Latest Updates
-
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ
ഇന്നത്തെ രാശി ഫലം( 6 OCT 2018) അറിയൂ
ഇന്നത്തെ രാശി ഫലം( 6 OCT 2018) അറിയൂ
വരും ദിവസങ്ങളിലേയ്ക്ക് ആശയോടെ, ആശങ്കയോടെ ഉറ്റു നോക്കുന്നവരാണ് നാമെന്നു പറഞ്ഞാല്‍ തെറ്റില്ല. വരാനിരിയ്ക്കുന്നത് നല്ലതോ ചീത്തയോ എന്ന ചിന്ത എല്ലാവര്‍ക്കുമുണ്ടാകും. നമ്മുടെ ജീവിതത്തില്‍ അടുത്തതായി എന്താണ് സംഭവിയ്ക്കുകയെന്ന, അതറിയാനുള്ള ജിജ്ഞാസയും പതിവാണ്. നല്ലതു മാത്രം വരാനും ചീത്ത ഒഴിവാകാനും എല്ലാവരും ആഗ്രഹിയ്ക്കുകയും ചെയ്യുന്നു.
രാശി പ്രകാരം ഓരോ ദിവസവും മാറി മറയും. ചിലപ്പോള്‍ നല്ലതാകും, ചിലപ്പോള്‍ ദോഷമാകും. ഗ്രഹ സ്വാധീനം നല്ലതെങ്കില്‍ ഫലം നല്ലത്, അല്ലെങ്കില്‍ മോശം.
രാശി പ്രകാരം ഒക്ടോബര്‍ 6 ശനിയാഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ വ്യക്തിത്വം മറ്റുള്ളവരെ ആകര്‍ഷിയ്ക്കുന്ന ദിവസമാകും. ഇത് നിങ്ങള്‍ക്കു പ്രയോജന പ്രദമാകുകയും ചെയ്യും. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധ്യതയുള്ള ദിവസം . ഇതു വഴി നിങ്ങള്‍ക്കു സംതൃപ്തിയും ലഭിയ്ക്കും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മാനേജര്‍, അഡ്മിന് ജോലിക്കാര്‍ക്ക് ഏറെ മികച്ചതാണ്. നിങ്ങളുടെ പ്രയത്നത്തേക്കാള്‍ കൂടുതല്‍ ഫലം ലഭിയ്ക്കുന്ന ദിവസമാണിന്ന്. നിങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്നവരുടെ സഹകരണം കൂടിയാണ് ഇതിനു കാരണം. ലീഡര്‍ഷിപ്പ്, ടീം വര്‍ക്ക് എന്നിവയ്ക്ക് സാധ്യത കൂടുതലാണ്, ഇവ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തുകയും ചെയ്യും. നിങ്ങളുടെ മാനേജര്‍ എന്ന നിലയ്ക്കുള്ള കഴിവുകള്‍ തുറന്നു കാണിയ്ക്കാന്‍ പറ്റിയ ദിവസം..

