Latest Updates
-
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ -
ഭഗവാന് നേരിട്ട് തലയില്‍ കൈവച്ചനുഗ്രഹിക്കുന്നവര്: ഈ രാശിക്കാരെ ചേര്‍ത്ത് നിര്‍ത്തും -
മീനത്തില്‍ 27 നാളിനും തെളിയുന്ന ദോഷങ്ങള്‍ : ഗുണവര്ദ്ധനവും അത്യപൂര്‍വ്വ നേട്ടങ്ങളും കൂടെ വരും -
ശരീരത്തെ വിഷമുക്തമാക്കും, പ്രതിരോധത്തിനും അത്യുത്തമം: മഞ്ഞള്‍-നാരങ്ങ പാനീയം ഇപ്രകാരം -
കഴിക്കുന്നത് ഈ ഭക്ഷണങ്ങളെങ്കില്‍ ഹൃദയം സ്മാര്‍ട്ടാവും, ഒപ്പം മറ്റ് ചിലഗുണങ്ങളും നല്‍കും പൊട്ടാസ്യം കലവറ -
ഗ്രഹണയോഗം: കൃത്യം 14 ദിവസത്തിനുള്ളില്‍ കേതു-ചന്ദ്രസംയോഗം, ഉത്തമസ്ഥാനങ്ങളില് 4 രാശിക്ക് ധനമഴ പെയ്യും -
ശുക്ര-വ്യാഴ സംയോഗത്തില്‍ ഗജലക്ഷ്മി രാജയോഗം: സമൃദ്ധിയും ഐശ്വര്യവും 6 രാശിക്കാരില്‍ കെടാതെ നില്ക്കും -
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും
ഇന്നത്തെ രാശിഫലം(29 Oct 2018) )അറിയൂ
ഇന്നത്തെ രാശിഫലം(29 Oct 2018) )അറിയൂ
ദിവസങ്ങള്‍ മാറി മറിഞ്ഞു വരും. നമ്മുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങളും. ദിവസങ്ങള്‍ നല്ലതും ചീത്തയുമാക്കുന്നത് ഒരു പിടി ഘടകങ്ങളാണ്. നമുക്കു നിയന്ത്രിയ്ക്കാന്‍ കഴിയുന്നതും കഴിയാത്തുമായ ഒരു പിടി ഘടകങ്ങള്‍. ഇതില്‍ നമ്മുടെ പ്രവൃത്തികള്‍ക്കടക്കം പങ്കുണ്ട്.ചില ദിവസങ്ങള്‍ നല്ല ദിവസത്തേക്കായുള്ള പ്രാര്‍ത്ഥനകള്‍ക്കും കര്‍മങ്ങള്‍ക്കുമൊപ്പം ഗ്രഹ, രാശി സ്വാധീനം കൂടി നല്ലതാണെങ്കില്‍ മാത്രമേ നമുക്ക് ഒരു ദിവസം നല്ലതാകൂ, ഭാഗ്യമാകൂ.
രാശി നിങ്ങള്‍ക്ക് അനുകൂലമാണെങ്കില്‍ നല്ല ദിവസമാകും, നിങ്ങളുടെ മുന്നില്‍. എന്നാല്‍ പ്രതികൂലമെങ്കില്‍ പ്രതികൂലവും.
