Latest Updates
-
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്! -
മെയ് 8: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും; ധനവും പ്രണയവും തേടിയെത്തും! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ: 2026 മെയ് 8-ലെ സമ്പൂർണ്ണ നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; പണവും ഭാഗ്യവും കൂടെയുണ്ടാകും! -
കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: 2026 മെയ് 7 രാശിഫലം -
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്!
ഈ രാശിക്കാര്‍ക്ക് ഇന്ന് സ്വസ്ഥതക്കുറവ് ഫലം
ഓരോ ദിവസവും ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലായിരിക്കും. ആഴ്ചയുടെ തുടക്ക ദിവസമായ ഇന്ന് നിങ്ങളുടെ രാശിപ്രകാരം എന്തൊക്കെയാണ് സംഭവിക്കാന്‍ പോവുന്നത് എന്നറിയാന്‍ ആഗ്രഹമില്ലേ? നിങ്ങളുടെ ഇന്ന് നിങ്ങള്‍ക്ക് ഭാഗ്യമാണോ നിര്‍ഭാഗ്യമാണോ കൊണ്ട് വരുന്നത് എന്നറിയാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ജീവിതത്തില്‍ എപ്പോഴും ഭാഗ്യം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ തന്നെയായിരിക്കും നമ്മളോരോരുത്തരും. എന്നാല്‍ ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കും എന്നറിയാന്‍ രാശിപ്രകാരം ശ്രദ്ധിക്കാം.
രാശിപ്രകാരം ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങനെയെല്ലാം ഭാഗ്യം ഉണ്ടാവും എന്ന് നോക്കാം. ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുക. ഒക്ടോബര്‍ 15 തിങ്കളാഴ്ച സൂര്യ രാശിപ്രകാരം നിങ്ങള്‍ക്ക് എന്തൊക്കെ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു എന്ന് നോക്കാം. ഇന്ന് നിങ്ങളില്‍ ഏതൊക്കെ രാശിക്കാര്‍ക്ക് ഭാഗ്യമാണെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യതടസ്സം, മാനസിക വിഷമം, സ്വസ്ഥതക്കുറവ്,രോഗങ്ങള്‍ എന്നിവക്കുള്ള സാധ്യത ഉണ്ട്. ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ വളരെ മറക്കാനാവാത്ത ഒരു മോശം ദിവസമായിരിക്കും. ഇതിലൂടെ പല കാര്യങ്ങളിലും നിങ്ങള്‍ക്ക് പലരുടേയും യഥാര്‍ത്ഥ സ്വഭാവം മനസ്സിലാക്കാന്‍ സാധിക്കുന്നു.

ഇടവം രാശി
കാര്യപരാജയം, സ്വസ്ഥതക്കുറവ്, ധനനഷ്ടം എന്നിവ നിങ്ങള്‍ക്കുണ്ടാവുന്നു. എന്നാല്‍ വൈകുന്നേരത്തോടെ ഏകദേശം കാര്യങ്ങളെല്ലാം നല്ല രീതിയില്‍ ആവുന്നതിനുള്ള സാധ്യതയും ഉണ്ട്. എന്നാല്‍ വൈകുന്നേരം വരെ അതീവ ശ്രദ്ധയോടെ മാത്രമേ ഓരോ കാര്യങ്ങളും ചെയ്യാന്‍ പാടുകയുള്ളൂ.

മിഥുനം രാശി
കാര്യവിജയം, സുഹൃത്സമാഗമം, പരീക്ഷകളില്‍ വിജയം, സാമ്പത്തിക നേട്ടം എന്നിവ മിഥുനം രാശിക്കാര്‍ക്ക് ഇന്നുണ്ടാവുന്നു. മാത്രമല്ല പല വിധത്തിലുള്ള യാത്രകള്‍ക്കുള്ള സാധ്യതയും ഇതിലൂടെ നേട്ടവും നിങ്ങള്‍ക്കുണ്ടാവുന്നു. നടക്കാതെ പോവുന്ന പല കാര്യങ്ങളിലേയും ചര്‍ച്ചകള്‍ ഫലവത്താകുന്നതിനുള്ള സാധ്യതയും കാണുന്നുണ്ട്.