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദിനചര്യകളില്‍ അല്പം മാറ്റം വേണമെന്നു തോന്നുന്ന ദിവസമാണ്. ദിവസവുമള്ള ദിനചര്യകള്‍ ബോറടിപ്പിയ്ക്കുന്നുവെന്ന തോന്നലാണ് കാരണം. നിങ്ങളുടെ ക്രിയേറ്റീവിറ്റി നിങ്ങളുടെ ജോലിയില്‍ കൂടുതല്‍ സംതൃപ്തി നല്കുന്ന ദിവസം കൂടിയാണ് ഇന്ന്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിക്കാര്‍ ആവശ്യമില്ലാതെ മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാന്‍ പോകാതിരിയ്ക്കുന്നതാണ് നല്ലത്. ഇത് അവര്‍ക്കത്ര രസിച്ചുവെന്നു വരില്ല. ഇത്തരം കാര്യങ്ങളില്‍ ഇന്ന് അമിത ധൈര്യം കാണിയ്ക്കാതിരിയ്ക്കുക.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം എത്ര യാത്ര ചെയ്യേണ്ടി വന്നാലും ലക്ഷ്യത്തിലെത്തുക എന്ന തോന്നലുണ്ടാകും. അതായത് ലക്ഷ്യം മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനം എന്നര്‍ത്ഥം. നിങ്ങളുടെ കഴിവുകള്‍ കൂടുതല്‍ വികസിപ്പിയ്ക്കാന്‍ പറ്റിയ കോഴ്സുകളില്‍ ചേരുന്നതു നല്ലതാകും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം പുതിയ ആളുകളെ കാണുന്നതിനും പുതിയ സ്ഥലത്തേയ്ക്കു പോകുന്നതിനുമെല്ലാം സാധ്യതകളുള്ള ദിവസമാണ്. ഇത് ഗുണം ചെയ്യുകയും ചെയ്യും. സാഹസികമായ കാര്യങ്ങള്‍ക്കു താല്പര്യമുണ്ട്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം യാത്രയ്ക്കു പ്ലാന്‍ ചെയ്യുന്ന ദിവസമാകും. കുടുംബത്തോടൊപ്പമോ ബിസിനസിനു വേണ്ടിയോ കുടുംബത്തിനു വേണ്ടിയോ അല്ല. നിങ്ങളുടെ ബോറടി മാറ്റാനുള്ള യാത്ര. വ്യക്തിപരമായ കാര്യങ്ങളേക്കാള്‍ കുടുംബത്തിന്റെ കാര്യങ്ങള്‍ക്കു പ്രാധാന്യം നല്കുന്ന ദിവസം. ഇന്നത്തെ ദിവസം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയം നേടാന്‍ പറ്റുന്ന ദിവസമാണ്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഏറെക്കാലമായി നടത്താതെ വച്ചിരുന്ന കാര്യങ്ങള്‍ നടത്തുന്ന ദിവസമാകും, ഇന്നത്തേത്. എന്നാല്‍ ഇത് നിങ്ങളുടെ ആരോഗ്യത്തെ ബാധിയ്ക്കാതെ നോക്കുക. കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും ഒപ്പം സമയം ചെലവഴിയ്ക്കേണ്ടത് അത്യാവശ്യമാണ്.

സാജിറ്റേറിസ് അഥവാ ധനു രാശി
സാജിറ്റേറിസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം വാഗ്ദാന ദിവസമാണ്. അതായത് ഏറെക്കാര്യങ്ങള്‍ ലഭിയ്ക്കുന്ന ദിവസം. ആര്‍ട്ടിസ്റ്റുകള്‍ക്ക് പൊതുവേ ഭാഗ്യദായകമായ ദിവസമാണ് ഇന്ന്. പ്രത്യേകിച്ചും റേഡിയോ ജോക്കികള്‍ക്കും ടെലിവിഷന്‍ അവതാരകര്‍ക്കും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് അവസരങ്ങള്‍ രണ്ടാം തവണ വാതിലില്‍ വന്നു മുട്ടാറില്ലെന്ന കാര്യം ഓര്ത്തിരിയ്ക്കേണ്ട ദിവസമാണ് ഇന്ന്. വന്നു ചേരുന്ന അവസരങ്ങള്‍ ഉപയോഗിയ്ക്കാന്‍ സാധിയ്ക്കുന്ന ദിവസം. മത്സരങ്ങളില്‍ വിജയം വരിയ്ക്കാന്‍ പറ്റുന്ന ദിവസം കൂടിയാണ്. സോഷ്യല്‍ ലൈഫിലും പൊതുവേ ആക്ടീവായ ദിവസം.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളെ താഴ്ത്താന്‍ ശ്രമിയ്ക്കുന്നവര്‍ ഇതിനായി ശ്രമിയ്ക്കുന്ന ദിവസമാണ് ഇന്ന്. എന്നാല്‍ ഇതില്‍ നിങ്ങള്‍ പരാജയപ്പെടില്ല. നിങ്ങളുടെ ആത്മവിശ്വാസവും കഴിവും നിങ്ങളെ സഹായിക്കും. നിങ്ങളുടെ പങ്കാളിയില്‍ നിന്നും നിങ്ങള്‍ക്കു നിശബ്ദ പിന്തുണ ഉണ്ടാകുമെന്നതാണ് ഏറ്റവും വലിയ കാര്യം.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം ഫിസോസഫി സംബന്ധമായ ചിന്തകളുണ്ടാകുന്ന ദിവസം. കാര്യങ്ങള്‍ അതിന്റേതായ രീതിയില്‍ കാണാന്‍ സാധിയ്ക്കുന്ന ദിവസം കൂടിയാണ് ഇന്ന്. നിങ്ങള്‍ക്കു സമ്മര്‍ദമുണ്ടാക്കുന്ന ചീത്ത വാര്‍ത്ത കേള്‍ക്കാന്‍ സാധ്യതയുളള ദിവസം കൂടിയാണ് ഇന്ന്.



Click it and Unblock the Notifications