Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
2018 ഒക്ടോബര്‍ 4 വ്യാഴം രാശിപ്രകാരം എങ്ങനെ
2018 ഒക്ടോബര്‍ 4 വ്യാഴം രാശിപ്രകാരം എങ്ങനെ
കാലചക്രം തിരിയുമ്പോള്‍ ദിവസങ്ങള്‍ മാസങ്ങളും മാസങ്ങള്‍ വര്ഷങ്ങളുമെല്ലാമായി മാറും. ഇതനുസരിച്ചു മനുഷ്യരുടെയും ജീവജാലങ്ങളുടേയും ജീവിതത്തില്‍ വ്യത്യാസങ്ങള്‍ വരികളും ചെയ്യും.
ഓരോ ദിവസം നല്ലതാകണമെന്നായിരിയ്ക്കും പ്രഭാതത്തിലെ പ്രാര്‍ത്ഥന. ഈ ചിന്തയോടെയാകും നാം ഉണര്ന്നെഴുന്നേല്ക്കുക. എന്നാല്‍ പലപ്പോഴുംം നമ്മുടെ പ്രവൃത്തികള്‍ ശരിയായ ദിശയില്‍ ആണെങ്കിലും നമ്മുടെ ദിവസം നല്ലതാകണമെന്നില്ല.
ദിവസം അനുകൂലമാകണമെങ്കില്‍ ഗ്രഹങ്ങള്‍ അനുകൂലമാകണം. രാശി അനുകൂലമാകണം. ഇതെല്ലാം ജ്യോതിഷത്തില്‍ വിശ്വസിയ്ക്കുന്നവര്ക്കുള്ള നിര്‍ദേശങ്ങള്‍.
ഇന്നത്തെ ദിവസം അതായത് ഒക്ടോബര്‍ 4 വ്യാഴാഴ്ച നിങ്ങള്‍ക്കു നല്ല ദിവസമാണോ എന്നറിയൂ. ഇന്നു നിങ്ങളെ കാത്തു ഭാഗ്യമുണ്ടോയെന്നറിയൂ

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം
നൊസ്ററാള്ജിയയുണ്ടാക്കുന്ന ഒന്നാകും. ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹിയ്ക്കുന്ന, ഇതിനു വേണ്ടി ശ്രമിയ്ക്കുന്ന ദിവസം. ഇത്തരം ബന്ധങ്ങള്‍ ആജീവാനാന്തകാലം നില നില്ക്കുന്നവയാണെന്നോര്ക്കുക.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് സാമ്പത്തിക ലാഭമുണ്ടാകും. വിദേശത്തുള്ള ഏതെങ്കിലും സുഹൃത്തില്‍ നിന്നും നല്ല വാര്‍ത്ത കേള്‍ക്കാന്‍ വഴിയുണ്ടാകും. നിങ്ങള്‍ നിങ്ങളുടെ സ്നേഹം ആരോടെങ്കിലും പ്രകടിപ്പിച്ചിട്ടില്ലെന്നു തോന്നുന്നുവെങ്കില്‍ ഇന്നാണ് ഇതിനുള്ള ദിവസം. വൈകുന്നേരം സന്തോഷവും റിലാക്സേഷനും നല്‍കും

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസംനിങ്ങളുടെ ചില വ്യക്തിപരമായ സാധനങ്ങള്‍ നിങ്ങള്‍ക്കേറെ പ്രിയങ്കരമാകും. എന്നാല്‍ ഇന്നത് ഇഷ്ടമല്ലെങ്കിലും മറ്റുള്ളവരുമായി പങ്കു വയ്ക്കേണ്ടിയും വരും. ചെറിയൊരു അസൂയയും തോന്നിയേക്കാം. എന്നാല്‍ ഏറെ വ്യക്തിപരമായത് നിങ്ങള്‍ക്കു തനിയ സൂക്ഷിയ്ക്കാം. ഇതില്‍ തെറ്റില്ല.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി ഇന്നത്തെ ദിവസം പൊതുവേ ഭാഗ്യകരമാണ്. എന്നാല്‍ ഭാഗ്യം ഷെയര്‍ മാര്‍ക്കറ്റ് രൂപത്തില്‍ നിര്‍ഭാഗ്യമായി മാറാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. വീട്ടുകാര്‍ക്കൊപ്പം സമയം ചെലവഴിയ്ക്കുന്നത് നല്ലതായിരിയ്ക്കും. ഭാഗ്യമുണ്ടെന്നു തോന്നിയാലും ആ ഭാഗ്യം പരീക്ഷിയ്ക്കാതിരിയ്ക്കുക.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം ഇന്നത്തെ ദിവസം പൊതുവേ തിരക്കേറിയ ഒന്നാകും. ഉത്തരവാദിത്വം ചെറുതാകും, എന്നാല്‍ വളരെ പ്രധാന്യമുള്ള ഒന്നുമാകാം. ചില ഇന്റര്‍വ്യൂകള്‍ക്ക് പങ്കെടുക്കാനുള്ള സാധ്യതയുണ്ട്. കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള നിങ്ങളുടെ മിടുക്ക് നിങ്ങളെ മീറ്റിംഗുകള്‍ സംഘടിപ്പിയ്ക്കാന്‍ സഹായിക്കും. ചെറിയ മാറ്റങ്ങളുണ്ടാകുന്ന ദിവസമാണിന്ന്.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം ദിവസവുമുള്ള സ്ഥിരം കാര്യങ്ങളില്‍ നിന്നും നിങ്ങള്‍ ഇന്നൊരു ബ്രേക്ക് എടുക്കുന്നതു നല്ലതാണ്. ഇതു ജോലിയിലെ മടുപ്പില്ലാതാക്കാനും ഏറെ അത്യാവശ്യമാണ്. ഗെറ്റ് ടുഗെതറുകള്ക്കു സാധ്യതയുള്ള ദിവസമാണിത്. മറ്റുള്ളവരുമായി ആശയ വിനിയമം നടത്തുന്നത് നിങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കും.

