Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
രാശി പറയൂ, ഇന്നത്തെ ( 28 SEP 2018 )ഫലം അറിയൂ
രാശി പറയൂ, ഇന്നത്തെ ഫലം അറിയൂ
മാറി വരുന്ന ദിവസങ്ങള്‍ പോലെയാണ് മനുഷ്യ ജീവിതത്തിലെ ഭാഗ്യ നിര്ഭാഗ്യങ്ങളും. ഇന്നു കാണുന്നയാളെ നാളെ കാണില്ല എന്നു പറയുന്നതു പോലെ ആക്സ്മികതകളും മാറ്റങ്ങളും നിറഞ്ഞ ഒന്നാണ് ജീവിതം.
ജീവിതത്തിലെ മാറ്റങ്ങള്‍ക്ക് ജ്യോതിശാസ്ത്രപരമായ വിശദീകരണങ്ങളില്‍ വിശ്വസിയ്ക്കുന്നവരുണ്ട്. ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ കാര്യത്തിലും ജ്യോതിശാസ്ത്രം പറയുന്ന പലതുമുണ്ട്. രാശി വശാലും ജാതക വശാലുമുള്ള ഗ്രഹ സ്വാധീനമാണ് മിക്കവാറും ഇത്തരം മാറ്റങ്ങള്‍ക്കു കാരണമാകുന്നത്. ഗ്രഹങ്ങള്‍ അനുകൂലമായും ചിലപ്പോള്‍ പ്രതികൂലമായും വരാം. ഇതനുസരിച്ചു ഭാഗ്യ നിര്‍ഭാഗ്യവും വ്യത്യാസപ്പെടാം.

രാശി അഥവാ സോഡിയാക് സൈന്‍ നമ്മെയോരോരുത്തരേയും പല വിധത്തില്‍ സ്വാധീനിയ്ക്കുന്നു. ഓരോ ദിവസത്തെ ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ കാര്യത്തിലും ഇതു വാസ്തവമാണ്. രാശി പ്രകാരം ചില ദിവസങ്ങള്‍ ഭാഗ്യം കൊണ്ടു വരും. ചില ദിവസങ്ങള്‍ ദുര്ഭാഗ്യവും.ഇന്നലെയുള്ള ഭാഗ്യം ഇന്നു ദുര്ഭാഗ്യമാകാം. ഈ ദുര്ഭാഗ്യം നാളെ ഭാഗ്യമാകാം. ജീവിതത്തിന്റെ കണക്കു പുസ്തകങ്ങളില്‍ ഇതു മാറി മറിഞ്ഞു വരുന്നു.
രാശി അഥവാ സോഡിയാക് സൈന്‍ അനുസരിച്ച് 2018 സെപ്റ്റംബര്‍ 28 വെള്ളിയാഴ്ച നിങ്ങള്‍ക്കു ഭാഗ്യ ദിനമോ നേരെ മറിച്ചോ എന്നറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഒഴുക്കിന് അനുസരിച്ചു നീന്തുകയെന്നതാകും നല്ലത്. പ്രത്യേകിച്ചും ബന്ധങ്ങളുടെ കാര്യത്തില്‍. നിങ്ങള്‍ക്ക് നിങ്ങളുടെ കാര്യങ്ങള്‍ പറയാനും അതനുസരിച്ചു പ്രവര്‍ത്തിയ്ക്കാനും മറ്റു സാഹചര്യങ്ങള്‍ ലഭിയ്ക്കും. എന്നാല്‍ ഇന്നു തല്ക്കാലം നിങ്ങളുടെ പങ്കാളിയുടെ ഇഷ്ടത്തിനൊത്തു നീങ്ങുക.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന റിലാക്സ് ചെയ്യാനുള്ള ദിവസമാണ്. ആരോഗ്യ കാര്യത്തിലും നല്ലതാണ് ഇന്നത്തെ ദിവസം. എന്നാല്‍ പണസംബന്ധമായ കാര്യങ്ങളില്‍ മുന്‍കരുതലുകള്‍ എടുക്കുന്നതു നല്ലതാകും. രാത്രിയില്‍ നല്ലൊരു ഡിന്നറിന് സാധ്യതയുമുണ്ട്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് സാംസ്കാരിക പരിപാടികളിലും ഗ്രൂപ്പ് പരിപാടികളിലും പങ്കെടുക്കാന്‍ പറ്റിയ ദിവസമാണെന്നു പറയണം. ഇന്നത്തെ ദിവസം ഏതെങ്കിലും ഒരു സംരംഭത്തില്‍ പങ്കു ചേരാന്‍, അതു ബിസിനസോ മറ്റോ ആകാം, സാധ്യതയുണ്ട്. എന്നാല്‍ അവിടെ നിങ്ങള്‍ താഴത്തപെടാതിരിയ്ക്കാന് ശ്രദ്ധിയ്ക്കുക. വൈകീട്ട് ആര്‍ട്സ് സംബന്ധമായ കാര്യങ്ങള്‍ക്കു സാധ്യതയുണ്ട്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് നിങ്ങള്‍ ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന എന്തെങ്കിലും ലഭിയ്ക്കുന്ന ദിവസമാകും, ഇന്നത്തേത്. ഇതു നിങ്ങളെ ഇമോഷണലാക്കും. നിങ്ങളുടെ കാര്‍ക്കശ്യവും അമിത ആത്മവിശ്വാസവും നിങ്ങളെ വിജയ പാതയില്‍ നിന്നും വഴി തെറ്റിച്ചേക്കും. ഇതു കൊണ്ടു തന്നെ വൈകാരികമായി നിയന്ത്രണം പാലിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുട്ടികളുമായി ചെലവഴിയ്ക്കാനും പങ്കെടുക്കുവാനും പറ്റുന്ന ദിവസമാകും. കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധിയ്ക്കുകയും അവരെ ലാളിയ്ക്കുകയും ചെയ്യുക. ഇത് പഠനത്തിലാണെങ്കിലും കളിയിലാണെങ്കിലും. കുട്ടികളാകും നിങ്ങളുടെ ആദ്യ പരിഗണന.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം വിദേശ ബന്ധങ്ങള്‍ കാരണം നിങ്ങള്‍ക്ക് സാമ്പത്തിക ഉന്നതി ഉണ്ടാകുന്ന ദിവസമാണ്. പങ്കെടുക്കുന്ന കാര്യങ്ങളിലെല്ലാം മികച്ചു നില്ക്കുന്ന ദിവസമെന്നു വേണമെങ്കില്‍ പറയാം. വിദേശത്ത് എന്തെങ്കിലം ബിസിനസ് സംരംഭമെന്ന നിങ്ങളുടെ സ്വപ്നത്തിന് ചിറകു വയ്ക്കുന്ന ദിവസം കൂടിയാണ് ഇന്ന്.

