Latest Updates
-
ഓഗസ്റ്റ് 28: നാലാം ഓണനാളിൽ ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം, യാത്രകളും ഷോപ്പിംഗും എളുപ്പമാകും! -
ഓണം-രാഖി ദിനത്തിൽ ഭാഗ്യം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ ഇന്നത്തെ ഫലവും ലളിതമായ പരിഹാരങ്ങളും അറിയാം -
രാഖി ആഘോഷത്തിന് മുന്നോടിയായി ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് അനുകൂല സമയം -
ഇന്ന് രാത്രി സിദ്ധയോഗം: ഓണം-രാഖി തിരക്കുകൾക്കിടയിൽ ഈ സമയം പണമിടപാടുകൾക്ക് ഉത്തമം! -
കടുത്ത വെയിലിലും യാത്രകളിലും ചർമ്മം കരിഞ്ഞുപോകുമോ? തിളക്കം നിലനിർത്താൻ ഈ സൺസ്ക്രീൻ ടിപ്സ് മറക്കരുത് -
ഓണസദ്യയ്ക്ക് ഇരിപ്പിടം ഒരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; അതിഥികൾക്ക് സന്തോഷം നൽകാൻ എളുപ്പവഴികൾ -
അവസാന നിമിഷം ഓണം പൂക്കളം ഒരുക്കുകയാണോ? രാശിപ്രകാരം പൂക്കൾ തിരഞ്ഞെടുക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
അതിഥികളെ വരവേൽക്കാൻ വീടിന്റെ കവാടം ഒരുങ്ങുന്നുണ്ടോ? വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വാടകവീടാണോ? സ്വർണ്ണം സൂക്ഷിക്കാൻ ഈ വാസ്തു ടിപ്പുകൾ പരീക്ഷിക്കൂ, ഐശ്വര്യം കൂടും! -
ഓണം 2026: ഷോപ്പിംഗിനിറങ്ങും മുൻപ് ഇതൊന്നു ശ്രദ്ധിക്കൂ; രാശിഫലവും സുരക്ഷാ നിർദ്ദേശങ്ങളും
രാശി പ്രകാരം ഇന്ന് (Sep 14 2018) നിങ്ങള്‍ക്കെങ്ങനെ
രാശി പ്രകാരം ഇന്ന് നിങ്ങള്‍ക്കെങ്ങനെ
രാശി പല തരത്തിലും നമ്മെ സ്വാധീനിയ്ക്കുന്നുണ്ട്. ജനിച്ച മാസ പ്രകാരമാണ് സാധാരണ രാശി കണക്കാക്കാറ്. നല്ലതും ചീത്തയുമെല്ലാം രാശി പ്രകാരം സംഭവിയ്ക്കാറുണ്ട്. ഓരോ ദിവസത്തേയും രാശികള്‍ പല ഫലങ്ങളാണ് ചെയ്യുക. ചില ദിവസം നല്ലതും ചിലത് ചീത്തയുമാകും.
രാശി പ്രകാരം ഇന്നത്തെ ദിവസം അതായത് സെപ്റ്റംബര്‍ 14 2018 നിങ്ങള്‍ക്കു ദോഷമോ ഗുണമോ ചെയ്യുന്നതെന്നറിയൂ,ഇന്നത്തെ ദിവസം നല്ലതോ ചീത്തയോ എന്നുള്ളതും അറിയൂ

ഏരീസ് അഥവാ മേടരാശി
ഏരീസ് അഥവാ മേടരാശിക്കാര്ക്കു മറ്റുള്ളവരുടെ ശ്രദ്ധയ്ക്കു പാത്രമാകാന്‍ സാധിയ്ക്കുന്ന ഒരു ദിവസമാണ് ഇന്ന്. ഇതു കാഴ്ച കൊണ്ടാകാം, അല്ലെങ്കില്‍ കഴിവുകള്‍ കാരണമാകാം. ഈ അവസരം കഴിയുന്നതും വിനിയോഗിയ്ക്കുന്നതാണ് നല്ലത്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിക്കാര്‍ക്ക് വൈകാരികമായി മാറേണ്ടി വരുന്ന അവസ്ഥയാണിത്. തര്‍ക്കങ്ങളില്‍ പെട്ടു പോകാതിരിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ദിവസാവസാനം പങ്കാളിയുമായി ചെലവഴിച്ച നല്ല നിമിഷങ്ങളെക്കുറിച്ച് നൊസ്റ്റാള്ജിക്കാകാന് സാധ്യതയുമുണ്ട്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിക്കാര്‍ക്ക് സ്പോട്സിലും മറ്റു ഔട്ട്ഡോര്‍ പ്രവൃത്തികളിലും താല്പര്യമുണ്ടാകുന്ന ദിവസമാണിത്. ബോസുമായും സഹപ്രവര്‍ത്തകരുമായും നല്ലൊരു ബന്ധം കാത്തു സൂക്ഷിയ്ക്കാന്‍ സാധിയ്ക്കും. ചില കാര്യങ്ങളില്‍ വിജയം നേടാന്‍ സാധിയ്ക്കുന്ന ഒന്നു കൂടിയാണിത്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിക്കാര്‍ക്ക് നിങ്ങളുടേതായ രീതിയില്‍ പല കാര്യങ്ങളും നടപ്പാക്കാന്‍ ശ്രമിയ്ക്കുന്ന ദിവസമാണിത്. നിങ്ങളുടെ പുതിയ ഐഡിയകളും പദ്ധതികളുമെല്ലാം പ്രൊജക്ടുകളില്‍ വിജയം കൊണ്ടുവരും. വൈകീട്ടോടെ ജോലിയില്‍ നിന്നും സമയം കണ്ടെത്തി പ്രിയപ്പെട്ടവരുമായി സമയം ചെലവഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.