ലിബ്ര അഥവാ തുലാം രാശി
ചില ദിവസങ്ങളില്‍ ചില കാര്യങ്ങള്‍ നിങ്ങള്‍ ചെയ്താലും ഫലമുണ്ടാകില്ല. ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം മൂഡു പെട്ടെന്നു മാറാന്‍ സാധ്യതയുള്ള ദിവസമാണ്. ഇതു കൊണ്ടു തന്നെ മറ്റുള്ളവര്‍ക്ക് ഇത് തലവേദനയാക്കി മാറ്റാതിരിയ്ക്കാന് നിങ്ങള്‍ തന്നെ മുന്‍കയ്യെടുക്കുക. എന്നാല്‍ ഇതു താല്‍ക്കാലികമാണെന്നും ഇതിനു നിങ്ങളുടെ മാനസിക നിലയെ തകര്‍ക്കാന്‍ സാധിയ്ക്കില്ലെന്നും അറിയുക. രാവിലെ സ്ട്രെസുള്ള ദിവസമെങ്കിലും വൈകീട്ടോടെ ആശ്വാസമുണ്ടാകും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം ആരോഗ്യപരമായ ചെറിയ അസ്വസ്ഥകളുള്ള ദിവസമാണ് ഇന്നത്തേത്. ഒന്നുകില്‍ നിങ്ങളുടെ ജീവിത ചര്യകള്‍ മാറ്റുക, അല്ലെങ്കില്‍ ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യുക. ആരോഗ്യത്തില്‍ പൊതുവേ ശ്രദ്ധിയ്ക്കേണ്ട ദിവസം.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം എന്തിലും വിജയിക്കുന്ന ദിവസമാകും. മറ്റുള്ളവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയും പ്രോത്സാഹനം നല്‍കിയും നല്ലൊരു ലീഡറാകാം. ഇന്നത്തെ ദിവസം പൊതുവെ സന്തോഷകരമായ ദിവസമാകും.

കാപ്രികോണ്‍ അഥവാ മകര രാശി
കാപ്രികോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ചില തോന്നലുകള്‍ സത്യമാവുകയും മറ്റുള്ളവര്‍ക്കു മുന്നില്‍ ബഹുമാനം നേടിത്തരികയും ചെയ്യുന്ന ദിവസം. എല്ലാ ദിവസവും ഇതുപോലെ ഭാഗ്യമാകില്ല, അതു കൊണ്ടു തന്നെ ഇന്നത്തെ ദിവസത്തില്‍ നിന്നും കഴിയുന്നതും ഭാഗ്യം നേടുക. തോന്നലുകള്‍ മൂഡു മാറാന്‍ വഴിയൊരുക്കാതിരിയ്ക്കുക.

കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ
രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ദിവസമാണ്. മറ്റുള്ളവര്‍ക്ക് നിങ്ങളില്‍ സംതൃപ്തി തോന്നുന്ന, ധനം വരുന്ന ദിവസമെന്നു പറയാം. സ്മാര്‍ട്ടായി പ്രവര്‍ത്തിച്ചു കാര്യങ്ങള്‍ നിങ്ങളുടെ വഴിയ്ക്കു വരാന്‍ ഇടയാക്കുന്ന ദിവസവുമാണ്. എന്നാല്‍ ശ്രദ്ധ വേണം, എല്ലാ കാര്യങ്ങളും കാണുന്ന പോലെയാകണമെന്നില്ല.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നു വളരെ തിരക്കേറിയ ദിവസമാകും. മീറ്റിംഗുകളും ഫോണ്‍ കോളുകളുമെല്ലാമായി ഏറെ തിരക്കുള്ള ദിവസം.



Click it and Unblock the Notifications
