Latest Updates
-
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ജീരകവെള്ളമോ ഉലുവവെള്ളമോ? ഏതാണ് നിങ്ങളുടെ ശരീരത്തിന് ബെസ്റ്റ്? -
12 വർഷത്തിന് ശേഷം വ്യാഴം കർക്കടകത്തിൽ: ഈ രാജയോഗം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തെല്ലാം? -
തമന്നയുടെ ആ പ്രഭാത ശീലം; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മസാജ് രീതി സഹായിക്കുമോ? -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മഴക്കാലം വരുന്നു; അസുഖങ്ങളെ അകറ്റി കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഈ നാടൻ വഴികൾ പരീക്ഷിക്കൂ! -
മഴക്കാലത്ത് മസിലുകൾ നഷ്ടപ്പെടുമോ? പുരുഷന്മാർ ഫിറ്റ്നസ് നിലനിർത്താൻ ചെയ്യേണ്ട അത്യാവശ്യ മാറ്റങ്ങൾ -
മഴക്കാലത്തെ ഈർപ്പം സ്ത്രീകളുടെ ആരോഗ്യത്തെ തകർക്കുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിലും മഴക്കാലത്തും വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫംഗസ് ബാധയെ അകറ്റിനിർത്താം എളുപ്പത്തിൽ! -
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി!
ഇന്നത്തെ ദിവസം ധനാഗമം ഈ രാശിക്കാര്‍ക്ക്
ഓരോ ദിവസത്തേയും രാശിക്കാര്‍ക്ക് ഓരോ തരത്തിലാണ് അനുഭവങ്ങള്‍ വരുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് അല്പം വിശ്വാസത്തിന്റെ കാര്യം വലുതാണ്. ഓരോ രാശിക്കാരുടേയും സ്വഭാവം അനുസരിച്ച് ഇന്നത്തെ ദിവസം എന്താണ് നിലനില്‍ക്കുന്നത് എന്ന് നോക്കാം. ദീപാവലി ദിനത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ ഇന്നത്തെ ദിവസം സംഭവിക്കുന്നത് നല്ലതാണോ ചീത്തയാണോ എന്ന് അറിയാന്‍ ആഗ്രഹമില്ലേ?
ചില രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ നല്ലതാണ്. എന്നാല്‍ ചിലര്‍ക്കാകട്ടെ വളരെ മോശം പിടിച്ച ഒരു ദിവസമായിരിക്കും ഇന്നത്തേത്. അതുകൊണ്ട് തന്നെ പല കാര്യങ്ങളും കൃത്യമായി അറിഞ്ഞ് പ്ലാന്‍ ചെയ്ത് വേണം മുന്നോട്ട് പോവാന്‍. എന്തൊക്കെയാണ് ഇത്തരത്തില്‍ ജീവിതത്തില്‍ ഇന്നത്തെ രാശിഫലം നിങ്ങളോട് പറയുന്നത് എന്ന് നോക്കാം. ഇതിലൂടെ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്നും നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ നല്ലദിവസമാണ്. സാമ്പത്തിക നേട്ടവും, കാര്യവിജയവും എല്ലാം ഇന്നത്തെ രാശിക്കാര്‍ക്ക് ഉണ്ടാവുന്നുണ്ട്. മാത്രമല്ല പഴ. സുഹൃത്തുക്കളെ കണ്ട് മുട്ടുന്നതിനും പലപ്പോഴായി മാറ്റി വച്ച ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും ഇന്നത്തെ ദിവസം കഴിയുന്നു. പല യാത്രകളും ഇന്ന് പൂര്ണമാവുന്നതിനുള്ള സാധ്യത കാണുന്നുണ്ട്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്കും പൊതുവേ ഇന്നത്തെ ദിവസം വളരെ നല്ല ദിവസമാണ്. കാര്യവിജയം, മത്സരപരീക്ഷകളില്‍ വിജയം, ശത്രുനാശം എന്നിവയാണ് ഇന്നത്തെ ഫലം. പല പൂഴ്ത്തി വെച്ച ആഗ്രഹങ്ങളും നടക്കുന്നതിനുള്ള സാധ്യതയുണ്ട്. മാത്രമല്ല കുടുംബത്തില്‍ സമാധാന അന്തരീക്ഷം നിലനില്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്.

