Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
2019ലേക്ക് എത്തുമ്പോള്‍ ഈ രാശിക്കാര്ക്കിങ്ങനെ
2018 കഴിഞ്ഞ് 2019-ലേക്ക് എത്തുന്നതിന് വളരെയധികം ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. എന്നാല്‍ നല്ലൊരു തുടക്കവും ആഗ്രഹിക്കുന്നവര്‍ക്ക് പല വിധത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. രാശിപ്രകാരം അത് എങ്ങനെയെല്ലാം നിങ്ങളെ ബാധിക്കുന്നത് എന്ന് നോക്കാം. പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ഓരോ രാശിക്കാര്‍ക്കും പല വിധത്തിലാണ് പുതുവര്‍ഷ ഫലം. അതുകൊണ്ട് തന്നെ ഏതൊക്കെ രാശിക്കാര്‍ക്ക് ജീവിതം വളരെയധികം നല്ലതായി മാറുന്നു എന്ന് നോക്കാം. ഓരോ രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങനെയുണ്ട് എന്ന് അറിയാന്‍ വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പഠനത്തില്‍ ശ്രദ്ധയും താല്‍പ്പര്യവും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. മാത്രമല്ല സല്പ്രവര്ത്തികളില് ഏര്‍പ്പെടുന്നു. ക്ഷേത്ര ദര്‍ശനത്തിനുള്ള യോഗമുണ്ട്. സ്വന്തമായ തൊഴിലിന് വളരെയധികം സാധ്യത കാണപ്പെടുന്നു.

ഇടവം രാശി
കുടുംബത്തില്‍ സമാധാനവും ഐശ്വര്യവും നിലനില്ക്കുന്നു. എങ്കിലും സാമ്പത്തിക കാര്യങ്ങളില്‍ അല്പം ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. ഉദാരമനസ്കതയോടു കൂടി പല വിധത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള സാധ്യതയുണ്ട്. അലസത ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

മിഥുനം രാശി
ബന്ധുക്കളുമായ് സ്വരച്ചേര്‍ച്ചക്ക് സാധ്യതയുണ്ട്. ധനവരവിനുള്ള സാധ്യത കാണപ്പെടുന്നു. ചുറുചുറുക്ക് വര്‍ദ്ധിക്കുന്ന ഒരു ദിവസമായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രശംസകള്‍ ധാരാളം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.

കര്‍ക്കിടകം രാശി
കലാമേഖലകളില്‍ ഉയര്ച്ചക്കുള്ള സാധ്യതയുണ്ട്. പരാജയം സംഭവിക്കുമെങ്കിലും അല്പം ശ്രദ്ധിക്കണം. പശുക്കള്‍ക്ക് ദാനം ചെയ്യുന്നത് നല്ലതാണ്. സമ്പാദ്യത്തിന് തുടക്കം ലഭിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ് ഇന്ന്,

ചിങ്ങം രാശി
സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് നല്ല ദിവസമായിരിക്കും. മാനസിക വിഷമം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. മാനസിക സന്തോഷം ഉണ്ടാക്കുന്നതിന് വേണ്ടി ശ്രമിച്ച് കൊണ്ടിരിക്കുക. സാമ്പത്തിക ബാധ്യതക്കുള്ള സാധ്യതയുണ്ട്. സന്താനലബ്ധിക്കുള്ള സാധ്യത കാണുന്നുണ്ട്.

കന്നി രാശി
വിദേശ ജോലിക്ക് സാധ്യത കാണുന്നു. യാത്രഫലം കാണപ്പെടുന്നുണ്ട്. മാതാപിതാക്കള്‍ക്ക് വളരെയധികം ശ്രദ്ധയും പരിഗണനയും നല്കുന്നു. രോഗം തിരിച്ചറിയപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധികളെ വളരെയധികം ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം.

തുലാം രാശി
ഗവണ്മെന്റ് ജോലിക്കുള്ള സാധ്യതയുണ്ട്. വ്യാപാര ഫലം ലഭിക്കുന്നു. വിവാഹം അന്വേഷിക്കുന്നവര്‍ക്ക് വളരെയധികം പോസിറ്റീവ് ആയി ഫലം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സല്പ്രവര്ത്തികള് വളരെയധികം ചെയ്യുന്നതിനുള്ള സാധ്യതയുണ്ട്.

വൃശ്ചികം രാശി
ധനാഭിവൃദ്ധിക്കുള്ള സാധ്യത കാണുന്നുണ്ട്. കുടുംബത്തില്‍ സന്തോഷം നിലനില്ക്കുന്നു. പിതാവിനാല്‍ മാനസിക വൈഷമ്യത്തിനുള്ള സാധ്യതയുണ്ട്. സംസാരത്തിലൂടെ പലരേയും വീഴ്ത്തുന്നതിനുള്ള സാധ്യതയുണ്ട്.

ധനു രാശി
ധനു രാശിക്കാര്‍ക്ക് വളരെയധികം സഹായം നല്കുന്ന ഒരു ദിവസമായിരിക്കും ഇന്നത്തേത്. ജീവിതത്തിലെ ഏറ്റവും വില്ലനായ ദിവസമെന്ന് തോന്നുമെങ്കിലും നിങ്ങളറിയാതെ തന്നെ നിങ്ങളുടെ നേട്ടങ്ങള്‍ക്ക് ഇന്നത്തെ ദിവസം കാരണമാകുന്നുണ്ട്.

മകരം രാശി
മകരം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാവുന്ന ഒരു ദിവസമായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എങ്കിലും ജീവിതത്തില്‍ നേട്ടങ്ങള്‍ ആഘോഷമാക്കുമ്പോള്‍ അത് നഷ്ടത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയും തള്ളിക്കളയേണ്ടതില്ല.

കുഭം രാശി
കുംഭം രാശിക്കാര്‍ക്ക് വളരെ നല്ല ദിവസമായിരിക്കും. കുടുംബത്തിന്റെ സന്തോഷത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരിക്കലും ജീവിതത്തില്‍ പ്രതിസന്ധികളെക്കുറിച്ച് ചിന്തിക്കേണ്ടതില്ല.

മീനം രാശി
അല്പം കഷ്ടപ്പാടോട് കൂടിയാണ് ഇന്നത്തെ ദിവസം പോവുന്നത്. അതുകൊണ്ട് തന്നെ വളരെയധികംശ്രദ്ധിച്ച് വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്. സാമ്പത്തിക കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.



Click it and Unblock the Notifications