ഇന്നത്തെ ദിവസം, അതായത് 2018 ഒക്ടോബര്‍ 29 രാശി പ്രകാരം നിങ്ങള്‍ക്ക് എങ്ങനെ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം സമാന ചിന്താഗതിക്കാരോടും അടുപ്പമുള്ളവരോടും മനസു തുറന്നു സംസാരിയ്ക്കാന്‍ സാധിയ്ക്കുന്ന ദിവസമാണ്. തങ്ങളുടെ ഏറെക്കാലമായുള്ള സ്വപ്നത്തെ കുറിച്ച് അടുപ്പമുള്ളവരോടു വെളിപ്പെടുത്തുന്ന ദിവസം. നിങ്ങളുടെ ആശയങ്ങളും ചിന്തകളുമെല്ലാം വെളിപ്പെടുത്തുന്ന ദിവസം.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം തിരക്കുള്ള സാധാരണ ദിനചര്യകളില്‍ നിന്നും വ്യത്യസ്തമായി റിലാക്‌സ് ചെയ്യാന്‍ സാധിയ്ക്കുന്ന, ഇതിനായി സമയം കണ്ടെത്തുന്ന ദിവസമാണ്. കുടുംബത്തോടൊപ്പേമോ കൂട്ടുകാര്‍ക്കൊപ്പമോ സന്തോഷകരമായ വൈകുന്നേരം ചെലവാക്കാന്‍ സാധിയ്ക്കുന്ന ദിവസം. പ്രത്യേക ഭക്ഷണങ്ങളോട് താല്‍പര്യം തോന്നുന്ന, സിനിമയ്ക്കു പോകാന്‍ സാധ്യതയുള്ള ദിവസവും.
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം തിരക്കുള്ള സാധാരണ ദിനചര്യകളില്‍ നിന്നും വ്യത്യസ്തമായി റിലാക്‌സ് ചെയ്യാന്‍ സാധിയ്ക്കുന്ന, ഇതിനായി സമയം കണ്ടെത്തുന്ന ദിവസമാണ്. കുടുംബത്തോടൊപ്പേമോ കൂട്ടുകാര്‍ക്കൊപ്പമോ സന്തോഷകരമായ വൈകുന്നേരം ചെലവാക്കാന്‍ സാധിയ്ക്കുന്ന ദിവസം. പ്രത്യേക ഭക്ഷണങ്ങളോട് താല്‍പര്യം തോന്നുന്ന, സിനിമയ്ക്കു പോകാന്‍ സാധ്യതയുള്ള ദിവസവും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം പ്രണയിക്കുന്നവര്‍ക്കൊപ്പം ഭൂരിഭാഗം സമയവും ചെലവഴിയ്ക്കാന്‍ സാധിയ്ക്കുന്ന ദിവസം. വൈകീട്ടോടെ നിങ്ങളുടെ ബുദ്ധി കൊണ്ടു മറ്റുള്ളവരെ ആകര്‍ഷിയ്ക്കാന്‍ സാധിയ്ക്കും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് പണമുണ്ടാക്കാനും ഇത് നല്ലപോലെ ഉപയോഗിയ്ക്കാനും സാധിയ്ക്കും. സ്‌റ്റോക്ക് മാര്‍ക്കറ്റിലും ടൂറിസം സംബന്ധമായ കാര്യങ്ങളിലുമെല്ലാം സാധ്യത കണ്ടെത്തുന്ന ദിവസം. എന്നിരുന്നാലും കുടുംബത്തിനൊപ്പം സന്തോഷകരമായ സന്ദര്‍ഭത്തിനു വേണ്ടി പണം ചെലവഴിയ്ക്കുന്ന ദിവസവും. കുടുംബത്തേക്കാള്‍ വലിയ സമ്പാദ്യം മറ്റൊന്നുമില്ലെന്നോര്‍ക്കുക.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് യാത്രകള്‍ക്കു താല്‍പര്യമുണ്ടെങ്കിലും യാത്രകള്‍ മാറ്റി വയ്‌ക്കേണ്ടി വരുന്ന ദിവസമാണ്. വിചാരിച്ച പോലെ യാത്രാ പ്ലാനുകള്‍ നടക്കില്ലെന്നര്‍ത്ഥം. ഇത്തരം സന്ദര്‍ഭങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണെന്ന കാര്യം തിരിച്ചറിയുക.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക പ്രശ്‌നങ്ങളുണ്ടാകുമെങ്കിലും ഇത് വിജയത്തിലേയ്ക്കുള്ള ചവിട്ടു പടിയായി കാണാം. പ്രശ്‌ന പരിഹാരത്തിനായി പുതിയ വഴികളും ഐഡിയകളും കണ്ടെത്താം. ബിസിനസ് ഐഡിയകള്‍ അദ്ഭുതകരമായ വിജയം നല്‍കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലി സംബന്ധമായ കാര്യങ്ങളില്‍ മറ്റുള്ളവരുടെ ഇടയില്‍ തര്‍ക്കം തീര്‍ക്കാന്‍ ശ്രമിയ്ക്കുന്ന, സമാധാന ശ്രമങ്ങള്‍ നടത്തുന്ന ദിവസമാണ് ഇന്ന്. പുതിയ കോണ്‍ട്രാക്റ്റുകളില്‍ ഏര്‍പ്പെടാന്‍ പറ്റിയ ദിവസമാണ് ഇത്. റിസര്‍ച്ച് സംബന്ധമായ കാര്യങ്ങള്‍ക്ക് അല്‍പ്പം അമാന്തമുണ്ടാകും.

