Latest Updates
-
Rashiphalam: നേട്ടങ്ങളിലേക്ക് ഇന്ന് ഈ രാശിക്കാര്‍, അറിയാം 12 രാശിക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍ -
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം -
വേനല്‍ ഉഷാറാക്കാം നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാം: തേങ്ങാവെള്ളത്തില്‍ ഇവ മാത്രം ചേര്‍ത്താല്‍ മതി -
ബുധാദിത്യ രാജയോഗം: സ്വന്തം നേട്ടങ്ങളില്‍ അഭിമാനം വാനോളം, സമ്പത്താകട്ടെ ദിനവും ഇരട്ടിയാവും രാശിക്കാര്‍ -
വഴിക്ക് കുറുകെ അപശകുനം പൂച്ച മാത്രമല്ല ഇവയേയും ജാഗ്രതയോടെ കാണണം -
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം -
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍ -
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ
കുനിഞ്ഞൊന്നു വയറു നോക്കൂ, ചിലതു പിടി കിട്ടും
കുനിഞ്ഞൊന്നു വയറു നോക്കൂ, ചിലതു പിടി കിട്ടും
നമ്മുടെ വ്യക്തിത്വം തിരിച്ചറിയാന്‍ വഴികള്‍ പലതുണ്ട്. കയ്യു നോക്കി ഫലം പറയുന്ന രീതിയുണ്ട്, മുഖം നോക്കി പറയുന്ന രീതിയുണ്ട്. സാമുദ്രിക ശാസ്ത്ര പ്രകാരം ശരീരത്തിന്റെ വിവിധ അവയവങ്ങള്‍ നോക്കി ഫലം പറയുന്ന രീതിയുമുണ്ട്.
എന്നാല്‍ നമ്മുടെ വയറിന്റെ ആകൃതിയും ചില പ്രത്യേക കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നറിയുമോ, വയറു നോക്കിയും ഒരാളെക്കുറിച്ചു പല കാര്യങ്ങളും വെളിപ്പെടുത്താനാകും.
വയറിന്റെ ആകൃതി വെളിവാക്കുന്ന ചില ചിത്രങ്ങളാണ് താഴെക്കാണുന്നത്. ഇതില്‍ നിങ്ങളുടെ വയറിന്റെ ആകൃതി എന്തെന്നു നോക്കൂ, ഇതെക്കുറിച്ചു കൂടുതലറിയൂ,

1
1 എന്ന നമ്പറിലുള്ള വയറെങ്കില്‍ നിങ്ങള്‍ ആരോഗ്യകാര്യങ്ങളിലും ഫിറ്റ്‌നസിലും വിശ്വസിയ്ക്കുന്ന, ഈ വഴിയ്ക്കു പോകുന്ന ആളെന്നാണ് അര്‍ത്ഥം. വളരെ അച്ചടക്കമള്ള ആളുകളായിരിയ്ക്കും, ഇക്കൂട്ടര്‍. വളരെ ക്ഷമയുള്ള തരക്കാരാകും, ഇക്കൂട്ടര്‍. ജീവിതത്തില്‍ പ്രചോദനമുള്‍ക്കൊണ്ട് മുന്നോട്ടു പോകുന്നവര്‍ പല കാര്യങ്ങളും മുന്‍കൂട്ടി പ്ലാന്‍ ചെയ്തു നീങ്ങുന്ന തരക്കാര്‍. മറ്റുള്ളവരെ നയിക്കാന്‍ കഴിയുന്നവര്‍ കൂടിയാണ് ഇവര്‍.

2
2 എന്ന നമ്പറിലുള്ള വയറാണെങ്കില്‍ നല്ല ആത്മവിശ്വാസമുള്ളരും സാമൂഹികമായി ഇടപെടുന്നവരുമാകും. മറ്റുള്ളവരുമായി ഇട പഴകുന്ന സ്വാഭാവമുള്ളവര്‍. മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിയ്ക്കുന്നവര്‍. ജീവിതത്തില്‍ ബാലന്‍സ് ആയി ജീവിയ്ക്കാന്‍ സാധിയ്ക്കുന്നവര്‍. അവരവരുടെ സന്തോഷം അവരവര്‍ തന്നെ തീരുമാനിയ്ക്കുന്നവര്‍. പുറമേ നിന്നുള്ളവരാകില്ല, ഇവരുടെ സന്തോഷങ്ങള്‍ തീരുമാനിയ്ക്കുന്നത്. ഇത്തരക്കാരുടെ വ്യക്തിത്വം മറ്റുള്ളവരെ ഇവരിലേയ്ക്ക് ആകര്‍ഷിയ്ക്കും.

