Latest Updates
-
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം
ഇന്നത്തെ (20 സെപ്റ്റംബര്‍ 2018 വ്യാഴാഴ്ച )രാശി ഫലം
Daily Horoscope September 20, 2018
ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ കളം മാറ്റി ചവിട്ടുന്ന ചതുരംഗമാണ് ജീവിതം എന്നൊക്കെ വേണമെങ്കില്‍ അല്പം ദാര്‍ശനികമായി വിവരിയ്ക്കാം. സത്യമാണുതാനും. ഒരു ദിവസത്തെ ഭാഗ്യം അടുത്ത ദിവസം ദൗര്ഭാഗ്യമാകും. ഒരാളുടെ ദുഖം മറ്റൊരാള്‍ക്കു ചിലപ്പോള്‍ സന്തോഷമാകും.
ദിവസങ്ങള്‍, ഓരോ ദിവസങ്ങളും നമുക്കു പല തരം അനുഭവങ്ങളാകും, നല്‍കുക. ഭാഗ്യം നല്കുന്ന ദിവസമുണ്ടാകും. നിര്ഭാഗ്യമാകുന്ന ദിവസങ്ങളും കാണും.

രാശി പ്രകാരം ഓരോ ദിവസത്തേയും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറി മറഞ്ഞു വരും. ചില ദിവസം ഭാഗ്യം നല്കുന്നവ മറ്റു ചില ദിവസം ദോഷമാകും വരുത്തുക.
രാശി പ്രകാരം, അതായത് സൂര്യ രാശി പ്രകാരം ഇന്നത്തെ ദിവസം നിങ്ങള്ക്കെങ്ങിനെയെന്നറിയൂ, ഇതു ഭാഗ്യമോ നിര്‍ഭാഗ്യമോ വരുത്തുന്നതെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ക്കുള്ള ദിവസമാണ് ഇന്നത്തേത്. വളരെ ശ്രദ്ധിച്ചും പ്ലാന്‍ ചെയ്തുമെല്ലാം നിങ്ങള്‍ കാര്യങ്ങള്‍ നടത്തും. എന്നാല്‍ നിങ്ങള്‍ക്കിതു കൊണ്ടു പ്രയോജനമുണ്ടാകുക വളരെ പതുക്കെയായിരിയ്ക്കും. എന്നു കരുതി നിരാശപ്പെടേണ്ടതില്ല. ദൈവാനുഗ്രഹം കൂടെയുണ്ട്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് മറ്റുള്ളവര്‍ കാരണം വെറുതേ പഴി കേള്‍ക്കേണ്ടി വരുന്ന ദിവസമാകും. ആവശ്യമില്ലാത്ത പ്രശ്നങ്ങളില്‍ ചെന്നു പെടേണ്ടി വരുന്ന ദിവസം. വൈകിട്ടോടെ ഇത്തരം പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകാനും ആത്മവിശ്വാസം തന്നെ ചോര്‍ന്നു പോകാനും സാധ്യതയുണ്ട്. തളര്‍ന്നു പോകാതെ പിടിച്ചു നില്‍ക്കുകയാണ് വേണ്ടത്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിക്കാര്‍ക്ക് മറ്റുള്ളവരുടെ പ്രേരണകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിയ്ക്കുന്ന ദിവസമാകും, ഇന്നത്തേത്. കുടുംബാഗങ്ങളുമായി സാമ്പത്തികത്തേയും സുരക്ഷയേയും കുറിച്ചു ചര്‍ച്ചകളുണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ കെയറിംഗ് സ്വഭാവം കൊണ്ടു നിങ്ങള്‍ മറ്റുള്ളവരുടെ ഇഷ്ടം നേടുന്ന ദിവസം കൂടിയാകും ഇന്ന്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ചില പ്രധാന പ്രശ്നങ്ങള്‍ അടുപ്പമുള്ളവരുമായി ചര്‍ച്ച ചെയ്യാന്‍ സാഹചര്യമുണ്ടാകും. ഈ പ്രശ്നത്തെക്കുറിച്ചുള്ള ചര്‍ച്ചകളും മറ്റും കൊണ്ട് നിറഞ്ഞ ദിവസമാകും, ഇത്. എന്നാല്‍ ഈ പ്രശ്നം ജോലിയില്‍ പിന്നോക്കം പോകാന്‍ ഇടയാക്കുകയുമില്ല. പ്രവൃത്തിയ്ക്കുന്നതിനു മുന്‍പ് രണ്ടു വട്ടം ആലോചിയ്ക്കുക. അത് ഏറെ പ്രധാനമാണ്.

