Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
ഇന്നത്തെ രാശിഫലം (25 Oct 2018) നല്ലതാണോ എന്നറിയൂ
ഇന്നത്തെ രാശി ഫലം നല്ലതാണോ എന്നറിയൂ
ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ കളം മാറ്റി ചവിട്ടുന്ന ചതുരംഗമാണ് ജീവിതം എന്നൊക്കെ വേണമെങ്കില്‍ അല്പം ദാര്‍ശനികമായി വിവരിയ്ക്കാം. സത്യമാണുതാനും. ഒരു ദിവസത്തെ ഭാഗ്യം അടുത്ത ദിവസം ദൗര്ഭാഗ്യമാകും. ഒരാളുടെ ദുഖം മറ്റൊരാള്‍ക്കു ചിലപ്പോള്‍ സന്തോഷമാകും.
രാശി പ്രകാരം ഓരോ ദിവസത്തേയും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറി മറഞ്ഞു വരും. ചില ദിവസം ഭാഗ്യം നല്കുന്നവ മറ്റു ചില ദിവസം ദോഷമാകും വരുത്തുക.നമ്മുടെ പ്രവൃത്തികള്‍ക്കു പുറമേ ഗ്രഹ സ്വാധീനവും ഇതു വഴി രാശി സ്വാധീനവും പലപ്പോഴും സൗഭാഗ്യത്തിനും മറിച്ചും വഴി വയ്ക്കുന്നു.
രാശി ഓരോ ദിവസവും മാറി വരികയും ചെയ്യും. ദിവസങ്ങള്‍ നല്ലതും ചീത്തയുമാക്കുന്നത് ഒരു പിടി ഘടകങ്ങളാണ്. നമുക്കു നിയന്ത്രിയ്ക്കാന്‍ കഴിയുന്നതും കഴിയാത്തുമായ ഒരു പിടി ഘടകങ്ങള്‍. ഇതില്‍ നമ്മുടെ പ്രവൃത്തികള്‍ക്കടക്കം പങ്കുണ്ട്.
രാശി പ്രകാരം ഇന്നത്തെ ദിവസം, അതായത് 25 ഒക്ടോബര്‍ നിങ്ങള്‍ക്കെങ്ങനെ എന്നറിയൂ. ഇന്നത്തെ ദിവസം നിങ്ങള്‍ക്കു ഭാഗ്യമോ നിര്‍ഭാഗ്യമോ സന്തോഷമോ ദുഖമോ എന്നറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം വിവാഹ സംബന്ധമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സാധിയ്ക്കുന്ന ദിവസമാണ്. എന്നാല്‍ ആലോചിച്ചു വേണം, ഏതു തീരുമാനവുമെടുക്കാനെന്ന കാര്യം ഏറെ പ്രധാനമാണ്. എടുത്തു ചാടിയുള്ള തീരുമാനങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ എടുക്കരുത്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശി വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇന്നു തര്‍ക്കങ്ങളില്‍ ചെന്നു പെടാന്‍ സാധ്യതയുള്ള ദിവസമാണ്. ഇതു പോലെ നിയമ വ്യവഹാരങ്ങള്‍ വന്നു പെടുന്ന ദിവസവുമാണ്. മെഡിറ്റേഷന്‍ ചെയ്തോ പാട്ടു കേട്ടോ റിലാക്സ് ചെയ്യാന്‍ ശ്രമിയ്ക്കുക. പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇന്നു തുടങ്ങാതിരിയ്ക്കുന്നതാണ് നല്ലത്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം വീട്ടില്‍ എന്തെങ്കിലും പുതിയ സാധനങ്ങള്‍ ലഭിയ്ക്കുന്ന ദിവസമാണ്. അതായത് വീടിന് മോടി കൂട്ടാന്‍ വേണ്ടി ശ്രമിയ്ക്കുന്ന, ഇതിനായി സമയം ചെലവഴിയ്ക്കുന്ന ദിവസം. ഇതിനു ശേഷം ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ ദിവസം ചെലവഴിയ്ക്കാന്‍ സാധിയ്ക്കുന്ന ദിവസവും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം വീടുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങള്‍ ഉള്ള സമയമാണ് ഇന്ന്. ജോലിയിലെ സമ്മര്‍ദ്ദം ബിപി പോലെയുള്ള പ്രശ്നങ്ങളിലേയ്ക്കു നയിക്കാനും സാധ്യതയുണ്ട്. ആളുകള്‍ എങ്ങനെ പ്രതികരിയ്ക്കുന്നവെന്നത് ശ്രദ്ധിയ്ക്കാതിരിയ്ക്കുക. അഹങ്കാരം ഒഴിവാക്കാനും ശ്രമിയ്ക്കുക.