ലിയോ അഥവാ ചിങ്ങരാശി
ലിയോ അഥവാ ചിങ്ങരാശിക്കാര്‍ക്ക് പ്രിയപ്പെട്ടവരുമായി സമയം ചെലവഴിയ്ക്കാന്‍ സാധിയ്ക്കുമെന്നതു തന്നെയാണ് ഇന്നത്തെ ദിവസത്തെ ഏറ്റവും വലിയ പ്രത്യേകത. നിങ്ങള്‍ക്കു സപ്പോര്‍ട്ട് നല്കുന്ന പുതിയ സുഹൃത്തുക്കളെ കണ്ടെത്താന്‍ സാധിയ്ക്കും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബന്ധങ്ങളുമായി നല്ല സെന്‍സോടെ ഇടപെടാന്‍ സാധിയ്ക്കുന്ന ദിവസമാണ് ഇന്നത്തേത്. ചില കാര്യങ്ങളില്‍ അവ്യക്തത അനുഭവപ്പെടുമെങ്കിലും ദിവസത്തിന്റെ അവസാനം നിങ്ങള്‍ നിങ്ങളുടെ മനസാക്ഷിയ്ക്കനുസരിച്ചു പ്രവര്‍ത്തിയ്ക്കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിക്കാര്‍ക്ക് രണ്ടു കാര്യങ്ങള്‍ ഒരുമിപ്പിച്ചു കൊണ്ടുപോകാന്‍ സാധിയ്ക്കുന്ന ദിവസമാണിത്. നിങ്ങള്‍ തന്നെ നിങ്ങളുടെ യജമാനനും ഭൃത്യനുമാകുന്ന ദിവസമെന്നു വേണം, പറയാന്‍. തീരുമാനിയ്ക്കാനും ഇതുപോലെ തന്നെ ഇതു പ്രവര്‍ത്തിയ്ക്കാന്‍ അധ്വാനിയ്ക്കാനും നിങ്ങള്‍ തന്നെ വേണ്ടി വരുന്ന ഒന്നാണ്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിക്
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിക്കാര്‍ക്ക് പുറത്തുപോയി പണം ചെലവാക്കാന്‍ സാധ്യതയുള്ള ദിവസമാണിത്. പ്രിയപ്പെട്ടവരുമായി നല്ല രീതിയില്‍ സമയം ചെലവാക്കാന്‍ അവസരം ലഭിയ്ക്കുകയും ചെയ്യും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിക്കാര്‍ക്ക് സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവാക്കാന്‍ സഹായിക്കുന്ന ദിവസമാണിത്. സ്ത്രീകള്‍ കൂടുതല്‍ അടുത്തു വരാന്‍ സാധ്യതയുള്ള ദിവസമാണിത്.

കാപ്രികോണ്‍ അഥവാ മകര രാശി
കാപ്രികോണ്‍ അഥവാ മകര രാശിക്കാര്‍ക്ക് സന്തോഷവും വേദനയും ഒരുപോലെയുളള ദിവസമാണിത്. വീടു തേടിയുളള അന്വേഷണം നിങ്ങളെ അല്പം ക്ഷീണിപ്പിയ്ക്കാന്‍ സാധ്യതയുള്ള ദിവസമാണിത്. നിങ്ങളുടെ ബുദ്ധിശക്തിയും സാമര്‍ത്ഥ്യവും നിങ്ങള്‍ക്ക് ആഗ്രഹിയ്ക്കുന്നതു നേടിത്തരും. എന്നാല്‍ ഇത് സ്വാര്‍ത്ഥ താല്പര്യ്ങ്ങള്ക്കു വേണ്ടിയാകരുത്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിക്കാര്‍ക്ക് തങ്ങളെ സ്വയം സഹായിക്കുന്നവരെ ദൈവം സഹായിക്കുമെന്ന പ്രമാണം നടപ്പാകുന്ന ദിനമാണ്. ജോലിയില്‍ സഹപ്രവര്‍ത്തകര്‍ നെഗറ്റീവ് കമന്റുകള്‍ പറയുമെങ്കിലും ബോസിന് യാതൊരു അതൃപ്തിയുമുണ്ടാകില്ല. റിയല്‍ എസ്റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍ എന്നിവിടം ലാഭം തരാന്‍ സാധ്യതയുണ്ട്.

പീസസ് അഥവാ മീനരാശി
പീസസ് അഥവാ മീനരാശിയില്‍ പെട്ടവര്‍ക്ക് സോഷ്യല്‍ ആയി ഇടപെടാന്‍ സാധിയ്ക്കുന്ന ദിവസമാണിത്. അല്പകാലം കാണാതിരുന്ന പ്രിയപ്പെട്ടവരുമായി കാണാന്‍ സാഹചര്യം ഒരുങ്ങുന്ന ദിവസമാണിത്. പുതിയ കൂട്ടുകെട്ടുകളും സൗഹൃദങ്ങളും സംഭവിയ്ക്കാന്‍ സാധ്യതയുളള ദിവസമാണിത്. പൊതുവേ സന്തോഷം നിറഞ്ഞ ദിവസമാണിത്.



Click it and Unblock the Notifications