Latest Updates
-
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ! -
ഓണക്കാലത്ത് ബീച്ചിലേക്ക് പോകുന്നുണ്ടോ? കടൽക്കാറ്റിൽ ചർമ്മം കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ചന്ദ്രൻ മകരം രാശിയിലേക്ക്; ഓണക്കാലത്ത് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബറിൽ വിവാഹ മുഹൂർത്തങ്ങളില്ലേ? ശുക്ര മൂഢതയെക്കുറിച്ചുള്ള പ്രചരണങ്ങളും സത്യവും ഇതാ -
2026 ഓഗസ്റ്റ് 21: വൃശ്ചികം രാശിയിൽ ചന്ദ്രൻ; പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായകം -
2026 ഓഗസ്റ്റ് 21 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം -
ഓണം വാരം: ഈ 6 രാശിക്കാർക്ക് ഇന്ന് ധനമഴ, മുടങ്ങിക്കിടന്ന കാര്യങ്ങൾ വേഗത്തിലാകും! -
സർവ്വാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ടവ ഇതാ
ഇന്നത്തെ രാശിഫലം നോക്കി തുടങ്ങാം കാര്യങ്ങള്‍
പലരും വാരിക അല്ലെങ്കില്‍ പത്രം കിട്ടിയാല്‍ ഇന്നത്തെ രാശിഫലം നോക്കുന്നവരുണ്ട്. എന്നാല്‍ ഇന്ന് മൊബൈലിലേക്ക് മാറിയതോടെ പല ആപ്പിലും ഇന്നത്തെ രാശിഫലം വരാറുണ്ട്. വിശ്വാസം എന്നതിലുപരി എന്താണ് ഇന്നത്തെ ദിവസം നടക്കാന്‍ പോവുന്നത് എന്ന് അറിയാനുള്ള ആഗ്രഹം പലരിലും ഉണ്ടാവാം. ചിലരിതിനെ വളരെ തമാശയായും ചിലര്‍ ഗൗരവത്തോടെയും ഇതിനെ കണക്കാക്കുന്നു. എന്തായാലും ജ്യോതിശാസ്ത്രത്തിന് നമ്മുടെ സമൂഹത്തില്‍ ഒരു വിലയുണ്ട്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ വിശ്വാസമുള്ളത് കൊണ്ട് തന്നെയാണ് പലരും ഇത്തരം അവസ്ഥയിലേക്ക് വിശ്വാസങ്ങളിലേക്ക് എത്തുന്നതും.
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള ഫലങ്ങളാണ് കരുതി വെച്ചിട്ടുണ്ടാവുക. ഇത്തരത്തില്‍ എന്തൊക്കെയാണ് ഓരോ രാശിക്കാര്‍ക്കും കരുതി വെച്ചിട്ടുള്ളത് എന്നറിയാന്‍ താല്‍പ്പര്യമില്ലേ? ഇന്നത്തെ രാശിഫലം എന്താണ് നിങ്ങള്‍ക്ക് വേണ്ടി രാശിപ്രകാരം കാത്തു വെച്ചിട്ടുള്ളത് എന്ന് നോക്കാം. അത് വായിക്കാന്‍ ലേഖനം നോക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്ന് പരമാവധി കുഴപ്പമില്ലാത്ത ദിവസമാണ്. കാര്യവിജയം, ആഗ്രഹ പൂര്‍ത്തീകരണം എന്നിവയെല്ലാം ഇന്ന് നടക്കുന്നു. പല നടക്കാതെ പോയ യാത്രകളും ഇന്ന് നടക്കാനുള്ള സാധ്യതയുണ്ട്. കാലങ്ങളായി ജോലി കിട്ടാത്തവര്‍ക്ക് ഇന്നത്തെ ദിവസം ജോലി കിട്ടുന്നതിന് അല്ലെങ്കില്‍ ജോലിക്കാര്യത്തില്‍ തീരുമാനമാവുന്നതിനുള്ള സാധ്യതയുണ്ട്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് കാര്യതടസ്സവും സ്വസ്ഥത കുറവും ഉണ്ടാവുന്നതിനുള്ള അവസ്ഥ ഇന്നത്തെ രാശിപ്രകാരം ഉണ്ടാവുന്നുണ്ട്. എന്നാല്‍ വൈകുന്നേരത്തോടെ കാര്യങ്ങള്‍ ഏറെക്കുറേ മെച്ചപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഏത് കാര്യം ചെയ്യുമ്പോഴും വളരെ ശ്രദ്ധിച്ച് ചെയ്യാന്‍ ശ്രമിക്കണം.

മിഥുനം രാശി
അപകടഭീതി മിഥുനം രാശിക്കാരെ ഇന്ന് മൊത്തത്തില്‍ പിടികൂടുന്നതിനുള്ള സാധ്യതയുണ്ട്. രോഗങ്ങള്‍ക്കും ഇന്നത്തെ ദിവസം യോഗം കാണുന്നു. മാത്രമല്ല കാര്യപരാജയം ഇവര്ക്കിന്നുണ്ടാവും. എന്നാല്‍ വൈകുന്നേരത്തോടെ കാര്യങ്ങള്‍ നല്ല രീതിയില്‍ അവസാനിക്കുന്നതിനുള്ള സാധ്യതയും കാണുന്നുണ്ട്.

