Latest Updates
-
സൽമാൻ ഖാന്റെ ഈ ലുക്ക് കണ്ടാൽ ഞെട്ടും! 'സിക്കന്ദർ' ചിത്രത്തിനായി താരം നടത്തിയ അവിശ്വസനീയമായ മാറ്റം -
കഠിനമായ വേനൽച്ചൂട് വരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
വേനൽച്ചൂടിൽ തളർന്നുപോകുന്നുണ്ടോ? ഒആർഎസ് വേണോ അതോ ആം പന്നയോ? അറിയേണ്ടതെല്ലാം -
അപകടം പതിയിരിക്കുന്നു! കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐഎംഡി മുന്നറിയിപ്പ് ഇങ്ങനെ -
കടുത്ത ചൂടിൽ ഗർഭസ്ഥ ശിശുവിന് അപകടമോ? ഗർഭിണികൾ അറിയേണ്ട അടിയന്തര സുരക്ഷാ മുൻകരുതലുകൾ ഇതാ! -
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? അറിയാതെ പോകരുത് ഈ വലിയ അപകടങ്ങൾ! -
കത്തുന്ന വെയിലിലും ചർമ്മം തിളങ്ങണോ? നൈക്ക സെയിലിലെ ഈ സൂപ്പർ കൂളിംഗ് ഉൽപ്പന്നങ്ങൾ മിസ്സാക്കരുത് -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങളുടെ രഹസ്യം; 72 മണിക്കൂർ കൊണ്ട് വയർ കുറയ്ക്കുന്ന ആ മാജിക് പ്ലാൻ! -
മെയ് 10 ഗ്രഹമാറ്റം: ജീവിതത്തിൽ വഴിത്തിരിവാകുന്ന മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
പഞ്ചകം തുടങ്ങി; ഈ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അറിയാതെ പോകരുത് ഈ വലിയ അബദ്ധം!
രാശി പ്രകാരം ഇന്നത്തെ (3rd Oct 2018 )ദിവസം എങ്ങനെ
രാശി പ്രകാരം ഇന്നത്തെ (3rd Oct 2018 )ദിവസം എങ്ങനെ
ഭാഗ്യവും നിര്‍ഭാഗ്യവും സുഖവും ദുഖവുമെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. ഓരോ ദിവസത്തേയും അനുഭവങ്ങളുമാണ്. എല്ലാവര്ക്കും എല്ലാ ദിവസം നല്ലതാകണം എന്നില്ല. എല്ലാവര്ക്കും എല്ലാ ദിവസവും മോശവുമാകില്ല. ന്ല്ലതായ ദിവസങ്ങളുണ്ടാകും. മോശമായ ദിവസങ്ങളുമുണ്ടാകും. നല്ലതും ചീത്തയുമായ ദിവസങ്ങളുമുണ്ടാകും.
രാശി ചക്രം മാറി മറിയുന്നത്, ഗ്രഹങ്ങളുടെ സ്വാധീനം വ്യത്യാസപ്പെടുന്നത്, ഇങ്ങനെ പല കാരണങ്ങളും ദിവസത്തെ സ്വാധീനിയ്ക്കുന്നു. ഒരു പരിധി വരെ ഇത് നമ്മുടെ നിയന്ത്രണത്തില്‍ മാത്രം ഒതുങ്ങില്ലെന്നര്ത്ഥം. താന്‍ പാതി ദൈവം പാതി എന്നു പറയുന്നതു പോലെ.
ഇന്നത്തെ ദിവസം, അതായത് ഒക്ടോബര്‍ 3 ബുധനാഴ്ച രാശി ചക്രം അഥവാ സോഡിയാക് സൈന്‍ നിങ്ങള്‍ക്ക് അനുകൂലമാണോ, പ്രതികൂലമാണോ എന്നറിയാം.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം ചില പ്രശ്നങ്ങളില്‍ പോയി പെടും എന്നു പറയാന്‍ സാധിയ്ക്കും. എങ്കിലും ഉച്ചയോടെ ഇതിനു പരിഹാരവുമുണ്ടാകും. വൈകീട്ടോടെ വളരെ ശാന്തതയും സൗമ്യതയുമെല്ലാം തിരിച്ചു കിട്ടുകയും ചെയ്യും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം പണവും സ്നേഹവുമെല്ലാം വന്ന ചേരുന്ന ദിവസമാണ്. പ്രൊഫഷണല്‍ സമീപനം നിങ്ങള്‍ക്ക് ഇന്നു ബിസിനസില്‍ നേട്ടമുണ്ടാക്കുന്ന ദിവസമാണ് ഇന്ന്. ഇതു പുതിയ ഉല്പന്നം പുറത്തിറക്കുകയോ ഉള്ളതു പരിഷ്കരിയ്ക്കുകയോ എന്തായാലും തന്നെ ലാഭമാകും. രാവിലെ നിങ്ങളിലെ ലീഡറും വൈകീട്ടു പ്രണയിതാവും പുറത്തു വരുന്ന ദിവസമെന്നു പറയാം.