Latest Updates
-
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ?
ജനിച്ച ദിവസം നിങ്ങളുടെ ഭാവി പറയും
ജനിച്ച ദിവസം നിങ്ങളുടെ ഭാവി പറയും
നാമോരോരുത്തര്‍ക്കും ജനിച്ച തീയതിയും വര്‍ഷവും ദിവസവും സമയവുമെല്ലാമുണ്ടാകും. ജനിച്ച ഇത്തരം കാര്യങ്ങള്‍ പലപ്പോഴും ഏറെ പ്രധാനവുമാണ്. കാരണം ഒരാളുടെ സ്വഭാവം, ജീവിതം, ഭാവി തുടങ്ങിയ പല കാര്യങ്ങളും ഇത്തരം കാര്യങ്ങള്‍ നോക്കി പ്രവചിയ്ക്കാന്‍ പറ്റുമെന്നതാണ് വാസ്തവം.
ആഴ്ചയിലെ ഏതു ദിവസമാണ് ജനിച്ചതെന്നു നോക്കിയും പല കാര്യങ്ങളും വിശദീകരിയ്ക്കാനാകും. തിങ്കള്‍ മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ ഏതു ദിവസമാണ് ജനിച്ചതെന്നത് പല കാര്യങ്ങളും വെളിപ്പെടുത്തുന്ന ഒന്നാണ്.
ജനിച്ച ദിവസം പ്രത്യേകതകളും സ്വഭാവങ്ങളുമല്ലൊം പറയുന്നു. ഇതനുസരിച്ചു ജനിച്ച ദിവസം നിങ്ങളെക്കുറിച്ചു വിശദീകരിയ്ക്കുന്ന ചില പ്രത്യേക കാര്യങ്ങളെക്കുറിച്ചറിയൂ,

ഞായറാഴ്
പെട്ടെന്ന് അസ്വസ്ഥരാകുന്ന സ്വഭാവമുള്ളവരാണ് ഞായറാഴ്ച ജനിച്ചവര്‍ . ജോലികള്‍ ചിലപ്പോള്‍ പൂര്‍ത്തിയാകാതെ വിടുന്നവര്‍. വളരെ സെന്‍സിറ്റീവായ ഇവര്‍ മറ്റുള്ളവര്‍ തങ്ങളെക്കുറിച്ചെന്തു പറയുന്നുവെന്നതില് ഏറെ ബോധവാന്മാരുമായിരിയ്ക്കും.ജീവിതത്തോട് തുറന്ന സമീപനം പുലര്‍ത്തുന്ന പൊസറ്റീവ് ചിന്താഗതിയുള്ള ഇവര്‍ മുഖത്തെപ്പോഴും പുഞ്ചിരി കാത്തു സൂക്ഷിയ്ക്കുന്നവരായിരിയ്ക്കും.

തിങ്കളാഴ്ച
കുടുംബവുമായി അടുത്തു നില്‍ക്കുന്നവരാകും, തിങ്കളാഴ്ച ജനിച്ചവര്‍. അതായത് കുടുംബ ബന്ധങ്ങളില്‍ പ്രാധാന്യം കല്‍പ്പിയ്ക്കുന്നവര്‍. സര്‍ഗാത്മകതയുള്ളവരായിരിയ്ക്കും. വിജയിക്കാന്‍ വേണ്ടി മത്സരിയ്ക്കുന്നവരും വിജയം ലഭിയ്ക്കുന്നവരും. ഏവര്‍ക്കും തുല്യത വേണമെന്നു വാദിയ്ക്കുന്നവര്‍. എന്തും ആരംഭിക്കാന്‍ ശുഭദിനമാണ് പൊതുവേ തിങ്കളാഴ്ച. കൂടാതെ വികാരഭരിതരും വളരെ പെട്ടെന്ന് കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിവുള്ളവരുമായിരിക്കും. തിങ്കളാഴ്ച ജനിച്ചവര്‍ പുതിയ മാറ്റങ്ങള്‍ സ്വീകരിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും.

ചൊവ്വാഴ്ച
ചൊവ്വാഴ്ച ജനിച്ചവര്‍ സെന്‍സിറ്റീവ് വിഭാഗത്തില്‍ പെടുത്താവുന്നവരാണ്. എന്നാല്‍ ധാരാളം ഊര്‍ജം കൈമുതലായുള്ളവര്‍. കരിയറില്‍ വിജയിക്കുന്ന ഇവര്‍ സത്യം മാത്രം പറയാന്‍ ശ്രമിയ്ക്കുന്നവരുമായിരിയ്ക്കും. ചിലപ്പോള്‍ സത്യം പറയുന്നതിലൂടെ മററുള്ളവരെ വേദനിപ്പിയ്ക്കുന്നവരും. ശരിയും തെറ്റും തിരിച്ചറിയാന്‍ കഴിയുന്നവര്‍.ഇവരുടെ ഊര്‍ജ്ജപ്രവാഹത്തില്‍ മറ്റുള്ളവര്‍ കൂടി ഊര്‍ജ്ജസ്വലരാകുന്നു എന്നതാണ് ചൊവ്വാഴച ജനിച്ചവരുടെ പ്രത്യേകത. മറ്റുള്ളവരുടെ പ്രശ്നങ്ങളില്‍ ഇടപെട്ട് അതിന് പരിഹാരം കാണുന്നവരാണ് ചൊവ്വാഴ്ച ജനിച്ചവര്‍ . പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ കഴിയുന്നവര്‍.

