Latest Updates
-
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്!
ഇന്നത്തെ രാശിഫലം (11ഒക്ടോബര്‍) എങ്ങനെയുണ്ടെന്നറിയൂ
ഇന്നത്തെ രാശിഫലം (11ഒക്ടോബര്‍) എങ്ങനെയുണ്ടെന്നറിയൂ
ഇന്നത്തെ രാശിഫലം എങ്ങനെയുണ്ടെന്നറിയൂ, ഒക്ടോബര്‍ 11 വ്യാഴാഴ്ചത്തെ രാശി ഫലം, സോഡിയാക് സൈന്‍, ജീവിതം, സ്പന്ദനം
ഓരോ ദിവസവും നല്ലതു വരണം എന്നാകും, നാം ആഗ്രഹിയ്ക്കുക. എന്നാല്‍ എന്നും അങ്ങനെ ആകണമെന്നില്ല. ചില ദിനങ്ങള്‍ അനുകൂലമാകും, ചിലത് പ്രതികൂലവും. ഇതിന് പല കാരണങ്ങളുമുണ്ടാകും. സോഡിയാക് സൈന്‍ അഥവാ രാശിയും ഇതിനുള്ള ഒരു കാരണമാണ്.
രാശി നിങ്ങള്‍ക്ക് അനുകൂലമാണെങ്കില്‍ നല്ല ദിവസമാകും, നിങ്ങളുടെ മുന്നില്‍. എന്നാല്‍ പ്രതികൂലമെങ്കില്‍ പ്രതികൂലവും.
രാശി ചക്രം ഇന്നത്തെ ദിവസം, അതായത് ഒക്ടോബര്‍ 11 വ്യാഴാഴ്ച നിങ്ങള്‍ക്ക് അനുകൂലമാണോ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിയ്ക്കാനുള്ള സമയമാണ്. മ്യൂസിക് ഉപകരണങ്ങള്‍ പഠിയ്ക്കുന്നത് നല്ലതാണ്. പുതിയ ആളുകളെ ഇതു വഴി ആകര്‍ഷിയ്ക്കാനും സാധിയ്ക്കും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം മറ്റുള്ളരുമായി വഴക്കുണ്ടാകാന്‍ സാധ്യതയുള്ള ദിവസമാണ്. ശത്രുക്കളെ ഉണ്ടാക്കാന്‍ സാധ്യതയുള്ള ദിവസമെന്നു വേണം, പറയാന്‍. പലപ്പോഴും നല്ല സുഹൃത്തുക്കളേയാകും പ്രവൃത്തിയിലൂടെ ശത്രുവാക്കുന്നത്. ഇതു കൊണ്ടു തന്നെ മനസിനെ നിയന്ത്രിയ്ക്കാന്‍ ശ്രമിയ്ക്കുക. പക്വതയോടെ പ്രവൃത്തിയ്ക്കുക. ഇത് ഏറെ പ്രധാനമാണ്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം വളരെ നല്ല, മഹത്വപൂര്‍ണമായ ദിവസമാണ്. നിങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന പ്രൊപ്പോസല്‍ അംഗീകരിയ്ക്കപ്പെടുന്ന ദിവസമാണ് ഇന്ന്. നിങ്ങളുടെ നല്ല മനസിനാലാണ് ഇതു സംഭവിയ്ക്കുന്നത്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം മറ്റുള്ളവരെ സഹായിക്കാനുളള ദിവസമാണ് ഇന്ന്. ഇതുപോലെ മറ്റുള്ളവരെ പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യും. നിങ്ങള്‍ ഒരു പ്രത്യേക വ്യക്തിയിലേയ്ക്ക് ആകര്‍ഷിയ്ക്കപ്പെടും. ഇതു കൊണ്ടു നിങ്ങള്‍ക്കു പ്രയോജനവുമുണ്ടാകും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം കൂട്ടുകാര്‍ക്കൊപ്പവും കുടുംബത്തിനൊപ്പവും ചെലവഴിയ്ക്കാന്‍ പറ്റിയ ദിവസമാണ്. അവരുമായി കൂടുതല്‍ അടുക്കാന്‍ പററിയ ദിവസം കൂടിയാണ് ഇന്ന്. മറ്റുള്ളവരെ സഹായിക്കുവാന്‍ ശ്രമിയ്ക്കുന്ന ദിവസം കൂടിയാണ്. മറ്റുള്ളവര്‍ക്ക് ദിശ കാണിച്ചു കൊടുക്കുവാന്‍ ശ്രമിയ്ക്കുന്ന ദിവസം. മറ്റാരെങ്കിലും നിങ്ങളെപ്പറ്റി വച്ചു പുലര്‍ത്തുന്ന പ്രതീക്ഷ സഫലമാക്കാന്‍ സാധിയ്ക്കുന്ന ദിവസം കൂടിയാണ്.