Latest Updates
-
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്!
ഇന്നത്തെ ദിവസം അല്പം ശ്രദ്ധിക്കേണ്ടവര്‍
എന്നത്തേയും രാശിഫലം ഒരുപോലെ ആയിരിക്കുകയില്ല. എന്നാല്‍ പലപ്പോഴും ഇതിന് പിന്നില്‍ സൂര്യ രാശികള്‍ മാറി വരുന്നതാണ് കാണിക്കുന്നത്. ജീവിതത്തില്‍ ഇത്തരം അവസ്ഥകള്‍ പല വിധത്തില്‍ നിങ്ങളെ പോസിറ്റീവ് ആയും നെഗറ്റീവ് ആയും കണക്കാക്കാന്‍ സാധിക്കുന്നതാണ്. ജീവിതത്തില്‍ എന്തൊക്കെയാണ് ഇത്തരത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ കോട്ടങ്ങള്‍ എന്ന് സൂര്യ രാശി നോക്കി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്.
പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന പല നേട്ടങ്ങള്‍ക്കും പുറകില്‍ ജീവിതത്തിലെ രാശിഫലങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. ഓരോ രാശിക്കാര്‍ക്കും ഏതൊക്കെ തരത്തില്‍ രാശിഫലങ്ങള്‍ ഉണ്ടെന്ന് നോക്കാം. അതിന് സഹായിക്കുന്നതിന് വേണ്ടി ഇന്നത്തെ രാശിഫലം എന്താണെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യവിജയം, അംഗീകാരം, എന്നിവ ഉണ്ടാവുന്നു. മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള ആഗ്രഹങ്ങളും പൂര്‍ത്തിയാവുന്നതിന്റെ തുടക്കം പലപ്പോഴും ഇന്നത്തെ ദിവസമായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തിലെ പല നല്ല കാര്യങ്ങള്‍ക്കും തുടക്കം കുറിക്കാന്‍ സഹായിക്കുന്ന ദിവസം ഇന്നായിരിക്കും.

ഇടവം രാശി
ഇടവം രാശിപ്രകാരം രാവിലെ കാര്യ തടസ്സത്തിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഒന്‍പത് മണിക്ക് ശേഷം കാര്യങ്ങള്‍ നല്ല രീതിയില്‍ ആവുന്നതിനുള്ള സാധ്യതയുണ്ട്. കാര്യവിജയവും, ആഗ്രഹപൂര്‍ത്തീകരണവും നടക്കുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പൊതുവേ മോശമുള്ള ദിവസമായിരിക്കും ഇത്. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവര്‍ത്തന മാന്ദ്യം എന്നിവ കാണുന്നു. എന്നാല്‍ വൈകുന്നേരത്തോടെ കാര്യങ്ങള്‍ ഉഷാറാവുന്നു.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പൊതുവേ നല്ല സമയമായിരിക്കും ഉണ്ടാവുന്നത്. എന്നാല്‍ വൈകുന്നേരത്തോടെ കാര്യങ്ങള്‍ ഉഷാറാവുന്നു. മാത്രമല്ല സ്വസ്ഥതക്കുറവിനുള്ള സാധ്യതയും ഉണ്ട്.

ചിങ്ങം രാശി
അഭിമാന ക്ഷതം, സാമ്പത്തിക നഷ്ടം എന്നീ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ അല്പംശ്രദ്ധിച്ചാല് ഇവയെല്ലാം ഒഴിവാക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക നഷ്ടം ഉണ്ടെങ്കില്‍ അതിനെ പരിഹരിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ നല്ലതാണ്. പരീക്ഷാവിജയം, കാര്യവിജയം എന്നിവ ഇന്നത്തെ ദിവസം ഉണ്ടാവുന്നു. എന്നാല്‍ വൈകുന്നേരത്തോടെ പലപ്പോഴും കാര്യങ്ങള്‍ അല്പം പ്രതിസന്ധിയില്‍ ആവുന്നതിനുള്ള സാധ്യതയുണ്ട്.

തുലാം രാശി
രോഗങ്ങള്‍ക്കുള്ള സാധ്യത, സാമ്പത്തിക ബാധ്യത എന്നിവക്കുള്ള സാധ്യത കാണുന്നുണ്ട്. എന്നാല്‍ വൈകുന്നേരത്തോടെ കാര്യങ്ങള്‍ കുറച്ച് ഭേദപ്പെടുത്തുന്നതിനുള്ള സാധ്യതയുണ്ട്. പക്ഷേ ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇഷ്ടഭക്ഷണസമൃദ്ധി കാണുന്നുണ്ട്.

വൃശ്ചികം രാശി
വൃശ്ചിക രാശിക്കാര്‍ക്ക് വളരെ നല്ല സമയമായിരിക്കും ഇന്ന്. മാത്രമല്ല ജീവിത്തതില്‍ പലപ്പോഴും തുടക്കമിടുന്ന നല്ല കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് ഇന്നായിരിക്കും. ആഗ്രഹങ്ങള്‍ നടക്കുന്നതിന് ഇന്നത്തെ ദിവസം നല്ലതാണ്.

ധനു രാശി
കാര്യവിജയം, പരീക്ഷാ വിജയം, അംഗീകാരം എന്നിവ കാണുന്നു. മാത്രമല്ല പല ആഗ്രഹങ്ങളും നടക്കുന്നതിനുള്ള സാധ്യതയുണ്ട്. പക്ഷേ സാമ്പത്തികമായി അല്പം പ്രതിസന്ധിയില്‍ ആയിരിക്കും.

മകരം രാശി
രോഗങ്ങള്‍ക്കുള്ള സാധ്യത വളരെകൂടുതലാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ നടക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. കാര്യവിജയത്തിനുള്ള സാധ്യതയും കാണുന്നു.

കുംഭം രാശി
അപകടത്തിനുള്ള സാധ്യത ഇന്നത്തെ ദിവസം ഉണ്ട്. ഈശ്വര വിശ്വാസം നല്ലതു പോലെ ഉണ്ടാവണം. മാത്രമല്ല ഒരു കാര്യത്തിനും പുതിയ തീരുമാനങ്ങള്‍ ഇന്നത്തെ ദിവസം എടുക്കരുത്. ഇത് പ്രശ്നങ്ങള്‍ വഷളാക്കും.

മീനം രാശി
പ്രഭാതത്തില്‍ വളരെയധികം പ്രതിസന്ധികളാണ് നിങ്ങളെ വലവേല്ക്കുക. എന്നാല്‍ രാവിലെ എട്ട് മണിക്ക് ശേഷം കാര്യങ്ങള്‍ കുറേശ്ശേ ഭേദപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ വൈകുന്നേരം എട്ട് മണിക്ക് ശേഷം അല്പം സൂക്ഷിക്കണം.



Click it and Unblock the Notifications
