Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഇന്നത്തെ ദിവസം (2 OCT 2018) നിങ്ങള്‍ക്കെങ്ങനെ
ഇന്നത്തെ ദിവസം (2 OCT 2018) നിങ്ങള്‍ക്കെങ്ങനെ
ദിവസങ്ങള്‍ മാറി വരും, നമ്മുടെ ദിവസങ്ങളിലും ശുക്രനും ശനിയുമെല്ലാമുണ്ടാകും. അതായത് നല്ലതും ചീത്തയുമെല്ലാം.
ദിവസമനുസരിച്ചു ഭാഗ്യങ്ങളും മാറി മറിഞ്ഞു കൊണ്ടിരിയ്ക്കും. ചിലപ്പോള്‍ സൗഭാഗ്യം, ചിലപ്പോള്‍ ദുര്ഭാഗ്യം എന്നിങ്ങനെ പോകും, ഇത്.
നമ്മുടെ പ്രവൃത്തികള്‍ക്കു പുറമേ ഗ്രഹ സ്വാധീനവും ഇതു വഴി രാശി സ്വാധീനവും പലപ്പോഴും സൗഭാഗ്യത്തിനും മറിച്ചും വഴി വയ്ക്കുന്നു. രാശി ഓരോ ദിവസവും മാറി വരികയും ചെയ്യും. ദിവസങ്ങള്‍ നല്ലതും ചീത്തയുമാക്കുന്നത് ഒരു പിടി ഘടകങ്ങളാണ്. നമുക്കു നിയന്ത്രിയ്ക്കാന്‍ കഴിയുന്നതും കഴിയാത്തുമായ ഒരു പിടി ഘടകങ്ങള്‍. ഇതില്‍ നമ്മുടെ പ്രവൃത്തികള്‍ക്കടക്കം പങ്കുണ്ട്.
രാശി പ്രകാരം ഇന്നത്തെ ദിവസം, അതായത് 2 ഒക്ടോബര്‍ ചൊവ്വ നിങ്ങള്‍ക്കെങ്ങനെ എന്നറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ ക്രിയേറ്റീവായ ഒരു ദിവസമാണ്. ഇതേ സമയം വളരെ വിജയകരവും. ആഗ്രഹങ്ങളുണ്ടാകുന്നതു തെറ്റല്ല. എന്നാല്‍ കടിയ്ക്കാന്‍ സാധിയ്ക്കുന്നതിനേക്കാള് കൂടുതല്‍ വായിലിടരുത്. നിങ്ങളുടെ കഴിവില്‍ ആത്മവിശ്വാസമുണ്ടാകുക. കഠിനാധ്വാനം ചെയ്യുക.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ നന്നായി പോകുന്ന ദിവസമാകില്ല. എത്ര ശ്രമിച്ചാലും പ്രശ്നങ്ങള്‍ മാറ്റി നിര്‍ത്താനാകാത്ത ദിവസം. ഇതു കൊണ്ടു തന്നെ കഠിനമായ കാര്യങ്ങള്‍ ഏറ്റെടുക്കാതിരിയ്ക്കുക. വളരെ സിംപിളായ കാര്യങ്ങള്‍ മാത്രം കഴിവതും ഏറ്റെടുക്കുക. പൊസറ്റീവും ശുഭാപ്തി വിശ്വാസിയുമായിരിയ്ക്കുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങള്‍ക്കു മറ്റുള്ളവരില്‍ നിന്നും പ്രോത്സാഹനവും സപ്പോര്‍ട്ടും ലഭിയ്ക്കുന്ന ദിവസമാകും. അവസരങ്ങള്‍ക്കൊത്തു മികവും തെളിയിക്കാനാകും. നിങ്ങളുടെ പല കഴിവുകളും ഇന്നു പരീക്ഷിയ്ക്കപ്പെടുമെങ്കിലും. ആരോഗ്യ കാര്യത്തില്‍ നല്ലപോലെ ശ്രദ്ധിയ്ക്കുക.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം കൂട്ടൂകാര്ക്കൊപ്പവും ബന്ധുക്കള്‍ക്കൊപ്പവും ചെലവഴിച്ചു സന്തോഷിയ്ക്കാനുള്ള സാധ്യതയുള്ള ദിവസമാണ.് പങ്കാളിയുമായും നല്ല സന്തോഷകരമായ സന്ദര്‍ഭങ്ങളുണ്ടാകും. ചെറിയ ചെറിയ പ്രശ്നങ്ങളുണ്ടാകുമെങ്കിലും കുടംബത്തിന്റെ പിന്തുണയോടെ എല്ലാം മറി കടക്കാന്‍ സാധിയ്ക്കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം പല തരത്തിലെ ആളുകളെ കണ്ടു മുട്ടേണ്ടി വരും. ചിലരെങ്കിലും നിങ്ങളുടെ ക്ഷമ പരീക്ഷിയ്ക്കുന്ന തരക്കാരാകും. ഒരു ടീമില്‍ ജോലി ചെയ്യുമ്പോള്‍ പല ഈഗോയും അഭിപ്രായങ്ങളുമെല്ലാം പലര്ക്കുമുണ്ടാകുമെന്ന കാര്യം മനസില്‍ വച്ചു പ്രവര്‍ത്തിയ്ക്കുക. പല ദിശകളില്‍ നിന്നും ചിന്തിച്ചു നോക്കുന്നതാണ് പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിയ്ക്കുന്നതിനേക്കാള്‍ നല്ലത്.