Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
ഒക്ടോബറിലെ അവസാന ദിനത്തിലെ രാശിഫലം അറിയൂ
ഒക്ടോബറിലെ അവസാന ദിനത്തിലെ രാശിഫലം അറിയൂ
ദിവസങ്ങള്‍ ആഴ്ചകളും മാസങ്ങളും വര്‍ഷങ്ങളുമായി മാറി മറിയും. ഇതനുസരിച്ചു നമ്മുടെ ജീവിതത്തിലും മാറ്റങ്ങള്‍ ഏറെ വരും.
ദിവസങ്ങള്‍ മാറി മറിയുന്നതില്‍ രാശി അഥവാ സോഡിയാക് സൈനിനു സ്വാധീനമുണ്ട്. ചില പ്രത്യേക ദിവസങ്ങള്‍ ചില പ്രത്യേക രാശിക്കാര്‍ക്കു ഗുണകരമാകും. മറ്റു ചില രാശിക്കാര്‍ക്കിത് ദോഷവും. അടുത്ത ദിവസം വീണ്ടും മാറി മറയാം.
നല്ല ദിവസത്തേക്കായുള്ള പ്രാര്‍ത്ഥനകള്‍ക്കും കര്‍മങ്ങള്‍ക്കുമൊപ്പം ഗ്രഹ, രാശി സ്വാധീനം കൂടി നല്ലതാണെങ്കില്‍ മാത്രമേ നമുക്ക് ഒരു ദിവസം നല്ലതാകൂ, ഭാഗ്യമാകൂ.
രാശി നിങ്ങള്‍ക്ക് അനുകൂലമാണെങ്കില്‍ നല്ല ദിവസമാകും, നിങ്ങളുടെ മുന്നില്‍. എന്നാല്‍ പ്രതികൂലമെങ്കില്‍ പ്രതികൂലവും.
രാശി പ്രകാരം ഒക്ടോബര്‍ 31 ബുധനാഴ്ച നിങ്ങള്‍ക്ക് നല്ലതോ ദോഷമോ എന്നറിയാന്‍ സാധിയ്ക്കും. അറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം പുരാതനമായ സ്ഥലങ്ങള്‍ സന്ദര്‍ശിയ്ക്കാന്‍ സാധ്യതയുള്ള ദിവസമാണ്. അതായത് മ്യൂസിയമോ ഇതു പോലെയുള്ള സ്ഥലങ്ങളോ സന്ദര്ശിയ്ക്കാനുള്ള അവസരം ലഭിയ്ക്കും. ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണം.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം അല്പം ബുദ്ധിമുട്ടേറിയ ദിവസമാകും. പ്രയത്ന ഫലം ലഭിയ്ക്കാത്ത ദിവസം. എന്നല്‍ അതു കൊണ്ടു വിഷമിയ്ക്കാനില്ല. ഗ്രഹങ്ങള്‍ പെട്ടെന്നു തന്നെ അനുകൂലമായ മാറ്റം കൊണ്ടു വരിക തന്നെ ചെയ്യും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം പ്രണയം തുറന്നു പറയാന്‍ ധൈര്യമുണ്ടാകുന്ന ദിവസമാണ്. അവരോട് തുറന്നു കാര്യങ്ങള്‍ പറയുന്നത്, നിങ്ങളെന്താണോ അതേ രീതിയില്‍ ആകുന്നത് ഭാവിയില്‍ ഗുണം ചെയ്യും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം ചിന്തകള്‍ പലതുമുണ്ടാകുമെങ്കിലും പ്രവൃത്തികളില്‍ ഇവയുണ്ടാകില്ല. പുതിയ സംരംഭമോ പ്രണയമോ തുടങ്ങാനും ഇതിനു വേണ്ടിയുള്ള നീക്കങ്ങള്‍ തുടങ്ങാനും സാധിയ്ക്കുന്ന ദിവസം.