Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഇന്നത്തെ ദിവസം ഈ രാശിക്കാര്‍ ധൈര്യം കാണിക്കണം
ഓരോ ദിവസത്തേയും രാശിഫലം ഒന്നിനൊന്ന് മെച്ചമാണ് ചിലര്‍ക്ക്. എന്നാല്‍ ചിലര്‍ക്കാകട്ടെ അല്പം ബുദ്ധിമുട്ടുള്ള സമയമായിരിക്കും. മറ്റ് ചിലര്‍ക്ക് സുഖദുഖ സമ്മിശ്രമായിരിക്കും ഓരോ ദിവസവും. എന്നാല്‍ ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള ജീവിത ലക്ഷ്യവും ആഗ്രഹവും ഉണ്ടായിരിക്കും. ഇതിന് ഏറ്റവും അനുയോജ്യമായ ദിവസം ഏതാണെന്ന് അറിയാന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമില്ലേ? ജീവിതത്തില്‍ ഇത്തരം കാര്യങ്ങള്‍ വളരെയധികം പ്രാധാന്യത്തോടെ ചെയ്യുന്നവരായിരിക്കണം ഓരോരുത്തരും.
സൂര്യ രാശിപ്രകാരം ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് കാത്തു വെച്ചിരിക്കുന്നത് എന്താണെന്ന് അറിയാന്‍ താല്‍പ്പര്യമില്ലേ? ഏതൊക്കെ രാശിക്കാരാണ് കൃത്യമായി പ്രവര്‍ത്തിക്കേണ്ടത്, ഏതൊക്കെ രാശിക്കാരാണ് ആരോഗ്യസംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത് എന്നതെല്ലാം വളരെയധികം പ്രധാനപ്പെട്ടതാണ്. ഓരോ രാശിക്കാര്‍ക്കും ഓരോ ദിവസം ഉണ്ടാവുന്ന ആരോഗ്യകരമായ മാറ്റങ്ങളും മാനസികമായ അവസ്ഥകളും നിങ്ങള്‍ക്ക് ജീവിതത്തില്‍ നല്കുന്ന നേട്ടങ്ങളും കോട്ടങ്ങളും എന്തൊക്കെയെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായ ഉയര്‍ച്ചയും മനസന്തോഷവും ഉണ്ടാവുന്നു. പുതിയ ബന്ധങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ സാധിക്കുന്നു. ജീവിതത്തില്‍ മറ്റുള്ളവരേയും ഉള്‍പ്പെടുത്തി സന്തോഷ പ്രകടനം നടത്തുന്നതിന് ഇവര്‍ ശ്രമിക്കുന്നു. എന്നാല്‍ വൈകുന്നേരത്തോടെ പല കാര്യങ്ങളിലും മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇത് ജീവിതത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് നടക്കാതെ പോയ പല ആഗ്രഹങ്ങളും ഇന്നത്തെ ദിവസം സാധിക്കുന്നു. എന്നാല്‍ പ്രഭാതത്തില്‍ പത്ത് മണിക്ക് ശേഷം കാര്യങ്ങള്‍ അല്പം നെഗറ്റീവ് ആയി മാറുന്നതിനുള്ള സാധ്യതയുണ്ട്. ആഗ്രഹങ്ങള്‍ നടക്കുന്നു. പക്ഷേ അത് ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും ഉണ്ടാക്കുന്നു. ഇഷ്ടഭക്ഷണ സമൃദ്ധി കാണുന്നു.

മിഥുനം രാശി
അലച്ചില്‍, കാര്യ തടസ്സം, ധന തടസ്സം എന്നിവക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഇന്നത്തെ ദിവസം വളരെ ശ്രദ്ധിച്ച് വേണം ഏത് കാര്യങ്ങളിലും തീരുമാനം എടുക്കേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ആഗ്രഹങ്ങള്‍ തന്നെയാണ് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ തീരുമാനം എടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നു.

കര്‍ക്കിടകം രാശി
ധനയോഗത്തിനുള്ള സാധ്യത ഇന്നത്തെ ദിവസം കാണുന്നുണ്ട്. ബന്ധുസമാഗമം, ജീവിച വിജയം എന്നിവ നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം ബാധിക്കുന്നു ഇന്നത്തെ ദിവസം. എന്നാല്‍ വൈകുന്നേരത്തോടെ കാര്യങ്ങള്‍ അല്പം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. അതുകൊണ്ട് വൈകുന്നേരം ഒരു തരത്തിലും പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഒന്നും എടുക്കരുത്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് കാര്യവിജയം, ബന്ധുസമാഗമം എന്നിവക്കുള്ള സാധ്യത വളരെ കൂടുതലാണ്. പല സുപ്രധാന തീരുമാനങ്ങളും നിങ്ങള്‍ എടുക്കുന്നതിന് ഇന്നത്തെ ദിവസം കാരണമാകുന്നുണ്ട്. ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാവുന്നു. അതെല്ലാം ദിവസഫലത്തെ ആശ്രയിച്ചായിരിക്കും പലപ്പോഴും

