെക്കുറിച്ച് സ്വപ്നം കാണിക്കാന്‍ കാരണമാകുന്നത്. ഏത് സമയവും ഇവരുടെ ചിന്തകള്‍ നമ്മെ അലട്ടിക്കൊണ്ടിരിക്കും ഇതാണ് സ്വപ്നത്തിന് വഴിവെയ്ക്കുന്നത്. എന്നാല്‍ ഇതില്‍ ഭയപ്പെടാന്‍ ഒന്നുമില്ല. ഒരിക്കലും ജീവിതത്തില്‍ പ്രതിസന്ധി ഉണ്ടാക്കുന്ന തരത്തിലുള്ള യാതൊന്നും ഇതിലൂടെ ഉണ്ടാവുന്നില്ല. എങ്കിലും അല്‍പം ശ്രദ്ധിക്കാം. ഇവരെക്കുറിച്ച് തന്നെയുള്ള ചിന്തകള്‍ നമ്മളെ മാനസികമായും ശാരീരികമായും തളര്‍ത്തുന്നു.

ആഗ്രഹപൂര്‍ത്തീകരണം

ആഗ്രഹപൂര്‍ത്തീകരണം

പലപ്പോഴും ഇവരുടെ ആഗ്രഹപൂര്‍ത്തീകരണം സാധ്യമാക്കാതെയാണ് മരണം സംഭവിച്ചതെങ്കില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു എന്നാണ് വിശ്വാസം. ആത്മീയ വശത്തെയാണ് ഇത് കൂടുതല്‍ ചോദ്യം ചെയ്യുന്നത്. പലപ്പോഴും ആഗ്രഹപൂര്‍ത്തീകരണം അല്ലെങ്കില്‍ തങ്ങളുടെ മരണത്തിനുത്തരവാദികള്‍ തുടങ്ങിയവരെ കണ്ടെത്തുക എന്ന ആത്മാവിന്റെ ലക്ഷ്യം സാധിപ്പിച്ചു കൊടുക്കാനുള്ള വെറുമൊരു ഉപകരണം മാത്രമായിരിക്കും ഈ സ്വപ്നത്തിന്റെ ലക്ഷ്യം. അതുകൊണ്ട് പിതൃക്കള്‍ക്ക് വേണ്ടിയുള്ള കാര്യങ്ങളെല്ലാം വളരെയധികം ശ്രദ്ധിക്കണം.

മാനസികാരോഗ്യം തകര്‍ക്കുന്നു

മാനസികാരോഗ്യം തകര്‍ക്കുന്നു

മാനസികാരോഗ്യം തകര്‍ക്കുന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തുന്നുവെങ്കിലും ശ്രദ്ധിക്കണം. കാരണം മരിച്ചു പോയ ഒരേ ആളെ തന്നെ നിരവധി തവണ സ്വപ്നം കാണുന്നതിനെ നമ്മള്‍ സംശയിക്കണം. ഇത് പലപ്പോഴും നമ്മുshutterstock-141184438-15-1473940104.jpgടെ മാനസിക നിലയെ വരെ തകര്‍ക്കും. ഇതിന്റെ പിന്നില്‍ പിന്നീട് പല വിധത്തിലുള്ള വിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്. ആഗ്രഹപൂര്‍ത്തീകരണത്തിനാണ് ഇത്തരത്തിലുള്ള സ്വപ്‌നം കാണുന്നത് എന്നാണ് വിശ്വാസം.

 മഹാമാരിയുടെ സൂചന

മഹാമാരിയുടെ സൂചന

കഠിന രോഗം മൂലം മരിച്ചവരെയാണ് ഇത്തരത്തില്‍ കൂടുതലായി സ്വപ്നം കാണുന്നതും. ഇത് ഇനിയും മഹാമാരി വരാനുണ്ട് എന്നതിന്റെ സൂചനയായിരിക്കും. ഇതെല്ലാം വിശ്വാസത്തിന്റെ ഫലമായി ഉണ്ടാവുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഒരിക്കലും ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായി വരണം. ഒരിക്കലും അവഗണിക്കാന്‍ പാടുള്ളതല്ല എന്ന് സാരം.

 മോക്ഷം ലഭിയ്ക്കാത്തത്

മോക്ഷം ലഭിയ്ക്കാത്തത്

മരണ ശേഷം ആത്മാവിന് മോക്ഷം ലഭിക്കുന്നതിനുള്ള പല കാര്യങ്ങളും ഹിന്ദുമതത്തിലുള്ളവര്‍ ചെയ്യുന്നുണ്ട്. മരിച്ചു കഴിഞ്ഞിട്ടും മോക്ഷം ലഭിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് പലപ്പോഴും ഇത്തരം ആത്മാക്കള്‍ സ്വ്പ്നത്തില്‍ വരുന്നത്. അതുകൊണ്ടു തന്നെ ഇവര്‍ക്ക് മോക്ഷം ലഭിയ്ക്കുന്നതിനായുള്ള ശ്രമങ്ങളാണ് പിന്നീട് ചെയ്യേണ്ടതും. ഇതെല്ലാം കാലങ്ങളായി നമുക്കിടയില്‍ നിലനില്‍ക്കുന്ന വിശ്വാസത്തിന്റെ ഫലമായി ചെയ്യുന്നതാണ് എന്നത് തന്നെയാണ് സാരം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം.

English summary

Dreams of dead family member meaning

Dreams of dead family member meaning, take a look.
Story first published: Monday, October 22, 2018, 16:16 [IST]
X
Desktop Bottom Promotion