Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
രാശിപ്രകാരം ഇതു ചെയ്താല്‍ പണക്കാരനാകാം
രാശി അഥവാ സോഡിയാക് സൈന്‍ നാം ജനിച്ച മാസം കണക്കാക്കിയുള്ളതാണ്. രാശി നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തില്‍ പ്രധാന സ്ഥാനം ചെലുത്തുന്നുമുണ്ട്.
പണക്കാരനാകുന്നത്, ധനം സമ്പാദിയ്ക്കുന്നത് മിക്കവാറും പേരും ഇഷ്ടപ്പെടുന്ന ഒന്നുമാണ്. രാശി പ്രകാരം ധനം നേടാന്‍ സഹായിക്കുന്ന ചില പ്രത്യേക വഴികളുണ്ട്. ഓരോ രാശിക്കാരും ഇത് വ്യത്യസ്തമായാണ് ചെയ്യേണ്ടതും.
രാശി പ്രകാരം അഥവാ സോഡിയാക് സൈന്‍ പ്രകാരം ഓരോ രാശിക്കാരുടേയും ധനയോഗം എന്താണെന്നും ധനം നേടാനുള്ള വഴികള്‍ എന്താണെന്നു അറിയൂ, ഇതനുസരിച്ചു പ്രവര്‍ത്തിച്ചു നോക്കൂ,

ഏരീസ്
ഏരീസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് പണവും കീര്‍ത്തിയും നേടാന്‍ കാര്യമായ ബുദ്ധിമുട്ടുണ്ടാകില്ല. ഇവര്‍ ദിവസവും സൂര്യദേവന് ജലവന്ദനം അതായത് കിഴക്കോട്ടു തിരിഞ്ഞ് കയ്യില്‍ ജലം എടുത്ത് ഗായത്രീ മന്ത്രം ചൊല്ലുന്നതു ഗുണം നല്‍കും. ചെമ്പു വള അണിയുന്നതും നല്ലതു തന്നെ.

ടോറസ്
ടോറസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് പണം നേടാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരും. പണത്തിനു മാത്രമല്ല, പ്രശസ്തിയ്ക്കും. മധ്യവയസിനു ശേഷം മാത്രമേ ഇവര്‍ക്ക് പണം നേടാന്‍ യോഗം കാണുന്നുള്ളൂ. ശിവ ഭഗവാനെ പൂജിയ്ക്കുന്നതും വെള്ള വസ്ത്രം ധരിയ്ക്കുന്നതും ഇവര്‍ക്കു പണം നേടാന്‍ നല്ലതാണ്.

ജെമിനി
ജെമിനി വിഭാഗത്തില്‍ പെട്ടവര്‍ക്ക് ധനം നേടാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും കീര്‍ത്തി പെട്ടെന്നു നേടാനാകും. പണം സമ്പാദിയക്കുന്നതില് ഇവര്‍ അല്പം മടിയന്മാരുമാണ്. ഇവര്‍ ദേവിയെ പൂജിയ്ക്കുന്നത് ധന സമ്പാദനത്തിനു സഹായിക്കും.

ക്യാന്‍സര്‍
ക്യാന്‍സര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ധനവും കീര്‍ത്തിയും നേടാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. ഹനുമാന് ചാലിസ ദിവസവും ജപിയ്ക്കുന്നത് നല്ലതാണ്. ചൊവ്വാഴ്ച ദിവസം ഉപ്പു കഴിയ്ക്കാതിരിയ്ക്കുക.

ലിയോ
ലിയോ വിഭാഗത്തില്‍ പെട്ടവര്‍ക്ക് പണവും കീര്‍ത്തിയും നേടാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നാണ് കണ്ടുവരുന്നത്. ജനിച്ച സ്ഥലത്തു നിന്നും മാറിത്താമസിയ്ക്കുന്നതാണ് ഇവര്‍ക്കു വിജയമുണ്ടാകാന്‍ നല്ലത്. വിഷ്ണു ഭഗവാനെ പൂജിയ്ക്കുന്നതു നല്ലതാണ്. വാഴയ്ക്കു വെള്ളമൊഴിയ്ക്കുന്നതും നല്ലതാണ്.