കന്നി രാശി
കാര്യതടസ്സം, സ്വസ്ഥതക്കുറവ് എന്നിവ ഉണ്ടാവുന്നതിനുള്ള സാധ്യത ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ രാവിലെ പത്ത് മണിക്ക് ശേഷം കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോവുന്നു. തൊഴില്‍ സംബന്ധമായ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. യാത്രകള്‍ എല്ലാം തന്നെ ഫലം കാണുന്നതിനുള്ള സാധ്യതയുണ്ട്.

തുലാം രാശി
അപകട ഭീതി നിങ്ങളില്‍ ഉണ്ടാവുന്നു. എങ്കിലും മനോധൈര്യം കൈവിടരുത്. ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടേണ്ടി വരുന്ന ദിവസങ്ങളില്‍ ഒന്നായിരിക്കാം ഇന്ന്. കാര്യപരാജയം, സാമ്പത്തിക നഷ്ടം എന്നിവക്കുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല. അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ച് വേണം ഓരോ ചുവടും മുന്നോട്ട് വെക്കേണ്ടത്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്കും ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. രാവിലെ പത്ത് മണി വരെ കാര്യങ്ങള്‍ എല്ലാം തന്നെ കുഴപ്പമില്ലാതെ പോവുന്നു. എന്നാല്‍ പത്ത് മണിക്ക് ശേഷം കാര്യങ്ങള്‍ കൈവിട്ട്പോവുന്ന അവസ്ഥയായിരിക്കാം. അപകടഭീതി, ഭയം, നഷ്ടം എന്നിവ സംഭവിക്കുന്നതിനുള്ള സാധ്യത തള്ളിക്കളയേണ്ടതില്ല.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം നല്ലതായിരിക്കും. എങ്കിലും ഒരു കാരണവശാലും സുപ്രധാനമായ തീരുമാനങ്ങള്‍ ഒന്നും എടുക്കരുത്. ഇത് ജീവിതത്തില്‍ നേട്ടങ്ങള്‍ക്ക് പകരം നഷ്ടങ്ങള്‍ സംഭവിക്കുന്നതിന് കാരണമാകുന്നു. മത്സര വിജയം കാണുന്നുണ്ട്. മാത്രമല്ല കാര്യവിജയം പരീക്ഷകളില്‍ വിജയം എന്നിവയെല്ലാം ഇന്നത്തെ ദിവസത്തെ പ്രത്യേകതയാണ്.

മകരം രാശി
സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത നിങ്ങള്‍ക്കുണ്ട്. പ്രഭാതത്തില്‍ പത്ത് മണി വരെ പ്രതിസന്ധികളുടെ കാര്യം നിങ്ങള്‍ക്കുണ്ട്. മത്സര വിജയം, കാര്യവിജയം എന്നിവക്കുള്ള ദിവസമാണ് ഇന്നത്തെത് എന്ന് പറഞ്ഞാല്‍ തെറ്റില്ല. കാരണം അത്രക്കും നല്ല ദിവസമായിരിക്കും ഇന്നത്തേത്.

കുംഭം രാശി
കാര്യ തടസ്സം, സ്വസ്ഥതക്കുറവ്, ജോലിയില്‍ പ്രശ്നങ്ങള്‍ എന്നിവയെല്ലാം ഇന്നത്തെ ദിവസത്തെ പ്രതിസന്ധികളെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ച് വേണം ജീവിതത്തില്‍ മുന്നേറാന്‍. ഏത് പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കണം. കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും.

മീനം രാശി
മീനം രാശിക്കാര്‍ക്ക് കാര്യവിജയം, സാമ്പത്തിക നേട്ടം എന്നിവ ഉണ്ടെങ്കിലും ജീവിതത്തില്‍ വീണ്ടു വിചാരമില്ലാതെ പ്രവര്‍ത്തിക്കുന്നതിനുള്ള ഒരു താല്‍പ്പര്യം ഇന്നത്തെ ദിവസം ഉണ്ടാവുന്നു. ഇത് പല വിധത്തില്‍ ജീവിതത്തിലെ അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നുണ്ട്. എന്നാല്‍ വൈകുന്നേരത്തോടെ കാര്യങ്ങള്‍ അല്പം നല്ലതായി മാറുന്നു.



Click it and Unblock the Notifications
