Latest Updates
-
ഓഗസ്റ്റ് 28: നാലാം ഓണനാളിൽ ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം, യാത്രകളും ഷോപ്പിംഗും എളുപ്പമാകും! -
ഓണം-രാഖി ദിനത്തിൽ ഭാഗ്യം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ ഇന്നത്തെ ഫലവും ലളിതമായ പരിഹാരങ്ങളും അറിയാം -
രാഖി ആഘോഷത്തിന് മുന്നോടിയായി ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് അനുകൂല സമയം -
ഇന്ന് രാത്രി സിദ്ധയോഗം: ഓണം-രാഖി തിരക്കുകൾക്കിടയിൽ ഈ സമയം പണമിടപാടുകൾക്ക് ഉത്തമം! -
കടുത്ത വെയിലിലും യാത്രകളിലും ചർമ്മം കരിഞ്ഞുപോകുമോ? തിളക്കം നിലനിർത്താൻ ഈ സൺസ്ക്രീൻ ടിപ്സ് മറക്കരുത് -
ഓണസദ്യയ്ക്ക് ഇരിപ്പിടം ഒരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; അതിഥികൾക്ക് സന്തോഷം നൽകാൻ എളുപ്പവഴികൾ -
അവസാന നിമിഷം ഓണം പൂക്കളം ഒരുക്കുകയാണോ? രാശിപ്രകാരം പൂക്കൾ തിരഞ്ഞെടുക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
അതിഥികളെ വരവേൽക്കാൻ വീടിന്റെ കവാടം ഒരുങ്ങുന്നുണ്ടോ? വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വാടകവീടാണോ? സ്വർണ്ണം സൂക്ഷിക്കാൻ ഈ വാസ്തു ടിപ്പുകൾ പരീക്ഷിക്കൂ, ഐശ്വര്യം കൂടും! -
ഓണം 2026: ഷോപ്പിംഗിനിറങ്ങും മുൻപ് ഇതൊന്നു ശ്രദ്ധിക്കൂ; രാശിഫലവും സുരക്ഷാ നിർദ്ദേശങ്ങളും
ഇന്നത്തെ ദിവസം നല്ലതോ ചീത്തയോ, അറിയൂ
ഇന്നത്തെ ദിവസം നല്ലതോ ചീത്തയോ, അറിയൂ
നമ്മുടെ രാശി നമ്മെ ബാധിയ്ക്കുന്നതു പല തരത്തിലാണ്. ദിവസവും മാസവും വര്‍ഷവുമെല്ലാം അനുസരിച്ചു വ്യത്യാസപ്പെടും, ഇത്. രാശി നല്ലതോ ചീത്തയോ എന്നു തീരുമാനിയ്ക്കുന്നത് ഗ്രഹങ്ങളടെ സ്വാധീനം അനുസരിച്ചാണ്.
ഇന്നത്തെ ദിവസം അതായത് സെപ്റ്റംബര്‍ 15 ശനിയാഴ്ച നിങ്ങളെ കാത്തിരിയ്ക്കുന്നത് എന്താണെന്നറിയൂ, നല്ലതോ ചീത്തയോ അതോ ഭാഗ്യമോ നിര്‍ഭാഗ്യമോ. ദിവസം മുഴുവനുമോ അതോ പകുതി ദിവസമോ.
