Latest Updates
-
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം
ഉള്ളംകയ്യില്‍ M, V, X ഉണ്ടോ, എങ്കില്‍
ഹസ്തരേഖാശാസ്ത്രം പൊതുവേ അംഗീകരിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഒന്നാണ്. കൈ നോക്കി ഫലം ഭൂതവും ഭാവിയും വര്‍ത്തമാനവുമെല്ലാം പറയുന്ന ഒരു പ്രത്യേക രീതി.പൊതുവേ അംഗീകരിയ്ക്കപ്പെട്ടിരിയ്ക്കുന്ന രേഖാശാസ്ത്രമാണിത്.
ഹസ്തരേഖാ ശാസ്ത്രം ചില പ്രത്യേക കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് കണക്കാക്കപ്പെടുന്നത്. കയ്യിലെ രേഖ നോക്കി നല്ലതോ ചീത്തയോ വരുമെന്നു പ്രവചിയ്ക്കാനും സാധിയ്ക്കും. ഒരാളുടെ നല്ല വശങ്ങളും മോശം വശങ്ങളും ഭാഗ്യവും നിര്ഭാഗ്യവുമെല്ലാം വെളിപ്പെടുത്തുന്ന പ്രത്യേക രേഖകളാണിവ.
പലരുടെ കയ്യിലെ രേഖകളും പല തരത്തിലായിരിയ്ക്കും. നല്ല തെളിച്ചമുള്ള രേഖകളുള്ളവരുണ്ടായിരിയ്ക്കും. ചിലപ്പോള്‍ തെളിച്ചമില്ലാത്ത കൈരേഖകളുള്ളവര്. ചിലരുടെ കൈവെള്ളയില്‍ ചില പ്രത്യേകതരം അക്ഷരങ്ങളും അടയാളങ്ങളുമെല്ലാം കാണാം. ഇതു നല്ലപോലെ സൂക്ഷിച്ചു നോക്കിയാലേ അറിയാന്‍ സാധിയ്ക്കൂവെന്നു മാത്രം.
ചിലരുടെ കൈ വെള്ളയില്‍ വി, എം, എക്സ് തുടങ്ങിയ ആകൃതിയില്‍ ചില പ്രത്യേക രേഖകള്‍ കാണാം. ഇത്തരം രേഖകള്‍ സൂക്ഷിച്ചു നോക്കിയാലേ കാണാനാകൂ. ചില പ്രത്യേക ദിക്കുകളില്‍ സന്ധി ചെയ്യുന്ന രേഖകളാണിവ. എല്ലാവരുടെ കയ്യിലും ഇത്തരം രേഖകള്‍ ഉണ്ടാവുകയുമില്ല. ചിലരില്‍ മാത്രം കണ്ടു വരുന്ന രേഖകളാണിവ. പല കാര്യങ്ങളും വെളിപ്പെടുത്തുന്ന ചില രേഖകള്‍.
ഈ രേഖകള്‍ വിശദീകരിയ്ക്കുന്ന പല കാര്യങ്ങളുമുണ്ട്. ഇത്തരം കാര്യങ്ങളെക്കുറിച്ചറിയൂ,

എം
കൈവെള്ളയില്‍ എം അടയാളമുള്ളവരെങ്കില് ഇവര്‍ സ്വയംപ്രേരണയോടെ കാര്യങ്ങള്‍ ചെയ്യുന്നവരാണ്. കരിയറില്‍ ഉയരങ്ങളിലെത്തുന്നവരും. അച്ചടക്കമുള്ളവര്‍.പൊതുവെ ഇക്കൂട്ടര്‍ ഭാഗ്യമുള്ളവരാണെന്നാണ് കണക്കാക്കപ്പെടുന്നത്.

M
കയ്യില്‍ M കണ്ടുപിടിയ്ക്കാന്‍ പ്രത്യേക വഴികളുണ്ട്. ലൈഫ്ലൈന് ആദ്യം കണ്ടു പിടിയ്ക്കണം, അതായത് ആയുര്‍രേഖ, ചിത്രത്തില്‍ കാണിച്ചിരിയ്ക്കുന്ന പോലെ. ഇത് തള്ളിവിരലിനും ചൂണ്ടുവിരലിനും ഇടയിലായാണ് വരിക.

