Latest Updates
-
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി
രാശിപ്രകാരം ഭാഗ്യം നിങ്ങളെ കടാക്ഷിയ്ക്കുമോ
രാശിപ്രകാരം ഭാഗ്യം നിങ്ങളെ കടാക്ഷിയ്ക്കുമോ
ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളുമെല്ലാം മാറി മാറി വരും. നാമോരോരുത്തരും ഓരോ ദിവസവും ഭാഗ്യന്വേഷികളായി തുടരുകയും ചെയ്യും.
ഓരോ ദിവസവും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറി മാറി മറിയുന്ന ദിവസമാണ്. ചില ദിവസം ചിലര്‍ക്കു ഭാഗ്യമാകും, ചിലര്‍ക്ക് നേരെ മറിച്ചും. ദിവസത്തിന്റെ തുടക്കം തന്നെ പിഴയ്ക്കുന്ന പലരുമുണ്ട്.
ഗ്രഹ ഭാഗ്യം ദിവസവും മാറി മറിയും. രാശിയെ സ്വാധീനിയ്ക്കുന്നത് ഗ്രഹങ്ങളാണ്. ചില ഗ്രഹങ്ങള്‍ ചില ദിവസം നമുക്ക് അനൂകൂലമായി നില്ക്കും. ചിലപ്പോള്‍ പ്രതികൂലമായുംഗ്രഹങ്ങള് പ്രതികൂലമാകുന്നത് നമ്മുടെ ദിവസത്തേയും പ്രതികൂലമാക്കും. നമ്മുടെ രാശി നമ്മെ ചതിയ്ക്കും എന്നു പറയണം. നേരെ മറിച്ചെങ്കില്‍ രാശി ഭാഗ്യം നമുക്കൊപ്പമുണ്ടാകുകയും ചെയ്യും.
രാശി പ്രകാരം ഇന്നത്തെ ദിവസം അതായത് 25 സെപ്റ്റംബര്‍ 2018 എപ്രകാരമാണ് ഓരോ രാശിയേയും സ്വാധീനിയ്ക്കുന്നത് എന്നറിയൂ, ഇന്നത്തെ ഗ്രഹങ്ങളും രാശി ഫലവുമെല്ലാം നിങ്ങള്‍ക്ക് അനുകൂലമോ പ്രതികൂലമോ എന്നറിയുകയും ചെയ്യൂ

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം ആളുകള്‍ തര്ക്കങ്ങളിലേയ്ക്കു വലിച്ചിടാനുള്ള സാധ്യതയുള്ള ദിവസമാണ്. ഇതു കൊണ്ടു തന്നെ സമാധാനവും ശാന്തതയും കാത്തു സൂക്ഷിയ്ക്കുന്നതാണ് നല്ലത്. അല്ലാത്ത പക്ഷം ദോഷമാണ് ഫലം. നിയമ വ്യവഹാരങ്ങളിലേയ്ക്കു പോകാനും സാധ്യതയുള്ള ദിവസമാണ് ഇത്. ധ്യാനം ചെയ്യുന്നതും മറ്റും ഗുണം നല്‍കും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസും ഏറെ മെച്ചമുണ്ടാകുന്ന ഒന്നാണ്. പ്രത്യേകിച്ചും ബിസിനസ് കാര്യത്തില്‍. നിങ്ങളുടെ സത്യസന്ധതയ്ക്കും ധര്‍മ്മത്തിനും ബിസിനസ് ലോകത്തിന്റെ അംഗീകാരവും പ്രയോജനവും ലഭിയ്ക്കും. ബിസിനസ് വികസിപ്പിയ്ക്കുന്നതിനെ കുറിച്ചു കൃത്യമായ പ്ലാനുകള്‍ ഉണ്ടാകും. നിങ്ങളുടെ കഴിവുകള്‍ നിങ്ങള്‍ക്കു ഭാവിയില്‍ ഏറെ ധനം നേടിത്തരികയും ചെയ്യും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിക്ക് ഇന്ന് റീട്ടേയ്ല് ബിസിനസ് രംഗത്തുള്ളവര്‍ക്ക് നല്ല സമയാണെന്നു വേണം, പറയാന്‍. ബംപര്‍ വില്‍പ്പന എന്നു വേണമെങ്കില്‍ പറയാം. റെക്കോഡ് ലാഭമുണ്ടാക്കാന്‍ സാധിയ്ക്കുന്ന ദിവസമാണ് ഇന്നത്തേത്. ജോലിയ്ക്കു ശേഷം ഷോപ്പിംഗിനു പോകാന്‍ സാധ്യതയുമുണ്ട്. പണം ചെലവാക്കുമെങ്കിലും ഇത് വീട്ടിലെത്തിച്ചാല്‍ കുടുംബാംഗങ്ങളുടെ സന്തോഷത്തിനു മുന്നില്‍ ഈ ചെലവു കാര്യമാക്കേണ്ടി വരില്ല.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയില്‍ ഉള്ളവര്‍ക്ക് ഇന്നത്തെ ദിവസം അല്പം വ്യത്യസ്തമായ ദിവസമാകും. സാധാരണ ദിവസം എന്നു നിങ്ങള്‍ മനസില്‍ കരുതിയാകും ഇങ്ങനെയല്ലെന്നു തെളിയിക്കുന്ന അദ്ഭുതങ്ങള്‍ ഏറെയുണ്ടാകും. ധാരാളം നേട്ടങ്ങള്‍ ഉണ്ടാകുന്ന ദിവസമാകും, ഇന്നത്തേത്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയില്‍ പെട്ടവര്‍ക്ക് കാര്യങ്ങള്‍ക്കൊത്ത്, ഒഴുക്കിനൊത്തു നീങ്ങാന്‍ കഴിയുന്ന ദിവസമാകും, ഇന്നത്തേത്. ഓഫീസിന്റെ അന്തരീക്ഷവും നല്ലതായി നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന ദിവസമാണ് ഇന്നത്തേത്. ആളുകളുമായും സാഹചര്യവുമായും ചേര്‍ന്നു പോകാന്‍ കഴിയുന്ന നീക്കം എന്നു വേണം, പറയാന്‍.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയില്‍ പെട്ടവര്‍ക്ക് മറ്റുള്ളവര്‍ക്കു വേണ്ടി ഊര്‍ജം ചെലവാക്കേണ്ടി വരുന്ന ദിവസമാണ് ഇന്നത്തേത് എന്നു വേണം, പറയാന്‍. എന്നാല്‍ കൂടുതല്‍ ശ്രദ്ധ വേണ്ടുന്ന കാര്യങ്ങള്‍ക്കു വേണ്ടി സമയവും ഊര്‍ജവും ബാക്കി വയ്ക്കുകയും വേണം. അതായത് പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ മറ്റു കാര്യങ്ങള്‍ക്കു വേണ്ടി അവഗണിയ്ക്കരുതെന്നര്‍ത്ഥം.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയില്‍ പെട്ടവര്‍ക്ക് ഇമോഷണുകള് കൂടുതല്‍ മുന്‍പന്തിയില്‍ നില്ക്കുന്ന കാര്യമാകും, ഇന്ന്. വൈകാരികമായുള്ള നിങ്ങളുടെ പ്രകടനങ്ങള്‍ കണ്ടു മറ്റുള്ളവര്‍ക്ക് അദ്ഭുതം തോന്നുന്ന ദിവസം കൂടിയാണ് ഇന്നത്തേത്. എന്നാല്‍ അതേ സമയം നിങ്ങള്‍ക്കു ലഭിയ്ക്കുന്ന പ്രധാപ്പെട്ട ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്ന ദിവസം കൂടിയാണ് ഇന്ന്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയില്‍ പെട്ടവര്‍ക്ക് ഇന്നത്തെ ദിവസം വളറെ ക്ലിയറായുള്ള ചിന്തകളുള്ള ഒന്നാകും. കാര്യങ്ങളിലേയ്ക്കു കേന്ദ്രീകരിച്ചുള്ള ചിന്തകളും പ്രവൃത്തികളുമാകും. ചിന്തകള്‍ ഐഡികളിലേയ്ക്കും ഐഡിയകള്‍ പ്രവൃത്തിയിലേയ്ക്കും കൊണ്ടു വരുന്നത് എല്ലാവരുടേയും അംഗീകാരം നേടും.