ലിബ്ര, തുലാം രാശിയ്ക്ക്
ലിബ്ര, തുലാം രാശിയ്ക്ക്
വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇന്നത്തെ ദിവസം ഭാഗ്യദായകമാണ്. സാമ്പത്തിക ലാഭം ഉണ്ടാകാനിടയുള്ള ദിവസമാണ് ഇന്നത്തേത്. എല്ലാം കൊണ്ടും അനുകൂലമായ ദിവസമാണെങ്കിലും നിങ്ങളുടെ ഇമോഷനുകള്‍ നിങ്ങളെ താഴ്ത്താനുള്ള അവസരമുണ്ടാക്കാതെ നോക്കുക. ഇതുപോലെ അമിത പ്രതീക്ഷകളും ഒഴിവാക്കണം. ഇത് ഭാവിയില്‍ നിരാശയില്‍ നിന്നും നിങ്ങളെ സംരക്ഷിയ്ക്കും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയില്‍ പെട്ടവര്‍ക്ക് ഇന്ന് സാധാരണ ദിവസം പോലെയാകും. സാധാരണ ദിനചര്യകളില്‍ നിന്നും നിങ്ങളെ പുറത്തു കടത്താന്‍ ആരെങ്കിലും വരാനും സാധ്യതയുണ്ട്. സ്ത്രീയെങ്കില്‍ പുരുഷനോ പുരുഷനെങ്കില്‍ സ്ത്രീയോ.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് വിദേശ ബന്ധങ്ങളിലൂടെ ബിസിനസ് ശക്തിപ്പെടാനുള്ള സാധ്യതയുണ്ട്. നേരായ ആശയ വിനിമയം ലക്ഷ്യങ്ങള്‍ നേടാന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും. ലീഡര്ഷിപ്പിലേയ്ക്ക് ശരിയായ വഴിയിലൂടെയാണ് നിങ്ങള്‍ നീങ്ങുന്നതെന്ന് അറിയുക.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് എളുപ്പം വിജയം നേടാന്‍ കഴിയുന്ന ഒരു ദിവസമാണ് ഇത്. സോഷ്യല്‍, പ്രൊഫഷണല്‍ ജീവിതത്തില്‍ വിജയം നേടുന്ന ദിവസമാണ് ഇന്ന്. ജോലിയില്‍ പുതിയ ഉത്തരവാദിത്വങ്ങളും ഒപ്പം വര്‍ക് പ്രഷറും വന്നു ചേരും എന്നാല്‍ ഇത് നിങ്ങളെ ക്ഷീണിപ്പിയ്ക്കുകയില്ല. പകരം അടുത്ത ദിവസത്തേയ്ക്കുള്ള ശക്തി പകരുകയാണ് ചെയ്യുക.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് പാര്‍ട്ടിയ്ക്കുള്ള അവസരമുള്ള ദിവസമാണ് ഇന്നത്തേത്. നിങ്ങളുടെ ലക്ഷ്യത്തിലേക്ക് ഒരു ചുവടു കൂടി അടുക്കുന്ന അവസരമാണ് ഇത്. പൊതുവേ വളരെ എളുപ്പമായ ദിവസം.

പീസസ് അഥവാ മീന രാശിയില്‍ പെട്ടവര്‍ക്ക് കുട്ടികളുമായി ബന്ധപ്പെട്ട, അവരുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട ദിവസമാകും, ഇന്നത്തേത്. സാഹചര്യങ്ങള്‍ക്കൊത്തു മാറാനുള്ള അവരുടെ കഴിവു നിങ്ങളെ അതിശയിപ്പിയ്ക്കുകയും ചെയ്യും. ചെറിയൊരു പരിശീലനം മാത്രം നല്കിയാല് മതിയാകും.



Click it and Unblock the Notifications
