Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഇന്നത്തെ(ഒക്ടോബര്‍ 24 ബുധന്‍)രാശിഫലം അറിയൂ
ഇന്നത്തെ(ഒക്ടോബര്‍ 24 ബുധന്‍)രാശിഫലം അറിയൂ
ദിവസങ്ങള്‍ ആഴ്ചകളും മാസങ്ങളും വര്‍ഷങ്ങളുമായി മാറി മറിയും. ഇതനുസരിച്ചു നമ്മുടെ ജീവിതത്തിലും മാറ്റങ്ങള്‍ ഏറെ വരും.
ദിവസങ്ങള്‍ മാറി മറിയുന്നതില്‍ രാശി അഥവാ സോഡിയാക് സൈനിനു സ്വാധീനമുണ്ട്. ചില പ്രത്യേക ദിവസങ്ങള്‍ ചില പ്രത്യേക രാശിക്കാര്‍ക്കു ഗുണകരമാകും. മറ്റു ചില രാശിക്കാര്‍ക്കിത് ദോഷവും. അടുത്ത ദിവസം വീണ്ടും മാറി മറയാം.
രാശിയും ഗ്രഹ സ്വാധീനവും ഓരോരോ ദിവസങ്ങളിലും നിങ്ങള്‍ക്കു നല്ലതോ ചീത്തയോ വരുത്തുന്നത് എന്നറിയാന്‍ എല്ലാവര്ക്കും താല്പര്യമുണ്ടാകും. രാശി പ്രകാരം ഒക്ടോബര്‍ 24 ബുധനാഴ്ച നിങ്ങള്‍ക്ക് നല്ലതോ ദോഷമോ എന്നറിയാന്‍ സാധിയ്ക്കും. അറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിക്കാര്‍ ഇന്നത്തെ ദിവസം തങ്ങള്‍ക്ക് ഏറെ പ്രാധാന്യം എന്ന ചിന്തയോടെ പ്രവൃത്തിയ്ക്കുന്നവരാകാന് സാധ്യതയുണ്ട്. എന്നാല്‍ നിങ്ങളുടെ ഈ ചിന്ത മറ്റുള്ളവര്‍ക്ക് ഉണ്ടായിക്കൊള്ളണമന്നില്ല. ഇതു കൊണ്ടു തന്നെ മറ്റുള്ളവരെ അപമാനിയ്ക്കുന്ന തരത്തിലെ ഓര്‍ഡറുകള്‍ കൊടുക്കാതിരിയ്ക്കുക. അല്ലെങ്കില്‍ ഇതു നിങ്ങള്‍ക്കു തന്നെ ദോഷകരമായി മാറും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം പ്രൊഫഷണല്‍, പേഴ്സണല്‍ ജീവിതത്തില്‍ ബാലന്‍സ് നില നിര്‍ത്തേണ്ടതിന്റെ ആവശ്യം വരുന്ന ഒന്നാണ്. പുതിയ ബിസിനസ് പ്രൊജക്ടുകളും പദ്ധതികളുമെല്ലാം വരാന്‍ സാധ്യതയുള്ള ദിവസം. നിങ്ങളുടെ പണം മറ്റുള്ളവര്‍ കൈക്കലാക്കാതിരിയ്ക്കുവാന് ശ്രദ്ധിയ്ക്കേണ്ട ദിവസം കൂടിയാണ്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം പുതിയ വീടു വാങ്ങുന്നതു പോലെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സാധിയ്ക്കുന്ന ദിവസമാണ്. ഉച്ചയ്ക്കു ശേഷം ഇതെക്കുറിച്ചുള്ള കാര്യങ്ങള്‍ വേഗത്തില്‍ നടക്കും. ജോയന്റ് സംരംഭങ്ങളില്‍ ലാഭം നേടാന്‍ സാധിയ്ക്കുന്ന ദിവസമാണ്. വൈകീട്ട് സംഗീത ക്ലാസ് പോലെയുള്ളവയില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം ബിസിനസിനും സന്തോഷത്തിനും ഒരുപോല അവസരമുള്ള ദിവസമാണ്. പുതിയ ബിസിനസ് ഡീലുകള്‍, പ്രോജക്ടുകള്‍ എന്നിവയ്ക്കു സാധ്യതയുള്ള ദിവസം കൂടിയാണ് ഇന്ന്. വിദ്യാര്‍ത്ഥികള്‍ ഇന്നത്തെ ദിവസം അനീതിയ്ക്കെതിരെ ശബ്ദമുയര്‍ത്തുന്ന ദിവസം കൂടിയാകും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം മറ്റുള്ളവര്‍ക്കു സഹായം ചെയ്യുന്ന ദിവസമാകും. ഉച്ചയ്ക്കു ശേഷം നിങ്ങളുടെ ചില സംശയങ്ങള്‍ അകലുന്ന ദിവസമാകും. ഫലം നേടാന്‍ കഠിനാധ്വാനം വേണ്ടി വരുമെന്ന കാര്യം ഓര്‍ത്തിരിയ്ക്കുക.