Latest Updates
-
2026 ജൂൺ 28: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭയോഗം നഷ്ടപ്പെടുത്തരുത്! -
മുംബൈ മഴക്കാലം: വീടിനുള്ളിൽ തന്നെ ഫിറ്റ് ആകാം, 12 മിനിറ്റ് വർക്കൗട്ട് ഇതാ! -
ആലിയ ഭട്ടിന്റെ 'ആൽഫ' വർക്കൗട്ട്; വീട്ടിലിരുന്ന് ഈ 12 മിനിറ്റ് വ്യായാമം ചെയ്താൽ ഫലം ഉറപ്പ്! -
മഴക്കാലത്തെ ചർമ്മ രോഗങ്ങൾ പേടിപ്പെടുത്തുന്നുണ്ടോ? അണുബാധയേൽക്കാതെ സുരക്ഷിതമായി യാത്ര ചെയ്യാൻ ഈ മുൻകരുതലുകൾ മതി -
മഴക്കാലത്ത് കൊതുകുകളെ തുരത്താം: 48 മണിക്കൂറിനുള്ളിൽ വീട് സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ! -
51 ഡിഗ്രി ചൂട്: ജിമ്മിൽ പോകുമ്പോൾ ഈ തെറ്റുകൾ വരുത്തിയാൽ ജീവൻ അപകടത്തിലായേക്കാം! -
കടുത്ത ചൂടിൽ ഗർഭിണികൾ ജാഗ്രത: കുഞ്ഞിന്റെ സുരക്ഷയ്ക്കായി ഈ കാര്യങ്ങൾ മറക്കരുത് -
കടുത്ത ചൂടിലും വിയർക്കാതെ തടി കുറയ്ക്കാം; 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ! -
ഡൽഹിയിൽ 51 ഡിഗ്രി ചൂട്, വിയർപ്പുകുരുവും ചർമ്മപ്രശ്നങ്ങളും അകറ്റാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ആകാശത്ത് അപൂർവ്വ സരസ്വതി യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉറപ്പ്!
ഇന്നത്തെ Sep 19,2018) നിങ്ങളുടെ രാശി ഫലം അറിയൂ
ഇന്നത്തെ നിങ്ങളുടെ രാശി ഫലം അറിയൂ
ജീവിതത്തില്‍ ഭാഗ്യം തേടുന്നവരാണ് നാമെല്ലാവരും. ഓരോ ദിവസവും നല്ലതാകണം എന്ന പ്രാര്‍ത്ഥനയോടെ ഉണര്ന്നെഴുന്നേല്ക്കുന്നവര്.
നമ്മുടെ ഒരു ദിവസം നല്ലതാക്കുന്നതില് പല കാര്യങ്ങള്‍ക്കും പങ്കുണ്ട്. ഇതില്‍ നമ്മുടെ പ്രവൃത്തി മുതല്‍ രാശി വരെ പെടും.
ജനിച്ച രാശി പ്രകാരം ഗ്രഹ സ്വാധീനങ്ങള്‍ക്കു വിധേയരാണ് നാമെന്നു വേണമെങ്കില്‍ പറയാം. രാശി നല്ല രീതിയിലും മോശം രീതിയിലുമെല്ലാം നമ്മെ സ്വാധീനിയ്ക്കുന്നതിന്റെ കാരണവും ഇതാണ്.