രാശി പ്രകാരം ഈ ശനിയാഴ്ച നിങ്ങളുടെ ഫലം അറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിക്കാര്‍ക്ക് സാധാരണയില്‍ വിപരീതമായി തീരുമാനങ്ങളില്‍ എത്തിച്ചേരാന്‍ സാധിയ്ക്കാത്ത ദിവസമാണിത്. ബന്ധങ്ങളുടെ കാര്യത്തിലും പ്രണയത്തിന്റെ കാര്യത്തിലും കണ്ണുമടച്ചുള്ള കണക്കു കൂട്ടലുകളില്‍ എത്തിച്ചേരാത്തതാണ് കൂടുതല്‍ നല്ലത്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിക്കാര്‍ക്ക് നിങ്ങളെ ചൊടിപ്പിയ്ക്കുന്ന ആരെങ്കിലുമായി വാക്കു തര്‍ക്കമുണ്ടാകാന്‍ സാധ്യതയേറെയാണ്. ഇത്തരം ഘട്ടങ്ങളില്‍ മനസാന്നിധ്യം വിടാതെ, കാര്യങ്ങളില്‍ കൈവിട്ടു പോകാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിക്കാര്‍ ഇമോഷണല്‍ അഥവാ റൊമാന്റിക് മൂഡിലായിരിയ്ക്കും, ഇന്നത്തെ ദിവസം. കരിയര്‍, ഭക്ഷണം, ആരോഗ്യം, വ്യക്തിബന്ധങ്ങള്‍ എന്നിവയെക്കുറിച്ചു വിഷമിയ്ക്കുന്ന ദിവസമാണിത്. കൂടുതല്‍ സ്ട്രെസ് ആരോഗ്യ പ്രശ്നങ്ങള്‍ വരുത്താതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഏറെ അനുകൂലമാണ്. സന്തോഷം അനുഭവപ്പെടുന്ന ദിവസമാണിത്. പ്രണയത്തില്‍ വീഴാന്‍ സാധ്യതയുള്ള ഒരു ദിവസമാണിത്. പുതിയ ബന്ധങ്ങള്‍ക്കു സാധ്യതയുള്ള ദിവസം.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിക്ക് ജോലി സംബന്ധമായ തിരക്കുകള്‍ അനുഭവപ്പെടുന്ന ദിവസമാണിത്. വീട്ടമ്മമാര്‍ക്ക് ഏറെ തിരക്കുള്ള ദിവസമാണിത്. നിങ്ങള്‍ക്ക് നിങ്ങളുടെ ഇഷ്ടത്തിനു ജോലി ചെയ്യാന്‍ സാധിയ്ക്കുമെങ്കില്‍ പോലും ഏറെ തിരക്കുള്ള ദിനമാകും, ഇന്ന്.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിക്കാര്‍ കൂട്ടുകാരും ബന്ധുക്കളുമായി കൂടുതല്‍ സമയം ചെലവഴിയ്ക്കുന്ന ദിവസമാണിത്. വിദ്യാര്‍ത്ഥികള്‍ പഠന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കേണ്ട സമയമാണിത്. വസ്തു വാങ്ങാന്‍ അനുകൂലമായ സമയമാണിത്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അധിക ചെലവുണ്ടാകുന്ന ദിവസമാണ്. വിദേശത്തുള്ളവര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന ദിവസമാണിത്. ശുഭാപ്തി വിശ്വാസത്തോടെ ഇരിയ്ക്കുക.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിക്കാര്‍ക്ക് ഒരു സ്വപ്നം നടപ്പാകുന്ന ദിവസമാണിത്. ഇതു വീടാകാം, വാഹനമാകാം. പ്രിയപ്പെട്ടവര്‍ക്ക് സമ്മാനം കൊടുക്കുകയോ അവരില്‍ നിന്നും വാങ്ങുകയോ ചെയ്യുന്ന ദിവസമാണിത്. എന്നാല്‍ അധികച്ചിലവു വരാതെ ശ്രദ്ധിയ്ക്കുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിക്കാര്‍ക്ക് പൊതുവേ മടി നിറഞ്ഞ ദിവസമാകും, ഇന്നത്തേത്. നിങ്ങളുടെ ഊര്‍ജം പൊതുവേ കുറഞ്ഞതായി അനുഭവപ്പെടുന്ന ഒന്നാണിത്. ശാന്തമായി നല്ല ദിവസത്തിനു വേണ്ടി പ്രത്യാശയോടെ കാത്തിരിയ്ക്കുക.

കാപ്രികോണ്‍ അഥവാ മകരം രാശി
കാപ്രികോണ്‍ അഥവാ മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പൊതുവേ സമാധാനപരവും ഭാഗ്യവുമായിരിയ്ക്കും. സമര്‍പ്പണവും കഠിനാധ്വാനവും മറ്റുള്ളവര്‍ക്കു മുന്നില്‍ നിങ്ങളെ എത്തിയ്ക്കും. വിവാഹ ജീവിതത്തില്‍ ഏറെ സന്തോഷം ലഭിയ്ക്കുന്ന ദിവസം കൂടിയാണ് ഇത്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയില്‍ പെട്ടവര്‍ക്ക് സിംഗിളായവര്ക്ക് പ്രണയത്തിനു സാധ്യതയുള്ള ദിവസമാണിത്. വിവാഹം കഴിഞ്ഞവര്‍ക്കും ഏറെ നല്ല ദിവസമാണിത്.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയില്‍ പെട്ടവര്‍ക്ക് വര്‍ക്കഹോളിക് ദിവസമാണിത്. ധാരാളം ഊര്‍ജമുള്ള ദിവസമാണിത്. ജോലിയിലെ ഊര്‍ജം മറ്റുള്ളവര്‍ക്കു മുന്നില്‍ നിങ്ങള്‍ക്ക് അംഗീകാരം നേടിത്തരും.



Click it and Unblock the Notifications