Latest Updates
-
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും
രാശിപ്രകാരം ഇന്നു (Oct 8) നിങ്ങളുടെ യോഗം അറിയൂ
രാശിപ്രകാരം ഇന്നു നിങ്ങളുടെ യോഗം അറിയൂ
നല്ല ദിവസങ്ങളിലേയ്ക്കുള്ള പ്രാര്‍ത്ഥനകളിലൂടെയാണ് നാം ഉണര്ന്നെഴുന്നേല്ക്കുക. ഓരോ ദിവസവും വ്യത്യസ്ത അനുഭവങ്ങളാണ് നമുക്കു നല്‍കുക. ചില ദിവസങ്ങള്‍ നല്ലതാകും, ചില ദിവസങ്ങള്‍ മോശവും.
ഗ്രഹ സ്വാധീനവും രാശി സ്വാധീനവുമെല്ലാം നമ്മുടെ ഓരോ ദിവസങ്ങളേയും സ്വാധീനിയ്ക്കുന്നുമുണ്ട്. നാമെത്ര ശ്രമിച്ചാലും നമ്മുടെ ചില ദിവസങ്ങള്‍ മോശമാകുന്നതിന്റെ കാരണവും അതാണ്.
രാശിപ്രകാരം ഒക്ടോബര്‍ 8 തിങ്കാളാഴ്ച രാശി ഫലം അറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം സാധാരണ ദിവസം പോലെ തന്നെയായിരിയ്ക്കും. എന്നാലും അല്പം ഭേദപ്പെട്ട ദിവസമാകും എന്നാണ് പറയേണ്ടത്. ദിവാസ്വപ്നങ്ങള്‍ നിങ്ങളെ ലക്ഷ്യത്തിലെത്തിയ്ക്കാനുള്ള ആദ്യപടിയാണെന്നു വേണം, പറയാന്‍.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം മതപരമായ സെന്റിമെന്റുകള്‍ നിങ്ങളുടെ ചിന്തകളെ സ്വാധീനിയ്ക്കുന്ന ദിവസമാണ് ഇന്നത്തേതെന്നു പറയാം. വീട്ടുകാര്‍ക്കൊപ്പം പുണ്യ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ സാധ്യതയുള്ള ദിവസം. ഇത് തിരക്കും ക്ഷീണവും നല്കുന്ന യാത്രയെങ്കിലും മനസില്‍ സംതൃപ്തി നല്കുന്ന ഒന്നാകും ഇത്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം വീടു സംബന്ധമായ പ്രശ്നങ്ങളും കുട്ടികളെ പറ്റിയുളള വിഷമങ്ങളുമുണ്ടാകുന്ന ദിവസമാണ്. കുട്ടികളെ പഠനത്തില്‍ സഹായിക്കുന്ന, കൂട്ടുകാര്‍ക്കും കുടുംബത്തിനുമൊപ്പം സമയം ചെലവഴിയ്ക്കുന്ന ദിവസം കൂടിയാണ് ഇന്ന്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ ചിന്തിച്ചു പറയുന്ന, പ്രവൃത്തിയ്ക്കുന്ന ദിവസമാണ് ഇന്ന്. പുതിയ ഡീലുകളില്‍ ഏര്‍പ്പെടുന്ന ദിവസം. നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിയ്ക്കുന്ന ദിവസം കൂടിയാണ് ഇന്ന്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം ഭഗവത് ഗീതയിലെ വാചകങ്ങള്‍ മനസില്‍ വച്ചു പ്രവൃത്തിയ്ക്കേണ്ട ദിവസമാണെന്നു പറയാം. അതായത് കര്‍മ ഫലം ചിന്തിയ്ക്കാതെ കര്‍മം ചെയ്യുക എന്നത്. ഏറ്റെടുത്തിരിയ്ക്കുന്ന ജോലി പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടി വരുന്ന ദിവസമാണ് ഇന്ന്. ക്ഷമയുടെ ഫലം മധുരമാണെന്നോര്ക്കുക. സമ്മര്‍ദം ഏറ്റെടുക്കാന്‍ ശക്തിയുണ്ടാകണം.