ബുധനാഴ്
ബുധനാഴ്ച ജനിച്ചവര്‍ പൊതുവേ സന്തോഷമുള്ളവരാകും. . ഏത് കാര്യത്തേയും സന്തോഷത്തോടെയും ചിരിയോടെയും നേരിടാന്‍ നിങ്ങള്‍ക്ക് കഴിയും. മാത്രമല്ല കാര്യങ്ങള്‍ പെട്ടെന്ന് ഗ്രഹിച്ചെടുക്കാന്‍ കഴിയുന്നവരായിരിക്കും ഇവര്‍.ജോലിയെ ഇഷ്ടപ്പെട്ടാല്‍ ഇത് പെട്ടെന്നു പഠിച്ചെടുക്കുന്ന, മിടുക്കു കാണിയ്ക്കുന്ന പ്രകൃതക്കാര്‍. ഏതു ഗ്രൂപ്പിനൊപ്പവും ജോലി ചെയ്യാന്‍ കഴിയുന്നവരാണ് ബുധനാഴ്ചക്കാര്‍ .എന്നാല്‍ വേണ്ട രീതിയില്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഇവര്‍ ചിലപ്പോള്‍ പരാജയമാകും.

വ്യാഴാഴ്ച
മറ്റുള്ളവരെ പെട്ടെന്ന് ആകര്‍ഷിയ്ക്കുന്ന പ്രകൃതമാണ് വ്യാഴാഴ്ച ജനിച്ചവര്‍ക്ക്. നേതൃഗുണമുള്ളവര്‍. ലക്ഷ്യം കാണുവാന്‍ വേണ്ടി കഠിനാധ്വാനം ചെയ്യുന്നവര്‍. സ്വന്തം കാലില്‍ നില്ക്കാന് കഴിയുന്ന ഇവര്‍ ശുഭാപ്തി വിശ്വാസക്കാരുമായിരിയ്ക്കും. ബഹുമാനം അര്‍ഹിയ്ക്കുന്നവര്‍ക്ക് അതു നല്കുന്നവര്.ചുറുചുറുക്ക് ഇവരുടെ കൂടപ്പിറപ്പായിരിക്കും. എന്നാല്‍ സംസാരിച്ച് മറ്റുള്ളവരെ പാട്ടിലാക്കാന്‍ ഇത്തരക്കാര്‍ വളരെ മിടുക്കരുമായിരിക്കും.ഇവര്‍ എപ്പോഴും പ്രസന്ന വദനരായിരിയ്ക്കും.

വെള്ളിയാഴ്ച
വെള്ളിയാഴ്ച ജനിച്ചവര്‍ ബുദ്ധിമാന്മാരാകും. ആത്മീയ കാര്യങ്ങളോട് താല്പര്യമുള്ളവര്. എന്നാല്‍ തിരിച്ചടികളില്‍ പതറി നില്ക്കുന്ന പ്രകൃതക്കാര്‍. കഴിഞ്ഞു പോയ പരാജയങ്ങളെക്കുറിച്ചു വിഷമിയ്ക്കുന്നവര്‍. ഭാഗ്യം ഇവരുടെ കൂടപ്പിറപ്പായിരിക്കും. മാത്രമല്ല തനിയ്ക്ക് ചുറ്റും എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയുന്ന സ്വഭാവക്കാരിയിരിക്കും ഇത്തരക്കാര്‍.ചുറ്റും നടക്കുന്നത് പെട്ടെന്നു തന്നെ എന്തെന്നു തിരിച്ചറിയുന്നവര്‍.

ശനിയാഴ്ച
ശനിയാഴ്ച ജനിച്ചവര്‍ വളരെ ആത്മവിശ്വാസമുള്ളവരായിരിയ്ക്കും. എന്നാല്‍ മറ്റുള്ളവരുടെ മുന്നില്‍ അല്പം പ്രൗഢിയും ഗമയുമെല്ലാം കാണിയ്ക്കുന്ന തരമായിരിയ്ക്കും. സ്വന്തം രൂപത്തെ കുറിച്ച് അല്പം അഹങ്കാരമുള്ള ഇവര്‍ അണിഞ്ഞൊരുങ്ങുന്നതിനും കൂടുതല്‍ സമയമെടുക്കും. വിശ്വസിയ്ക്കാവുന്ന, ഉത്തരവാദിത്വമുള്ള ഒരാള്‍ കൂടിയായിരിയ്ക്കും നിങ്ങള്‍.കഠിനപ്രയത്നമുള്ളവരാണ്. മറ്റുള്ളവരെ ബഹുമാനിയ്ക്കുന്ന ഇക്കൂട്ടര്‍ സ്നേഹിയ്ക്കുന്നവരെ അങ്ങേയറ്റം തിരിച്ചു സ്നേഹിയ്ക്കുന്നവരുമാകും. 4, 8, 13, 17, 26, 31 തീയതികള്‍ ഇവര്‍ക്കു ഭാഗ്യമാണ്. സമൂഹത്തിന് നല്ലതു ചെയ്യുവാന്‍ താല്പര്യമുള്ള ഇക്കൂട്ടര്‍ക്ക് 22 വയസിനു ശേഷം ഭാഗ്യം എത്തിച്ചേരും. ഇക്കൂട്ടര്‍ രാഷ്ട്രീയത്തില്‍ ശോഭിയ്ക്കുകയും ചെയ്യും.ഏതു കാര്യങ്ങളും പെട്ടെന്നു ചെയ്തു തീര്‍ക്കാന്‍ കഴിവുള്ളവരാണ് ഇവര്‍



Click it and Unblock the Notifications