Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ധനം നേടാന് ഈ രാശിക്കാര് ചെയ്യേണ്ടത്
ധനം നേടാന് ഈ രാശിക്കാര് ചെയ്യേണ്ടത്
നമുക്കോരോരുത്തര്ക്കും ഓരോ രാശികളുണ്ട്. സൂര്യരാശി, സോഡിയാക് സൈന് എന്നൊക്കെ പറയാം. നമ്മുടെ ജീവിതത്തേയും സ്വഭാവത്തേയുമെല്ലാം പല തരത്തില് സ്വാധീനിയ്ക്കുന്ന ചിലത്.
ജനിച്ച മാസ പ്രകാരമാണ് രാശി തീരുമാനിയ്ക്കുന്നത്. പല രാശികള് പല തരത്തിലാണ് ഓരോരുത്തരേയും സ്വാധീനിയ്ക്കുന്നതും.
രാശി പ്രകാരം ഒരാള്ക്കു ധനം നേടാന്, ധനവാനാകാന് പല വഴികളുമുണ്ട്. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

ഏരീസ് അഥവാ മേടരാശി
ഏരീസ് അഥവാ മേടരാശിയില് പെട്ടവര്ക്ക് പണം നേടാന് കാര്യമായ തടസമുണ്ടാകാറില്ല. ഇതിനു വേണ്ടത് ഇവര് ദിവസവും സൂര്യനെ പൂജിയ്ക്കുക എന്നതാണ്. സൂര്യദേവന് ജല വന്ദനം ചെയ്യണം. അതായത് സൂര്യനു നേരെ അഭിമുഖമായി നിന്നു കയ്യില് വെള്ളമെടുത്ത് ഗായത്രീമന്ത്രം ചൊല്ലുന്നതു ഗുണം ചെയ്യും. ചെമ്പു വള അണിയുന്നതും നല്ലതു തന്നെ.

ടോറസ് അഥവാ ഇടവം രാശി
ധനം നേടാന് ബുദ്ധിമുട്ടുള്ള വിഭാഗമാണ് ടോറസ് അഥവാ ഇടവം രാശിക്കാര്. പണത്തിനു മാത്രമല്ല, പ്രശസ്തിയ്ക്കും. മധ്യവയസിനു ശേഷം മാത്രമേ ഇവര്ക്ക് പണം നേടാന് യോഗം കാണുന്നുള്ളൂ. വെള്ള വസ്ത്രം ധരിയ്ക്കുന്നതും ശിവ ഭഗവാനെ പൂജിയ്ക്കുന്നതും ഇവര്ക്കു പണം നേടാന് നല്ലതാണ്.

മിഥുനം അഥവാ ജെമിനി വിഭാഗത്തില് പെട്ടവര്ക്ക്
മിഥുനം അഥവാ ജെമിനി വിഭാഗത്തില് പെട്ടവര്ക്ക് കീര്ത്തി പെട്ടെന്നു ലഭിയ്ക്കുമെങ്കിലും ധനം നേടാന് ബുദ്ധിമുട്ടുണ്ടാകും. ധനം സമ്പാദിയ്ക്കുന്ന കാര്യത്തില് ഇവര് അല്പം മടിയന്മാരുമാണ്. ഇവര് ദേവിയെ പൂജിയ്ക്കുന്നത് ധന സമ്പാദനത്തിനു സഹായിക്കും.

ക്യാന്സര് അഥവാ കര്ക്കിടക രാശി
ക്യാന്സര് അഥവാ കര്ക്കിടക രാശിക്കാര്ക്കു കീര്ത്തിയും ധനവും എളുപ്പമുള്ള വഴികളാണ്. ഹനുമാന് ചാലിസ ദിവസവും ജപിയ്ക്കുന്നത് നല്ലതാണ്. ചൊവ്വാഴ്ച ദിവസം ഉപ്പു കഴിയ്ക്കാതിരിയ്ക്കുക.

ലിയോ അഥവാ ചിങ്ങം രാശി
ലിയോ അഥവാ ചിങ്ങം രാശിക്കാര്ക്ക്
പണവും കീര്ത്തിയും നേടാന് ബുദ്ധിമുട്ടുണ്ടാകുമെന്നാണ് കണ്ടുവരുന്നത്. ജനിച്ച സ്ഥലത്തു നിന്നും മാറിത്താമസിയ്ക്കുന്നതാണ് ഇവര്ക്കു വിജയമുണ്ടാകാന് നല്ലത്. വിഷ്ണു ഭഗവാനെ പൂജിയ്ക്കുന്നതു നല്ലതാണ്. വാഴയ്ക്കു വെള്ളമൊഴിയ്ക്കുന്നതും നല്ലതാണ്.