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം ഇമോഷനുകളും വികാരങ്ങളും സെന്റിമെന്റ്സുമെല്ലാം കൈകാര്യം ചെയ്യുന്നതില്‍ നിങ്ങളുടെ കഴിവു തിരിച്ചറിയാന്‍ അവസരമുണ്ടാകുന്ന ദിവസമാണ്. നിങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രോത്സാഹനമാകും. അതേ സമയം നിങ്ങളുടെ പരിമിതികള്‍ തിരിച്ചറിയാന്‍ സാധിയ്ക്കുന്ന ദിവസം കൂടിയാണിത്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം ബുദ്ധിപരമായി പണം ചെലവാക്കുന്നതു ഭാവിയില്‍ നിങ്ങളെ സാമ്പത്തിക ബുദ്ധിമുട്ടില്‍ നിന്നും രക്ഷിയ്ക്കുന്ന ഒന്നാകും. ഈ ശീലം നിങ്ങളെ അനാവശ്യ ചെലവില്‍ നിന്നും അകറ്റി നിര്‍ത്തുകയും ചെയ്യുന്ന ഒന്നാണ്. വീടോ കാറോ അടുത്ത കാലത്തു വാങ്ങാന്‍ സാധ്യതയുണ്ടാക്കുന്ന ഒന്ന്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം വികാരങ്ങള്‍ക്കടിമപ്പെട്ട് വിഡ്ഢിയെപ്പോലെയാകരുതെന്ന് ഓര്‍ക്കേണ്ട ദിവസമാണ്. രണ്ടു പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നു തെരഞ്ഞെടുക്കേണ്ടി വരുന്ന ദിവസം. ബുദ്ധിമുട്ടുള്ള തീരുമാനമെങ്കിലും പ്രാക്ടിക്കലായി തീരുമാനമെടുക്കുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ചിന്തകളും പ്രവൃത്തികളുമെല്ലാം കുടുംബത്തിനു വേണ്ടിയുള്ളതാകും. പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിയ്ക്കുകയും ചെയ്യും. പൊതുവേ റിലാക്സ് മൂഡിലുള്ള ദിവസം എന്നു പറയാം.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം പ്രൊഫഷണല്‍ എന്ന നിലയിലെ നിങ്ങളുടെ കഴിവു കാണിയ്ക്കാന്‍ പറ്റുന്ന ദിവസമാണ്. ലക്ഷ്യത്തിലേയ്ക്ക് സാധാരണ വഴികളില്‍ നിന്നും വേറിട്ടു നടക്കുന്ന ദിവസം. ഇരട്ടി ശ്രമത്തോടെ വിജയത്തിനു ശ്രമിയ്ക്കുന്ന ദിവസം. ഇത് ഫലം കാണാനും വഴിയുണ്ട്. കുടുംബത്തിനൊപ്പം സമയം ചെലവഴിയ്ക്കാനും അവര്‍ക്കാവശ്യമുള്ളപ്പോള്‍ കൂടെയുണ്ടാകുമെന്നു തോന്നിപ്പിയ്ക്കാനും സാധിയ്ക്കുന്നതു നല്ലത്.

അക്വാറിയസ് അഥവാ കുംഭ രാശി
അക്വാറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ സഹപ്രവര്‍ത്തകരേയും ബോസിനേയുമെല്ലാം സന്തോഷിപ്പിയ്ക്കാന്‍ എല്ലാ വിധത്തിലും ശ്രമിയ്ക്കുന്ന ദിവസമാണ്. എങ്കിലും അവര്‍ നിങ്ങളെ കുറിച്ച് നെഗറ്റീവ് കമന്റുകള്‍ പറഞ്ഞേക്കും. അവരുടെ ഗുഡ്ബുക്കില്‍ ഇടം നേടാന്‍ നിങ്ങള്‍ നിങ്ങളുടെ താല്പര്യങ്ങളെ തന്നെ ബലി കഴിയ്ക്കാന്‍ സാധ്യതയുണ്ട്. ഉച്ചയ്ക്കു ശേഷം പൊതുവേ റിലാക്സിംഗ് ദിവസമാകും. നിങ്ങളുടെ പങ്കാളി നിങ്ങളുടെ സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന സമയവും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം ഏറെ ഫലപ്രാപ്തി നല്കുന്ന ദിവസമാകും. ഊര്‍ജവും ഉത്സാഹവും നിറഞ്ഞ ദിവസമെന്നു പറയാം. നിങ്ങളുടെ മേലധികാരികളുമായുള്ള ചര്‍ച്ചകള്‍ കൂടുതല്‍ ഫലപ്രാപ്തി നല്കുന്ന ദിവസം.



Click it and Unblock the Notifications