Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
പേരില്‍ ഒരു K ഉണ്ടോ,കെട്ടുന്ന പെണ്ണിന്റെ ഭാഗ്യമാണ്
പേരിന്റെ അക്ഷരങ്ങള്‍ നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ട് വരുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പേരിന്റെ അക്ഷരങ്ങളില്‍ ഭാഗ്യമില്ലെങ്കില്‍ പലരും പേര് വരെ മാറ്റുന്നതിന് തയ്യാറാവുന്നുണ്ട്. പല പ്രശസ്തരായ ആളുകളും ഇത്തരത്തില്‍ പേരു മാറ്റത്തിന് വിധേയമായിട്ടുണ്ട്. എന്നാല്‍ ഇത് എങ്ങനെ ഇവരുടെ ജീവിതത്തെ പിന്നീട് ബാധിച്ചിട്ടുണ്ട് എന്ന് അറിയാന്‍ എല്ലാവര്ക്കും താല്‍പ്പര്യമുണ്ടാവും. എന്നാല്‍ ചില അക്ഷരങ്ങള്‍ പേരിന് ഭാഗ്യമായി മാറുമ്പോള്‍ ചില അക്ഷരങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നത് നിര്‍ഭാഗ്യമായിരിക്കും. ഇത്തരത്തില്‍ ഏതാണ് ഭാഗ്യമാവുന്ന അക്ഷരം എന്നറിയാന്‍ ആഗ്രഹമുണ്ടോ?

ഇത്തരത്തില്‍ ഭാഗ്യം കൊണ്ട് വരുന്ന അക്ഷരങ്ങളില്‍ ഒന്നാണ് K. ഈ അക്ഷരം നിങ്ങളുടെ പേരിലുണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ക്ക് മാത്രമല്ല പങ്കാളിക്ക് കൂടിയാണ് പലപ്പോഴും ഭാഗ്യം കൊണ്ട് വരുന്നതാണ്. K എന്ന അക്ഷരം ഉള്ളത് എന്ന് നോക്കാം. ഇത് ജീവിതത്തില്‍ എന്തൊക്കെ ഗുണങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

കഠിനാധ്വാനം ചെയ്യുന്നവര്‍
കഠിനാധ്വാനം ചെയ്യുന്നവരായിരിക്കും ഇവര്‍. ലക്ഷ്യപ്രാപ്തിക്ക് വേണ്ടി എന്തൊക്കെ കഷ്ടപ്പെടുന്നതിനും ഇവര്‍ തയ്യാറാണ്. മറ്റുള്ളവരോട് അല്പം കഠിനമായി പെരുമാറുമെങ്കിലും ഇവരുടെ ഉള്ള് ശുദ്ധമായിരിക്കും. സ്നേഹിക്കുന്ന കാര്യത്തില്യാതൊരു വിധത്തിലുള്ള വിട്ടു വീഴ്ചകളും ഇവര്‍ ചെയ്യുകയില്ല. മാത്രമല്ല ഇത് പലപ്പോഴും നിങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ ഉയര്‍ത്തുകയാണ് ചെയ്യുന്നതും.

ഏകാന്തത ഇഷ്ടപ്പെടുന്നവര്‍
കൂട്ടുകാരേക്കാള്‍ എപ്പോഴും ഏകാന്തത ഇഷ്ടപ്പെടുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ജീവിതത്തില്‍ എത്രയൊക്കെ കമ്പനി ഉണ്ടെങ്കിലും അത് പലപ്പോഴും ഇവര്‍ക്ക് സ്വസ്ഥത കളയുന്നവരായിരിക്കും. നാണം കുണുങ്ങികള്‍ ആയിരിക്കുമെങ്കിലും ജീവിതത്തില്‍ ഉയരത്തില്‍ എത്തുന്നതിന് ഇവര്‍ എപ്പോഴും ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു.

പങ്കാളിയെ ജീവനു തുല്യം സ്നേഹിക്കുന്നവര്‍
K എന്ന അക്ഷരം നിങ്ങളുടെ പേരില്‍ ഉണ്ടെങ്കില്‍ അവര്‍ പങ്കാളിയെ ജീവനു തുല്യം സ്നേഹിക്കുന്നവരായിരിക്കും. മാത്രമല്ല പങ്കാളിയുടെ ആഗ്രഹങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നവരും ആയിരിക്കും. ഒരിക്കലും പ്രണയത്തിലും ദാമ്പത്യത്തിലും ഇവര്‍ നിരാശപ്പെടേണ്ടതായി വരില്ല. മറ്റുള്ളവരില്‍ അസൂയയുണ്ടാക്കും വിധമായിരിക്കും ഇവരുടെ ജീവിതം.

കെയറിംങ്
വളരെയധികം കെയര്‍ ചെയ്യുന്നവരായിരിക്കും ഇവര്‍. പ്രത്യേകിച്ച് പങ്കാളികളെ. ഇവര്‍ ജീവനു തുല്യം സ്നേഹിക്കുന്നവര്‍ക്ക് വളരെയധികം കെയറിംങ്ങ് ഇവര്‍ നല്കുന്നു. ജീവന് കളഞ്ഞും ഇവരെ സംരക്ഷിക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തിലെ പല വിധത്തിലുള്ള പ്രശ്നങ്ങളും ഇവരെ വേട്ടയാടുന്നു.

ധൈര്യശാലികള്‍
ഏത് പ്രശ്നത്തിനും പരിഹാരം കാണുന്നതിനും ധൈര്യത്തോടെ അതിനെയെല്ലാം നേരിടുന്നതിനും ഇവര്‍ക്ക് കഴിയുന്നു. ജീവിതത്തിലെ എത്ര വലിയ പ്രശ്നത്തേയും ഇല്ലാതാക്കുന്നതിനും അതിനെ ധൈര്യപൂര്‍വ്വം മുന്നോട്ട് കൊണ്ടു പോവുന്നതിനും ഇവര്‍ ശ്രമിക്കുന്നു. ധൈര്യം കൊണ്ടും സ്നേഹം കൊണ്ടും ഇവരെ ഒരിക്കലും തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല.

സ്വയം അഭിമാനം കൊള്ളുന്നവര്‍
പലപ്പോഴും സ്വയം അഭിമാനം കൊള്ളുന്നവരായിരിക്കും ഇവര്‍. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടെങ്കിലും അതിനെ പരിഹരിച്ച് അതില്‍ സ്വഭിമാനം കൊള്ളുന്നവരായിരിക്കും ഇവര്‍. മാത്രമല്ല സ്വന്തം കഴിവില്‍ അങ്ങേയറ്റം വിശ്വസിക്കുന്നവരായിരിക്കും ഇവര്‍.

കുടുംബത്തില്‍ ആശ്വാസം കണ്ടെത്തുന്നവര്‍
എന്ത് പ്രശ്നവും പ്രതിസന്ധിയും ജീവിതത്തില്‍ ഉണ്ടായാലും അതിനെയെല്ലാം അതിജീവിച്ച് കുടുംബത്തിന് പ്രാധാന്യം കൊടുക്കുന്നവരായിരിക്കും. കുടുംബത്തില്‍ ഏത് പ്രശ്നത്തിനും പരിഹാരം കണ്ട് സമാധാനത്തോടെയുള്ള ജീവിതം ആഗ്രഹിക്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ K എന്ന അക്ഷരം ഒരിക്കലും നിങ്ങളുടെ സൈ്വര്യം കെടുത്തുന്ന ഒന്നല്ല.



Click it and Unblock the Notifications
