TRENDING ON ONEINDIA
-
രണ്ട് വര്ഷത്തിനിടെ സര്ക്കാര് സ്കൂളില് എത്തിയത് രണ്ടര ലക്ഷം വിദ്യാര്ത്ഥികള്
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന് പുരയ്ക്കല്!
-
ഇന്ത്യന് ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര് ജയിക്കുന്നത്'; ന്യൂസിലന്ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള് ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്പ്പന കുറഞ്ഞ 10 കാറുകള്
ഇന്നത്തെ രാശി ഫലം അനുകൂലമോ,അറിയേണ്ടേ?
ഓരോ ദിവസവും നമുക്കു വ്യത്യസ്തങ്ങളാകും, പല അനുഭവങ്ങള്, സന്തോഷവും സങ്കടവും, ഇങ്ങനെ മാറി മാറി മറിയുന്ന ഒന്നാണ് ഇത്.
രാശി പ്രകാരം ഓരോ ദിവസവും ഗ്രഹ സ്വാധീനം മാറി മറിയും. ഇത് നമ്മുടെ ജീവിതത്തിലും നല്ല രീതിയിലും മോശം രീതിയിലുമെല്ലാം സ്വാധീനിയ്ക്കുകയും ചെയ്യും.
പാലില് ചന്ദനമരച്ചു മുഖത്തിടൂ, 1 മാസം അടുപ്പിച്ച്
രാശി പ്രകാരം ഇന്നത്തെ ദിവസം, അതായത് 27 സെപ്റ്റംബര് 2018 വ്യാഴാഴ്ച നിങ്ങളുടെ രാശി ഫലം അറിയൂ, നിങ്ങളിത് ഭാഗ്യ ദിനമാണോ അല്ലയോ എന്നുമറിയൂ,
ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ കഴിവുകള് മറ്റുള്ളവരെ കാണിച്ചു കൊടുക്കാന് അവസരം ലഭിയ്ക്കുന്ന ദിവസമാകും. ജോലിയിലും പുതിയ ഐഡികള് കൊണ്ട് മറ്റുള്ളവരുടെ അംഗീകാരം നേടാന് സാധിയ്ക്കുന്ന ദിവസം. മററുള്ളവരുടെ അംഗീകാരം കിട്ടിയില്ലെങ്കില് തന്നെ തളരാതെ കരുത്തോടെ മുന്നോട്ടു പോകുക.
ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിക്കാര്ക്ക് ഇന്നത്തെ ദിവസം സമയം ചെലവഴിച്ച കാര്യങ്ങള്ക്കു വേണ്ടത്ര പ്രയോജനം ലഭിയ്ക്കാത്ത ദിവസമാണെന്നു വേണം, പറയാന്. യാത്ര ചെയ്യുവാനും കൂടുതല് സ്വാതന്ത്ര്യം വേണമെന്നും തോന്നുന്ന ദിവസം. പ്രണയിക്കുന്നവര്ക്കൊപ്പം സമയം ചെലവഴിയ്ക്കാനും സാധ്യതയുണ്ട്.
ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിക്കാര്ക്ക് അടുത്തു നില്ക്കുന്നവരെ കാണാന്, അല്ലെങ്കില് ഒരു കാലത്ത് അടുത്തു നിന്നവരെ കാണാന് സാധിയ്ക്കുന്ന ദിവസമാണ് ഇത്. ഇത്തരം ഓര്മകള് നൊസ്റ്റാള്ജിയ ആയി മാറുന്ന ദിവസം. വില പിടിച്ച പുരാവസ്തുവെന്തെങ്കിലും വാങ്ങാനും സാധ്യതയുണ്ട്.
ക്യാന്സര് അഥവാ കര്ക്കിടക രാശി
ക്യാന്സര് അഥവാ കര്ക്കിടക രാശിക്കാര്ക്ക് നിങ്ങളുടെ വിചിത്രമായ പെരുമാറ്റം മറ്റുള്ളവര്ക്ക് അത്ര കണ്ട് അംഗീകരിയ്ക്കാന് പറ്റാത്ത ദിവസമാണ് ഇന്നത്തേത്. മറ്റുള്ളവരേക്കാള് നിങ്ങള് ഇതു കൊണ്ടു നല്ലവരാകുന്നുവെന്ന തോന്നല് മാറ്റി വയ്ക്കുന്നതാണ് നല്ലത്. കാരണം ഇത്തരം കാര്യങ്ങള് ഭൂരിഭാഗം പേര്ക്കും അംഗീകരിയ്ക്കാന് സാധിച്ചുവെന്നു വരില്ല. ഇത്തരം ചിന്തകള് ആ രീതിയില് കണക്കിലെടുക്കുന്നവരോടു മാത്രം പ്രകടിപ്പിയ്ക്കുക.
ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് കുട്ടികളില് നിന്നും നോട്ടി എന്ന രീതിയിലെ പെരുമാറ്റമോ അനുഭവമോ ഉണ്ടാകും. പ്രത്യേകിച്ചും ക്ലാസുകളോ മറ്റോ എടുക്കുവാന് പോകുന്നവരെങ്കില്. സ്വന്തം കുട്ടികളില് നിന്നാണെങ്കിലും ഇത്തരം അനുഭവങ്ങള്ക്കു സാധ്യതയുള്ള ഒന്നാണ് ഇന്നത്തെ ദിവസം. പുതിയ കാര്യങ്ങളുമായി അടുത്തു നില്ക്കുന്നത് കുട്ടികള്ക്കു മുന്നില് ചെറുതാകാതെ ഇരിക്കാന് സഹായിക്കും.