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം വളരെ ഇമോഷണലാകും. ചിന്തകള്‍ കൂട്ടുകാരുമായും കുടുംബവുമായും പങ്കു വയ്ക്കും. ഓഫീസിലെ ചില പ്രശ്നങ്ങളില്‍ പുതിയ കാഴ്ചപ്പാടുകള്‍ രൂപപ്പെടും. പങ്കാളിയ്ക്കു വേണ്ടി തിരയുന്നവര്‍ക്ക് ഫലപ്രാപ്തിയുണ്ടാകാന്‍ സാധ്യതയുണ്ട്. സാധാരണയില്‍ നിന്നും അല്പം വ്യത്യസ്തമായ ദിവസമാകും, ഇന്ന്.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം ലക്ഷ്യത്തിലേയ്ക്ക്, വിജയത്തിലേയ്ക്കുളള ബുദ്ധിമുട്ടേറിയ യാത്ര തുടങ്ങുന്ന ദിവസമാണ്. കഠിനാധ്വാനമാണ് വിജയത്തിലേയ്ക്കുള്ള വഴി. ഇതിനായി എളുപ്പ വഴികള്‍ അന്വേഷിയ്ക്കാതിരിയ്ക്കുക. അല്പം ബുദ്ധിമുട്ടേണ്ടി വന്നാലും ഭാവിയില്‍ ഇതിനുള്ള പ്രയോജനം ലഭിയ്ക്കുക തന്നെ ചെയ്യും. റിസ്ക്കെടുക്കാനുള്ള ഭയത്താല്‍ ചില നല്ല അവസരങ്ങള്‍ കൈ വിട്ടു കളയുകയും ചെയ്യും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം കുട്ടികള്‍ വഴി സന്തോഷമുണ്ടാകുന്ന ദിവസമാണ്. ധന സംബന്ധമായി ലാഭമുണ്ടാക്കാന്‍ സാധിയ്ക്കുന്ന ദിവസം കൂടിയാണ് ഇന്ന്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം അല്പം മോശമായ ദിവസമാകും. എന്നാല്‍ കാര്യങ്ങള്‍ പിന്നീട് മെച്ചപ്പെടുക തന്നെ ചെയ്യുമെന്നോര്‍ക്കുക. ഗ്രഹങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി വരുന്ന ദിവസമുണ്ടാകും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം പൊതുവേ ഭാഗ്യദായകമായ ദിവസമാകും. നിങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിയ്ക്കുവാന്‍ സാധിയ്ക്കുന്ന ദിവസം. ഭാഗ്യവും ഒപ്പം കഴിവും നല്ലതു വരുത്തുന്ന ദിവസം.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ക്ഷമ പരീക്ഷിയ്ക്കപ്പെടുന്ന ദിവസമാണ്. തര്‍ക്കങ്ങളില്‍ പെട്ടു പോകാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. കാരണം ഇക്കാര്യത്തില്‍ ഭാഗ്യം നിങ്ങളോടു കൂടി ആകണം എന്നില്ല.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെങ്കിലും ഭാഗ്യം കൂടെയുള്ളതു കൊണ്ട് എല്ലാറ്റിലും കര കയറിപ്പോകും. ജോലിയില്‍ സംഭവബഹുലമായ ദിവസമാകും, ഇന്നത്തേത്. പുതിയ ബിസിനസ് സംരംഭങ്ങള്‍ക്ക് തുടക്കമാകും. ഇത് നിങ്ങളുടെ ഈര്‍ജം ചോര്‍ത്തുമെങ്കിലും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം കുട്ടികള്‍ വഴി അഭിമാനിയ്ക്കാനുള്ള ദിവസമാകും. കുട്ടികള്‍ക്കൊപ്പം ചെലവഴിയ്ക്കാന്‍ സമയം കണ്ടെത്തുക, അവര്‍ക്ക് ആവശ്യമുളള കാര്യങ്ങള്‍ ചെയ്തു കൊടുക്കുക. മാതാപിതാക്കളുടെ ഉത്തരവാദിത്വം പുലര്‍ത്താന്‍ സാഹചര്യങ്ങള്‍ ലഭിയ്ക്കുന്ന ദിവസമാണ് ഇന്ന്.



Click it and Unblock the Notifications