ഇന്നത്തെ രാശി ഫലം (26 Oct 2018) അറിയൂ

ഇന്നത്തെ രാശി ഫലം (26 Oct 2018) അറിയൂ

ഓരോ ദിവസവും നല്ലതു വരണം എന്നാകും, നാം ആഗ്രഹിയ്ക്കുക. എന്നാല്‍ എന്നും അങ്ങനെ ആകണമെന്നില്ല. ചില ദിനങ്ങള്‍ അനുകൂലമാകും, ചിലത് പ്രതികൂലവും. ഇതിന് പല കാരണങ്ങളുമുണ്ടാകും. നല്ല ദിവസത്തേക്കായുള്ള പ്രാര്‍ത്ഥനകള്‍ക്കും കര്‍മങ്ങള്‍ക്കുമൊപ്പം ഗ്രഹ, രാശി സ്വാധീനം കൂടി നല്ലതാണെങ്കില്‍ മാത്രമേ നമുക്ക് ഒരു ദിവസം നല്ലതാകൂ, ഭാഗ്യമാകൂ.

രാശി നിങ്ങള്‍ക്ക് അനുകൂലമാണെങ്കില്‍ നല്ല ദിവസമാകും, നിങ്ങളുടെ മുന്നില്‍. എന്നാല്‍ പ്രതികൂലമെങ്കില്‍ പ്രതികൂലവും.

ഇന്നത്തെ ദിവസം, അതായത് 2018 ഒക്ടോബര്‍ 26 രാശി പ്രകാരം നിങ്ങള്‍ക്ക് എങ്ങനെ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി

ഏരീസ് അഥവാ മേട രാശി

ഏരീസ് അഥവാ മേട രാശിക്കാര്‍ക്ക് ഇന്ന് വളരെ നന്നായി ബന്ധങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിയ്ക്കുന്ന ദിവസമാണ്. രഹസ്യമായി എന്തെങ്കിലും നീക്കം നടത്തുന്ന ദിവസം കൂടിയാണ്. എന്നാല്‍ ഇത് ശ്രദ്ധാപൂര്‍വം അല്ലെങ്കില്‍ പണം കളയാന്‍ ഇടയുണ്ട്, അല്ലെങ്കില്‍ ഇത് സന്തോഷത്തിനു വഴിയൊരുക്കുന്ന ഒന്നാകും.

ടോറസ് അഥവാ ഇടവ രാശി

ടോറസ് അഥവാ ഇടവ രാശി

ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം രാവിലെ ആകെ ആശയക്കുഴപ്പത്തിന്റെയും താല്‍പര്യക്കുറവുകളുടേയും ദിവസമാകും. എന്നാല്‍ പിന്നീട് നിങ്ങളുടെ ക്രിയേറ്റീവിറ്റി കാര്യങ്ങള്‍ മാറ്റി മറിയ്ക്കും ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് സന്തോഷവും സംതൃപ്തിയും തരുന്ന ദിവസവുമാകും. ഷോപ്പിംഗ് സാധ്യതയുള്ള ദിവസമാണ്. ആഭരണങ്ങള്‍ വാങ്ങാന്‍ സാധ്യതയുള്ള ദിവസം.

ജെമിനി അഥവാ മിഥുന രാശി

ജെമിനി അഥവാ മിഥുന രാശി

ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം വീട്ടില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിയ്ക്കുന്ന ദിവസമായതു കൊണ്ടു തന്നെ തിരക്കുള്ള ദിനമാകും. എന്നാല്‍ ഇത് പലപ്പോഴും തങ്ങള്‍ക്കു വേണ്ടിയല്ലാതെ കൂട്ടുകാരേയും സഹപ്രവര്‍ത്തകരേയും സന്തോഷിപ്പിയ്ക്കാന്‍ വേണ്ടിയാകും. അതായത് മറ്റുള്ളവരെ ആകര്‍ഷിയ്ക്കാനായി വീടു മോടി കൂട്ടുക എന്നു പറയാം. വൈകീട്ട് റൊമാന്റിക് മുഹൂര്‍ത്തങ്ങള്‍ക്കു ചാന്‍സുണ്ട്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലിയും കുടുംബവുമായി ബാലന്‍സ് ചെയ്തു പോകാന്‍ സാധിയ്ക്കുന്ന ദിവസമാകും. ജോലി രസകരമാകും, കുടുംബത്തോടു കൂടി ചെലവഴിയ്ക്കുന്ന സമയം സമാധാനപരവുമാകും.

ലിയോ അഥവാ ചിങ്ങ രാശി

ലിയോ അഥവാ ചിങ്ങ രാശി

ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം ഒരു വഴികാട്ടിയുടെ റോള്‍ ഏറ്റെടുക്കേണ്ടി വന്നേക്കും. നേരംപോക്കുള്ള, രസകരമായ ദിവസവുമാകും. ചെറിയ മനപ്രയാസമുണ്ടാകുമെങ്കിലും ഇതിന് അധികം ആയുസുണ്ടാകില്ല. പൊതുവേ പല സന്തോഷകരമായ മുഹൂര്‍ത്തങ്ങളുമുണ്ടാകുന്ന ദിവസമാകും.