മിഥുനം രാശി
കാര്യതടസ്സം ഇന്ന് മിഥുനം രാശിക്കാരെ വളരെയധികം അലട്ടുന്നു. മാത്രമല്ല സ്വസ്ഥത കുറവ്, സാമ്പത്തിക നഷ്ടം എന്നിവയും ഇവരില്‍ വളരെയധികം പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ്. എന്നാല്‍ വൈകുന്നേരത്തോടെ കാര്യങ്ങള്‍ അല്പം മെച്ചപ്പെടുന്നതിനുള്ള സാധ്യത കാണുന്നുണ്ട്.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അത്ര നല്ലതല്ല. ഇവരിലും സ്വസ്ഥതക്കുറവ്, മന:ക്ലേശം എന്നിവ കാണുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ സാമ്പത്തികമായി അത്ര വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വരില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്പം ശ്രദ്ധിച്ച് കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കുക.

ചിങ്ങം രാശി
കാര്യവിജയം, മറ്റുള്ളവരില്‍ നിന്ന് അംഗീകാരം എന്നിവ കാണുന്നു. അതുകൊണ്ട് തന്നെ എവിടേയും തോല്‍ക്കാതെ പിടിച്ച് നില്‍ക്കുന്നതിന് ഇവര്‍ക്ക് കഴിയുന്നു. പല ആഗ്രഹങ്ങളും സഫലീകരിക്കുന്ന ഒരു ദിവസമായിരിക്കും ഇന്നത്തേത്. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം നേരിടുന്നതിനുള്ള ശക്തി ലഭിക്കുന്നു.

കന്നി രാശി
കാര്യപരാജയം, അഭിമാനക്ഷതം എന്നിവ ഈ രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സംഭവിക്കുന്നതാണ്. എന്നാല്‍ വൈകുന്നേരത്തോടെ അല്പ്പാല്പം കാര്യങ്ങള്‍ മെച്ചപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. മാത്രമല്ല കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനുള്ള സാധ്യതയുണ്ട്.

തുലാം രാശി
പല മാറ്റി വെച്ച യാത്രകളും നടക്കുന്നതിനുള്ള സാധ്യതയുണ്ട്. എത്രയൊക്കെ വേണ്ടെന്ന് വെച്ചാലും അതുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. മാത്രമല്ല ആഗ്രഹപൂര്‍ത്തീകരണത്തിന് കഴിയുന്ന സമയമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. കാര്യവിജയം, ഇഷ്ടഭക്ഷണ സമൃദ്ധി എന്നിവയെല്ലാം നടക്കുന്നു.

വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചിക രാശിക്കാര്‍ക്ക് സ്വസ്ഥതക്കുറവിനുള്ള സാധ്യത കാണപ്പെടുന്നു. മാത്രമല്ല സാമ്പത്തികമായും അത്ര നല്ല സമയമായിരിക്കില്ല. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും ഇന്നത്തെ ഒറ്റ ദിവസം കൊണ്ട് അനുഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ധനു രാശി
ബന്ധുസമാഗമം, കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിനുള്ള ഭാഗ്യം എന്നിവ ഉണ്ട്. മാത്രമല്ല സാമ്പത്തികമായും നല്ല സമയം ആയിരിക്കും. കാര്യ വിജയം, ധനയോഗെ എന്നിവക്കുള്ള സാധ്യതയും വളരെ കൂടുതലായി കാണപ്പെടുന്നു. മാത്രമല്ല ജീവിതത്തില്‍ എത്ര വലിയ പ്രതിസന്ധി ഉണ്ടെങ്കിലും അതിനെയെല്ലാം ഇല്ലാതാക്കാന്‍ കഴിയുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പൊതുവേ നല്ല ദിവസമായിരിക്കും. അപ്രതീക്ഷിതമാര്ഗ്ഗത്തിലൂടെ ധനാഗമം കാണുന്നുണ്ട്. മാത്രമല്ല പല ആഗ്രഹങ്ങളും സഫലമാവുന്നതിനുള്ള നല്ലൊരു ദിവസമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ നല്ലൊരു ദിവസമാണ് ഇന്ന്.

കുംഭം രാശി
കാര്യതടസ്സം, സ്വസ്ഥതക്കുറവ്, സാമ്പത്തിക പ്രതിസന്ധി എന്നിവ നിങ്ങളെ അലട്ടിക്കൊണ്ടിരിക്കും. വയറിന് അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നു. എന്നാല്‍ വൈകുന്നേരത്തോടെ കാര്യങ്ങള്‍ നല്ല രീതിയില്‍ ആവുന്നു.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഏറ്റവും മോശം സമയം ആണ് ഇന്ന് എന്ന കാര്യം മറക്കേണ്ടതില്ല. കാര്യപരാജയം, അപകടഭീതി, നഷ്ടം എന്നിവ കാണുന്നു. എന്നാല്‍ വൈകുന്നേരത്തോടെ കാര്യങ്ങള്‍ അല്പം മെച്ചപ്പെടാവുന്നതാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഇന്നത്തെ ദിവസം വളരെ നിര്‍ണായകമാണ്.



Click it and Unblock the Notifications