Latest Updates
-
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം -
വേനല്‍ ഉഷാറാക്കാം നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാം: തേങ്ങാവെള്ളത്തില്‍ ഇവ മാത്രം ചേര്‍ത്താല്‍ മതി -
ബുധാദിത്യ രാജയോഗം: സ്വന്തം നേട്ടങ്ങളില്‍ അഭിമാനം വാനോളം, സമ്പത്താകട്ടെ ദിനവും ഇരട്ടിയാവും രാശിക്കാര്‍ -
വഴിക്ക് കുറുകെ അപശകുനം പൂച്ച മാത്രമല്ല ഇവയേയും ജാഗ്രതയോടെ കാണണം -
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം -
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍ -
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ -
ഭഗവാന് നേരിട്ട് തലയില്‍ കൈവച്ചനുഗ്രഹിക്കുന്നവര്: ഈ രാശിക്കാരെ ചേര്‍ത്ത് നിര്‍ത്തും
ചെരിപ്പിന്റെ സൈസ് പറയും നിങ്ങളിലെ ആ രഹസ്യം
ഓരോരുത്തരുടേയും പാദം ഓരോ തരത്തിലായിരിക്കും. അതുകൊണ്ട് തന്നെ ഉപയോഗിക്കുന്ന ചെരുപ്പിന്റെ അളവും ഓരോന്നായിരിക്കും. കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ വരെ ചെരുപ്പ് ഉപയോഗിക്കുന്നുണ്ട്. പ്രവചനങ്ങള്‍ പലപ്പോഴും നിങ്ങളുടെ കാല്‍ വിരല്‍, വിരലിന്റെ നീളം എന്നിവയൊക്കെ ആധാരമാക്കിയായിരിക്കും. ഇതിലൂടെയെല്ലാം നമ്മുടെ വ്യക്തിത്വത്തെക്കുറിച്ച് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഇതെല്ലാം പ്രവചനങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതാണ്.
എന്നാല്‍ ഇടുന്ന ചെരുപ്പിന്റെ സൈസ് നോക്കി നിങ്ങളുടെ വ്യക്തിതത്വും സ്വഭാവത്തേയും കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കും. നമ്മുടെ ശാരീരിക പ്രത്യേകതകള്‍ നോക്കി പല കാര്യങ്ങളും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍ ഇടുന്ന ചെരിപ്പിന്റെ സൈസ് നോക്കി നിങ്ങളുടെ വ്യക്തിത്വം തീരുമാനിക്കാന്‍ സാധിക്കും. പലര്‍ക്കും ഒരേ പോലുള്ള സൈസ് ആയിരിക്കും എന്നാല്‍ ഇത് എന്താണ് സൂചിപ്പിക്കുന്നത് എന്ന് നോക്കാം.

ചെരിപ്പിന്റെ സൈസ് 5 എങ്കില്‍
നിങ്ങളുപയോഗിക്കുന്ന ചെരിപ്പിന്റെ സൈസ് 5 ആണെങ്കില്‍ അല്ലെങ്കില്‍ അഞ്ചില്‍ കുറവാണെങ്കില്‍ നിങ്ങള്‍ വളരെ വിശാലമായ മനസ്സിന്റെ ഉടമയായിരിക്കും. നിങ്ങളുടെ ചുറ്റും നില്‍ക്കുന്നവരെ സന്തോഷിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നു. എപ്പോഴും ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് നല്ല സമയമായിരിക്കും. അതുകൊണ്ട് തന്നെ ഒരു തരത്തിലുള്ള പ്രതിസന്ധികളും ജീവിതത്തില്‍ ഇവര്‍ക്ക് അനുഭവിക്കേണ്ടതായി വരില്ല. കൂട്ടുകാര്‍ക്കൊപ്പം സമയം ചിലവഴിക്കാനായിരിക്കും ഇവര്‍ക്ക് കൂടുതല്‍ താല്‍പ്പര്യം.

ചെരുപ്പിന്റെ സൈസ് 6
നിങ്ങളുപയോഗിക്കുന്ന ചെരുപ്പിന്റെ സൈസ് ആറ് ആണെങ്കില്‍ എല്ലാവരോടും സൗഹാര്‍ദ്ദപരമായി പെരുമാറുന്നവരായിരിക്കും ഇവര്‍. മാത്രമല്ല പരിചയപ്പെടുന്നവര്‍ക്ക് മുന്നില്‍ അല്ലെങ്കില്‍ അവരുടെ ഹൃദയത്തില്‍ ഒരു സ്ഥാനം കണ്ടെത്താന്‍ എപ്പോഴും ഇവര്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും. മാത്രമല്ല നമ്മള്‍ വിചാരിക്കുന്നതിനേക്കാള്‍ വേഗത്തില്‍ പല കാര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നതിന് ചെയ്ത് തീര്‍ക്കുന്നതിന് ഇവര്‍ക്ക് കഴിയുന്നു.

ചെരുപ്പിന്റെ സൈസ് 7
നിങ്ങള്‍ ഉപയോഗിക്കുന്ന ചെരുപ്പിന്റെ സൈസ് 7 എങ്കില്‍ ഇവരുടെ ആഗ്രഹം നിറവേറ്റുന്നതിന് എത്രയൊക്കെ കഷ്ടപ്പെടുന്നതിനും ഇവര്‍ തയ്യാറായിരിക്കും. ലക്ഷ്യം നിറവേറ്റുന്നതിന് എന്ത് കഷ്ടതയും അനുഭവിക്കാന്‍ ഇവര്‍ തയ്യാറാവും. ഇഷ്ടമല്ലാത്ത കാര്യത്തിന് നോ എന്ന് പറയാന്‍ ഇവര്‍ക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാവില്ല.