ഹെഡ്ലൈന്
പിന്നീട് ഹെഡ്ലൈന് അതായത് തലേവര കണ്ടെത്തുക. ഇത് ജീവിതത്തില്‍ എപ്രകാരം തീരുമാനങ്ങളെടുക്കുന്നുവെന്നതിനെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്.

ഹാര്‍ട്ട് ലൈന്‍
ഹൃദയരേഖ അഥവാ ഹാര്‍ട്ട് ലൈന്‍ ആണ് പിന്നീടു കണ്ടെത്തേണ്ടത്. ചിത്രത്തില്‍ കാണുന്ന രേഖ. ഇത് ബന്ധങ്ങളെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്.

ഫേറ്റ്ലൈന്
ഫേറ്റ്ലൈന് എന്ന മറ്റൊരു രേഖ കൂടിയുണ്ട്. ഇത് ചിലരില്‍ ചെറിയൊരു വരയായിരിയ്ക്കും, ചിലരില്‍ കൈത്തലം മുഴുവന്‍ നീണ്ടുകിടക്കുന്ന ഒന്നും.

M
ഫേറ്റ്ലൈന് വളരെ ചുരുക്കമായതുകൊണ്ടുതന്നെ ഇതുള്ളവര്‍ക്ക് കയ്യില്‍ എം എന്ന അടയാളവുമുണ്ടാകുമെന്നു പറയാം. ചിത്രത്തില്‍ കാണുന്ന രീതിയിലാണ് ഇത് സന്ധിയ്ക്കുക.

V
കൈയ്യില്‍ V ഉള്ളവര്‍ക്ക് നല്ല കുടുംബ ജീവിതം ആയിരിക്കും ഉണ്ടാവുക. ഇവരുടെ ജീവിത പങ്കാളികളും ഏറെ നല്ലവരാകും.

V
നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും പ്രതിസന്ധി നേരിടുന്ന അവസ്ഥയുണ്ടെങ്കില്‍ അത് മാറാന്‍ കൈയ്യിലെ V സഹായിക്കുന്നു. ജീവിതത്തിലെ പ്രതിസന്ധികള്‍ നേരിടാന്‍ സാധിയ്ക്കുന്നവരാകും കയ്യില്‍ അടയാളമുളളവര്. പ്രതിസന്ധികള്‍ക്കു മുന്നില്‍ തളര്‍ന്നു പോകില്ലെന്നു ചുരുക്കം. ഭാഗ്യം കടാക്ഷിയ്ക്കുന്നതു കൊണ്ടും പ്രതിസന്ധികള്‍ ഒഴിഞ്ഞു പോകും.

V
കയ്യിലെ വി സാമ്പത്തികമായി വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ലെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. കടക്കാരാനാകാടെ തന്നെ അത്യാവശ്യം സൗഭാഗ്യങ്ങളോടെ ജീവിയ്ക്കാം. അതായത് കയ്യില്‍ വി ഉണ്ടെങ്കില്‍ പണത്തിന്റെ കാര്യത്തില്‍ പ്രശ്നങ്ങളുണ്ടാകില്ലെന്നര്ത്ഥം.

V
ദയാലുക്കളായിരിക്കും ഇവര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. സഹാനുഭൂതിയും ദയയും ഇവരുടെ ജീവിതം വളരെ നല്ലതാക്കും. നല്ലൊരു മനസിന്റെ ഉടമയെന്ന നിലയ്ക്ക് അറിയപ്പെടും.
മാത്രമല്ല ഏത് കാര്യത്തിനും നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു.

V
ജീവിത വിജയത്തിന് ഇവര്‍ മുന്‍പന്തിയില്‍ ആയിരിക്കും. ആത്മവിശ്വാസത്തോടെ ഏത് പ്രശ്നത്തേയും നേരിടാന്‍ ഇവര്‍ തയ്യാറാവുന്നു. ഇത് ഇവരെ ജീവിതത്തില്‍ ഉയരങ്ങളിലെത്തിയ്ക്കുകയും ചെയ്യും.

