Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
ഇന്ന് Dec 7വെള്ളി, അമാവാസി, ഇന്നത്തെ രാശിഫലം അറിയൂ
ഇന്ന് വെള്ളി, അമാവാസി, ഇന്നത്തെ രാശി ഫലം അറിയൂ
ഇന്ന് 2018 ലെ അവസാന അമാവാസി കൂടിയാണ്. ഇനിയൊരു അമാവാസി 2018ല്‍ ഇല്ല. ജ്യോതിഷ പ്രകാരം പ്രപഞ്ചത്തിലെ ഓരോ മാറ്റങ്ങളും നമ്മിലും ഏറെ മാററങ്ങള്‍ കൊണ്ടു വരുന്നുണ്ട്. അതായത് രാശി പ്രകാരം കൂടിയുള്ള മാറ്റങ്ങള്‍.
ചില മാറ്റങ്ങള്‍ രാശി അഥവാ സോഡിയാക് സൈന്‍ പ്രകാരം നല്ല മാറ്റങ്ങളാകും, ചിലത് മോശം മാറ്റങ്ങളാകും. ഒന്നല്ല, രാശി സ്വാധീനത്തെ ഒന്നിലധികം കാര്യങ്ങള്‍ സ്വാധീനിയ്ക്കുന്നുണ്ട്.
ഇന്നത്തെ ദിവസം, അതായത് 2018 ഡിസംബര്‍ 7 വെള്ളിയാഴ്ചയിലെ നിങ്ങളുടെ രാശി ഫലം പറയുന്ന കാര്യങ്ങള്‍ എന്തെല്ലാമെന്നു നോക്കൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ആശയക്കുഴപ്പമുണ്ടാകുന്ന ദിവസമാണിത്. കൃത്യമായി ഒരു തീരുമാനമെടുക്കാന്‍ ചിന്താക്കുഴപ്പം വരുന്ന ദിവസം. ഇതു കൊണ്ടു തന്നെ പല കാര്യങ്ങളും ഏറെ നിരീക്ഷിയ്ക്കും. ഇതു ദോഷമല്ല, എന്നാല്‍ ഇത്തരം വഴികളിലൂടെ പണം നഷ്ടപ്പെടാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം എടുത്തു ചാടിയുള്ള പ്രവൃത്തികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് സമ്മര്ദമുണ്ടാക്കുകയേയുള്ളൂ. ഇതിനു പകരം കാര്യങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കി പ്രവര്‍ത്തിയ്ക്കാന്‍ ശ്രമിയ്ക്കുക. കാര്യങ്ങള്‍ നിയന്ത്രണാതീതമാണെന്നു തോന്നിയാല്‍ ശാന്തത തോന്നാനുള്ള വഴികള്‍, ധ്യാനം, പാട്ട് തുടങ്ങിയവ പരീക്ഷിയ്ക്കുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം ആരോഗ്യ സംബന്ധമായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്ന ദിവസമാകും. ഇതു കൊണ്ടു തന്നെ ആഹാര സംബന്ധമായ കാര്യങ്ങളിലും ശ്രദ്ധിയിക്കും. പുതിയ ജോലിയ്ക്കു സാധ്യതയുള്ള, നിങ്ങളുടെ ജീവിതത്തില്‍ ഇതിലൂടെ പുതിയ അദ്ധ്യായം തുറക്കപ്പെടാന്‍ സാധ്യതയുള്ള ദിവസം കൂടിയാണ്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം ആഹ്ലാദിയ്ക്കാനും ആനന്ദിയ്ക്കാനും ഉള്ള ദിവസമാണ്. ഈ സന്തോഷം നിങ്ങളുടെ മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലും നിഴലിയ്ക്കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം പൊതുവേ ഇമോഷണലാകും. ഇതു നിങ്ങളുടെ പെരുമാറ്റത്തില്‍ നിഴലിയ്ക്കുകയും ചെയ്യും. എന്നാല്‍ ഇത്തരം