രാശിപ്രകാരം ഇന്നത്തെ ദിവസം, അതായത് സെപ്റ്റംബര്‍ 19 ബുധനാഴ്ച നിങ്ങള്‍ക്ക് എങ്ങനെ എന്നറിയൂ, ഇത് ഭാഗ്യമോ നിര്‍ഭാഗ്യമോ കൊണ്ടു വരിക എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഈ ദിവസം ചാമ്പ്യന്‍ എന്ന തോന്നലുണ്ടാകുന്ന ദിവസമാണ്. ലക്ഷ്യങ്ങള്‍ നേടാന്‍ സാധിയ്ക്കുന്ന ദിവസം. വിജയിക്കാനായില്ലെങ്കിലും കൂട്ടുകാരുടേയും കുടുംബത്തിന്റെയും സ്നേഹം കൂടെയുണ്ടെന്നു തിരിച്ചറിവുണ്ടാകുന്ന ദിവസമാണ് ഇന്ന്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശി തങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ മനസാക്ഷിയോടെ, മനുഷ്യത്വപരമായി പരിഹരിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ദിവസമാണ് ഇന്നത്തേത്. വിഷമങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുമെങ്കിലും ഇതെല്ലാം മറി കടന്ന് സ്നേഹിയ്ക്കുന്നവര്ക്കൊപ്പം സമയം ചെലവഴിയ്ക്കാന്‍ സാധിയ്ക്കുന്ന ദിവസം.പ്രണയിക്കുന്നവര്‍ക്കൊപ്പം പുറത്തു പോകാന്‍ അവസരം ലഭിയ്ക്കും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിക്കാര്‍ക്ക് തങ്ങളുടെ അധീശത്വം ചോദ്യം ചെയ്യപ്പെടുമ്പോള്‍ അല്പം അസ്വസ്ഥതയും ദേഷ്യവുമെല്ലാം ഉണ്ടാകുന്ന ദിവസമാണ് ഇന്ന്. ദിവസാവസാനം, ഏതാണ്ടു വൈകീട്ടോടെ സന്തോഷകരമല്ലാത്ത സാഹചര്യം ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ആത്മവിശ്വാസം കളയാതെ നേരിടുക. കാരണം നിങ്ങളുടെ ഭാവി പ്രകാശപൂര്‍ണമാണ്. ഈ ദിവസം സാമ്പത്തിമായി ചാന്‍സുകളെടുക്കാന്‍ സാധ്യതയുമുണ്ട്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിക്കാര്‍ക്ക് ഈ ദിവസം ദേഷ്യം നിങ്ങളെ ഭരിയ്ക്കുന്ന ദിവസമായിരിയ്ക്കും, എന്നു വേണമെങ്കില്‍ പറയാം. ചിന്തിച്ചു നേരം കളയുന്നതിനേക്കാള്‍ പ്രവൃത്തിയാകും നല്ല ഫലം തരിക. ദിവസത്തിനൊടുവില്‍ നെഗറ്റീവ് കാര്യങ്ങള്‍ മനസില്‍ നിന്നും കളഞ്ഞു പൊസററീവ് കാര്യങ്ങളിലേയ്ക്കു മനസു തിരിയ്ക്കുക.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിക്കാര്‍ സാധാരണ ആളുകള്‍ ചെയ്യുന്നതു പോലെ ഭാഗ്യം തേടിപ്പൊകുന്നവരാകില്ല. എന്നാല്‍ നിങ്ങളുടെ വഴിയില്‍ നിങ്ങളെ തേടി ഭാഗ്യം വരുന്നുണ്ട്. വിദേശത്തു നിന്നും നിങ്ങള്‍ക്കു ഭാഗ്യം വരാന്‍ സാധ്യതയുണ്ട്. ഇതുപോലെ പ്രണയം വൈകീട്ടോടെ തുറന്നു പറയാന്‍ അനുകൂലമായ ദിവസമാണ് ഇന്ന്. കാര്യങ്ങള്‍ നല്ല രീതിയില്‍ വരുന്നതു കൊണ്ടു തന്നെ സമാധാനമായി നിങ്ങള്‍ക്ക് ഇന്ന് ഉറങ്ങാനും സാധിയ്ക്കും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിക്കാര്‍ക്ക് ലീഡര്‍ ഷിപ്പ് ഗുണങ്ങള്‍ മുന്‍പന്തിയില്‍ നില്ക്കുന്ന, ജോലിയില്‍ നിയന്ത്രണം നേടാന്‍ സാധിയ്ക്കുന്ന ദിവസമാണ് ഇന്നത്തേത് എന്നു പറയാം. വൈകീട്ടു പുറത്തു പോയി ഷോപ്പിംഗ് നടത്താന്‍ അവസരമുണ്ടാകും. കുടുംബത്തിലെ അടുത്ത ആരോടെങ്കിലുമോ അടുത്ത സുഹൃത്തിനോടെ നിങ്ങളുടെ ദീര്‍ഘ കാലമായുള്ള ഏതെങ്കിലും ലക്ഷ്യത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാനും സാധ്യതയുള്ള ദിവസമാണിത്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിക്കാര്‍ക്ക് ഏറെ വൈകാരികമായ ദിവസമാകും, ഇന്നത്തേത്. ഇത്തരം ഘട്ടം കടന്നു പോകുമെന്ന് ഓര്‍ക്കുക. ഇതേക്കുറിച്ചു വിഷമിയ്ക്കാനില്ല. ആത്മീയ കാര്യങ്ങളില്‍ മനസു ശാന്തി തേടുന്ന ദിവസമാകും. പണം കടം കൊടുക്കുന്നവര്‍ക്ക് നല്ല ദിവസമാകും, ഇന്നത്തേത്. എന്നാല്‍ റീട്ടേയ്ല് ബിസിനസിലാണെങ്കില്‍ അല്പം അധ്വാനിയ്ക്കേണ്ട ദിവസവുമാണ് ഇന്ന്. എങ്കിലേ ഫലം ലഭിയ്ക്കൂ.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിക്കാര്‍ക്ക് ലാഭമോ നഷ്ടമോ ഉണ്ടാകാത്ത ദിവസമാണ് ഇന്നത്തേത് എന്നു പറയേണ്ടി വരും. വൈകീട്ടോടെ കുടംബക്കാര്‍ക്ക് നിങ്ങളുമായി വേണ്ടത്ര സമയമോ അടുപ്പമോ ലഭിയ്ക്കുന്നില്ലെന്ന തോന്നലുണ്ടായേക്കാം. വൈകീട്ട് പ്രിയപ്പെട്ടവരുമായി ഡിന്നറിനുളള ചാന്സുണ്ടായേക്കാം.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിക്കാര്‍ക്ക് ഇന്ന് പൊതുവേ ശാന്തമായ ദിവസമാണ്. വീട്ടിലും ഓഫിസിലുമെല്ലാം. നല്ല ഭാവിയ്ക്കായി നല്ല കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുന്ന ദിവസമെന്നു വേണമെങ്കില്‍ പറയാം.

കാപ്രികോണ്‍ അഥവാ മകര രാശി
കാപ്രികോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് വസ്ത്രധാരണത്തിലും ലുക്കിലും ശ്രദ്ധിയ്ക്കുന്ന ദിവസമാകും. ഇത് ബിസിനസ് മീറ്റിംഗിനു വേണ്ടിയാകാം, അല്ലെങ്കില്‍ പ്രണയിക്കുന്നവര്‍ക്കു വേണ്ടിയാകാം. ജോലിയിലും വീട്ടിലും നല്ല ദിവസമാകും. ഒത്തുചേരലുകളും തമാശകളും എല്ലാം നിറഞ്ഞ ദിവസം.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ബോസിന്റെ ദേഷ്യം അറിയേണ്ടി വരുന്ന ദിവസമാകും, ഇന്ന്. സഹപ്രവര്‍ത്തകരുടേയും പൂര്‍ണ പിന്തുണ ലഭിയ്ക്കില്ല. വൈകുന്നേരം പൊതുവേ റിലാക്സ് ആയിരിയിക്കും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ പുതിയ അവസരങ്ങള്‍, പുതിയ ജോലി ലഭിയ്ക്കുന്ന ദിവസമാകും. എന്നാല്‍ നല്ലപോലെ ഗുണദോഷ വശങ്ങള് ആലോചിച്ചു മാത്രം ഇവ സ്വീകരിയ്ക്കുക. റൊമാന്‍സിന് സാധ്യതയുള്ള ദിവസം കൂടിയാണ് ഇന്ന്.



Click it and Unblock the Notifications