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം പ്രൊഫഷണല്‍ ജീവിതത്തില്‍ വ്യക്തിപരമായ കാര്യങ്ങള്‍ നിഴല്‍ വീഴ്ത്തുന്ന ദിവസമാണ്. ഇവയെ നേര്‍ക്കു നേര് നിന്നു പോരാടി തോല്‍പ്പിയ്ക്കുക. അല്ലാതെ ഇമോഷണലാകുന്നതു ഗുണം ചെയ്യില്ല. വൈകീട്ടോടെ കൂടുതല്‍ ഇക്കാര്യത്തില്‍ ശ്രദ്ധിയ്ക്കുക.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം ഊര്‍ജത്തോടെ നിന്ന് കൂടെയുള്ളവര്‍ക്ക് ദിശ കാണിച്ചു കൊടുക്കേണ്ട ദിവസമാണ്. പരമ്പരാഗത രീതികളില്‍ നിന്നും മാറിയുളള രീതികള്‍ സ്വീകരിച്ച് നിങ്ങളെ വീക്ഷിയ്ക്കുന്നവര്ക്ക് വിജയത്തിലൂടെ മറുപടി നല്‍കുക.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടേതായ തിരക്കുകളില്‍ പെടുന്ന ദിവസമാണ്. സാധാരണ പോലെയുളള ഒരു ദിവസം. അതേ സമയം തിരക്കുകള്‍ തളര്‍ച്ചയുണ്ടാക്കുന്ന സമയം കൂടിയാണ് ഇന്നത്തേത്. എന്നാല്‍ വൈകീട്ടോടെ ഇതിനു മാററം വരും. നിങ്ങള്‍ക്കായി സര്‍പ്രൈസ് കാത്തിരിയ്ക്കുന്നു.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം ഉയര്‍ച്ചകളും താഴ്ച്ചകളുമുണ്ടാകും. എല്ലാ പ്രശ്നങ്ങളുടേയും തിരമാലകളില്‍ കൂടി കടന്നു പോയി അവയെ കീഴ്പ്പെടുത്തി വിജയിയാകാന്‍ സാധിയ്ക്കും. നിങ്ങളുടെ അഭ്യൂദയകാംഷികളുടെ ഉപദേശം സ്വീകരിയ്ക്കുന്നതു ഗുണം നല്‍കും.

കാപ്രികോണ്‍ അഥവാ മകര രാശി
കാപ്രികോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലി ഊര്ജമൂറ്റുന്ന ദിവസമാകും. ബിസിനസിലെ ശത്രുക്കള്‍ നിങ്ങള്‍ അവര്‍ക്കു മത്സരിയ്ക്കാന്‍ പറ്റിയ ഗണത്തിലേയല്ലെന്നു തരം താഴ്ത്തിയേക്കും. എന്നാല്‍ ഇവരുടെ ഇത്തരം ദുരുദ്ദേശ്യങ്ങളെ മറി കടന്നു വിജയം നേടാന്‍ നിങ്ങള്‍ക്കാകും. മുറിവേല്‍ക്കുന്നിടത്തു തിരിച്ചടിയ്ക്കും. ഇതുവഴി വിജയിയുമാകും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം പഠനത്തില്‍ മറ്റുള്ളവരുടെ പ്രശംസ നേടാന്‍ പറ്റിയ ദിവസമാകും. നിങ്ങളുടെ ബിസിനസ് കഴിവുകളേയും മറ്റുള്ളവര്‍ പ്രശംസിയ്ക്കും. എന്നാല്‍ ഇതിലൊന്നും മറന്നു പോകാതെ മനുഷ്യത്വത്തോടെ നല്ല രീതിയില്‍ ജോലി തുടരുക.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലി സംബന്ധമായി തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ദിവസമാണ് ഇന്ന്. ശാന്തത പാലിച്ചു വാക്കുകള്‍ നിയന്ത്രിയ്ക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications
