For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലൂയിസ് ആദ്യമായി കേട്ടു,അച്ഛന്റെ ശബ്ദം

|

നിശബ്ദത എന്ന് പറയുന്നത് എല്ലാവരേയും ഭ്രാന്ത് പിടിപ്പിക്കുന്ന ഒന്നാണ്. ബധിരത ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി തന്നെയാണ് എന്ന് അനുഭവിക്കുന്നവര്‍ക്ക് മനസ്സിലാവും. അതുകൊണ്ട് തന്നെ ലോകത്ത് ഒരാളും ഇത്തരം അവസ്ഥയില്‍ ജനിക്കരുത് എന്ന് തന്നെയായിരിക്കും ആഗ്രഹവും. പക്ഷേ വിധിയെ മാറ്റി മറിക്കാന്‍ നമുക്കാര്‍ക്കും ആവില്ല. ജന്മനാ തന്നെ കേള്‍വി ശക്തിയും കാഴ്ച ശക്തിയും ഇല്ലാതെ ജനിക്കുന്നവര്‍ നിരവധിയാണ്.

എങ്കിലും ഇതിലൊന്നും തളര്‍ന്നു പോവാതെ ജീവിതത്തില്‍ മുന്നോട്ട് പോവുന്ന നിരവധി പേരാണ് നമുക്ക് ചുറ്റും ഉള്ളത്. ഇത്തരം അവസ്ഥകളിലുള്ള പല കുഞ്ഞുങ്ങലും ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിട്ടുണ്ടാവും തന്റെ മാതാപിതാക്കളുടെ ശബ്ദം ഒന്നു കേട്ടിരുന്നെങ്കിലെന്ന്. ബധിരത ഒരിക്കലും ഒരു ശാപമല്ല, മറിച്ച് അതിനെ ജീവിതത്തില്‍ പോസിറ്റീവ് ആയി കാണുന്നവരും ധാരാളമുണ്ട്.

<strong>അവന്റെ ഹൃദയത്തോട് ചേര്‍ന്ന് അവള്‍,മരണം അടുത്ത്</strong>അവന്റെ ഹൃദയത്തോട് ചേര്‍ന്ന് അവള്‍,മരണം അടുത്ത്

എന്നാല്‍ ജനിച്ച് ഒന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ പിതാവിന്റെ ശബ്ദം ആദ്യമായി കേട്ട ഈ മിടുക്കന് പറയാന്‍ ചിലത് ബാക്കിയുണ്ട്. ശബ്ദത്തിന്റെ ലോകം അന്യമായ സമയത്ത് പല വിധത്തിലും സങ്കടപ്പെട്ടിരുന്നു ഇവന്‍. പിന്നീടാണ് ശ്രവണ സഹായിയുടെ സഹായത്തോടെ ശബ്ദങ്ങളുടെ ലോകത്ത് ഇവന്‍ എത്തപ്പെട്ടത്. പലപ്പോഴും ഒറ്റപ്പെടലായിരുന്നു ഇത്തരം കുട്ടികളുടെ ഏറ്റവും വലിയ പ്രശ്‌നം. എന്നാല്‍ ഇന്ന് ലോകത്ത് ഏറ്റവും അധികം സന്തോഷിക്കുന്നത് ഒരു പക്ഷേ ലൂയിസ് ആയിരിക്കാം.

മറ്റുള്ളവരെപ്പോലെ

മറ്റുള്ളവരെപ്പോലെ

മറ്റുള്ള കുട്ടികളെപ്പോലെ തന്നെ സാധാരണ ജീവിതം നയിക്കുന്നതിനും കളിക്കുന്നതിനും ഓടിച്ചാടി നടക്കുന്നതിനും എല്ലാം ലൂയിസ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ കേള്‍വി ശക്തി അവിടേയും വില്ലനായിരുന്നു എന്നതാണ് സ്വന്തം ജീവിതത്തില്‍ നിന്നും ഇവന്‍ മനസ്സിലാക്കിയത്. പലപ്പോഴും ഏകാന്തതയും ഒറ്റപ്പെടലും ആ കുഞ്ഞുമനസ്സിനെ വളരെയധികം വേദനിപ്പിച്ചിരുന്നു.

 ശാന്തസ്വഭാവം

ശാന്തസ്വഭാവം

പലപ്പോഴും മറ്റുള്ള കുട്ടികളേക്കാള്‍ വളരെ ശാന്തസ്വഭാവക്കാരായിരിക്കും ഇത്തരത്തിലുള്ള കുട്ടികള്‍. എന്നാല്‍ സാധാരണ കുട്ടികളെപ്പോലെ തന്നെ ഓടാനും ചാടാനും നൃത്തം ചെയ്യാനും എല്ലാം ലൂയിസിനും താല്‍പ്പര്യമായിരുന്നു.

