Latest Updates
-
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ജീരകവെള്ളമോ ഉലുവവെള്ളമോ? ഏതാണ് നിങ്ങളുടെ ശരീരത്തിന് ബെസ്റ്റ്? -
12 വർഷത്തിന് ശേഷം വ്യാഴം കർക്കടകത്തിൽ: ഈ രാജയോഗം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തെല്ലാം? -
തമന്നയുടെ ആ പ്രഭാത ശീലം; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മസാജ് രീതി സഹായിക്കുമോ? -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മഴക്കാലം വരുന്നു; അസുഖങ്ങളെ അകറ്റി കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഈ നാടൻ വഴികൾ പരീക്ഷിക്കൂ! -
മഴക്കാലത്ത് മസിലുകൾ നഷ്ടപ്പെടുമോ? പുരുഷന്മാർ ഫിറ്റ്നസ് നിലനിർത്താൻ ചെയ്യേണ്ട അത്യാവശ്യ മാറ്റങ്ങൾ -
മഴക്കാലത്തെ ഈർപ്പം സ്ത്രീകളുടെ ആരോഗ്യത്തെ തകർക്കുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിലും മഴക്കാലത്തും വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫംഗസ് ബാധയെ അകറ്റിനിർത്താം എളുപ്പത്തിൽ! -
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി!
നിങ്ങളുടെ ഇന്നത്തെ (Sep 18, 2018) രാശി ഫലം അറിയൂ
നിങ്ങളുടെ ഇന്നത്തെ രാശി ഫലം അറിയൂ
ഓരോ ദിവസങ്ങളും ഓരോ പരീക്ഷണങ്ങളാണെന്നു വേണം, പറയുവാന്‍. നല്ലതും ചീത്തയും സന്തോഷവും സങ്കടവുമെല്ലാം തരുന്ന പല പരീക്ഷണങ്ങള്‍. ഇത്തരം പരീക്ഷണങ്ങളെ അതിജീവിച്ചു മാത്രമേ നമുക്കു ജീവിതമെന്ന യാത്രയുടെ ഓരോ പടികളും കയറാന്‍ സാധിയ്ക്കൂ. ചില അനുഭവങ്ങള്‍ പടി കയറ്റമാകും. മറ്റു ചിലത് പടിയിറക്കവും.
സോഡിയാക് സൈന്‍ അഥവാ സൂര്യരാശി ഓരോ ദിവസവും പല രീതിയിലാണ് നമ്മുടെ ജീവിതത്തെ സ്വാധീനിയ്ക്കുന്നത്. ചിലപ്പോള്‍ രാശി പ്രകാരം നമുക്ക് ഒരു ദിവസം നല്ലതാകും. ചിലപ്പോള്‍ മോശമാകും.
രാശി പ്രകാരം ഇന്നത്തെ ദിവസം അതായത് 2018 സെപ്റ്റംബര്‍ 18 ചൊവ്വാഴ്ച നിങ്ങള്‍ക്ക് എപ്രകാരമെന്നറിയൂ. നല്ലതോ മോശമോ ആകുമെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഈ ദിവസം മനസു പറയുന്നതു കേള്‍ക്കുന്ന ദിവസമാകും. ഇതു കൊണ്ടു തന്നെ കാര്യങ്ങള്‍ മുന്‍കൂട്ടി കൃത്യമായി പ്ലാന്‍ ചെയ്യാനും സാധിയ്ക്കും. പൊതുവേ സന്തോഷകരമെങ്കിലും അല്പം നിരാശയും കൂടിയുണ്ടാകുന്ന ദിവസമാണ് ഇന്നത്തേത്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക ഈ ദിവസം ചിന്തകള്‍ കാടു കയറിപ്പോകാതെ അടിസ്ഥാനങ്ങളില്‍ ഉറച്ചു നില്ക്കാന് സാധിയ്ക്കുന്ന ദിവസമാണ്. ജോലിയില്‍ അല്പം പ്രഷര്‍ അനുഭവപ്പെടുന്ന ദിവസം. ഒരു കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനു മുന്‍പ് നല്ലപോലെ ചിന്തിയ്ക്കുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഈ ദിവസം കൂട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ധാരാളം അളവറ്റ സ്നേഹവും വാല്സല്യവും ലഭിയ്ക്കുന്ന ദിവസമാകും. വ്യക്തിപരമായും തൊഴില്‍ പരമായും ധാരാളം മീററിംഗുകള്‍ നടത്തുന്ന ദിവസമാണ് ഇന്നത്തേത്. ധാരാളം സന്തോഷം നിങ്ങളെ കാത്തിരിയ്ക്കുന്നു.