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് വാക്കുകളേക്കാള്‍ പ്രവൃത്തിയില്‍ കാണിയ്ക്കണമെന്ന തത്വം അനുസരിച്ചു പോകുന്ന ദിവസമാകും. നിങ്ങളുടെ പ്രവര്‍ത്തന ശൈലി പലര്‍ക്കും ആത്മവിശ്വാസം നല്‍കും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് വളരെ ശ്രദ്ധാപൂര്‍വ്വം നീങ്ങേണ്ട ദിവസമാണ് ഇന്ന്. നിങ്ങളുടെ പങ്കാളിയെ കണ്ടെത്താന്‍ സാധിയ്ക്കുന്ന ദിവസവുമാകാം. ഒരു ബന്ധത്തിന്റെ തുടക്കം വളരെ ശ്രദ്ധാപൂര്‍വ്വം വേണമെന്ന കാര്യം ഓര്‍ത്തു വയ്ക്കുക.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് പുതിയ ഉത്തരവാദിത്വങ്ങള്‍ തിരക്കേറ്റിന്ന ദിവസമാണ്. മറ്റുള്ളവരെ സഹായിക്കുന്നതു കൊണ്ട് ഊര്‍ജം ചെലവാക്കേണ്ടി വരുന്ന, ഉത്സാഹം കുറയുന്ന ദിവസം കൂടിയാണ്. എന്നാല്‍ ഇത്തരം സഹായം നിങ്ങളുടെ ഊര്‍ജം കുറയ്ക്കുമെങ്കിലും മറ്റുള്ളവര്‍ക്കിടയില്‍ നിങ്ങള്‍ക്കു സ്ഥാനം നേടിത്തരും.

അക്വാറിയസ് അഥവാ കുംഭ രാശി
അക്വാറിയസ് അഥവാ കുംഭ രാശിയ്ക്ക് നിലത്തു നില്‍ക്കേണ്ട, അഥവാ അഹങ്കാരമില്ലാതെ കാര്യങ്ങള്‍ ചെയ്യേണ്ട അവസരം. ഇത് വിജയത്തിന്റെ പ്രധാന ഘടകമാണ്. വൈകീട്ടോടെ വളഞ്ഞ വഴികള്‍ നോക്കുന്നതു കൊണ്ടു തന്നെ ഗുണം കുറവുമുണ്ടാകും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം ഏറെ കാലമായി പ്ലാന്‍ ചെയ്ത യാത്രാ പദ്ധതികള്‍ മാറ്റി വയ്‌ക്കേണ്ടി വരുന്ന ദിവസമാകും. എന്നിരുന്നാലും പിന്നീടാ യാത്ര സാധ്യമാകുകയും സന്തോഷം നല്‍കുകയും ചെയ്യും.



Click it and Unblock the Notifications