കര്‍ക്കിടകം രാശി
മത്സര വിജയം, പരീക്ഷീ വിജയം, സാമ്പത്തിക നേട്ടം എന്നിവ ഇന്നത്തെ ദിവസഫലപ്രകാരം കര്‍ക്കിടകം രാശിക്കാര്‍ക്ക് ഉണ്ടാവുന്നുണ്ട്. ജീവിതത്തില്‍ നടക്കാതെ പോയ പല ആഗ്രഹങ്ങളും നടക്കുന്നതിനുള്ള സാധ്യത കാണുന്നു. ഇതിലൂടെ ജീവിതത്തില്‍ പല വിധത്തിലുള്ള പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനും വളരെ നല്ല ദിവസമാണ് ഇന്ന്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യതടസ്സം, സ്വസ്ഥതക്കുറവ്, വയറു സംബന്ധമായ രോഗങ്ങള്‍ എന്നിവക്കുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ വൈകുന്നേരത്തോടെ കാര്യങ്ങള്‍ നേരെയാവുന്നതിനുള്ള സാധ്യത കാണപ്പെടുന്നു. വൈകുന്നേരം ആവുന്നതോടെ പല നടക്കാത്ത കാര്യങ്ങള്‍ക്കും ഒരു തീരുമാനമാവുന്നതിനുള്ള സാധ്യത കാണപ്പെടുന്നു.

കന്നി രാശി
കാര്യതടസ്സം, സ്വസ്ഥതക്കുറവ്, കാര്യങ്ങളില്‍ മാന്ദ്യം എന്നിവ കാണപ്പെടുന്നു. പല കാര്യങ്ങളിലും തെറ്റായ തീരുമാനം എടുക്കുന്നതിനുള്ള പ്രവണത കാണപ്പെടുന്നു. ജീവിതത്തിലെ പ്രധാനപ്പെട്ട പല കാര്യങ്ങള്‍ക്കും അല്പം ശ്രദ്ധയോടെ ഇന്നത്തെ ദിവസം തീരുമാനം എടുക്കണം. എന്നാല്‍ വൈകുന്നേരം മുതല്‍ കാര്യങ്ങള്‍ മെച്ചപ്പെടുന്നു.

തുലാം രാശി
കാര്യവിജയം, മത്സരപ്പരീക്ഷകളില്‍ വിജയം, സാമ്പത്തിക നേട്ടം, അംഗീകാരം എന്നിവക്കുള്ള സാധ്യത തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാത്തു വെച്ചിട്ടുണ്ട്. പല ആഗ്രഹങ്ങളും നടക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള കാര്യങ്ങളില്‍ അല്പം ശ്രദ്ധ കൊടുത്ത് ചെയ്യുന്നത് ഉന്നത വിജയത്തിലേക്ക് ഇവരെ എത്തിക്കുന്നു.

വൃശ്ചികം രാശി
കാര്യപരാജയം, അഭിമാനക്ഷതം, ധനനഷ്ടം, ചീത്തപ്പേര് എന്നിവക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അത് ജീവിതത്തെ കൂടുതല്‍ പ്രതിസന്ധിയില്‍ എത്തിക്കുന്നു. എന്നാല്‍ വൈകുന്നേരത്തോടെ കാര്യങ്ങള്‍ക്ക് തീരുമാനമെടുക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

ധനുരാശി
കാര്യവിജയം, ഇഷ്ടഭക്ഷണം കഴിക്കുന്നതിനുള്ള ഭാഗ്യം, ആഗ്രഹപൂര്‍ത്തീകരണം എന്നിവക്കുള്ള സാധ്യത വളരെ കൂടുതലാണ്. പല നടക്കാതെ പോയ യാത്രകളും നടക്കുന്നു. ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്നു. ധനു രാശിക്കാര്‍ക്ക് പൊതുവേ ഇന്നത്തെ ദിവസം വളരെ നല്ലതായിരിക്കും.

മകരം രാശി
കാര്യതടസ്സം, അലച്ചില്‍, സ്വസ്ഥതക്കുറവ് എന്നിവ കാണപ്പെടുന്നു. എന്നാല്‍ വൈകുന്നേരത്തോടെ ഇതിനെല്ലാം പരിഹാരം കാണുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ ലഭിക്കുമെങ്കിലും അശ്രദ്ധ കൊണ്ട് അതെല്ലാം വെള്ളത്തിലാവുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

കുംഭം രാശി
ബന്ധുസമാഗമം, വിവാഹം, സാമ്പത്തിക നേട്ടം, കാര്യവിജയം എന്നിവക്കുള്ള സാധ്യത കാണപ്പെടുന്നു. മാത്രമല്ല നടക്കാതെ പോയ പല കാര്യങ്ങളും നടക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും ലഭിക്കുന്നു. കുംഭം രാശിക്കാര്‍ക്ക് പൊതുവേ നല്ല ദിവസമായിരിക്കും ഇന്ന്.

മീനം രാശി
കാര്യ വിജയം, തൊഴില്‍ വിജയം, ധനയോഗം, സാമ്പത്തിക നേട്ടം എന്നിവക്കുള്ള സാധ്യത കാണപ്പെടുന്നു. കൊടുത്ത കടം തിരിച്ച് കിട്ടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. മീനം രാശിക്കാര്‍ക്ക് പൊതുവേ ഇന്നത്തെ ദിവസം വളരെ നല്ലതായാണ് കടന്നു പോവുന്നത്. ഇത് ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നു.



Click it and Unblock the Notifications