ലിയോ അഥവാ ചിങ്ങരാശി
ലിയോ അഥവാ ചിങ്ങരാശിയ്ക്ക് ഇന്നത്തെ ദിവസം നല്ലതും ചീത്തയുമെല്ലാം നിറഞ്ഞ ഒന്നാകും.പങ്കാളിയിലോ ബിസിനസ് പാര്ട്ണറിലോ അസംതൃപ്തിയുണ്ടാകുമെങ്കിലും പിന്നീട് നല്ല ഫലം തിരിച്ചു കിട്ടും. നിങ്ങള്‍ അവരില്‍ നിന്നും പ്രതീക്ഷിച്ചതു ലഭിയ്ക്കും. കൂട്ടുകാരുടെ ഉപദേശങ്ങളില്‍ കൃത്യമായ ബാലന്‍സ് പാലിയ്ക്കാന്‍ നിങ്ങള്‍ക്കു സാധിയ്ക്കും. അതായത് സ്വീകരിയ്ക്കേണ്ടതു സ്വീകരിയ്ക്കാനും അല്ലാത്തതു തള്ളിക്കളയാനും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ വിധി നിങ്ങള്‍ തന്നെ തീരുമാനിയ്ക്കുന്ന ദിവസമാകും. മുഖമൂടികളില്‍ ഒളിച്ചിരിയ്ക്കുന്നവരുടെ തനിനിറം നിങ്ങള്‍ക്കു മനസിലാക്കാനാകും. യുക്തിപൂര്‍വം കൂട്ടുകാരെ തെരഞ്ഞെടുക്കും. വിജയത്തിനായി പ്ലാനുകള്‍ തയ്യാറാക്കാന്‍ സാധിയ്ക്കും. നിങ്ങളുടെ പ്ലാനുകള്‍ നടപ്പാക്കാന്‍ അല്പം അധ്വാനിയ്ക്കേണ്ടിയും വരും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ബിസിനസ് കാര്യങ്ങളില്‍ ആലോചിച്ച് മനസാക്ഷിയുടെ സ്വരം അനുസരിച്ചു തീരുമാനമെടുക്കേണ്ട ദിവസമാണിന്നത്തേത്. രാവിലെയുള്ള കഠിനാധ്വാനം വൈകീട്ടോടെ ഫലം നല്‍കുകയും ചെയ്യും. ചെയ്യുന്ന കാര്യങ്ങളില്‍ സന്തോഷിയ്ക്കുക.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിക്കാര്‍ക്ക് ഏറെ അനുകൂലമായി ദിവസമാണ് ഇന്നത്തേത്. കഴിഞ്ഞു പോയ കഠിനാധ്വാനത്തിനു ഫലം ലഭിയ്ക്കണമെങ്കില്‍ കാര്യങ്ങള്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യുക. നിങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്നവരെ നിങ്ങള്‍ക്കൊപ്പം കാണുക.

സാജിറ്റേറിയസ് ധനു രാശി
സാജിറ്റേറിയസ് ധനു രാശി വിഭാഗത്തില്‍ പെട്ടവര്‍ക്ക് പൊതുവ എനര്‍ജി കുറഞ്ഞ, മടി നിറഞ്ഞ ദിവസമാകും, ഇന്നത്തേത്. ഇതു കൊണ്ടു തന്നെ ഉത്തരവാദിത്വങ്ങള്‍ മറ്റുള്ളരിലേയ്ക്കു പങ്കു വയ്ക്കാനും ശ്രമിയ്ക്കും. എന്നാല്‍ ഇതു കൈ മാറുന്നത് അര്ഹതപ്പെട്ടവരിലേയ്ക്കാണെന്ന് ഉറപ്പു വരുത്തുക.

കാപ്രികോണ്‍ അഥവാ മകര രാശി
കാപ്രികോണ്‍ അഥവാ മകര രാശി വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇന്നത്തെ ദിവസം ബിസിനസ് വിപുലീകരിയ്ക്കണമെങ്കിലും ഏതു രീതിയില്‍ എന്ന ആശയക്കുഴപ്പം ഉണ്ടാകുന്ന ദിവസമാണ് ഇന്നത്തേത്. ഉയരങ്ങളില്‍ എത്താന്‍ ആഗ്രഹമുണ്ടെങ്കിലും ഇരു മനസോടെ, അതായത് വേണമോ വേണ്ടയോ എന്ന ചിന്താക്കുഴപ്പത്തില്‍ നില്ക്കുന്ന സമയം. നിങ്ങളുടെ മനസിന്റെ സ്വരം കേട്ടു പ്രവര്‍ത്തിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

അക്വേറിയസ് കുഭ രാശി
അക്വേറിയസ് കുഭ രാശി വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇന്നത്തെ ദിവസം പൊതുവേ ഭാഗ്യമുള്ള ദിവസം തന്നെയാണെന്നു പറയാം. പണമാണെങ്കിലും പ്രണയമാണെങ്കിലും കീര്ത്തിയാണെങ്കിലുമെല്ലാം നിങ്ങള്‍ ആഗ്രഹിയ്ക്കുന്നതു വന്നു ചേരുന്ന ദിവസമാണ് ഇന്നത്തേത്. ഉച്ചക്കു ശേഷം ഇഷ്ടപ്പെട്ട ഹോബികള്‍ ചെയ്യാനുള്ള അവസരം ലഭിയ്ക്കുന്ന ദിവസം കൂടിയാണിത്.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിക്കാര്‍ക്ക് കൈകാര്യം ചെയ്തു കൊണ്ടിരുന്ന, നീണ്ടു പോയിരുന്ന പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കാന്‍ അവസരുമുണ്ടാകും. ഇക്കാര്യത്തില്‍ വേണ്ട പദ്ധതികള്‍ തയ്യാറാക്കും. പങ്കാളിയുമായി ഇടപഴകാന്‍ സാധിയ്ക്കുന്ന ദിവസം കൂടിയാണ് ഇന്നത്തേത്. സമാധാന പൂര്‍ണമായ, പ്രവര്‍ത്തനഫലം ലഭിയ്ക്കുന്ന ദിവസമെന്നു പറയാം.



Click it and Unblock the Notifications