Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ഇന്നത്തെ നവംബര്‍ 18 ഞായര്‍ രാശിഫലം
ഇന്നത്തെ നവംബര്‍ 18 ഞായര്‍ രാശിഫലം
രാശി പല തരത്തിലും നമ്മുടെ ജീവിതത്തെ സ്വാധീനിയ്ക്കുന്നുമുണ്ട്. ഗ്രഹ സ്വാധീനം നല്ലതെങ്കില്‍ രാശി നല്ല ഫലം നല്‍കും. ഇല്ലെങ്കില്‍ ദോഷ ഫലവും. രാശി ഫലങ്ങള്‍ മാറി മറിയുന്നതിന്റെ കാരണവും ഇതു തന്നെയാണ്.
ദിവസം അനുകൂലമാകണമെങ്കില്‍ ഗ്രഹങ്ങള്‍ അനുകൂലമാകണം. രാശി അനുകൂലമാകണം. ഇതെല്ലാം ജ്യോതിഷത്തില്‍ വിശ്വസിയ്ക്കുന്നവര്ക്കുള്ള നിര്‍ദേശങ്ങള്‍. ഇത്തരത്തില്‍ വിശ്വസിയ്ക്കാത്തവര്ക്കും തങ്ങളുടെ ദിവസം എങ്ങനെ എന്ന് അറിയാന്‍ വെറുതെയെങ്കിലും താല്പര്യമുണ്ടാകും.
ഇന്നത്തെ നവംബര്‍ 18 ഞായര്‍ രാശിഫലം.

മേട രാശി
മേട രാശിയ്ക്ക് ഇന്നത്തെ ദിവസം അപ്രതീക്ഷിതമായ കാര്യങ്ങള്‍ സംഭവിയ്ക്കുന്ന ദിവസമാണ്. സംഭവിയ്ക്കുന്നതെല്ലാം നിങ്ങള്‍ക്കു മനസിലായെന്നും വരില്ല. കൂടുതല്‍ സജീവമായ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക.

ഇടവ രാശി
ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം രാവിലെ മേലധികാരിയെന്ന നിലയില്‍ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കേണ്ടി വരും. വൈകീട്ടാവട്ടെ, ഇത്തരം അവസ്ഥയില്‍ മാറ്റം വരും. ആളുകളോടു സൗഹാര്‍ദപരമായ സമീപനം കൈക്കൊള്ളും.

മിഥുന രാശി
മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം യാത്രാ സംബന്ധമായ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാനുള്ള ദിവസമാണ്. കാര്ക്കാശ്യം ഉപേക്ഷിച്ച് വിനീതമായ ഭാവമാണ് ഗുണം ചെയ്യുക എന്നോര്‍ക്കുക.

കര്‍ക്കിടക രാശി
കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം സംസാരത്തിലൂടെ ആളുകളെ ആകര്‍ഷിയ്ക്കുന്ന ദിവസമാകും, ഇന്നത്തേത്. ജോലിയില്‍ കാര്യങ്ങള്‍ വേഗത്തില്‍ ചെയ്യുന്ന ദിവസം. വൈകീട്ടോടെ ഓഫീസില്‍ നിന്നും ധനനേട്ടമുണ്ടാകും.

ചിങ്ങ രാശി
ചിങ്ങ രാശിയ്ക്ക് ജോലിയില്‍ പരസ്പര സഹകരണം മെച്ചപ്പെടുത്തുന്ന ദിവസം. നിങ്ങളുടെ ജോലി ഭാരം കുറയ്ക്കാന്‍ സുഹൃത്തുകള്‍ സഹായിക്കും. കുറച്ചു വിട്ടുവീഴ്ചകളിലൂടെ നല്ല രീതിയില്‍ ദിവസം മുന്നോട്ടു കൊണ്ടു പോകാം.

കന്നി രാശി
കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ തിരക്കുള്ള, ഭാവിയെക്കുറിച്ചു പ്ലാനുകള്‍ തയ്യാറാക്കുന്ന ദിവസം. പ്രധാനപ്പെട്ട കാര്യങ്ങള്‍ തീരുമാനിയ്ക്കുമ്പോള്‍ നിങ്ങളുടെ പങ്കാളിയെ അറിയിക്കുക. ഭാവിയില്‍ തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ വീട്ടുകാരുടെ സമ്മതവും തേടുക.

തുലാം രാശി
തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലിയിലെ ടെക്നിക്കല്‍ വശങ്ങള് ചിന്തിച്ചു കൈകാര്യം ചെയ്യുന്ന ദിവസമാണ്. ഏറെ സന്തോഷം നിറഞ്ഞ ദിവസവുമാകും. ഷെയര്‍ മാര്‍ക്കറ്റില്‍ പൊതുവേ ലാഭകരമായ ദിവസം.

വൃശ്ചിക രാശി
വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം ബിസിനസില്‍ വിജയകരമായ ദിവസമാകും. നിങ്ങളുടെ ലക്ഷ്യങ്ങളിലേയ്ക്കു മനസുറപ്പിയ്ക്കുക. ഇത് കരിയറില്‍ കൂടുതല്‍ ഉയര്‍ച്ച നല്‍കും.

ധനു രാശി
ധനു രാശിയ്ക്ക് നിങ്ങളുടെ പങ്കാളിയുടെ അധികാര സ്വഭാവം ബുദ്ധിമുട്ടുണ്ടാക്കുന്ന ദിവസമാണ്. ജോലിയിലും അല്പം ബുദ്ധിമുട്ടുകളുള്ള ദിവസമാകും. പങ്കാളിയുമായി ആശയ വിനിമയം നടത്തുന്നത് പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ സഹായിക്കും.

മകര രാശി
മകര രാശിയ്ക്ക് ഇന്നത്തെ ദിവസം ഗവണ്മെന്റ് ജോലിക്കാരെങ്കില്‍ നല്ല സമയമാണ്. ബിസിനസിനാണെങ്കിലും സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങള്‍ നേരെ നടക്കുന്ന സമയം.

കുംഭ രാശി
കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം റിയാലിറ്റി അംഗീകരിയ്ക്കാത്ത ദിവസമാണ്. നടക്കാത്ത ആഗ്രഹങ്ങള്‍ വച്ചു പുലര്‍ത്തുന്നത് വിഷമങ്ങള്ക്കിട വരുത്തും. ജോലിയില്‍ നിങ്ങളുടെ സഹപ്രവര്‍ത്തകരുടെ സപ്പോര്‍ട്ട് ലഭിയ്ക്കും.

മീന രാശി
മീന രാശിയ്ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക പ്രശ്നങ്ങള്‍ വെല്ലുവിളിയുണ്ടാക്കുന്ന ദിവസമാണ്. നിങ്ങളുടെ സമ്പാദ്യം ഇരട്ടിപ്പിയ്ക്കാന്‍ തീരുമാനിയ്ക്കുന്ന ദിവസം. നിങ്ങളുടെ പ്ലാനുകള്‍ നടപ്പാക്കാന്‍ എളുപ്പമുള്ളതും.



Click it and Unblock the Notifications
