Latest Updates
-
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്!
ഒരാഴ്ച ചെയ്താല്‍ അളവറ്റ സമ്പത്ത്
ഒരാഴ്ച ചെയ്താല്‍ അളവറ്റ സമ്പത്ത്
ആഴ്ചയില്‍ ഒാരോ ദിവസവും ചെയ്താല്‍ അളവറ്റ സമ്പത്ത്
പണം നേടാന്‍ ആഗ്രഹിയ്ക്കുന്നവരാണ് പലരും. ഇതിനായി വഴികള്‍ പലതും തേടുന്നവരും. കഠിനാധ്വനമാണ് പണം നേടാനുള്ള വഴിയെങ്കിലും ഇതിനായി പൂജാ കര്‍മങ്ങളേയും വിശ്വാസങ്ങളേയുമെല്ലാം മുറുകെപ്പിടിയ്ക്കുന്നവരും ധാരാളമുണ്ട്.
പണമുണ്ടാകാന്‍ വേണ്ടി പുരാണങ്ങള്‍ പറയുന്ന വഴികള്‍ പലതുണ്ട്. ഇതില്‍ ഒന്നാണ് ആഴ്ചയില്‍ ഓരോ ദിവസവും ചെയ്യേണ്ട ഓരോ കാര്യങ്ങള്ആഴ്ചയിലെ 7 ദിവസങ്ങളില്‍ ചില പ്രത്യേക കാര്യങ്ങള്‍ ചെയ്താല്‍ ഭാഗ്യവും ധനവുമെല്ലാം വരുമെന്നു വേണം, പറയാന്‍. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,

തിങ്കളാഴ്ച ദിവസം
തിങ്കളാഴ്ച ദിവസം ശിവന്റെ ദിനമാണെന്നാണ് വിശ്വാസം ശിവന്റെ അനുഗ്രഹം തേടുന്നത് നല്ലതാണ്. തിങ്കാളാഴ്ച ശുഭകാര്യങ്ങള്‍ ചെയ്യാന്‍ നല്ലതാണ്.

കണ്ണാടിയില്‍
തിങ്കളാഴ്ച ദിവസം പുറത്തേയ്ക്കിറങ്ങുമ്പോള്‍ കണ്ണാടിയില്‍ നോക്കി ഇറങ്ങുക. ഇത് നല്ലതാണെന്നു വിശ്വാസം. ഓവല്‍ ഷേപ്പിലെ കണ്ണാടി മുന്‍വാതിലിനു സമീപം വയ്ക്കുന്നത് നല്ലതാകും. ഇതില്‍ നോക്കി ഇറങ്ങിയാല്‍ കീര്‍ത്തിയും ഭാഗ്യവും ധനവുമെല്ലാം ഫലമായി പറയുന്നു. തിങ്കള്‍ ചന്ദ്രന്റെ ആധിപത്യമുള്ള ദിവസമാണ്. അതുകൊണ്ട് വെള്ള നിറമുള്ള വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത് വളരെ ഭാഗ്യം നല്കുന്നതാവും. വെളുത്ത വസ്ത്രങ്ങള്‍ക്കൊപ്പം പേള്‍, ഡയമണ്ട് പോലുള്ള വെളുത്ത ആഭരണങ്ങളും ധരിക്കുക. തേന്‍ കുക്കുമ്പര്‍ എന്നിവ കഴിയ്ക്കുന്നതും നല്ലതാണ്.

ചൊവ്വാഴ്ച ദിവസം
ചൊവ്വാഴ്ച ദിവസം സുബ്രഹ്മണ്യന്റെ ദിവസമാണെന്നാണ് പറയുന്നത്. സുബ്രഹ്മണ്യനെ പൂജിയ്ക്കുന്നത് തടസങ്ങള്‍ നീക്കാന്‍ നല്ലതാണ്.

മല്ലിയിലയോ പുതിനയിലയോ
ചൊവ്വാഴ്ച ദിവസം വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ മല്ലിയിലയോ പുതിനയിലയോ കടിച്ചു തിന്ന ശേഷം ഇറങ്ങുക.തടസങ്ങള്‍ നീക്കാന്‍ ഗ്രില്‍ഡ് വഴുതനങ്ങ, ഉരുളക്കിഴങ്ങ് എന്നിവയും നല്ലതാണ്. ഇതുപോലെ ചൊവ്വാഴ്ച രാവിലെ ഭക്ഷണം കഴിയ്ക്കുന്നതിന് മുന്‍പായി ഹനുമാന് ചാലിസ ജപിയ്ക്കുന്നതും നല്ലതാണ്. ചുവപ്പ് നിറമുള്ള വസ്ത്രങ്ങളും, റൂബി, കോറല്‍ പോലുള്ള ആഭരണങ്ങളും വേണം ചൊവ്വാഴ്ച ധരിക്കാന്‍.

ബുധനാഴ്ച
ബുധനാഴ്ച ദിവസം മഹാവിഷ്ണുവിന്റെ ദിവസമാണ്. ബുധനാഴ്ച ദിവസം അതിരാവിലെ ചെയ്യുന്ന ചെറുയാത്രകള് ഫലപ്രാപ്തി നല്‍കും. ബുധനാഴ്ച ദിവസം തൈരോ ശര്ക്കരോ ഇതുപോലെ എന്തെങ്കിലും മധുരമോ കഴിച്ചു പുറത്തിറങ്ങുക. ഇത് നല്ലതു വരുത്തുമെന്നു പറയുന്നു. ബുധനാഴ്ച പച്ച നിറത്തിന്റെ ദിവസമാണ്. പച്ച നിറമുള്ള വസ്ത്രവും എമെറാള്‍ഡ്, സേഡ്, പെരിഡോട്ട് പോലുള്ള പച്ച നിറമുള്ള കല്ലുകളും ധരിക്കുക.

