Latest Updates
-
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം! -
ഓണം ഞായർ: 12 രാശിക്കാർക്കും ആഘോഷം പൊളിക്കാം, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!
2018 ഒക്ടോബര്‍ 28 ഞായര്‍ രാശിഫലം
20198 ഒക്ടോബര്‍ 28 ഞായര്‍ രാശിഫലം
ദിവസങ്ങള്‍ മാറി മറിഞ്ഞു വരും, ഇതു പോലെ ഭാഗ്യ നിര്ഭാഗ്യങ്ങളും. ഇന്നത്തെ ഭാഗ്യം നാളെ ദുര്ഭാഗ്യമായേക്കാം, അടുത്ത ദിവസം വീണ്ടും ഭാഗ്യവും. ഇതൊന്നും നമുക്കു പലപ്പോഴും മുന്‍കൂട്ടി കാണാനാകുകയുമില്ല.
സോഡിയാക് സൈന്‍ അഥവാ രാശി ഒരാളുടെ ജീവിതത്തെ പല തരത്തിലും സ്വാധീനിയ്ക്കുന്നുണ്ട്. നാമറിയാതെ തന്നെ. ഗ്രഹങ്ങളാണ് ഇതിന് കാരണമായി നില്‍ക്കുന്നത്. ഗ്രഹങ്ങള്‍ അനുകൂലമായാല്‍ രാശിയും അനുകൂലമാകും, ഇല്ലെങ്കില്‍ പ്രതികൂലവും.
ഇന്നത്തെ ദിവസം, അതായത് ഒക്ടോബര്‍ 28 ഞായറാഴ്ച നിങ്ങള്‍ക്ക് എങ്ങനെ എ്ന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ പൂര്‍ണ സ്വാതന്ത്ര്യം വേണ്ട ദിവസമാണ് എന്നു പറയാം. എന്റര്ടെയ്ന്മെന്റുള്ള, കുടുംബത്തോടൊപ്പം ചെലവഴിയ്ക്കാന്‍ സാധിയ്ക്കുന്ന ദിവസം കൂടിയാണ്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം സൗന്ദര്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്ന ദിവസമാണ്. ഇതിനായ വസ്ത്രധാരണത്തിനും ശ്രദ്ധിയ്ക്കുന്ന ദിവസം. ഇതെല്ലാം ചെയ്യുന്നത് തീര്‍ച്ചയായും മറ്റുള്ളവരെ ആകര്‍ഷിയ്ക്കാനും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം കുടുംബവുമായി ചേര്‍ന്നു യാത്ര ചെയ്യാന്‍ സാധിയ്ക്കുന്ന ദിവസമാകും. കുടുംബത്തിനു വേണ്ടി വിവിധ നിക്ഷേപങ്ങളില്‍ പണം ഇടുന്ന ദിവസവും. ഭാവിയ്ക്കു വേണ്ടി നിക്ഷേപം കരുതുന്ന ദിവസം.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ കൂടുതല്‍ ആത്മാര്‍ത്ഥത കാണിയ്ക്കേണ്ട സമയമാണ്. പുതിയ കാര്യങ്ങള്‍ക്കായി ശ്രമിയ്ക്കാന്‍ പറ്റിയ ദിവസമല്ല, ഇന്ന്. ഇതു വരെ ചെയ്തു പോന്ന പോലെ ചെയ്യുന്നതാണ് നല്ലത്. പഴയൊരു സുഹൃത്തിനെ കാണാനും പഴയ കാല ഓര്‍മ്മകള്‍ അയവിറക്കാനും സാധിയ്ക്കുന്ന ദിവസം.