ഇന്ന് ഭാഗ്യമൊളിഞ്ഞിരിക്കും രാശികള്‍ ഇതാണ്

ഓരോ ദിവസവും നമ്മുടെ ദിവസം ആരംഭിക്കുന്നതും അവസാനിക്കുന്നതും ഓരോ തരത്തിലാണ്. നമ്മുടെ ജീവിതത്തിലെ ഓരോ മാറ്റങ്ങളും പല വിധത്തിലാണ് നമ്മളെ ബാധിക്കുന്നത്. നക്ഷത്രഫലം മാറി വരുന്നത് അനുസരിച്ച് ഇത്തരം പ്രതിസന്ധികളെ നമുക്ക് തരണം ചെയ്യാവുന്നതാണ്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ജ്യോതിഷത്തില്‍ പലപ്പോഴും നമ്മുടെ ദിവസത്തിന് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇത്തരത്തില്‍ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളെയെല്ലാം നമ്മുടെ രാശികളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഓരോ ദിവസത്തേയും രാശിഫലം നമുക്ക് നല്‍കുന്നത് പല വിധത്തിലുള്ള ഫലങ്ങളാണ്. ഇതെല്ലാം ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ എങ്ങനെയെല്ലാം എന്ന് നോക്കാം.

ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുമ്പോള്‍ അതിനെ പലപ്പോഴും നമ്മുടെ ജന്മരാശിയുമായി ബന്ധപ്പെടുത്തി പറയാവുന്നതാണ്. ഓരോരുത്തരിലും ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ഓരോ ദിവസവും സംഭവിക്കുന്നുണ്ട്. എന്തൊക്കെയാണ് ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കായി കാത്തു വെച്ചിരിക്കുന്നത് എന്ന് നോക്കാം. ഇത് ജീവിതത്തില്‍ നേട്ടമാണോ കോട്ടമാണോ ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഇതിലൂടെ ജീവിതത്തിന്റെ ഏതൊക്കെ ഭാഗത്ത് നേട്ടങ്ങള്‍ ഉണ്ടാവുന്നു എന്ന് നോക്കാം. ഇതെല്ലാം പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകുന്നത് എന്ന് നമുക്ക് ഇന്നത്തെ രാശിഫലത്തിലൂടെ മനസ്സിലാക്കാവുന്നതാണ്.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് ഇന്ന് പൊതുവേ നല്ല ദിവസമായിരിക്കില്ല. കാര്യപരാജയം, അപകടഭീതി എന്നിവ കൂടെയുണ്ടാവുന്നു. അതിലുപരി നല്ല കാര്യങ്ങള്‍ ആണെങ്കില്‍ പോലും ഇവയില്‍ നഷ്ടം കാണപ്പെടുന്നു. എന്നാല്‍ വൈകുന്നേരത്തോടെ കാര്യങ്ങള്‍ മെച്ചപ്പെടുന്നു. ഇതെല്ലാം മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം രാശിപ്രകാരം നീക്കിവെച്ചിട്ടുള്ളതാണ്.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് പൊതുവേ നല്ല ദിവസമാണ് ഇന്ന്. പല കാര്യങ്ങളിലും കാര്യവിജയം, പഴയ സുഹൃത്തുക്കളെ കാണുന്നതിനുള്ള സാധ്യത എന്നിവയുണ്ടാവുന്നു. പലപ്പോഴും കാലങ്ങളായി മനസ്സില്‍ വെച്ചിരിക്കുന്ന ആഗ്രഹങ്ങള്‍ സഫലീകരിക്കാനുള്ള ദിവസം കൂടിയാണ് ഇന്ന്. വിവിധ തരത്തിലുള്ള ദീര്‍ഘദൂര യാത്രക്കുള്ള സാധ്യതയും ഉണ്ട്. ഇതെല്ലാം നിങ്ങളുടെ ഇന്നത്തെ ദിവസം മനോഹരമാക്കുന്നു.

 മിഥുനം

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് അംഗീകാരം, കാര്യവിജയം എന്നിവ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയാണ്. ഇവര്‍ക്കും ആഗ്രഹസാഫല്യത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. അതിലുപരി സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള ഒരു നല്ല ദിവസമാണ് ഇന്ന് മിഥുനം രാശിക്കാര്‍ക്ക്.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പൊതുവേ നല്ലതല്ല. ഇവര്‍ക്ക് പുതിയ കാര്യങ്ങള്‍ ചെയ്യുന്നതിന് തടസ്സം നേരിടുന്നു. കുടുംബത്തിലും വ്യക്തി ജീവിതത്തിലും സ്വസ്ഥതക്കുറവ് അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം കൃത്യമായിരിക്കുകയില്ല. വയര്‍ സംബന്ധമായ പ്രതിസന്ധികള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ വൈകുന്നേരത്തോടെ കൂടി ദോഷഫലം അല്‍പം കുറയുന്നു. കാര്യങ്ങള്‍ നല്ല രീതിയില്‍ വരുന്നതിനുള്ള സാഹചര്യം കാണപ്പെടുന്നു.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് പൊതുവേ ഇന്നത്തെ ദിവസം അത്ര നല്ലതായിരിക്കില്ല. കാര്യതടസ്സം, ജോലിയില്‍ സ്വസ്ഥതക്കുറവ്, സാമ്പത്തിക കാര്യങ്ങളില്‍ പ്രതിസന്ധികള്‍ എന്നിവ കാണപ്പെടുന്നു. ഇതെല്ലാം തരണം ചെയ്യുന്നതിനുള്ള ശ്രമത്തിലായിരിക്കും നിങ്ങള്‍. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ സന്ധ്യക്ക് ശേഷം കാര്യങ്ങള്‍ അല്‍പം മെച്ചപ്പെടുന്നതാണ്.