വ്യാഴാഴ്ച
വ്യാഴാഴ്ച ദിവസം മാഹലക്ഷ്മിയുടെ ദിവസമാണ്. ക്ഷേത്ര ദര്‍ശനത്തിനു പറ്റിയ ദിവസമാണിത്. എന്നാല്‍ വ്യാഴാഴ്ച ശുഭകാര്യങ്ങള്‍ക്കായുള്ള യാത്രകള്‍ ഒഴിവാക്കുക.
വ്യാഴാഴ്ച ദിവസം പുറത്തിറങ്ങും മുന്‍പ് കടുകോ ജീരകമോ വായിലിട്ടു പിടിക്കുക. ഇത് പുറത്തിറങ്ങും വരെ ചവക്കരുത്. വീടിനു പുറത്തിറങ്ങിയ ശേഷം മാത്രം ചവയ്ക്കുക. ഇതു ഭാഗ്യം നല്കാന് നല്ലതാണ്. പപ്പായ, ചോറ്, നെയ്യ് എന്നിവ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. വ്യാഴാഴ്ച സ്വര്‍ണ്ണ നിറമുള്ള വസ്ത്രങ്ങളും മഞ്ഞ നിറമുള്ള കല്ലുകളും ധരിക്കുക.

തൈരു കഴിച്ചിറങ്ങാം
വെള്ളിയാഴ്ച ദിവസം ഭുവനേശ്വരീ ദേവിയുടെ ദിവസമാണ്. ദേവിയുടെ അനുഗ്രഹം തേടുന്നതും വിഘ്നങ്ങള്‍ തീര്‍ക്കാന്‍ നല്ലതാണ്. പുതിയ വാഹനം വാങ്ങുന്നതും അസുഖത്തിന് ചികിത്സകള്‍ തേടുന്നതും ഏറെ നല്ലതാണ്.
വെള്ളിയാഴ്ച ദിവസം വീട്ടില്‍ നിന്നും പുറത്തിങ്ങും മുന്‍പായി രണ്ടു ടീസ്പൂണ്‍ തൈരു കഴിച്ചിറങ്ങാം. ഇതില്‍ ഉപ്പോ പഞ്ചസാരയോ ഇടരുത്. ഇതു ഭാഗ്യം നല്‍കുമെന്നാണ് വിശ്വാസം. വെള്ളിയാഴ്ചകളില്‍ പിങ്ക് നിറം തെരഞ്ഞെടുക്കുക. പിങ്ക് വസ്ത്രങ്ങളും, റോസ് നിറമുള്ള കല്ലുകളും, റൂബികളും, ഗാര്നെറ്റുകളും, ബ്ലഡ് സ്റ്റോണുകളും ധരിക്കുക.

ശനിയാഴ്ച
ശനിയാഴ്ച ദിവസം ശനി ദേവന്റെ ദിവസമാണ്. സാമ്പത്തിക ഉന്നമനത്തിലും കരിയര്‍ രീതിയിലും ഇത് നല്ല ദിവസമാണ്.ശനിയാഴ്ച ദിവസവം ഇഞ്ചിയും അല്പം നെയ്യും കലര്‍ത്തി പുറത്തിറങ്ങും മുന്‍പ് കഴിയ്ക്കുന്നത് പണവും ഭാഗ്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം. എള്ളു കഴിയ്ക്കുന്നതും നല്ലതാണ്. പള്‍പ്പിള്‍ നിറത്തിലെ പൂക്കള്‍ വീട്ടില്‍ സൂക്ഷിയ്ക്കുന്നതും ഗുണം നല്‍കും.
ശനിയാഴ്ച കറുപ്പു നിറം ധരിയ്ക്കുന്നത് നല്ലതാണ്. കറുപ്പു വസ്ത്രം ധരിയ്ക്കാം. ബ്ലു സഫയര്‍, സോഡാലൈറ്റ് പോലുള്ള നീല കല്ലുകളും ആമിതീസ്റ്റ് പോലുള്ള ബ്ലാക്ക് പര്‍പ്പിള്‍ കല്ലുകളും നല്ലതാണ്.

ഞായര്‍
സൂര്യന്റെ ദിവസമാണ് ഞായര്‍. സൂര്യന്റെ ദിവസമാണ് ഞായര്‍. വഴക്കുകള്‍ തീര്‍ക്കാന്‍ പറ്റിയ ദിവസം. എന്നാല്‍ ഗൃഹ പ്രവേശത്തിന് പറ്റിയ ദിവസമല്ല. അതേ സമയം ശുഭകാര്യങ്ങള്‍ക്കുള്ള യാത്രകള്‍ വിജയം കാണും. പിങ്ക്, മെറൂണ്‍ നിറങ്ങള്‍ ചേരുന്ന നിറങ്ങളാണ്. വീട്ടില്‍ നിന്നും പുറത്തു പോകുന്നതിനു മുന്‍പ് പാന്‍ ചവയ്ക്കുന്നതു നല്ലതാണ്. ചെറുപയര്‍ കഴിയ്ക്കുന്നതും നല്ലതാണ്.



Click it and Unblock the Notifications