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ ഏറെ ഉന്നതിയുണ്ടാകുന്ന ദിവസമാണ്. ജോലി സംബന്ധമായി സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ സാധ്യതയുള്ള ദിവസം. കാര്യങ്ങള്‍ കൃത്യമായി ചെയ്യാന്‍ പ്ലാനുകള്‍ ഉണ്ടാക്കുന്ന ദിവസം കൂടിയാണ് ഇന്ന്. വൈകീട്ടോടെ കുടുംബത്തിന്റെ സ്നേഹവായ്പുകള്‍ അനുഭവിയ്ക്കാന്‍ ഭാഗ്യമുണ്ടാകും. പൊതുവെ പറഞ്ഞാല്‍ നല്ലൊരു ദിവസമെന്നു വേണം, പറയാന്‍.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം കരിയര്‍ തലത്തില്‍ നേട്ടമുണ്ടാകുന്ന ദിവസമാണ് ഇന്നത്തേത്. പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ സാധിയ്ക്കുന്ന ദിവസം. വൈകീട്ടോടെ നിങ്ങളുടെ അഭിപ്രായങ്ങള്‍ വിപരീത സെക്സിലെ ആരെയെങ്കിലും സന്തോഷിപ്പിയ്ക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ നിങ്ങളുടെ കാഴ്ച്ചപ്പാടുകള്‍ നിങ്ങളുടെ ചിന്തകള്‍ക്കു മീതേ നിഴല്‍ വീഴ്ത്താതിരിയ്ക്കാന് ശ്രദ്ധിയ്ക്കുക.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിയ്ക്കുന്ന കാര്യങ്ങള്‍ മുന്നില്‍ വരാന്‍ സാധ്യതയുള്ള ദിവസമാണ്. ജോലിയില്‍ ബോസിനെ സന്തോഷിപ്പിയ്ക്കാനും നല്ല റിസര്‍ട്ട് കൊണ്ടു വരാനും സാധിയ്ക്കുന്ന ദിവസമാണ്. ഉച്ചയോടെ നിങ്ങളുടേതായ ലോകത്ത് ഒതുങ്ങുമെങ്കിലും വൈകീട്ടോടെ മാറ്റമുണ്ടാകും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിക്കാര്‍ ഇന്നത്തെ ദിവസം തങ്ങളുടെ അധീശത്വം ചോദ്യം ചെയ്യപ്പെടാതിരിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ദിവസമാണ്. മറ്റുള്ളവര്‍ ജോലിയിലെ നിങ്ങളുടെ ആത്മാര്‍ത്ഥതയെ പ്രശംസിയ്ക്കും. ധന സംബന്ധമായ നേട്ടങ്ങളുണ്ടാകും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഭാഗ്യ ദിനമാണ്. ജോലിയിലും പ്രണയത്തിലുമെല്ലാം ഏറെ ഭാഗ്യമുണ്ടാകുന്ന ദിവസം. പ്രതീക്ഷിയ്ക്കാത്ത, എന്നാല്‍ സന്തോഷകരമായ ചില കാര്യങ്ങള്‍ക്കു സാധ്യതയുള്ള ദിവസമാണ്. വൈകീട്ടോടെ സന്തോഷകരമായ കൂടുതല്‍ കാര്യങ്ങള്‍ സംഭവിയ്ക്കാന്‍ സാധ്യതയുള്ള ദിവസമാണ് ഇന്ന്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിക്ക് ഇന്നത്തെ ദിവസം ബിസിസ് സംബന്ധമായി ഏറെ പ്രാധാന്യമുള്ള ദിവസമാണ്. കണക്കു കൂട്ടലുകളില്ലാതെ പോയാല്‍ ബുദ്ധിമുട്ടാകുമെന്നു കണ്ടു പ്ലാനുകള്‍ കണ്ടെത്തുവാന്‍ സാധ്യതയുള്ള ദിവസമാണ്. പല പ്ലാനുകളും മാറ്റി ചിന്തിയ്ക്കും, ഇത് ബിസിനസിനു വേണ്ടിയെങ്കിലും കുടുംബത്തിനു വേണ്ടിയെങ്കിലും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം ഉചിതമായ തീരുമാനങ്ങള്‍ എടുക്കാന്‍ പറ്റിയ ദിവസമാണ് ഇന്ന്. എന്നാല്‍ വിജയങ്ങളില്‍ മതി മറന്ന് തിടുക്കപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നത് നല്ലതല്ല. ഇത് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ക്കു കാരണമാകും. മീററിംഗുകളിലും മറ്റും നിങ്ങളുടെ സാന്നിധ്യം ഉറപ്പു വരുത്താന്‍ സാധിയ്ക്കും.



Click it and Unblock the Notifications