ക്യാന്‍സര്‍ അഥവാ കര്‍ക്കിട രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിട രാശിയ്ക്ക് ഈ ദിവസം പ്രണയത്തിന്റെ മധുരമായ വേദന അനുഭവിയ്ക്കാനുള്ള ദിവസമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. എങ്കിലും നിയന്ത്രണത്തോടെയും കാര്യ ഗൗരവത്തോടെയും വിഷയങ്ങളെ സമീപിയ്ക്കുക തന്നെ വേണം.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഈ ദിവസം സന്തോഷവും റിലാക്സേഷനും നിറഞ്ഞ ദിവസമാകും. ഇന്നു ചെയ്യുന്ന എല്ലാ പ്രവൃത്തികളും നിങ്ങള്‍ സന്തോഷത്തോടെയാകും, ചെയ്യുക. ജോലിയിലും ഏറെ മെച്ചമുള്ള ദിവസം. കഠിനാധ്വാനത്തിന്റെ ഫലത്തെക്കുറിച്ചു നിങ്ങള്‍ വിഷമിയ്ക്കുമെങ്കിലും നിങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഗുണം ലഭ്യമാകുന്ന ദിവസം കൂടിയാണ് ഇന്ന്.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശി ചെയ്യേണ്ടുന്ന കാര്യങ്ങള്‍ കുറിച്ചു വയ്ക്കുന്ന ദിവസമാണ് ഇന്നത്തേത്. എന്നാല്‍ കുറിച്ചാല്‍ മാത്രം പോരാ, അതു കൃത്യമായി നടപ്പിലാക്കുകയും വേണം. ലിസ്റ്റില്‍ മുകളിലുള്ള കാര്യം അത്യാവശ്യമായി ചെയ്തു തീര്‍ക്കുകയും വേണം.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിക്കാര്‍ക്ക് ഈ ദിവസം വളരെ തിരക്കേറിയതാകും. ഇതു കൊണ്ടു തന്നെ അസ്വസ്ഥതയുമുണ്ടാകും. പൊതുവേ സന്തോഷ പ്രകൃതമായ നിങ്ങള്‍ക്ക് ഇന്ന് ദുഖമുണ്ടാക്കുന്ന ചില കാര്യങ്ങളുമുണ്ടാകും. എന്നാല്‍ നിങ്ങളുടെ മനസാന്നിധ്യം കൊണ്ട് ഇതെല്ലാ മറി കടക്കാന്‍ സാധിയ്ക്കും. ആരോഗ്യപരമായി ശ്രദ്ധ വേണ്ട ദിവസമാണ് ഇന്ന്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം നെഗറ്റീവ് തോന്നലുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ദിവസമാണ്. എന്നാല്‍ ഇതിന് അടിമപ്പെടാതെ നോക്കുക. ദിവസത്തിന്റെ തുടക്കം ഒറ്റപ്പെട്ട തോന്നലുണ്ടാകും, എന്നാല്‍ ശേഷം ഉത്തരവാദിത്വങ്ങളും ജോലിയും ഇത്തരം ചിന്തകളില്‍ നിന്നും മാറ്റി നിര്‍ത്തും. കള്ളത്തരങ്ങളില്‍ ചെന്നു പെടാന്‍ സാധ്യതയുണ്ടെങ്കിലും നിങ്ങളുടെ മിടുക്കു കൊണ്ടു രക്ഷപ്പെട്ടു പോരും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം സൗന്ദര്യസംരക്ഷണങ്ങളില് ഏര്‍പ്പെടുന്ന ദിനമാകും, ഇന്നത്തേത്. ഷോപ്പിംഗ് തെരഞ്ഞെടുക്കുന്ന ദിവസം കൂടിയാകും, ഇന്നത്തേത്. പുതിയ വസ്ത്രങ്ങളും ജ്വല്ലറിയുമെല്ലാം ലഭിയ്ക്കാന്‍ സാധ്യതയുള്ള ദിവസം.

കാപ്രികോണ്‍ അഥവാ മകര രാശി
കാപ്രികോണ്‍ അഥവാ മകര രാശിയ്ക്ക് എത്ര സ്ട്രെസുള്ള ദിവസമാണെങ്കിലും വെല്ലുവിളികള്‍ വിജയകരമായി ഏറ്റെടുത്തു മറ്റുള്ളവരെ അദ്ഭുതപ്പെടുത്തുന്ന ദിവസമാണ് ഇന്നത്തേത്. കുടുംബ ജീവിതം പൊതുവേ സ്വസ്ഥമാകും. ഇതുകൊണ്ടു തന്നെ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ നേടാന്‍ സാധിയ്ക്കുന്ന ദിവസം കൂടിയാണിത്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് കാര്യമായ കയററമോ ഇറക്കമോ ഇല്ലാത്ത ദവസമാണ്. എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്തു തീര്‍ക്കാന്‍ സാധിയ്ക്കും. കഠിനാധ്വാനം ചെയ്യുക. ഇത് ഫലം നല്‍കും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് സഹപ്രവര്‍ത്തകരുടേയും മറ്റും സഹായത്തോടെ ജോലി ചെയ്യാന്‍ സാധിയ്ക്കുന്ന ദിവസമാണ് ഇന്നത്തേത്. വൈകീട്ടോടെ ക്രിയേറ്റിവായ കാര്യങ്ങള്‍ ചെയ്യാന്‍ സാധിയ്ക്കുകയും ചെയ്യും.



Click it and Unblock the Notifications