ഇന്നത്തെ രാശിഫലം;സാമ്പത്തികനേട്ടം ഈരാശിക്കാര്‍ക്ക്

ഓരോ ദിവസവും നമ്മള്‍ നല്ലത് സംഭവിക്കണേ എന്ന് പ്രാര്‍ത്ഥിച്ച് കൊണ്ടാണ് എഴുന്നേല്‍ക്കുന്നത് തന്നെ. എന്നാല്‍ അതുപോലെ തന്നെ സംഭവിക്കണം എന്നില്ല. ചിലപ്പോള്‍ ജീവിതത്തിലെ ഏറ്റവും മോശം ദിവസമായിരിക്കും നമുക്ക് ലഭിക്കുന്നത്. ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങളും കോട്ടങ്ങളും എല്ലാം ആശ്രയിച്ചിരിക്കുന്നത് നമ്മുടെ സൂര്യരാശിയുമായി ബന്ധപ്പെട്ടാണ്. ഇന്നത്തെ ദിവസം അതായത് ബുധനാഴ്ച സൂര്യ രാശി പ്രകാരം നിങ്ങള്‍ക്ക് എന്താണ് കാത്തു വെച്ചിട്ടുള്ളത് എന്ന് നോക്കാം. ഇത് നോക്കി നമുക്ക് പല കാര്യങ്ങളും മനസ്സിലാക്കാവുന്നതാണ്.

ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളാവാം ചിലപ്പോള്‍ അത് നേട്ടങ്ങളാവാം. ഇതെല്ലം രാശിപ്രകാരം നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഓരോ രാശിക്കാര്‍ക്കും എന്താണ് ഓരോ ദിവസവും കാത്തി വെച്ചിട്ടുള്ളത് എന്ന് നോക്കാം. ഇന്നത്തെ ദിവസം ഏതൊക്ക രാശിക്കാര്‍ക്ക് നല്ലതാണ്, ഏതൊക്കെ രാശിക്കാര്‍ക്ക് മോശം സമയമാണ് എന്ന് അറിയാന്‍ താല്‍പ്പര്യമില്ലേ? ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലാണ് അനുഭവങ്ങള്‍ ഉണ്ടാവുന്നത്. രാശിപ്രകാരം ഇന്നത്തെ ദിവസഫലം മനസ്സിലാക്കാം. അതിനായി വായിക്കൂ.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ലാഭം ലഭിക്കുന്ന ഒരു ദിവസമാണ്. ഓഹരി ഇടപാടുകളിലും മറ്റും ലാഭം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഊഹക്കച്ചവടങ്ങളില്‍ നേട്ടവും ഇതുണ്ടാക്കുന്നു. പുതിയ ആളുകളെ ജോലിക്കായി നിയമിക്കുന്നു. സാമ്പത്തികമായി വളരെയധികം മെച്ചപ്പെട്ട ദിവസമായിരിക്കും. ആരോഗ്യ നിലയില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ആരോഗ്യം തൃപ്തികരമായിരിക്കില്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്.

 ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് അല്‍പം ആത്മവിശ്വാസം കൂടുതലുള്ള ദിവസമായിരിക്കും ഇന്നത്തേത്. കലാരംഗത്തുള്ളവര്‍ക്കും പൊതുവേ നല്ല ദിവസമായിരിക്കും. പ്രശ്‌നങ്ങളെ അവഗണിക്കുക വഴി അത് ഇല്ലാതാവുന്നു. കൂടപ്പിറപ്പുകളില്‍ നിന്ന് സഹായം ലഭിക്കുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. പണം സംബന്ധമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. എങ്കിലും കടം കൊടുത്ത പണം വരെ തിരിച്ച് കിട്ടുന്നതിനുള്ള സാധ്യതയുണ്ട്.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാരായവര്‍ക്ക് ഇന്നത്തെ ദിവസം പ്രതിസന്ധികളും പ്രശ്‌നങ്ങളും ഒന്നും ഉണ്ടാവില്ല എന്നതാണ് സത്യം. കലാരംഗത്തുള്ളവര്‍ക്ക് പല വിധത്തിലുള്ള ഉയര്‍ച്ചയും നേട്ടവും ഉണ്ടാവുന്നു. വിമര്‍ശനങ്ങളെ വളരെയധികം ധൈര്യത്തോടെ തന്നെ നേരിടുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ഇടപെടുന്നത് അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. കലാരംഗത്തുള്ളവര്‍ക്ക് നല്ല സമയമായിരിക്കും ഇത്. അതുകൊണ്ട് തന്നെ മിഥുനം രാശിക്കാര്‍ക്ക് പൊതുവേ നല്ല ദിനമാണ്.

 കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം പൊട്ടലും ചതവും ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ജോലി സ്ഥലത്ത് അംഗീകാരം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആത്മീയപരമായ കാര്യങ്ങളില്‍ വളരെയധികം ഉത്സാഹവും താല്‍പ്പര്യവും കാണിക്കുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ മനസമാധാനം ലഭിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

 ചിങ്ങം രാശി

ചിങ്ങം രാശി

സഹോദര സ്ഥാനീയരില്‍ നിന്നും നല്ല അനുഭവം ഉണ്ടാവുന്നു. പ്രതീക്ഷിക്കാത്ത തരത്തിലുള്ള സാമ്പത്തിക നേട്ടത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. മക്കളില്‍ നിന്ന് ശത്രുതാപരമായ നേട്ടമാണ് ഉണ്ടാവുന്നത്. രോഗശമനം ഉണ്ടാവുന്നു. എന്നാല്‍ അല്‍പം ആരോഗ്യം ശ്രദ്ധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കലാമത്സരങ്ങളില്‍ വിജയമുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

കന്നി രാശി

കന്നി രാശി

കടബാധ്യത തീരുന്നതിനുള്ള വഴി തെളിഞ്ഞ് കിട്ടുന്നു. സാമ്പത്തിക രംഗം മെച്ചപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ വിദ്യാഭ്യാസത്തില്‍ പലപ്പോഴും പ്രതിസന്ധിയില്‍ ആവുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. രോഗങ്ങള്‍ക്ക് ശമനമുണ്ടാവുന്ന ദിവസമായിരിക്കും ഇന്ന്. ജോലിയില്‍ അംഗീകാരം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരിച്ച് കിട്ടുന്നതിനുള്ള സാധ്യത കാണപ്പെടുന്നു.

തുലാം രാശി

തുലാം രാശി

ദമ്പതികള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം. മാത്രമല്ല അനാവശ്യമായ കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാന്‍ ശ്രദ്ധിക്കണം. ഇത് വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ജോലിയില്‍ സ്ഥലം മാറ്റം പ്രതീക്ഷിക്കാവുന്നതാണ്. വിവാഹത്തിലേക്ക് പ്രേമം എത്തുന്നതിനുള്ള സാധ്യത ഉണ്ട്. സാമ്പത്തികമായി വലിയ നേട്ടം ഉണ്ടാവില്ല എങ്കിലും സാമ്പത്തിക പ്രതിസന്ധി ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം.

 വൃശ്ചികം രാശി

വൃശ്ചികം രാശി

വിദ്യാഭ്യാസ സംബന്ധമായി പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത ഇന്നത്തെ ദിവസം ഉണ്ടാവുന്നു. കടബാധ്യത കുറയുന്നതിനുള്ള സാധ്യത ഉണ്ട്. തൊഴില്‍ രംഗത്ത് പുരോഗതി ഉണ്ടാവുന്നു. ലോണ്‍, ചിട്ടി എന്നിവയിലൂടെ നേട്ടമുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. തൊഴില്‍ രംഗത്ത് പുതിയ നേട്ടങ്ങള്‍ ലഭിക്കുന്നു. അംഗീകാരം ലഭിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

ധനു രാശി

ധനു രാശി

രാഷ്ട്രീയത്തില്‍ നില്‍ക്കുന്നവര്‍ക്ക് പൊതുവേ നല്ല ദിവസമായിരിക്കും ഇന്നത്തെ ദിവസം. വിദ്യാഭ്യാസപരമായും നല്ല ദിവസമായിരിക്കും. ആരോഗ്യ നിലയില്‍ വലിയ പ്രതിസന്ധികള്‍ ഉണ്ടാവില്ല. എങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. ഉദ്യോഗക്കയറ്റത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. പൊതുവേ ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് നല്ല ദിവസമായിരിക്കും.

 മകരം രാശി

മകരം രാശി

സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരം ലഭിക്കുന്ന ദിവസമായിരിക്കും ഇന്ന്. ധനസഹായം ലഭിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. മത്സരപരീക്ഷകളില്‍ വിജയം നേടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. തൊഴില്‍ രംഗത്ത് പ്രതിസന്ധികള്‍ നേരിടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തൊഴില്‍പരമായി ഇന്നത്തെ ദിവസം നേട്ടമുണ്ടാവില്ല എന്ന് തിരിച്ചറിയണം. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും അല്‍പം ശ്രദ്ധിക്കണം.

 കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്‍പം മെച്ചപ്പെട്ടതായിരിക്കും. എന്നാല്‍ അപകടത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. വീട് പണിയുണ്ടെങ്കില്‍ അതിന് പല വിധത്തിലുള്ള തടസ്സങ്ങളും നേരിടുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഇല്ലാതിരിക്കുന്നു. പാരമ്പര്യമായി സമ്പത്ത് ലഭിക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

 മീനം രാശി

മീനം രാശി

മാതാപിതാക്കള്‍ക്ക് സുഖമുള്ള ദിവസമായിരിക്കും ഇന്ന്. പല വിധത്തിലുള്ള ഗുണാനുഭവങ്ങളും ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഉണ്ടാവുന്നു. പരീക്ഷകളില്‍ വിജയം നേരിടുന്നതിന് സാധ്യത ഉണ്ട്. സാമ്പത്തിക നേട്ടം ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. രോഗങ്ങള്‍ അലട്ടിക്കൊണ്ടിരിക്കുന്ന ദിവസമായിരിക്കും ഉണ്ടാവുക. അതുകൊണ്ട് അല്‍പം ശ്രദ്ധിക്കണം.

Story first published: Wednesday, October 17, 2018, 5:00 [IST]
X
Desktop Bottom Promotion