വിര്‍ഗോ അഥവാ കന്നി രാശി

വിര്‍ഗോ അഥവാ കന്നി രാശി

വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം ബന്ധങ്ങളുടെ കൂട്ടത്തില്‍ ഏതെങ്കിലും ഒരു ഭാഗത്തു നില്‍ക്കാന്‍ തോന്നുന്ന ദിവസമാണ്. എന്നാല്‍ ആലോചിച്ചു തീരുമാനമെടുക്കുക. വൈകീട്ടോടെ ഉള്ള ജോലി കളയണമോ വേണ്ടയോ എന്ന കാര്യത്തെ കുറിച്ചു ചിന്തിയ്ക്കും. റൊമാന്‍സ് സാധ്യതകളുമുണ്ട്.

ലിബ്ര അഥവാ തുലാം രാശി

ലിബ്ര അഥവാ തുലാം രാശി

ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം അല്‍പം കഠിനമായ ദിവസമാകും. നിങ്ങള്‍ക്ക് ഡിപ്രഷനുണ്ടാകുന്ന, ഇമോഷണലാകുന്ന ദിവസമെന്നു വേണം, പറയാന്‍. അക്കാദമിക് തലത്തില്‍ നേട്ടമുണ്ടാകും. നിങ്ങളാല്‍ ആകര്‍ഷിയ്ക്കപ്പെടുന്നവരുമുമ്ടാകും. വീടിന് പുതുക്കിപ്പണിയലുകള്‍ക്കു ചാന്‍സുണ്ട്.

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം പെട്ടെന്ന് അസ്വസ്ഥരാകാനും ദേഷ്യപ്പെടാനും ചാന്‍സുള്ള ദിവസമാണ് ഇന്ന്. ദേഷ്യം നിയന്ത്രിച്ചില്ലെങ്കില്‍ അനാവശ്യ പ്രശ്‌നങ്ങളുണ്ടാകും. ജോലിയില്‍ ആവശ്യമില്ലാത്ത ബുദ്ധിമുട്ടുകളും എതിര്‍പ്പുകളും വാങ്ങി വയ്ക്കാതിരിയ്ക്കുക. പ്രശ്‌ന പരിഹാരത്തിനായി വളരേയേറെ സമയം ചെലവാക്കുന്ന ദിവസമാണ്.

സാജിറ്റേറിയസ് അഥവാ ധനു രാശി

സാജിറ്റേറിയസ് അഥവാ ധനു രാശി

സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം ഇമോഷണലാകാനുള്ള സാധ്യതയുള്ള ദിവസമാണ്. കാരണം ഇഷ്ടപ്പെടുന്നവര്‍ക്കു വേണ്ടി പ്രതിരോധം സ്വീകരിയ്‌ക്കേണ്ടി വരുന്ന ദിവസം. സന്തോഷത്തിനായോ ബിസിനസിനായോ നിലപാടുകളില്‍ മാറ്റം വരുത്തേണ്ടി വന്നേക്കാം. വൈകീട്ട് നിങ്ങളുടെ തരക്കാരുമായി സമയം ചെലവഴിയ്ക്കും.

കാപ്രിക്കോണ്‍ അഥവാ മകര രാശി

കാപ്രിക്കോണ്‍ അഥവാ മകര രാശി

കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം വര്‍ക് പ്രഷറുള്ള ദിവസമാണ്. അതേ സമയം ഏറ്റെടുക്കുന്ന ജോലിയില്‍ മികവു തെളിയിക്കാന്‍ സാധിയ്ക്കുന്ന ദിവസവും. വീട്ടിലുള്ളവര്‍ നിങ്ങള്‍ക്കു വേണ്ടി എത്ര സഹിക്കാന്‍ തയ്യാറുമെന്നത് പ്രോത്സാഹനവും പിന്‍തുണയുമാകും.

അക്വേറിയസ് അഥവാ കുംഭ രാശി

അക്വേറിയസ് അഥവാ കുംഭ രാശി

അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക ഇന്നത്തെ ദിവസം ആശയങ്ങള്‍ പ്രാക്ടിക്കലായി നടപ്പാക്കാന്‍ കഴിയുന്ന ദിവസമാണ്, ഇന്ന്. ജീവിതം കുറച്ചു കൂടി മനസിലാകുന്ന ദിവസവുമാണ്. ജീവിതത്തെ അംഗീകരിയ്ക്കുന്ന ദിവസവും.

പീസസ് അഥവാ മീന രാശി

പീസസ് അഥവാ മീന രാശി

പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ സ്‌ട്രെസുണ്ടെങ്കിലും നല്ല രീതിയില്‍ ചെയ്യാന്‍ സാധിയ്ക്കുന്ന ദിവസമാണ്. കുടുംബത്തെ സപ്പോര്‍ട്ട് ചെയ്യാന്‍ സാധിയ്ക്കുന്ന ദിവസം കൂടിയാണ്.

X
Desktop Bottom Promotion