കാപ്രികോണ്‍ അഥവാ മകര രാശി
കാപ്രികോണ്‍ അഥവാ മകര രാശിയില്‍ പെട്ടവര്‍ക്ക് ചിന്തകള്‍ അധികമായി ഇത് വിജയത്തിനു തടസം നില്ക്കുന്ന രീതി വരെയെത്തും. ഇത്തരം സെന്റിമെന്റ്സ് നിങ്ങളുടെ ഭാവി പരിപാടികളെ ബാധിയ്ക്കാതെ നോക്കുക. നിങ്ങളുടെ വിനയവും സൗമ്യ സമീപനവും മറ്റുള്ളവരുടെ സ്നേഹം പിടിച്ചു പറ്റും. മുതിര്‍ന്നവരുടെ നിര്‍ദേശങ്ങള്‍ ശരിയായി വഴിയിലൂടെ പോകാന്‍ വഴിയൊരുക്കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയില്‍ പെട്ടവര്‍ക്ക് ഇന്നത്തെ ദിവസം സങ്കടങ്ങള്‍ സുഹൃത്തുക്കളോട് പറഞ്ഞ് തങ്ങളെപ്പോലെ തന്നെ ഇവരും എന്ന തോന്നലുണ്ടാക്കാന്‍, മനുഷ്യനാണ് എന്ന തോന്നലുണ്ടാക്കാന്‍ സാധിയ്ക്കും. വൈകീട്ടോടെ സന്തോഷിയ്ക്കാനുള്ള അവസരം വന്നു ചേരും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയില്‍ പെട്ടവര്‍ക്ക് ഇന്നത്തെ ദിവസം സ്ട്രെസ് നിറഞ്ഞ ജീവിതം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് ബോധ്യമാകും. ഇതോടെ സ്ട്രെസില്‍ നിന്നൊഴിഞ്ഞ് ആരോഗ്യത്തില്‍ ശ്രദ്ധിയ്ക്കേണ്ടതിന്റെ ആവശ്യതക ബോധ്യപ്പെടുകയും ചെയ്യും. പ്രൊമോഷന്, വേതന വര്‍ദ്ധനവ് തുടങ്ങിയ കാര്യങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്. ഇത് സന്തോഷം നല്കുന്ന ഒന്നുമാണ്. സംതൃപ്തി നല്‍കാനും ഇതു വഴിയൊരുക്കും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയില്‍ പെട്ടവര്‍ക്ക് കാര്യങ്ങളില്‍ അല്പം വിട്ടുവീഴ്ച ചെയ്താല്‍ തങ്ങള്‍ വിചാരിച്ച വഴിയില്‍ കാര്യങ്ങള്‍ എത്തിയ്ക്കാന്‍ സാധിയ്ക്കും. ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് മസില് പിടിയ്ക്കേണ്ട ആവശ്യമില്ലെന്നര്‍ത്ഥം. വിട്ടുവീഴ്ചകള്‍ നല്ലതേ വരുത്തുകയുള്ളൂ.



Click it and Unblock the Notifications