ചെരുപ്പിന്റെ സൈസ് 8
ജീവിതത്തില്‍ അരക്ഷിതാവസ്ഥ തോന്നുമെങ്കിലും അതിനെ മറികടക്കുന്നതിനുള്ള കഴിവുണ്ടാവും ഇവര്‍ക്ക്. ചെറിയ കാര്യങ്ങള്‍ക്ക് പോലും ഭയപ്പെടുന്നവരാകുമെങ്കിലും ഇതിനെയെല്ലാം ഒരു വെല്ലുവിളി പോലെ ഏറ്റെടുക്കുന്നവരായിരിക്കും ഇവര്‍. എത്ര വലിയ വെല്ലുവിളിയാണെങ്കിലും അതിനെ ഏറ്റെടുക്കാന്‍ ഇവര്‍ക്ക് കഴിയുന്നു. പലപ്പോഴും വെല്ലുവിളികള്‍ ഇല്ലാത്ത ജീവിതം ഇവര്‍ക്ക് മുഷിച്ചിലുണ്ടാക്കുന്നു.

സൈസ് 9 എങ്കില്‍
ചെരിപ്പിന്റെ സൈസ് 9 എങ്കില്‍ ഇവര്‍ വളരെ ആത്മവിശ്വാസമുള്ളവരായിരിക്കും. എന്താണ് ചെയ്യേണ്ടതെന്നും എന്താണ് ചെയ്യരുതാത്തതെന്നും ഇവര്‍ക്ക് കൃത്യമായി അറിയാം. പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് ഇവര്‍ പാത്രമാവുന്നു. എങ്കിലും മറ്റുള്ളവരുടെ ജീവിതത്തില്‍ ഇടപെടാതെ അവനവന്റെ കാര്യം നോക്കി ജീവിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരായിരിക്കും ഇവര്‍.

സൈസ് 10 എങ്കില്‍
ചെരിപ്പിന്റെ സൈസ് 10 എങ്കില്‍ സ്വയം നിയന്ത്രണത്തില്‍ കഴിയുന്നവരായിരിക്കും ഇവര്‍. സ്വന്തന്ത്രമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നതിനോടൊപ്പം തന്നെ പല കാര്യങ്ങളിലും തീരുമാനമെടുക്കുന്നതിനും ഇവര്‍ക്ക് കഴിയുന്നു. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് കാത് കൊടുക്കുമെങ്കിലും അത് ശരിയെന്ന് തോന്നിയാല്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. താന്‍ ചെയ്യുന്നചാണ് ഏറ്റവും ബെസ്റ്റ് എന്ന് കരുതുന്നവരായിരിക്കും ഇവര്‍.

സൈസ് 11 എങ്കില്‍
വെല്ലുവിളികളില്‍ വിശ്വസിക്കുന്നവരായിരിക്കും ഇവര്‍. ജീവിതം ഒരു ആഘോഷം പോലെ കൊണ്ട് നടക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ പല വിധത്തിലും പാര്‍ട്ടി, ഫ്രണ്ട്‌സ് എന്നീ ചിന്തയായിരിക്കും ഇവര്‍ക്കുണ്ടാവുക. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ പലപ്പോഴും സങ്കടപ്പെടുന്ന അവസ്ഥയും ഇവര്‍ക്കുണ്ടാവും.

ഷൂ സൈസ് 12 എങ്കില്‍
നിങ്ങളുടെ ഷൂ സൈസ് 12 എങ്കില്‍ സമാധാനവും സ്‌നേഹവും ആഗ്രഹിക്കുന്നവരായിരിക്കും ഇവര്‍. തനിക്ക് ചേരില്ലെന്ന് തോന്നുന്ന പല സാഹചര്യങ്ങളും ഒഴിവാക്കാന്‍ ഇവര്‍ ശ്രമിക്കുന്നു. ഒരിക്കലും കൂട്ടുകാരെ ഉണ്ടാക്കുന്നതിന് ഇവര്‍ക്ക് താല്‍പ്പര്യമുണ്ടാവില്ല. മാത്രമല്ല കൂടുതല്‍ കൂട്ടുകാരും ഇവര്‍ക്കുണ്ടാവില്ല. ഏത് സാഹചര്യത്തിനനുസരിച്ചും ജീവിക്കാന്‍ ഇവര്‍ക്ക് കഴിയുന്നു.

ഷൂ സൈസ് 13-ല്‍ കൂടുതലെങ്കില്‍
നിങ്ങളുടെ ചെരുപ്പിന്റെ സൈസ് 13-ല്‍ കൂടുതലെങ്കില്‍ ഇവര്‍ വളരെ ശാന്ത സ്വഭാവക്കാരിയിരിക്കും. അതിലുപരി എല്ലാ കാര്യങ്ങളും ചെയ്യുന്നതിനും അതിനായി എല്ലാം ഒരുക്കുന്നതിനും ഇവര്‍ക്ക് കഴിയുന്നു. എന്നാല്‍ പല കോണുകളില്‍ നിന്നുള്ള ഉപദേശവും മറ്റും ഇവര്‍ക്ക് മനസമാധാനം കളയുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്.



Click it and Unblock the Notifications











