Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഇന്ന് ഈ രാശിയുടെ സാമ്പത്തികപ്രയാസം മാറും....
ഇന്ന് ഈ രാശിയുടെ സാമ്പത്തികപ്രയാസം മാറും....
നല്ല ദിവസത്തേക്കായുള്ള പ്രാര്‍ത്ഥനകള്‍ക്കും കര്‍മങ്ങള്‍ക്കുമൊപ്പം ഗ്രഹ, രാശി സ്വാധീനം കൂടി നല്ലതാണെങ്കില്‍ മാത്രമേ നമുക്ക് ഒരു ദിവസം നല്ലതാകൂ, ഭാഗ്യമാകൂ.
ഗ്രഹ സ്വാധീനം നമ്മെ പല തരത്തിലും സ്വാധീനിയ്ക്കുന്നുണ്ട്. ഇതനുസരിച്ച് നല്ല ദിവസങ്ങളും മോശം ദിവസങ്ങളുമുണ്ടാകും. ഇത് മാറി മാറി വരികയും ചെയ്യും. ഒരു ദിവസം രാശി നല്ലതല്ലെങ്കില്‍ അടുത്ത ദിവസം നല്ലതാകുകയും ചെയ്യും. രാശിയും ഗ്രഹങ്ങളുമെല്ലാം കൂടെ നില്‍ക്കണം, ഒപ്പം നമ്മുടെ പങ്കും.
രാശി പ്രകാരം 2018 നവംബര്‍ 12 ചൊവ്വ നിങ്ങള്‍ക്ക് നല്ല ദിവസമാണോ എന്നറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം പൊതുവേ നല്ല ദിവസമാണ്. ജോലിയില്‍ വ്യാപൃതമാകുമെങ്കിലും പൊതുവേ സമ്മര്‍ദ്ദങ്ങളില്ലാതെ ജോലി ചെയ്യാന്‍ പറ്റുന്ന ദിവസമാണ്. വ്യക്തിജീവിതത്തിലും ഇതു തന്നെയാണ് അവസ്ഥ.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിയ്‌ക്കേണ്ട ദിവസമാണ്. ഇതു കൊണ്ടു തന്നെ കഴിയ്ക്കുന്നതിലും കുടിയ്ക്കുന്നതിലുമെല്ലാം ശ്രദ്ധിയ്ക്കുക. കൂടുതല്‍ ചെലവാക്കാന്‍ സാധ്യതയുള്ള ദിവസം കൂടിയാണ്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ജോലിയേക്കാള്‍ പ്രാധാന്യം കുടുംബത്തിനാണെന്നു തിരിച്ചറിഞ്ഞ് കുടുംബവുമായി കൂടുതല്‍ സമയം ചെലവഴിയ്ക്കുന്ന ദിവസമാണ്. ഇവരുടെ ആവശ്യങ്ങള്‍ അറിയുന്ന ദിവസമാണ്. സന്തോഷം നിറഞ്ഞ ദിവസമാകും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ സാധിയ്ക്കുന്ന ദിവസമാണ്. പുതിയ കാറോ വീടോ വാങ്ങാന്‍ സാധ്യതയുള്ള ദിവസവും. കൂട്ടുകാരില്‍ നിന്നും നേട്ടമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ഏകാഗ്രതയുമുണ്ടാകും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം ധന സംബന്ധമായ ദിവസമാണ്. ഏറെക്കാലമായി പിന്‍തുടരുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കപ്പെടുന്ന, ലഭിയ്ക്കാനുള്ള പണം ലഭിയ്ക്കുന്ന ദിവസമാണ്.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം സഹപ്രവര്‍ത്തകരെ ജോലിയില്‍ സഹായിക്കുന്ന ദിവസമാണ്. നിങ്ങളുടെ ജോലിയില്‍ മേലധികാരികള്‍ സംതൃപ്തരാകുന്ന ദിവസവും. സഹപ്രവര്‍ത്തകരും കൂട്ടുകാരുമായി നല്ല ആശയവിനിമയം നടക്കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം പഴയ കാര്യങ്ങള്‍ ഏറെക്കാലമായി കാണാതിരുന്ന കുടുംബാംഗങ്ങളോ കൂട്ടുകാരുമായോ ചേര്‍ന്ന് പങ്കു വയ്ക്കാനുള്ള ദിവസമാണ.് ഇത് എത്ര അകലത്തിലാണെങ്കിലും ബന്ധങ്ങള്‍ എത്ര വലുതാണെന്ന തിരിച്ചറിവു നല്‍കുന്നു. പുതിയ ആളുകളെ കാണാനുള്ള സാധ്യതകളുമുണ്ട്.

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം വെല്ലുവിളികളുള്ള ദിവസമാകും. ഓഫീസില്‍ ധാരാളം ജോലിയുള്ള ദിവസം. നിങ്ങളുടെ പ്രണയം ഇത്തരം ടെന്‍ഷനുകളില്‍ നിന്നും മോചനം നല്‍കും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രൊഫഷണല്‍ ഗുണങ്ങള്‍ എതിരാളികളെ അദ്ഭുതപ്പെടുത്തുന്ന ദിവസമാണ്. വൈകീട്ട് പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിയ്ക്കാനുള്ള ദിവസവും കൂടി.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം ഏകാഗ്രതയോടെ ജോലി ചെയ്യുന്ന ദിവസമാണ്. ഇത് നിങ്ങളുടെ ജോലിയില്‍ മികച്ചതു ലഭിയ്ക്കാന്‍ സഹായിക്കും. നിങ്ങളുടെ ജോലി ഭാരം കുറയുമെന്നു മാത്രമല്ല, റിസര്‍ട്ട് നന്നാവുകയും ചെയ്യും.

അക്വാറിയസ് അഥവാ കുംഭ രാശി
അക്വാറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ജിജ്ഞാസ അദ്ഭുതങ്ങള്‍ സൃഷ്ടിയ്ക്കുന്ന ദിവസമാണ്. സമയവും ഊര്‍ജവും ഭാവിയ്ക്കു വേണ്ടിയുള്ള പ്ലാനുകള്‍ തയ്യാറാക്കുവാന്‍ ഉപയോഗിയ്ക്കും. കഠിനാധ്വാനം ഫലം തരുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം പ്രിയപ്പെട്ടവര്‍ക്കും അടുപ്പക്കാര്‍ക്കും വേണ്ടി ചെലവഴിയ്ക്കും. നിങ്ങളുടെ അടുത്ത ആര്‍ക്കെങ്കിലും വേണ്ടി ത്യാഗം ചെയ്യുന്ന ദിവസം. റിസ്‌കുകള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്നു പറയാം.

രാശിയ്‌ക്കൊപ്പം
രാശിയ്‌ക്കൊപ്പം പ്രവൃത്തിയും ചിന്തകളും മനസും പത്തര മാറ്റുമാക്കുക. നമുക്കു ചെയ്യാനാകുക ഇതാണ്. മനസമാധാനം പുറകേ വരും.



Click it and Unblock the Notifications