V
നമുക്ക് ആത്മാര്‍ത്ഥമായി വിശ്വസിയ്ക്കാവുന്ന തരക്കാരാണ് ഇവര്‍.അതുകൊണ്ട് തന്നെ ഏത് പ്രശ്നത്തിനും ആശ്രയിക്കാന്‍ കഴിയുന്നവരായിരിക്കും ഇവര്‍. സഹായമനസ്ഥിതി ഉള്ളവരായിരിക്കും എന്നത് തന്നെ കാര്യം. മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരുമാകും.

X
എക്സ് എന്ന അടയാളം ചിലരുടെ കയ്യില്‍ കാണാം. ഇതും പറയുന്ന പല കാര്യങ്ങളുമുണ്ട്.
ഇരുകയ്യിലും എക്സ് എന്ന അടയാളമെങ്കില്‍ ഇത്തരക്കാര്‍ നേതൃഗുണങ്ങളുള്ളവരായിരിയ്ക്കും. സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നവര്‍. അവര്‍ ചെയ്തിരിയ്ക്കുന്ന മഹത്തായ കാര്യങ്ങളാല്‍ ഓര്മിയ്ക്കപ്പെടുന്നവര്.

X
ഇരുകയ്യിലും എക്സ് എന്ന അടയാളമെങ്കില്‍ ഇത്തരക്കാര്‍ നേതൃഗുണങ്ങളുള്ളവരായിരിയ്ക്കും. സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നവര്‍. അവര്‍ ചെയ്തിരിയ്ക്കുന്ന മഹത്തായ കാര്യങ്ങളാല്‍ ഓര്മിയ്ക്കപ്പെടുന്നവര്.

X
ഈജിപ്ഷ്യന്‍ പണ്ഡിതന്മാരുടെ അഭിപ്രായമനുസരിച്ച് ലോകത്തെ ആകെ 3 ശതമാനം പേര്‍ക്കു മാത്രമേ ഉള്ളംകയ്യില്‍ എക്സ് എന്ന അടയാളുമുള്ളൂ.

X
അലക്സാണ്ടര്‍ ചക്രവര്‍ത്തി, അബ്രഹാം ലിങ്കണ്, ഇപ്പോള്‍ റഷ്യന്‍ പ്രസിഡന്റായ വ്ളാഡിമിര്‍ പുടിന് എന്നിവരെല്ലാം ഈ അടയാളമുള്ളവരാണ്.

X
ഒരു കയ്യില്‍ മാത്രമേ എക്സ് ഉള്ളൂവെങ്കിലും ഇവര്‍ ജീവിതത്തില്‍ വിജയം നേടുന്ന, പ്രശസ്തി നേടുന്നവരായിരിയ്ക്കും. രണ്ടു കയ്യിലും എക്സ് എങ്കില്‍ ഇവര്‍ മരണശേഷവും ചെയ്തുകഴിഞ്ഞ കാര്യങ്ങളാല്‍ സ്മരിയ്ക്കപ്പെടുന്നവരായിരിയ്ക്കും.

X
ഇവര്‍ക്ക് സിക്സ്ത് സെന്‍സ്, അതായത് കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടറിയാനുള്ള കഴിവുണ്ടെന്നാണ് പൊതുവെ വിശ്വസിയ്ക്കപ്പെടുന്നത്. പ്രത്യേകിച്ച് ചതി, അപകം, അവിശ്വസ്തത തുടങ്ങിയവ.

X
ഇവര്‍ ചുറ്റുപാടുകളുമായി എളുപ്പത്തില്‍ ചേര്‍ന്നുപോകുന്ന പ്രകൃതക്കാരുമായിരിയ്ക്കും. നല്ല അറിവുള്ള, കൂര്മബുദ്ധിയുള്ളവര്.



Click it and Unblock the Notifications