3
3 എന്ന ഷേപ്പിലെയാണ് വയറെങ്കില്‍ ഇത്തരക്കാര്‍ നല്ല പ്രകൃതവും തമാശയിഷ്ടപ്പെടുന്ന, പറയുന്ന കൂട്ടരുമാകും. തമാശക്കാരുടെ കൂട്ട് ഇഷ്ടപ്പെടുന്ന, എപ്പോഴും ചിരിയ്ക്കുന്ന പ്രകൃതമുള്ളവര്‍. ഈ പ്രകൃതം കൊണ്ടുതന്നെ ചങ്ങാതിമാരെ നേടാന്‍ എളുപ്പവുമാകും. വളരെ വിശാല മനസ്ഥിതിയുള്ള ഇക്കുട്ടര്‍ മറ്റുള്ളരെ നല്ലപോലെ കെയര്‍ ചെയ്യുന്ന തരക്കാരുമാകും. ഉപാധികളില്ലാതെ മറ്റുള്ളവരെ തുറന്നു സ്‌നേഹിയ്ക്കുന്നവരും.

4
4 എന്ന ഷേപ്പിലുള്ള വയറെങ്കില്‍ ശാന്തരായ പ്രകൃതക്കാരാകും. മററുള്ളവരെ പെട്ടെന്നു വിലയിരുത്താതെ നിങ്ങളുടേതായ സമയമെടുത്ത് ആളുകളെ മനസിലാക്കുന്നവര്‍. ആള്‍ക്കൂട്ടത്തില്‍ പെടാതെ ഒരാളോട് മനസു തുറന്നു സംസാരിയ്ക്കാന്‍ താല്‍പര്യപ്പെടുന്നവരുമായിരിയ്ക്കും, ഇക്കൂട്ടര്‍.

5
5 എന്ന തരമാണ് വയറെങ്കില്‍ നേരേ വാ നേരെ പ്രകൃതമുള്ളവരാകും. ശക്തരായ, ധൈര്യമുളള പ്രകൃതമാകും, ഇവര്‍. മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടില്ലെന്നു കരുതി വാക്കുകള്‍ വളച്ചൊടിയ്ക്കാത്ത, മനസിലുള്ളത് വെട്ടിത്തുറന്നു പറയുന്ന പ്രകൃതക്കാരുമാകും, ഇവര്‍. നിങ്ങളുടെ നേരേ വാ, പോ പ്രകൃതം കാരണം മറ്റുള്ളവര്‍ ബഹുമാനിയ്ക്കുകയും ചെയ്യും. സ്വന്തം മനസിനോട് സത്യസന്ധത പുലര്‍ത്തുന്ന കൂട്ടരാകും, ഇവര്‍.

6
6 എന്ന തരമാണ് വയറെങ്കില്‍ ഇത്തരക്കാര്‍ തങ്ങള്‍ക്കു ശരിയെന്നു തോന്നുന്നത് ചെയ്യുന്ന തരമാകും. ആരേയും ഒന്നിനേയും കൂസാത്ത പ്രകൃതക്കാര്‍. തങ്ങളുടെ പ്രശ്‌നങ്ങള്‍ തനിയെ പോരാടി പരിഹാരം കണ്ടെത്തുന്നവര്‍, മറ്റുള്ളവരുടെ സഹായം തേടാത്തവരും. തങ്ങളുടെ കഴിവില്‍ വിശ്വസിച്ച് പ്രവര്‍ത്തിച്ചു മുന്നോട്ടു പോകുന്നവരും.



Click it and Unblock the Notifications