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം മറ്റുള്ളവരെ നയിക്കുന്ന, അതായത് അവര്‍ക്കു പ്രത്യാശയും പ്രേരണയും കൊടുത്തു നയിക്കുന്ന ദിവസമാകും. നല്ലൊരു കുടംബനാഥന് അല്ലെങ്കില്‍ നാഥ എന്നു പറയാ.ം ഇതു വഴി വാത്സല്യവും സ്നേഹവും പരത്താനും സാധിയ്ക്കുന്ന ദിവസം. ഇത് ബന്ധങ്ങളില്‍ പൊസറ്റീവിറ്റി കൊണ്ടു വരാന്‍ സഹായിക്കുകയും ചെയ്യും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് പ്രണയമുള്ളവര്‍ക്കു മറക്കാന്‍ പററാത്ത ദിവസമാകും, ഇന്ന്. മനസിലുള്ളവരെ പ്രണയമറിയിക്കാന്‍ പററിയ ദിവസം കൂടിയാണ് ഇന്ന്. സന്തോഷവും ഉല്ലാസവുമെല്ലാം ഒത്തു ചേര്‍ന്ന ദിവസം കൂടിയാകും, ഇന്നത്തേത്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം ധ്യാനത്തിനും സ്വയം വിശകലനത്തിനുമുള്ള ദിവസമാണ്. ധ്യാനം ചെയ്തില്ലെങ്കില്‍ ഒരു പക്ഷേ മററുള്ളവരുടെ കമന്റുകള്‍ നിങ്ങളില്‍ നെഗറ്റീവിറ്റി വരുത്തുന്ന ദിവസം കൂടിയാണ്. ഇത് നിങ്ങളുടെ വളര്‍ച്ചയേയും ഉയര്‍ച്ചയേയും ഇതു വഴി കരിയറിനേയും ബാധിയ്ക്കുകയും ചെയ്യും. ഉയര്‍ന്നു ചിന്തിയ്ക്കുന്നതും ലളിതമായി ജീവിയ്ക്കുന്നതുമാകും, നിങ്ങള്‍ക്കു നല്ലത്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് നക്ഷത്രങ്ങള്‍ അനുകൂലമായി നില്ക്കുന്നതു കൊണ്ടു തന്നെ ഇന്നത്തെ ദിവസം സന്തോഷകരമായ ഒന്നാകും. പ്രൊഫഷണല്‍ രംഗത്ത് ഏറെ പ്രശംസ കിട്ടുന്ന ദിവസം. ജോലിയിലെ എല്ലാ പ്രശ്നങ്ങളും മറി കടന്നു പോകാന്‍ കഴിയുന്ന ദിവസം കൂടിയാണ് ഇന്ന്. ഇതെല്ലാം മറ്റുള്ളവരിലേയ്ക്കു നിങ്ങളെ ആകര്ഷിയ്ക്കും.

കാപ്രികോണ്‍ അഥവാ മകര രാശി
കാപ്രികോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ കരിയര്‍ സംബന്ധമായ നേട്ടങ്ങള്‍ക്കു വേണ്ടി മറ്റുള്ളവര്‍ നിങ്ങളെ പ്രോത്സാഹിപ്പിയ്ക്കുന്ന, സഹായിക്കുന്ന ദിവസമാണ്. പ്രത്യേകിച്ചും പുതിയ പ്രൊജക്ടുകള്‍ ഏറ്റെടുക്കുന്നതിന്. ഉള്ള ജോലി മാറാന്‍ അനുകൂലമായ സമയമല്ല, ഇത്. അല്പം കൂടി കാത്തിരിയ്ക്കുക.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം അത്ര അനുകൂലായ ഒന്നല്ല. വീട്ടിലും കുട്ടികളില്‍ നിന്നുമെല്ലാം പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ദിവസമാണ് ഇന്ന്. കുടുംബ തര്‍ക്കങ്ങളുണ്ടാകും, ഇത് ആളിക്കത്തിയ്ക്കാന്‍ അയല്വക്കക്കാര് ശ്രമിയ്ക്കുകയും ചെയ്തേക്കാം. ശാന്തമായ കാര്യങ്ങളും സാഹചര്യങ്ങളും കൈകാര്യം ചെയ്യുക.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ മത്സരങ്ങള്‍ക്ക് ഗുണം ലഭിയ്ക്കുന്ന ദിവസമാണ്. സാധാരണ നാണിച്ച് ഒഴിഞ്ഞു മാറി നില്ക്കുന്ന പ്രകൃതത്തില്‍ നിന്നും ലീഡര്ഷിപ്പിനിറങ്ങാന് താല്പര്യം കാണിയ്ക്കുന്ന ദിവസം. ഉയര്‍ച്ചയുണ്ടാകുന്ന ദിവസമെന്നു പൊതുവേ പറയാം.



Click it and Unblock the Notifications