വിര്‍ഗോ
വിര്‍ഗോ വിഭാഗത്തില്‍ പെട്ടവര്‍ക്ക് കീര്ത്തിയേക്കാളേറെ ധനം നേടാനാകും, താല്പര്യം. അവര്‍ക്കു കീര്‍ത്തി കിട്ടിയില്ലെങ്കിലും പണം നേടാന്‍ സാധിയ്ക്കും. ശനി മന്ത്രം ദിവസവും ചൊല്ലുന്നതും ലൈറ്റ് ബ്ലൂ നിറത്തിലെ വസ്ത്രങ്ങള്‍ ധരിയ്ക്കുന്നതും നല്ലതാണ്.

ലിബ്ര
ലിബ്ര വിഭാഗത്തില്‍ പെട്ടവര്‍ക്ക് പണത്തിനും കീര്‍ത്തിയ്ക്കും ബുദ്ധിമുട്ടുണ്ടാകില്ല. എന്നാല്‍ ഇവര്‍ക്കു ചിലവു കൂടുതലാകും. ശനിയാഴ്ചകളില്‍ ആല് മരത്തിനു കീഴേ കടുകെണ്ണയില്‍ വിളക്കു കൊളുത്തുന്നതും ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുന്നതും ഗുണം ചെയ്യും.

സ്കോര്‍പിയോ
സ്കോര്‍പിയോ വിഭാഗത്തില്‍ പെട്ടവര്‍ക്ക് പണത്തിനും കീര്‍ത്തിയ്ക്കും ബുദ്ധിമുട്ടുണ്ടാകും. ഇളം മഞ്ഞ നിറം ഉപയോഗിയ്ക്കുന്നത് നല്ലതാണ്. ദിവസവും സൂര്യന് ജലവന്ദനം ചെയ്യുന്നതും നല്ലതാണ്.

സാജിറ്റേറിയസ്
സാജിറ്റേറിയസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് പണം പെട്ടെന്നു ലഭിയ്ക്കില്ല. ഇവരുടെ പ്രശസ്തിയും കുറവാകും. കുടുംബജീവിതത്തില്‍ ചിലപ്പോള്‍ ചീത്തപ്പേരും ലഭിയ്ക്കും. ഇവര്‍ ദിവസവും ഹനുമാന് ക്ഷേത്രത്തില്‍ പോകുന്നതു നല്ലതാണ്. മദ്യവും നോണ്‍ വെജും ഉപേക്ഷിയ്ക്കുക.

കാപ്രികോണ്‍
കാപ്രികോണ്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് 35-40 വയസിന് ഇടയിലാണ് ധനഭാഗ്യമുണ്ടാകുക. സ്വന്തം പ്രകൃതം കൊണ്ട് കീര്‍ത്തി നേടാനും ഇവര്‍ക്കു ബുദ്ധിമുട്ടാണ്. ഇവര്‍ ഹനുമാനെ പൂജിയ്ക്കുന്നതു നല്ലതാണ്. ചൊവ്വാഴ്ച ദിവസം മധുരം ദാനം ചെയ്യുക.

അക്വേറിയസ്
അക്വേറിയസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് കീര്‍ത്തി എളുപ്പമാണെങ്കിലും ധനം നേടുന്നത് എളുപ്പമല്ല. സാമ്പത്തികമായി അല്പം പിന്നോക്കം എന്നു പറയാം. ശിവനെ പൂജിയ്ക്കുന്നതും തിങ്കളാഴ്ച വ്രതം എടുക്കുന്നതും നല്ലതാണ്.

പീസസ്
പീസസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് ആദ്യമേ മുതല്‍ ധനമുണ്ടാകും, പിന്നീടാണ് കീര്ത്തിയുണ്ടാകുക. വെളുത്ത വസ്ത്രം ധരിയ്ക്കുന്നത് നല്ലതാണ്. വെള്ളി വള കയ്യില്‍ അണിയുന്നതും നല്ലതാണ്.



Click it and Unblock the Notifications