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് തിരിച്ചടികളില്‍ തളരാതെ മുന്നോട്ടു പോകാന്‍ ശ്രമിയ്ക്കേണ്ട ദിവസമാണ് ഇന്ന്. ചില കാര്യങ്ങളില്‍ വീണ്ടും വീണ്ടും ആലോചിച്ചു തീരുമാനമെടുക്കേണ്ട ദിവസമാകും ഇന്ന്. എന്നിരുന്നാലും ഇത് വിജയം നല്‍കുകയും ചെയ്യും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശി കലാ, സാഹിത്യ പരമായ ചില കാര്യങ്ങളില്‍ ഏര്‍പ്പെടുകയും അങ്ങനെ ഇതില്‍ പ്രതീക്ഷിയ്ക്കാത്ത വിജയം ലഭിയ്ക്കുകയും ചെയ്യുന്ന ദിവസമാണ്. ഇതു ഹോബിയാക്കി മാറ്റാനും സാധ്യതയുണ്ട്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങള്‍ എങ്ങനെയാകുമെന്നു പ്രവചിയ്ക്കാന്‍ സാധിയ്ക്കില്ല. വൈകീട്ടോടെ ഇതിനു മാറ്റമുണ്ടാകും. ഗ്രഹ സ്വാധീനമാണു കാരണം. വിഷമിയ്ക്കാതെ ജീവിതം ആസ്വദിയ്ക്കുക. ഏതു നിമിഷവും ഭാഗ്യം തേടി വരാം.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ തിരക്കേറിയ ദിവസമാകും. എങ്കിലും മനസിന് ഉത്സാഹമുണ്ടാകും. ജോലിയില്‍ ബോസിനെ സന്തോഷിപ്പിയ്ക്കും.

സാജിറ്റേറിയസ് അഥവാ ധനു
സാജിറ്റേറിയസ് അഥവാ ധനു വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇന്നത്തെ ദിവസം ജോലി സംബന്ധമായ മികവുള്ള ദിവസമാണ്. ദൃഢനിശ്ചയവും സമര്‍പ്പണവും ജോലിയില്‍ ഗുണം നല്കുന്ന ദിവസം. അഭിനന്ദനങ്ങള്‍ നിങ്ങള്‍ക്ക് പ്രോത്സാഹനമാകും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയില്‍ പെട്ടവര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ അല്ലാതെ മറ്റു കാര്യങ്ങള്‍ക്ക് സമയമുണ്ടാകില്ലെന്നു വേണം, പറയാന്‍. നയതന്ത്രജ്ഞതയും ആശയ വിനിമയത്തിനുള്ള കഴിവും മീറ്റിംഗുകളില്‍ സഹായിക്കും. ഇതുപോലെ ആളുകളെ മനസിലാക്കാനുള്ള കഴിവും. മുന്‍പത്തെ കഠിനാധ്വാനത്തിന് ഫലമുണ്ടാകുകയും ചെയ്യും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയില്‍ പെട്ടവര്‍ക്ക് ഇന്നത്തെ ദിവസം ലോജിക്കും ഇമോഷനും ബാലന്‍സായി പോകുന്ന ദിവസമാണ്. ബിസിനസും സന്തോഷവും കൈകാര്യം ചെയ്യാന്‍ സാധിയ്ക്കുന്ന ദിവസം. ചില ചെറിയ പ്രശ്നങ്ങള്‍ അലട്ടുന്ന ദിവസം കൂടിയാണ്.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയില്‍ പെട്ടവര്‍ക്ക് ഇന്നത്തെ ദിവസം വിദേശ സഞ്ചാരത്തിന് യോഗമുളള ദിവസമാണ്. ഇത്തരം പ്ലാനുകള്‍ക്ക് വഴി തെളിയുന്ന ദിവസം. ഇതു പഠനത്തിനായാലും ജോലിയ്ക്കായാലും.



Click it and Unblock the Notifications