TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഇന്നത്തെ രാശിഫലം സൂചിപ്പിക്കുന്നത് ഇതാണ്
ഓരോ ദിവസവും ഓരോ തരത്തിലുള്ള സൂര്യ രാശിഫലങ്ങളാണ് നമുക്ക് കാത്തു വെച്ചിരിക്കുന്നത്. ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള ദിവസഫലങ്ങളാണ് ഓരോ രാശിക്കാര്‍ക്കും ഉള്ളത്. ഇത്തരത്തില്‍ ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എന്താണ് കാത്തു വെച്ചിരിക്കുന്നത് എന്നറിയാന്‍ താല്‍പ്പര്യമില്ലേ? ഇതിലൂടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ ഇന്നത്തെ ദിവസം എന്ന് നോക്കാം.
most read: ഈ മറുകുകള്‍ സാമ്പത്തികപ്രതിസന്ധിക്ക് കാരണം
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലായിരിക്കും ജീവിതത്തില്‍ രാശിപ്രകാരം കാര്യങ്ങള്‍ കണക്കാക്കിയിട്ടുള്ളത്. ഇന്നത്തെ ദിവസം ഏതൊക്കെ രാശിക്കാര്‍ക്കാണ് നല്ലതും ചീത്തയും കണക്കാക്കിയിരിക്കുന്നത് എന്ന് നോക്കാം. ഓരോ രാശിക്കാരുടേയും രാശിഫലം നോക്കാവുന്നതാണ്.
മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യപരാജയം, അപകട ഭീതി, സാമ്പത്തിക നഷ്ടം എന്നിവയാണ് കാത്തു വെച്ചിരിക്കുന്നത്. എന്നാല്‍ വൈകുന്നേരമാവുന്നതോടെ കാര്യങ്ങള്‍ അല്പം മെച്ചപ്പെടുന്നു. മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഇതാണ് കാത്തു വെച്ചിരിക്കുന്നത്.
ഇടവം രാശി
കാര്യ വിജയം, സുഹൃത് സംഗമം, ആഗ്രഹപൂര്‍ത്തീകരണം എന്നിവയാണ് ഇന്നത്തെ ദിവസം കാത്തു വെച്ചിരിക്കുന്നത്. ആഗ്രഹങ്ങള്‍ പലതും നടക്കുന്നു. മാത്രമല്ല പല കാര്യങ്ങളിലും മാസങ്ങളായി നടക്കുന്ന ചര്‍ച്ചക്ക് ഫലമുണ്ടാവുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് കാര്യ വിജയം, മത്സര വിജയം, പരീക്ഷാവിജയം എന്നിവയുണ്ടാവുന്നു.മാത്രമല്ല ദിവസങ്ങളായി കാത്തു വെച്ചിരിക്കുന്ന പല ആഗ്രഹങ്ങളും നടക്കാനുള്ള സാധ്യതയും കാണുന്നു.
കര്‍ക്കിടകം രാശി
കാര്യ തടസ്സം, സ്വസ്ഥതക്കുറവ്, പല കാര്യങ്ങളിലും പ്രവര്‍ത്തന മാന്ദ്യം എന്നിവയാണ് കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാത്തുവെച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ അല്പം ശ്രദ്ധയോട് കൂടി കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.
ചിങ്ങം രാശി
കാര്യ തടസ്സം, സ്വസ്ഥതക്കുറവ്, പ്രവര്‍ത്തന മാന്ദ്യം എന്നിവയാണ് ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാത്തു വെച്ചിരിക്കുന്നത്. എന്നാവ്ഡ വൈകുന്നേരത്തോടെ കാര്യങ്ങള്‍ക്ക് തീരുമാനമാവുന്നു.
കന്നി രാശി
കാര്യവിജയം, അംഗീകാരം, എന്നിവക്കുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇത് വൈകുന്നേരത്തോടെ പ്രശ്നമാവുന്നു. പലപ്പോഴും മനസ്സിന്റെ സമാധാനം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു.
തുലാംരാശി
കാര്യപരാജയം, അഭിമാനക്ഷതം, സാമ്പത്തിക നഷ്ടം എന്നിവ ഉണ്ടാവുന്നു. വൈകുന്നേരത്തോടെ കാര്യങ്ങള്‍ കുറേശ്ശെ മെച്ചപ്പെടുന്നു. ഇതെല്ലാം തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാത്തു വെച്ചിരിക്കുന്നതാണ്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് കാര്യ വിജയം, ഇഷ്ടഭക്ഷണ സമൃദ്ധി എന്നിവ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പല കാര്യങ്ങളിലും വൈകുന്നേരത്തോടെ സ്വസ്ഥതക്കുറവ് അനുഭവപ്പെടുന്നു.
ധനു രാശി
കാര്യ തടസ്സം, സ്വസ്ഥതക്കുറവ്, അലച്ചില്‍,ക്ഷീണം എന്നിവയാണ് ധനു രാശിക്കാര്‍ക്ക് കാത്തു വെച്ചിട്ടുള്ളത്. എന്നാല്‍ വൈകുന്നേരത്തോടെ കാര്യങ്ങള്‍ ഏറെക്കുറേ ശരിയായി വരുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടം, അംഗീകാരം എന്നിവ ലഭിക്കുന്നു. മകരം രാശിക്കാര്‍ക്ക് പൊതുവേ നല്ല ദിവസമായിരിക്കും. ആഗ്രഹങ്ങള്‍ പലതും നടക്കുന്നു.
കുംഭം രാശി
കാര്യവിജയം, അംഗീകാരം എന്നിവ ലഭിക്കുന്നു. പല ആഗ്രഹങ്ങളും നടക്കുന്നു. മുടങ്ങിപ്പോയ പല യാത്രകളും ആരംഭിക്കുന്നു. ഇതെല്ലാം ഇന്നത്തെ കുംഭം രാശിക്കാരുടെ ഫലമാണ്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സ്വസ്ഥതക്കുറവ്, വയറിന് അസ്വസ്ഥത എന്നിക്കുള്ള സാധ്യത ഉണ്ടാവുന്നു. എന്നാല്‍ വൈകുന്നേരത്തോടെ കാര്യങ്ങള്‍ മെച്ചപ്പെടുന്നു.