ദേഷ്യവും എടുത്തു ചാട്ടവും വൈകാരികമായ പെരുമാറ്റവുമെല്ലാം പ്ലാനുകള്‍ നശിപ്പിയ്ക്കുകയും ചെയ്യും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ സയമവും കൂട്ടുകാര്‍ക്കൊപ്പവും കുടുംബത്തിനൊപ്പവും ചെലവഴിയ്ക്കുന്ന ദിവസമാണ്. വസ്തു വാങ്ങാനും റിയല്‍ എസ്്റ്റേറ്റ് കാര്യങ്ങള്‍ക്കും ചേര്‍ന്ന ദിവസമാണ്. പൊതുവേ മനസു ഫ്രീയായ ദിവസമെന്നു പറയാം.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം പഴയ കണക്കുകള്‍ ബാക്കിയുണ്ടെങ്കില്‍ തീര്‍ക്കേണ്ട ദിവസമാണ്. ഇത് നല്ലതെങ്കിലും മോശമെങ്കിലും. ഇതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ സര്‍പ്രൈസുകള്‍ നല്‍കുകയും ചെയ്യും. അതും മെച്ചത്തിലൂടെയുളള സര്‍പ്രൈസുകള്‍. പല സംഭവ വികാസങ്ങളും നടക്കുന്ന കാര്യമാകും, ഇന്ന്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം തലച്ചോറിനേക്കാള്‍ ഹൃദയം കൊണ്ടു ചിന്തിയ്ക്കുന്ന ദിവസമാകും. നിങ്ങളുടെ വികാരങ്ങളെ അടക്കി വയ്ക്കാന്‍ കഴിഞ്ഞെന്നു വരില്ല, ഇതിന്റെ ആവശ്യവുമില്ല. എന്നാല്‍ ഏതു രീതിയില്‍ ഇത് പ്രകടിപ്പിയ്ക്കണം എന്നതില്‍ ശ്രദ്ധ വേണം. മറ്റുളളവര്‍ തെറ്റിദ്ധരിയ്ക്കാത്ത വിധത്തല് വേണം, പ്രകടനം.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ നിങ്ങളുടെ മേലധികാരികള്‍ വിശ്വസിച്ച് പല ഉത്തരവാദിത്വങ്ങളും ഏല്‍പ്പിയ്ക്കാന്‍ സാധ്യതയുള്ള ദിവസമാണ്. ഇതു വഴി സാമ്പത്തികത്തിനും സാധ്യതയുണ്ട്. ഇത് ഭാഗ്യം തന്നെയാണ്.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം പൊസറ്റീവിറ്റിയും ഊര്‍ജവും ശുഭാപ്തി വിശ്വാസവുമുള്ള ദിവസമാണ്. ഇത് ദിവസത്തിന്റെ ഒടുക്കം വരെ എനര്‍ജി നിറയ്ക്കും. ഇത് ജോലിയിലും ബിസിനസിലുമെല്ലാം സഹായിക്കുകയും ചെയ്യും. ദാമ്പത്യപരമായും നല്ല ദിവസമാണ്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം ബോസിനേയും പ്രിയപ്പെട്ടവരേയും സന്തോഷിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ദിവസമാണ്. ഇത് നിങ്ങളിലെ കഴിവുകള്‍ പുറത്തു കൊണ്ടു വരും. പൊതുവേ ഏറെ സംതൃപ്തി ലഭിയ്ക്കുന്ന ദിവസമാണ്.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം യാത്രകള്‍ക്കു താല്പര്യം തോന്നുന്ന ദിവസമാണ്. ഇത് സ്ട്രെസുകള്ക്കിടയില് അത്യാവശ്യമവുമാണ്. ഏകാന്തത ആഗ്രഹിയ്ക്കുന്നുവെങ്കിലും കൂട്ടുകാരേയോ കുടുംബത്തേയോ ഒപ്പം കൂട്ടാനും സാധ്യതയുണ്ട്.



Click it and Unblock the Notifications