 ഭയമെന്ന വികാരം

ഭയമെന്ന വികാരം

ഒരിക്കലും ഇത്തരത്തിലുള്ള കുട്ടികളെ സ്വതന്ത്രരാക്കി വിടുന്നതിന് അവരുടെ മാതാപിതാക്കള്‍ തയ്യാറാവില്ല. കാരണം ഭയം തന്നെയായിരിക്കും. എന്തെങ്കിലും അപകടം പറ്റുമോ, മറ്റുള്ളവരോട് ആശയവിനിമയം നടത്തുന്നതിനുള്ള പ്രശ്‌നം എന്നിവയെല്ലാം മാതാപിതാക്കളെ എപ്പോഴും ഭയപ്പെടുത്തിക്കൊണ്ടിരിക്കും.

ചുണ്ടനക്കം ശ്രദ്ധിച്ച്

ചുണ്ടനക്കം ശ്രദ്ധിച്ച്

പലപ്പോഴും ചുണ്ടനക്കം ശ്രദ്ധിച്ചാണ് ഇത്തരക്കാര്‍ കാര്യങ്ങള്‍ മനസ്സിലാക്കിയിരുന്നത്. ഇത് തന്നെയായിരുന്നു ലൂയിസിന്റെ കാര്യത്തിലും സംഭവിച്ചത്. എന്നാല്‍ ശ്രവണ സഹായി ലൂയിസില്‍ വരുത്തിയ മാറ്റങ്ങള്‍ ചില്ലറയല്ല. കാരണം ഇത് വരെ കേള്‍ക്കാത്ത ഒരു ശബ്ദം കേട്ടതിന്റെ സന്തോഷത്തില്‍ ആറാടുകയായിരുന്നു ലൂയിസ്.

ബ്രസീലില്‍

ബ്രസീലില്‍

ബ്രസീലില്‍ ആയിരുന്നു ലൂയിസ് ജനിച്ചത്. ജന്മനാ തന്നെ അവന്റെ കേള്‍വിശക്തി നഷ്ടപ്പെട്ടിരുന്നു. എങ്കിലും ശ്രവണ സഹായി ഉപയോഗിച്ചാല്‍ കേള്‍വിശക്തി തിരികെ ലഭിക്കുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് പറഞ്ഞിരുന്നു. എന്നാല്‍ അത്രയും രൂപ കൊടുത്ത് ഇത് വാങ്ങിക്കുന്നതിനുള്ള കഴിവ് ലൂയിസിന്റെ പിതാവിനുണ്ടായിരുന്നില്ല.

ശ്രവണസഹായിയുടെ സഹായത്തോടെ

ശ്രവണസഹായിയുടെ സഹായത്തോടെ

എന്നാല്‍ പിന്നീട് ശ്രവണ സഹായി കഷ്ടപ്പെട്ട് വാങ്ങിയെങ്കിലും അത് ചീത്തയായി പോവുകയായിരുന്നു. പിന്നീട് അത് നേരെയാക്കി എടുക്കുന്നതിനുള്ള സാമ്പത്തിക കഴിവ് ഇവര്‍ക്കുണ്ടായിരുന്നില്ല. എന്നാല്‍ ലൂയിസിന്റെ ഈ അവസ്ഥ മനസ്സിലാക്കി റെസിഡന്റ്‌സ് അസോസിയേഷനില്‍ ഉള്ളവര്‍ അതിന് മുന്‍കൈ എടുക്കുകയായിരുന്നു.

ആദ്യ ശബ്ദം

ആദ്യ ശബ്ദം

ശ്രവണ സഹായിയുടെ സഹായത്തോടെ ജീവിതത്തില്‍ ആദ്യമായി ശബ്ദം കേള്‍ക്കുമ്പോഴുള്ള അവന്റെ സന്തോഷവും ഭാവവും എല്ലാം പിതാവ് റെക്കോര്‍ഡ് ചെയ്തിരുന്നു. സന്തോഷാധാക്യത്താല്‍ പലപ്പോഴും ലൂയിസ് വിതുമ്പുന്നുണ്ടായിരുന്നു.

English summary

Deaf boy hears father's voice for the first time

Deaf boy whose reaction to hearing his fathers sound for the first time, read on.
Story first published: Tuesday, August 14, 2018, 13:24 [IST]
X
Desktop Bottom Promotion