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം കുടുംബ ബന്ധങ്ങള്‍ സുദൃഢമാക്കാന്‍ ശ്രമിയ്ക്കേണ്ട സമയമാണ്. കുടുംബമാണ് അടിത്തറ എന്ന കാര്യം ഓര്‍ത്തിരിയ്ക്കുക. കുടുംബ വേരുകള്‍ ഉറപ്പാക്കാന്‍ ശ്രമിയ്ക്കുക. ഇത് ഭാവിയില്‍ ഗുണം നല്‍കും. മറ്റുള്ളവരെ അംഗീകരിയ്ക്കുന്നതും അഭിനന്ദിയ്ക്കുന്നതുമെല്ലാം ഗുണം തിരിച്ചു കിട്ടാന്‍ സഹായിക്കും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം ഇന്നു ചെയ്യുന്ന കാര്യങ്ങളില്‍ മികച്ചു നില്ക്കുന്ന ദിവസമാണ്. പുതിയ ബിസിനസ്, ഫോറിന് രാജ്യം തുടങ്ങിയ ആഗ്രഹങ്ങള്‍ക്ക് സാധ്യതയുള്ള സമയം. സ്വന്തം ഇമേജ് നന്നാക്കാനും ശ്രമിയ്ക്കുക.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം ലഭിച്ച സഹായങ്ങള്‍ മറ്റുള്ളവര്‍ക്കും തിരികെ കൊടുക്കേണ്ട സമയമാണ്. നല്‍കുന്നതാണ് ലഭിയ്ക്കുന്നതിനേക്കാള്‍ മനസിനു സന്തോഷം തരികയെന്നു തിരിച്ചറിയൂ. സംതൃപ്തി നിറഞ്ഞ ദിവസമാകും, ഇന്നെന്നു വേണം, പറയാന്‍.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം പുതിയ ബിസിനസ് സംരംഭം തിരക്കുണ്ടാക്കുന്ന ദിവസമാണ്. ജോലിയ്ക്കു വേണ്ടി വ്യക്തിപരമായ ജീവിതം പോലും മാറ്റി വയ്ക്കുന്ന ദിവസം. വിചാരിച്ച പോലെ കാര്യങ്ങള്‍ നടക്കാതെ വരുന്നത് ഇഛാഭംഗമുണ്ടാക്കിയേക്കാം. എന്നാല്‍ അധ്വാനിയ്ക്കാതെ ഫലം ലഭിയ്ക്കില്ലെന്ന കാര്യവും ഓര്‍ക്കുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ നന്മയാഗ്രഹിയ്ക്കുന്നവര് നിങ്ങള്‍ക്ക് ഉപദേശങ്ങള്‍ നല്കുന്ന ദിവസമാകും. ഇത് കണക്കിലെടുത്ത് തീരുമാനങ്ങളെടുക്കുക. ഇതു ഗുണം നല്‍കുകയും ചെയ്യും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്കാര്‍ക്ക് ഇന്നത്തെ ദിവസം ഉന്നത പഠനത്തിനു വേണ്ടി ശ്രമിയ്ക്കുന്നവര്‍ക്ക് അനുകൂലമായ ദിവസമാണ്. സ്റ്റോക്ക് മാര്ക്കറ്റമായി ബന്ധപ്പെട്ടു പ്രവര്‍ത്തിയ്ക്കുന്നവര്‍ക്ക് ലാഭമുണ്ടാകുന്ന ദിവസം. പല അവസരങ്ങളും മുന്നില്‍ വരും, ഇവ കൃത്യമായി ഉപയോഗിയ്ക്കുകയും വേണം.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം ബോസിന്റെയും സഹപ്രവര്‍ത്തകരുടേയും പിന്തുണ ലഭിയ്ക്കുന്ന ദിവസമാകും. നിങ്ങളുടെ ക്രിയേറ്റീവിറ്റി ഉയരത്തിലെത്തുന്ന, ഇത് ജോലിയില്‍ നിങ്ങളുടെ അഭിമാനം ഉയര്‍ത്തുന്ന ഒരു ദിവസം. വൈകീട്ടു കുടുംബവുമായി സമയം ചെലവഴിയ്ക്കാനും സാധിയ്ക്കും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ ദിവസമാണ്. എപ്പോഴും കുടുംബം കൂടെയുള്ള, ഇതു കൊണ്ടു തന്നെ ഉയരങ്ങള്‍ കീഴടക്കാന്‍, വിജയം നേടാന്‍ സാധിയ്ക്കുന്ന ദിവസവും.



Click it and Unblock the Notifications