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളെന്നതാണെന്നു മറ്റുള്ളവരെ കാണിച്ചു കൊടുക്കാനുള്ള ദിവസമാണ്. നിങ്ങളുടെ ശുഭാപ്തി വിശ്വാസം എല്ലാവരേയും കടത്തി വെട്ടും. ഇത് ജോലിയില്‍ ആയാലും. മറുസെക്സിനെ ആകര്‍ഷിയ്ക്കാന്‍ സധിയ്ക്കും. നല്ലൊരു പ്രണയത്തിനുള്ള സാധ്യതയുമുണ്ട്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം ബന്ധുവിന്റെ ആരോഗ്യസ്ഥിതി ഉത്കണ്ഠയുണ്ടാക്കുന്ന ദിവസവമാണ്. കുടുംബപരമായ കാര്യങ്ങളില്‍ ശ്രദ്ധിയ്ക്കേണ്ട ദിവസം. തിരക്കേറിയ, അതേ സമയം ലാഭമുള്ള ദിവസമാകും, ഈ രാശിക്കാര്‍ക്ക് ഇന്ന്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം ഉച്ചയ്ക്കു മുന്‍പേ തന്നെ മീറ്റിംഗുകള്‍ അവസാനിപ്പിയ്ക്കുന്നതാണ് നല്ലതെന്നു പറയാം. വൈകീട്ടോടെ വളരെ നല്ല ദിവസമാകും. പൊതുവേ സമ്മിശ്ര ഫലമുള്ള ദിവസം എന്നാണ് പറയേണ്ടത്.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം ആലോചിച്ചു പ്രവര്‍ത്തിയ്ക്കേണ്ട ദിവസമാണ്. നിങ്ങളറിയാതെ കുഴപ്പങ്ങള്‍ നിങ്ങളെ പിടി കൂടാന്‍ സാധ്യതയുള്ള ദിവസം. ജോലിയില്‍ നിങ്ങളെ ആര്‍ക്കും തോല്പ്പിയ്ക്കാന് കഴിയില്ല, മാത്രമല്ല, ജോലിയിലെ നിങ്ങളുടെ കഴിവ് നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കും പ്രയോജനകരമാകും. വൈകീട്ടോടെ കുടുംബവുമൊത്ത് സന്തോഷകരമായ നിമിഷങ്ങള്‍ പങ്കിടാന്‍ സാധ്യതയുമുണ്ട്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങള്‍ക്കു താല്പര്യമുളള പ്രത്യേക വിഷയത്തില്‍ എന്തെങ്കിലും ചെയ്യാന്‍ സാധിയ്ക്കും. കഴിഞ്ഞു പോയ ചിന്തകളും ഓര്‍മകളും നിങ്ങളുടെ മനസിലേയ്ക്കു വരുന്ന ദിവസമാണ് ഇന്ന്. നിങ്ങളുടെ മനസ്, ചിന്ത ഒരു സ്പെഷല്‍ ആളോടു പറയാന്‍ സാധിയ്ക്കുന്ന ദിവസമാണ് ഇന്ന്. സന്തോഷകരമായ ദിവസമാകും പൊതുവേ.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം കലപരമായ കഴിവുകളില്‍ മുന്നിട്ടു നില്ക്കുന്ന ദിവസമാകും, ഇന്ന്. ഇത് ഡാന്‍സോ പാട്ടോ എന്തു വേണമെങ്കിലും ആകാം. വൈകീട്ടോടെ പ്രണയം നിറഞ്ഞ നിമിഷങ്ങളുണ്ടാകും, പ്രണയിക്കുന്നവര്‍ക്കൊപ്പം ഡ്രൈവ്, ഡിന്നര്‍ എന്തെങ്കിലും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം ദൈവത്തോടും ഇത്തരം കാര്യങ്ങളോടും അടുത്തു നില്ക്കുന്ന ദിവസമാകും. ജോലികളില്‍ സന്ദര്‍ഭത്തിന് അനുസരിച്ച് ഉയരുക. നിങ്ങളുടെ മേലധികാരികളില്‍ നിന്നും അഭിനന്ദനം ലഭിയ്ക്കുന്ന ദിവസമാകും, അത്. ആരോഗ്യത്തില്‍ ശ്രദ്ധ വേണം.

കാപ്രികോണ്‍ അഥവാ മകര രാശി
കാപ്രികോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം പല തരം സര്‍പ്രൈസുകളുണ്ടാകും. നല്ലതും ചീത്തയുമെല്ലാം ഇതില്‍ പെടും. അവസരങ്ങളുണ്ടാകും, വെല്ലുവിളികളുണ്ടാകും, അത്ര നല്ലതല്ലാത്ത കാര്യങ്ങളുണ്ടാകും. ജോലിയില്‍ ചെറിയ വീഴ്ചകള്‍ക്ക് നിങ്ങള്‍ അവസരമുണ്ടാക്കും. ഇതു കാര്യമായ ദോഷം വരുത്തില്ലെങ്കിലും. ദിവസത്തിനൊടുവില്‍ സന്തോഷകരമായ അനുഭവങ്ങളുമുണ്ടാകും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക പ്ലാനിംഗുകളില്‍ ശ്രദ്ധ വയ്ക്കുന്ന ദിവസമാണ്. കാര്യമായ സാമ്പത്തിക പ്രശ്നം അനുഭവപ്പെടാത്ത ദിവസം. നിങ്ങളെ ലക്ഷ്യത്തില്‍ നിന്നും പിന്തിരിപ്പിയ്ക്കാന് ആളുകളുണ്ടാകുമെങ്കിലും ഇതില്‍ ചെന്നു വീഴരുത്.



Click it and Unblock the Notifications