2018 നവംബര്‍ 11 ഞായറാഴ്ച രാശി ഫലം അറിയൂ

നവംബര്‍ 11 ഞായറാഴ്ച രാശി ഫലം അറിയൂ

ദിവസങ്ങള്‍ മാറി മറിഞ്ഞു വരും. നമ്മുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങളും. ഇന്നത്തെ ഭാഗ്യം നാളെ നിര്‍ഭാഗ്യമാകാം. മറിച്ചുമാകാം.

സോഡിയാക് സൈന്‍ അഥവാ സൂര്യരാശി നമ്മെ സ്വാധീനിയ്ക്കുന്ന ഒന്നാണ് നാം ജനിച്ച മാസത്തിന്റെ അടിസ്ഥാനത്തിലാണ് ഇതു തീരുമാനിയിക്കുന്നത്.

സൂര്യരാശി പ്രകാരം ഓരോ ദിവസത്തേയും ഫലങ്ങള്‍ വ്യത്യസ്തമാകും. ഇതിനു കാരണം ഗ്രഹ സ്വാധീനമാണ്. രാശി പ്രകാരം ഗ്രഹങ്ങള്‍ അനുകൂലമെങ്കില്‍ അനുകൂല ഫലവും

രാശി പ്രകാരം നവംബര്‍ 11 ഞായറാഴ്ച ഫലം അറിയൂ

ഏരീസ് അഥവാ മേട രാശി

ഏരീസ് അഥവാ മേട രാശി

പൊതുവേ സ്വാതന്ത്ര്യം തോന്നുന്ന ദിവസമാണ് ഏരീസ് അഥവാ മേട രാശിക്കാര്‍ക്ക് ഇന്ന്. ഈ ചിന്തയില്‍ കുടുംബമൊത്ത് പുറമേയ്ക്കു പോകാന്‍ സാധ്യതയുള്ള, താല്‍പര്യം വരുന്ന ദിവസം കൂടിയാണ് ഇന്ന്. തന്റെയും കുടംബത്തിന്റെയും ഉയര്‍ച്ചയ്ക്കു വേണ്ടി പ്ലാനുകള്‍ തയ്യാറാക്കു്‌ന ദിവസം.

ടോറസ് അഥവാ ഇടവ രാശി

ടോറസ് അഥവാ ഇടവ രാശി

ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം കുടുംബാംഗങ്ങളുടെ മനസ് പിടിച്ചടക്കുന്ന ദിവസമാണ്. ജോലി തേടുന്നവര്‍ക്ക് നല്ല വാര്‍ത്ത പ്രതീക്ഷിയ്ക്കാം. പ്രധാനപ്പെട്ട കാര്യങ്ങളില്‍ ആലോചിച്ചു തീരുമാനമെടുക്കുക.

ടോറസ് അഥവാ ഇടവ രാശി

ടോറസ് അഥവാ ഇടവ രാശി

ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം പൊതുവെ മടുപ്പിയ്ക്കുന്ന ഒന്നാകും. ഇതു കൊണ്ടു തന്നെ ആള്‍ക്കൂട്ടത്തില്‍ നിന്നും എങ്ങോട്ടെങ്കിലും മാറാന്‍ തോന്നുന്ന ദിവസവും.

ജെമിനി അഥവാ മിഥുന രാശി

ജെമിനി അഥവാ മിഥുന രാശി

ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം പൊതുവേ തിരക്കുള്ള ദിവസമാകും. ജോലിയിലും കുടുംബത്തിലുമെല്ലാം ഒരു പോലെ തിരക്കുള്ള ദിവസം. നിങ്ങള്‍ക്കു ലഭിയ്ക്കുന്ന അവസരങ്ങള്‍ ഫലപ്രദമാക്കാന്‍ ശ്രമിയ്ക്കുക. പുതിയ ചിന്തകളുമുണ്ടാകും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം വളരെ പ്രാധാന്യമേറിയ ദിവസമാകും. ഇതിന്റെ സൂചനകള്‍ രാവിലെ തന്നെ ലഭിയ്ക്കുന്ന ദിവസം. മതപരമായ ചടങ്ങു വീട്ടില്‍ നടക്കാന്‍ സാധ്യതയുണ്ട്. പുതിയ വീട്ടിലേയ്ക്കു മാറാനും സാധ്യതയുള്ള ദിവസമാണിത്.

ലിയോ അഥവാ ചിങ്ങ രാശി

ലിയോ അഥവാ ചിങ്ങ രാശി

ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം ഭാഗ്യകരമായ ദിവസമാകും. എല്ലാ കാര്യങ്ങളിലും വിജയം ലഭിയ്ക്കും. മീറ്റിംഗുകളില്‍ പുതിയ ഐഡിയകള്‍ ലഭിയ്ക്കും. പ്രണയിക്കുന്നയാളോട് യാതൊരു ചിന്താക്കുഴപ്പമില്ലാതെ സംസാരിയ്ക്കും.

വിര്‍ഗോ അഥവാ കന്നി രാശി

വിര്‍ഗോ അഥവാ കന്നി രാശി

വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം മൂല്യങ്ങള്‍ക്കു വില കൊടുത്തുള്ള ദിവസമാകും. കൂടുതല്‍ ഫലദായകമായ രീതിയിലേയ്ക്കു പ്ലാനുകളുണ്ടാക്കുന്ന ദിവസം കൂടിയാണ്. കാര്യങ്ങള്‍ വിശാലമായി കാണുന്നത് ബുദ്ധിമുട്ടാകില്ല. ഇതാണ് ഗുണം നല്‍കുക.

ലിബ്ര അഥവാ തുലാം രാശി

ലിബ്ര അഥവാ തുലാം രാശി

ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം കൂട്ടുകാരേക്കാള്‍ കൂടുതല്‍ പങ്കാളിയുമായി സമയം ചെലവഴിയ്ക്കുന്ന ദിവസമാണ്. ഇത് ഉള്ളിലെ ഐഡിയകള്‍ പുറത്തു കൊണ്ടു വരാന്‍ സാധിയ്ക്കുന്ന ദിവസമാണ് ഇന്ന്. പ്രണയം തുറന്നു പറയാന്‍ നല്ല ദിവസം.

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം ബുദ്ധിപരമായ കാര്യങ്ങള്‍ അഭിനന്ദനം നേടിത്തരുന്ന ദിവസമാണ് ഇന്ന്. നിയമപരമായ പ്രശ്‌നങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നതാണ് നല്ലത്.

സാജിറ്റേറിയസ് അഥവാ ധനു രാശി

സാജിറ്റേറിയസ് അഥവാ ധനു രാശി

സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം വസ്ത്രധാരണം കാരണം ശ്രദ്ധ പിടിച്ചു പറ്റുന്ന, പാര്‍ട്ടിയ്ക്കു സാധ്യതയുള്ള ദിവസമാണ്. പാര്‍ട്ടിയില്‍ നിങ്ങളാകും ശ്രദ്ധാകേന്ദ്രം.

കാപ്രിക്കോണ്‍ അഥവാ മകര രാശി

കാപ്രിക്കോണ്‍ അഥവാ മകര രാശി

കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം പൊതുവേ ധനഭാഗ്യമുള്ള ദിവസമാണ്. പ്രത്യേകിച്ചും നിക്ഷേപങ്ങളില്‍ നിന്നും. വരവിലും ചെലവിലും ശ്രദ്ധ വച്ചാല്‍ ധന ബാധ്യതകള്‍ ഉണ്ടാകേണ്ടാത്ത ദിവസം. നിങ്ങളുടെ പക്വതയും എക്‌സ്പീരിയന്‍സുമെല്ലാം നിങ്ങളെ രക്ഷിയ്ക്കും. ഇതുപോലെ ജോലിയില്‍ നല്ലപോലെ അധ്വാനിയ്‌ക്കേണ്ട ദിവസവുമാണ്.

അക്വേറിയസ് അഥവാ കുംഭ രാശി

അക്വേറിയസ് അഥവാ കുംഭ രാശി

അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് പുതിയ വസ്തുക്കള്‍ വാങ്ങാന്‍ പറ്റിയ ദിവസമാണ് ഇന്ന്. ഇതുപോലെ ആരാധനാലയങ്ങള്‍ സന്ദര്‍ശിയ്ക്കാന്‍ ഭാഗ്യമുള്ള ദിവസം കൂടിയാണ്.

പീസസ് അഥവാ മീന രാശിയ്ക്ക്

പീസസ് അഥവാ മീന രാശിയ്ക്ക്

പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം പൊതുവേ സംതൃപ്തിയുള്ള ദിവസമാണ്. നിങ്ങളുടെ കമ്പനിയില്‍ നിങ്ങളുടെ സ്ഥാനം ഉറപ്പാണെന്ന വസ്തുത സന്തോഷം നല്‍കുന്ന ദിവസം.

Story first published: Sunday, November 11, 2018, 9:13 [IST]
X
Desktop Bottom Promotion