 കന്നി രാശി

കന്നി രാശി

കന്നി രാശിക്കാര്‍ക്ക് നല്ലൊരു ദിവസമായിരിക്കും ഇന്ന്. പലപ്പോഴും പുതിയ അവസരങ്ങള്‍ നിങ്ങളെ തേടിയെത്തുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടക്കുന്നതിനുള്ള സാധ്യതയുണ്ട്. കാര്യവിജയവും അംഗീകാരങ്ങളും നിങ്ങളെ തേടിയെത്തുന്നു. ഇതെല്ലാം ഇന്നത്തെ ഒരു ദിവസത്തേക്കായി ഒതുങ്ങിപ്പോവാതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ഇന്നത്തെ ദിവസത്തിന്റെ ബലത്തില്‍ വേണം ഇനിയുള്ള ദിവസങ്ങള്‍ കെട്ടിപ്പൊക്കാന്‍.

 തുലാം രാശി

തുലാം രാശി

തുലാം രാശിക്കാരായവര്‍ക്ക് ഇന്നത്തെ ദിവസം വളരെ മോശമായിരിക്കും. കാര്യപരാജയം, അഭിമാനക്ഷതം, ധനനഷ്ടം എന്നിവ കാണുന്നു. കുടുംബത്തില്‍ നിന്ന് വരെ ചീത്തപ്പേര് കേള്‍ക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ വൈകുന്നേരത്തോടെ അല്‍പം മന:സമാധാനം കിട്ടുന്നു. ഇതെല്ലാം കുറച്ചായി മാറുന്നതിനുള്ള സാധ്യത കാണുന്നുണ്ട്.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് കാര്യവിജയത്തിനുള്ള സാധ്യത ഇന്നത്തെ ദിവസത്തില്‍ ഉണ്ട്. മാത്രമല്ല ഇവരില്‍ ഇഷ്ടഭക്ഷണ സമൃദ്ധി, ആഗ്രഹങ്ങള്‍ നടക്കുന്നതിനുള്ള സാധ്യത എന്നിവും ഉണ്ട്. ദീര്‍ഘദൂര യാത്രകള്‍ നടത്തുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ഇത്തരം യാത്രകളിലൂടെ പല ഭാഗ്യം സിദ്ധിക്കുന്നതിനുള്ള സാധ്യതയും നാളത്തെ ദിവസഫലത്തില്‍ ഉണ്ട്.

ധനു രാശി

ധനു രാശി

ധനു രാശിക്കാരായവര്‍ക്ക് ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം. അനാവശ്യ കാര്യങ്ങള്‍ക്കായി അലയുന്നതിനുള്ള സാധ്യത ഇവര്‍ക്കുണ്ട്. ഏത് കാര്യത്തിനും തടസ്സം നേരിടുന്നു. എന്നാല്‍ സന്ധ്യമുതല്‍ കാര്യങ്ങള്‍ അല്‍പം മെച്ചപ്പെടാവുന്നതാണ്. അതുകൊണ്ട് തന്നെ ധനുരാശിക്കാര്‍ക്ക് പൊതുവേ ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമാണ്.

മകരം രാശി

മകരം രാശി

സാമ്പത്തിക കാര്യങ്ങളില്‍ വിജയം കാണുന്നു. മാത്രമല്ല ബന്ധുക്കള്‍ക്ക് നല്ല രീതിയിലുള്ള ഗുണങ്ങളാണ് നിങ്ങളിലൂടെ ഉണ്ടാവുന്നത്. പല ആഗ്രഹങ്ങളും നടക്കുന്നു ഇന്നത്തെ ദിവസം. ഏറ്റെടുക്കുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തില്‍ എത്തുന്നതിനുള്ള സാധ്യതയുണ്ട്. ഇതെല്ലാം കാണിക്കുന്നത് ജീവിതത്തില്‍ വിജയം ഉണ്ടാവുന്നതിനുള്ള സാധ്യതയെയാണ്.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാരായവര്‍ക്ക് ഇന്നത്തെ ദിവസം പൊതുവേ നല്ല ദിവസമാണ്. രാവിലെ കാര്യങ്ങള്‍ക്ക് തടസ്സം നേരിടാമെങ്കിലും ഉച്ചയോട് കൂടി പല കാര്യങ്ങളും നല്ല രീതിയില്‍ മുന്നോട്ട് പോവുന്നു. കാര്യവിജയം, അംഗീകാരം എന്നിവ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ പല കാര്യങ്ങളിലും പലപ്പോഴും ചിന്തിച്ച് തീരുമാനം എടുക്കുന്നതിനുള്ള ദിവസം ഇന്നത്തേതാണ് കുംഭം രാശിക്കാര്‍ക്ക്.

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക് കാര്യതടസ്സം, സ്വസ്ഥതക്കുറവ്, എന്നിവ ഇന്നത്തെ ദിവസം ഉണ്ടാവുന്നു. രോഗങ്ങള്‍ അലട്ടുന്നതിനുള്ള സാധ്യതയും കാണുന്നുണ്ട്. ഇത് പലപ്പോഴും നിങ്ങളുടെ ഇന്നത്തെ ദിവസം തന്നെ ഇല്ലാതാക്കുന്നു. എന്നാല്‍ വൈകുന്നേരം വരെ കാര്യങ്ങള്‍ മെച്ചപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ഇതെല്ലാം മീനം രാശിക്കാര്‍ക്കുള്ള ഇന്നത്തെ ഫലമാണ്.

Story first published: Sunday, September 16, 2018, 6:00 [IST]
X
Desktop Bottom Promotion