Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഇന്നത്തെ നിങ്ങളുടെ ദിവസഫലം( 29 Sep 2018) അറിയൂ
ഇന്നത്തെ നിങ്ങളുടെ ദിവസഫലം( 29 Sep 2018) അറിയൂ
നല്ല ദിവസം തരണേയെന്ന പ്രാര്‍ത്ഥനയോടെ എഴുന്നേല്‍ക്കുന്നവരാണ് നാമോരോരുത്തരും. നമ്മുടെ ദിവസങ്ങള്‍ നമുക്ക് നല്ലതാകണം, ഇന്നലത്തേക്കാള്‍ നല്ലതാകണം ഇന്നത്തെ ദിവസം എന്നു കരുതുന്നവരും.
സോഡിയാക് സൈന്‍ അഥവാ സൂര്യ രാശി പല വിധത്തിലും നമ്മെ സ്വാധീനിയ്ക്കുന്നുണ്ട്. നാം ജനിച്ച മാസം അനുസരിച്ചാണ് സോഡിയാക് സൈന്‍ അഥവാ സൂര്യരാശി തിട്ടപ്പെടുത്തുന്നത്. സോഡിയാക് സൈന്‍ സ്വഭാവം മുതല്‍
രൂപം വരെ പല കാര്യങ്ങളിലും നമ്മെ സ്വാധീനിയ്ക്കുന്നുമുണ്ട്.
ഇന്നത്തെ ദിവസം, അതായത് സെപ്റ്റംബര്‍ 26 നിങ്ങളെ സംബന്ധിച്ചിടത്തോളം രാശി പ്രകാരം ഗുണമോ ദോഷമോ എന്നു തിരിച്ചറിയൂ, നിങ്ങളുടെ ഇന്നത്തെ രാശി ഫലം അറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയില്‍ പെട്ടവര്‍ക്ക് ഇന്നത്തെ ദിവസം തര്‍ക്കങ്ങള്‍ക്കു സാധ്യതയുള്ള ദിവസമാണ് മറ്റുള്ളവര്‍ നിങ്ങളെ തര്‍ക്കത്തിലേയ്ക്കു കൊണ്ടു പോകാന്‍ സാധ്യതയുള്ള ദിവസം. കഴിവതും സമാധാനം പാലിയ്ക്കുന്നതാണ് നല്ലത്. സമാധാനം ആഗ്രഹിയ്ക്കുന്ന ചില ഗ്രൂപ്പുകള്‍ പോലും നിങ്ങള്‍ക്കെതിരെ നിയമ വ്യവഹാരങ്ങളുമായി വരാന്‍ സാധ്യതയുള്ള ദിവസമാണ് ഇന്ന്. യോഗ, ധ്യാനം തുടങ്ങിയവ ഗുണം ചെയ്യും

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം വളരെ റിയലിസ്റ്റിക്കായി, പ്രാക്ടിക്കലായി ചിന്തിച്ചു തീരുമാനമെടുക്കാനുള്ള ദിവസമാണ്. സാധാരണയായി വളരെ ഇമോഷണലും സെന്‍സിറ്റീവും തങ്ങളുടെ ചിന്തകളില്‍ പൂണ്ടു പോകുന്ന സ്വാഭാവവുമുള്ള നിങ്ങള്‍ ഇതു മാറ്റി വച്ചു പ്രവര്‍ത്തിയ്ക്കണം. ഒരു തീരുമാനമെടുക്കുന്നതില്‍ ഇത്തരം കാര്യങ്ങള്‍ മുന്‍പന്തിയില്‍ നില്‍ക്കരുത്. കാര്യങ്ങളില്‍ ഏകാഗ്രചിത്തനായി, വിനയത്തോടെ നില്‍ക്കുന്നതാണ് നല്ലത്. കാര്യകാരണ സഹിതം തീരുമാനമെടുക്കാന്‍ ശ്രദ്ധിയ്ക്കുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഏറെക്കാലമായുള്ള ലക്ഷ്യങ്ങള്‍ നടക്കാനുള്ള സാധ്യതയുണ്ട്. നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറയ്ക്കുന്ന വാര്‍ത്തകളാകും, ഇവ. ചികിത്സയേക്കാള്‍ വരാതെ തടയുന്നതാണ് നല്ലത് എന്ന വാചകം ഓര്‍ത്തിരിയ്‌ക്കേണ്ട ദിവസം കൂടിയാണ്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് നിങ്ങളുടെ കഴിഞ്ഞു പോയ കാര്യങ്ങള്‍ ഓര്‍ത്ത് എന്താണ് തെറ്റു പറ്റിയത് എന്നു ചിന്തിയ്ക്കുന്ന ദിവസമാണ് ഇന്നത്തേത്. എന്നാല്‍ നിങ്ങളുടെ ഇത്തരം തെറ്റുകള്‍ ലോകാവസാനത്തിന് ഇട വരുത്തുന്ന തരമായിരുന്നില്ല എന്നു തിരിച്ചറിയുക. ഇതു കൊണ്ട് തെറ്റുകളെക്കുറിച്ചു ചിന്തിച്ചു കൊണ്ട് സമയം കളയാതെ നല്ലത് പ്രാവര്‍ത്തികമാക്കുക.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ദിവസത്തിന്റെ തുടക്കം തന്നെ കുടംബാംഗങ്ങളില്‍ നിന്നും അസ്വസ്ഥതയുണ്ടായി തുടങ്ങാന്‍സാധ്യതയുണ്ട്. എന്നു കരുതി ദിവസം അത്ര മോശമാകണമെന്നില്ല. ഈ ദിവസത്തെ തിരക്കുകള്‍ ഇത്തരം അവസ്ഥയില്‍ നിന്നും മാറ്റി നിങ്ങളെ നല്ല മൂഡിലേയ്ക്കു സാവധാനം കൊണ്ടു വരും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം എന്റര്‍ടെയ്ന്‍മെന്റ് ദിവസമാകും. എന്നു കരുതി പ്രധാനമായ ചുമതലകളില്‍ നിന്നും ഒഴിഞ്ഞു മാറാനും ആകില്ല. ഇതിനു വേണ്ടി സമയവും സാഹചര്യവും കണ്ടെത്തണം. ഉത്തരവാദിത്വവും ആഘോഷവും ഒരുപോലെ ഒത്തിണങ്ങിയ ദിവസം എ്ന്നു വേണം, പറയാന്‍.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ലഭിയ്ക്കുന്ന ദിവസമാകും. ചെറിയ കാര്യങ്ങളും പ്രശ്‌നങ്ങളും കൊണ്ടു വിഷമിയ്ക്കുന്ന ദിവസം കൂടിയാകും ഇന്നത്തേത്. പല രീതിയിലും സമ്പാദ്യമുണ്ടാക്കാന്‍ പറ്റിയ ദിവസമാണ് ഇന്നത്തേത്. മനസിന്റെ നില ബാലന്‍സ് ചെയ്തു വച്ചാല്‍ നിങ്ങളുടെ ജോലിയ്ക്ക് ഫലം ലഭിയ്ക്കുന്ന ദിവസം കൂടിയാണ് ഇന്ന്.