വിര്ഗോ അഥവാ കന്നി രാശി
വിര്ഗോ അഥവാ കന്നി രാശിക്കാര്ക്ക് കീര്ത്തിയേക്കാളേറെ ധനം നേടാനാകും, താല്പര്യം. അവര്ക്കു കീര്ത്തി കിട്ടിയില്ലെങ്കിലും പണം നേടാന് സാധിയ്ക്കും. ശനി മന്ത്രം ദിവസവും ചൊല്ലുന്നതും ലൈറ്റ് ബ്ലൂ നിറത്തിലെ വസ്ത്രങ്ങള് ധരിയ്ക്കുന്നതും നല്ലതാണ്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിക്കാര്ക്ക് പണത്തിനും കീര്ത്തിയ്ക്കും ബുദ്ധിമുട്ടുണ്ടാകില്ല. എന്നാല് ഇവര്ക്കു ചിലവു കൂടുതലാകും. ശനിയാഴ്ചകളില് ആല് മരത്തിനു കീഴേ കടുകെണ്ണയില് വിളക്കു കൊളുത്തുന്നതും ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങള് ഒഴിവാക്കുന്നതും ഗുണം ചെയ്യും.

സ്കോര്പിയോ അഥവാ വൃശ്ചികം രാശി
സ്കോര്പിയോ അഥവാ വൃശ്ചികം രാശിക്കാര്ക്ക്
പണത്തിനും കീര്ത്തിയ്ക്കും ബുദ്ധിമുട്ടുണ്ടാകും. ഇളം മഞ്ഞ നിറം ഉപയോഗിയ്ക്കുന്നത് നല്ലതാണ്. ദിവസവും സൂര്യന് ജലവന്ദനം ചെയ്യുന്നതും നല്ലതാണ്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിക്കാര്ക്ക്
പണം പെട്ടെന്നു ലഭിയ്ക്കില്ല. ഇവരുടെ പ്രശസ്തിയും കുറവാകും. കുടുംബജീവിതത്തില് ചിലപ്പോള് ചീത്തപ്പേരും ലഭിയ്ക്കും. ഇവര് ദിവസവും ഹനുമാന് ക്ഷേത്രത്തില് പോകുന്നതു നല്ലതാണ്. മദ്യവും നോണ് വെജും ഉപേക്ഷിയ്ക്കുക.

കാപ്രികോണ് മകരം രാശി
കാപ്രികോണ് മകരം രാശിക്കാര്ക്ക് 35-40 വയസിന് ഇടയിലാണ് ധനഭാഗ്യമുണ്ടാകുക. സ്വന്തം പ്രകൃതം കൊണ്ട് കീര്ത്തി നേടാനും ഇവര്ക്കു ബുദ്ധിമുട്ടാണ്. ഇവര് ഹനുമാനെ പൂജിയ്ക്കുന്നതു നല്ലതാണ്. ചൊവ്വാഴ്ച ദിവസം മധുരം ദാനം ചെയ്യുക.

അക്വേറിയസ് അഥവാ കുംഭം രാശി
അക്വേറിയസ് അഥവാ കുംഭം രാശിക്കാര് സാമ്പത്തികമായി അല്പം പിന്നോക്കം എന്നു പറയാം. കീര്ത്തി എളുപ്പമാണെങ്കിലും ധനം നേടുന്നത് എളുപ്പമല്ല. . ശിവനെ പൂജിയ്ക്കുന്നതും തിങ്കളാഴ്ച വ്രതം എടുക്കുന്നതും നല്ലതാണ്.

പീസസ് അഥവാ മീനം രാശി
പീസസ് അഥവാ മീനം രാശിക്കാര്ക്ക് ആദ്യമേ മുതല് ധനമുണ്ടാകും, പിന്നീടാണ് കീര്ത്തിയുണ്ടാകുക. വെള്ളി വള കയ്യില് അണിയുന്നതും നല്ലതാണ്.വെളുത്ത വസ്ത്രം ധരിയ്ക്കുന്നത് നല്ലതാണ്.



Click it and Unblock the Notifications