കര്‍ക്കിടകം രാശി
പഴയ സുഹൃത്തുക്കളെ കാണുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും കാലങ്ങളായി നടക്കാത്ത ആഗ്രഹപൂര്‍ത്തീകരണം രാശിപ്രകാരം ഇന്ന് കാണുന്നുണ്ട്. പല മാറ്റി വെച്ച യാത്രകള്‍ക്കും ഇന്നത്തെ ദിവസം അനുകൂലമാണ്. ഏത് കാര്യത്തിന് ഇറങ്ങിപ്പുറപ്പെട്ടാലും അതെല്ലാം നല്ല രീതിയില്‍ എത്തുന്നതിന് യോഗം കാണുന്നു.

ചിങ്ങം രാശി
മത്സരങ്ങളില്‍ വിജയിക്കുന്നതിനുള്ള സാധ്യത ഇന്നുണ്ട്. പഴയ സുഹൃത്തുക്കളെ കാണുന്നതിനും അവരുമായുള്ള സൗഹൃദങ്ങള്‍ പുതുക്കുന്നതിനും നിങ്ങള്‍ക്ക് കഴിയുന്നു. എന്നാല്‍ വൈകുന്നേരത്തോടെ കാര്യങ്ങളില്‍ അല്പം തട്ടും മുട്ടും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് നല്ല കാര്യങ്ങളെല്ലാം തന്നെ വൈകുന്നേരത്തോടെ ചെയ്ത് തീര്‍ക്കാന്‍ ശ്രദ്ധിക്കുക.

കന്നി രാശി
കാര്യതടസ്സവും, സ്വസ്ഥതക്കുറവും പലപ്പോഴും നിങ്ങളെ ഇന്നത്തെ ദിവസം വലക്കുന്നു. രോഗങ്ങള്‍ക്കുള്ള സാധ്യതയും കാണുന്നു. പ്രത്യേകിച്ച് ഉദര സംബന്ധമായ അസ്വസ്ഥതകള്‍ക്ക്. സന്ധ്യമുതല്‍ കാര്യങ്ങളില്‍ തീരുമാനമാവുന്നു. ഇത് നിങ്ങളില്‍ നല്ല രീതിയില്‍ കാര്യങ്ങള്‍ അവസാനിക്കുന്നതിന് യോഗം കാണുന്നു.

തുലാം രാശി
പല കാര്യങ്ങളിലും സ്വസ്ഥതക്കുറവിനുള്ള സാധ്യത ഇന്ന് കാണുന്നുണ്ട്. കാര്യതടസ്സം, മാനസിക പ്രയാസം എന്നിവ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. വൈകുന്നേരം മുതല്‍ കാര്യങ്ങള്‍ നല്ല രീതിയില്‍ നടക്കുന്നു. എന്നാല്‍ അത് വരെ വളരെ മോശപ്പെട്ട അവസ്ഥയിലായിരിക്കും കാര്യങ്ങള്‍ എല്ലാം.

വൃശ്ചികം രാശി
കാര്യവിജയം, മറ്റുള്ളവരില്‍ നിന്ന് അംഗീകാരം എന്നിവ ലഭിക്കുന്നതിന് വൃശ്ചികരാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കഴിയുന്നു. പല ആഗ്രഹങ്ങളുടേയും സഫലീകരണം പലപ്പോഴും ഇന്നത്തെ ദിവസമായിരിക്കും. അതുകൊണ്ട് തന്നെ ഇന്നത്തെ ദിവസം പൊതുവേ വൃശ്ചികം രാശിക്കാര്‍ക്ക് നല്ലതായിരിക്കും.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ മോശപ്പെട്ടതായിരിക്കും. കാര്യതടസ്സവും മന:പ്രയാസവും ഇവരില്‍ അല്പം കൂടുതലായിരിക്കും. അഭിമാനക്ഷതത്തിന് വരെ പലപ്പോഴും കാരണമാകുന്നു. സന്ധ്യ മുതല്‍ കാര്യങ്ങള്‍ തടസ്സത്തിലേക്ക് നീങ്ങുന്ന അവസ്ഥയാണ് ഉണ്ടാവുക.

മകരം രാശി
ഇഷ്ടഭക്ഷണം കഴിക്കുന്നതിനുള്ള ഭാഗ്യം ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. മത്സര പരീക്ഷകളില്‍ വിജയവും നിങ്ങള്‍ക്കുണ്ടാവുന്നു. കാര്യവിജയവും ഇന്നത്തെ നിങ്ങളുടെ ദിവസത്തില്‍ ഉണ്ട്.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് വളരെ മോശപ്പെട്ട ദിവസമായിരിക്കും ഇന്നത്തേത്. കാര്യതടസ്സം, അലച്ചില്‍ എന്നിവ വളരെ ദോഷകരമായി തന്നെ ഇവരെ ബാധിക്കുന്നു. എന്നാല്‍ വൈകുന്നേരത്തോടെ അല്പം കാര്യങ്ങള്‍ മെച്ചപ്പെടുന്നു. ഇത് നിങ്ങളില്‍ നല്ല രീതിയില്‍ കാര്യങ്ങള്‍ ഭവിക്കുന്നതിനുള്ള യോഗം കാണുന്നു.

മീനം രാശി
പഴയ സുഹൃത്തുക്കളെ വീണ്ടും കണ്ടു മുട്ടുന്നു. കൂടാതെ ബന്ധുസമാഗമവും ഉണ്ടാവുന്നു. ഏത് ആഗ്രഹവും നടക്കുന്ന ഒരു ദിവസം എന്ന് വേണമെങ്കില്‍ മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പറയാവുന്നതാണ്.



Click it and Unblock the Notifications