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം റിയല്‍ എസ്‌റ്റേറ്റില്‍ പണം നിക്ഷേപിയ്ക്കുന്നത് മാക്‌സിമം ലാഭം നല്‍കും. മറ്റൊരു കച്ചവടത്തില്‍ നിന്നും ലാഭമുണ്ടാകാനും സാധ്യതയുണ്ട്. എന്നാല്‍ ലാഭം നേടാനായി അല്‍പം കാത്തിരിയ്‌ക്കേണ്ടി വരും. നിങ്ങളെത്തന്നെ നിങ്ങള്‍ സന്തോഷമുള്ള അവസ്ഥയിലേക്കു മാറ്റാം.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് നിങ്ങളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകാനുളള ഭാഗ്യമുണ്ടാകുന്ന ദിവസമാണിത്. കാര്യങ്ങള്‍ കൂടുതല്‍ ദീര്‍ഘവീക്ഷണത്തോടെ കണ്ട് പ്രശ്‌നത്തില്‍ ആകാതിരിയ്ക്കുക. മാറ്റങ്ങള്‍ സാധാരണമാണെന്നു തിരിച്ചറിയുക. ഇച്ഛാ ശക്തി കൊണ്ടും ഉറച്ച തീരുമാനം കൊണ്ട് എല്ലാ വിഷമങ്ങളും മറി കടക്കുക.

കാപ്രികോണ്‍ അഥവാ മകര രാശി
കാപ്രികോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം പഴയ ഓര്‍മകളിലേയ്ക്കു തിരിച്ചു പോയി റിലാക്‌സ് മൂഡിലാകാനുള്ള ദിവസമാണെന്നു പറയാം. കൈവിട്ടു പോയ പ്രണയത്തിന് രണ്ടാമത് ചാന്‍സ് കൊടുക്കാന്‍ സാധ്യതയുള്ള ദിവസം. പൊതു സമൂഹത്തില്‍ പൊതുവേ പങ്കെടുത്ത് തിരക്കുള്ള ദിവസം കൂടിയാകും.

അക്വാറിയസ് അഥവാ കുംഭ രാശി
അക്വാറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം തുടങ്ങി വച്ചതു പൂര്‍ത്തിയാക്കാന്‍ ആയില്ലെന്നു വരും. എന്നാല്‍ ഇതോര്‍ത്തു വിഷമിയ്ക്കാനില്ല. നിങ്ങളുടെ അധ്വാനത്തിന് ഫലം ലഭിയ്ക്കുക തന്നെ ചെയ്യും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് രാവിലെ വീടുമായി ബന്ധപ്പെട്ട് അല്‍പം അസ്വാരസ്യങ്ങളുണ്ടാകും. എന്നാല്‍ വൈകീട്ടോടെ നല്ല മൂഡില്‍ എത്തുകയും ചെയ്യും. പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിയ്ക്കും.



Click it and Unblock the Notifications