വിര്ഗോ അഥവാ കന്നി രാശി
വിര്ഗോ അഥവാ കന്നി രാശിക്കാര്ക്ക് ആവശ്യമില്ലാത്ത ഒരു ഭയം ഉണ്ടാകുന്ന ദിവസമാണ് ഇന്നത്തേത്. മനസിന് വല്ലാത്തൊരു കനം തോന്നുന്ന ദിനം. എന്നാല് ഇതില് കാര്യമില്ല. പക്ഷേ കൂടുതല് ചെലവുണ്ടാകാന് സാധ്യതയുളള ദിവസമാണ് ഇന്നത്തേത്.
ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിക്കാര്ക്ക് അധ്വാനിച്ചാലേ ഫലം കിട്ടൂ എന്ന തോന്നല് മനസില് ഉറപ്പിയ്ക്കേണ്ടുന്ന ദിവസമാണ് ഇത്. വിജയത്തിന് പ്രതിഫലവും വേണ്ടി വരും. പ്രത്യേകിച്ചും പുതിയ പ്രൊജക്ടുകള് എടുക്കുന്ന കാര്യത്തില്. അധികമുള്ള പണം നിക്ഷേപിയ്ക്കുന്നതോ പുതിയ വസ്തു വാങ്ങുന്നതോ എല്ലാം ഭാവിയില് നല്ലതു വരുത്തും.
സ്കോര്പിയോ അഥവാ വൃശ്ചിക രാശി
സ്കോര്പിയോ അഥവാ വൃശ്ചിക രാശിക്കാര്ക്ക് ഇന്നത്തെ മൂഡ് അത്ര നല്ലതാകില്ല. ഇത് ഭാഗ്യത്തെ വരെ തട്ടിക്കളയാന് സാധ്യതയുമുണ്ട്. പ്രശ്നങ്ങളില് നിന്നും കഴിവതും മാറി നില്ക്കുന്നതാണ് നല്ലത്. വൈകീട്ടോടെ റിലാക്സേഷനുണ്ടാകും.
സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിക്കാര്ക്ക് ബിസിനസ് സംബന്ധമായി ദൂര യാത്രകള് വേണ്ടി വരുന്ന ദിവസമാണ് ഇന്നത്തേത്. ഏതെങ്കിലും പരിപാടിയില് ശ്രദ്ധിയ്ക്കപ്പെടാനുളള സാധ്യതയുള്ള ദിവസം കൂടിയാണ് ഇന്നത്തേത്.
കാപ്രിക്കോണ് അഥവാ മകര രാശി
കാപ്രിക്കോണ് അഥവാ മകര രാശിക്കാര്ക്ക് കരിയറിലെ ഏറെ അലച്ചിലിനു ശേഷം നല്ലൊരു നിലയില് എത്താന് സാധ്യതയുള്ള ദിവസമാണ്. അതായത് കരിയറില് നല്ലതെന്തെങ്കിലും വരും. ഇതുവരെയുളള പ്രയത്നത്തിന് ഫലം ലഭിയ്ക്കുമെന്നര്ത്ഥം. എന്നാല് കൂടുതല് ഉത്തരവാദിത്വങ്ങളും ഇതോടൊപ്പം ഉണ്ടാകും. ഇത് കെണിയാണോ അതോ നല്ലതാണോ എന്നു പോലും സംശയം തോന്നിപ്പിയ്ക്കുന്ന വിധത്തിലെ ഉത്തരവാദിത്വങ്ങള്. നല്ലൊരു ജോലി വാഗ്ദാനം, തള്ളിക്കളയാന് തോന്നാത്ത വിധത്തിലെ ജോലി വാഗ്ദാനത്തിനും സാധ്യതയുള്ള ദിവസമാണ് ഇന്ന്.
അക്വാറിയസ് അഥവാ കുംഭ രാശി
അക്വാറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം ഏറെ ക്ഷമയുള്ള ദിവസമാകും. ഇതു കൊണ്ടു തന്നെ ഏതു പ്രശ്നത്തിന്റെയും കെട്ടഴിയ്ക്കാനും സാധിയ്ക്കുന്ന ദിവസം. എന്നാല് ഇക്കാരണം കൊണ്ടു മറ്റുളളവര് ഉത്തരവാദിത്വത്തില് നിന്നും കൈ കഴുകി മാറി നില്ക്കുന്നത് നിങ്ങളുടെ ഭാരം ഇരട്ടിയാക്കും, അസ്വസ്ഥതയും തോന്നിയേക്കാം. എന്നാല് ഇത് നിങ്ങള്ക്കു ഗുണമായി കണ്ടു പ്രവര്ത്തിയ്ക്കുക.
പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയില് പെട്ടവര്ക്ക് ഇന്നത്തെ ദിവസം അന്തര്മുഖത്വവും നേരെ മറിച്ചും രണ്ടും കാണിയ്ക്കേണ്ടി വരുന്ന ദിവസമാണ് ഇന്നത്തേത്. വൈകീട്ട് കലാപരമായ പരിപാടികളില് പങ്കെടുക്കാന് സാധിയ്ക്കുകയും ചെയ്യും.